ആദ്യ ഇന്നർ എഞ്ചിനീയറിംഗ് ക്ലാസ്സ്, മഹാരാഷ്ട്രയിലെ ഘദാൻജിയിൽ
ആദ്യമായി മറാത്തി ഭാഷയിൽ ഇന്നർ എഞ്ചിനീയറിംഗ് ക്ലാസ്സ് നടത്തിയതിന്റെ അസാധാരണ അനുഭവം അദ്ധ്യാപകനായ തേജസ്സ് ഇവിടെ പങ്ക് വയ്ക്കുന്നു. വഘാതി നദിയെ പുനരുജ്ജീവിപ്പിയ്ക്കാൻ Rally for rivers സംഘം പ്രവർത്തിച്ചിരുന്ന മഹാരാഷ്ട്രയിലെ ഘദാൻജി ഗ്രാമത്തിലായിരുന്നു ക്ലാസ്സ്.
തേജസ്സ്: മറാത്തിയിലെ അവസാന ക്ലാസ്സ് എനിയ്ക്കൊരു പ്രത്യേക അനുഭവമാണ് സമ്മാനിച്ചത്. തദ്ദേശീയരായ സന്നദ്ധ പ്രവർത്തകരാരും ഉണ്ടായിരുന്നില്ല. എന്നാൽ ഞങ്ങളുടെ കൂടെ നദി വീരാസ് ഉണ്ടായിരുന്നു.!
സവിശേഷരായ യുവതയുമായി ഇട പഴകാൻ സാധിച്ചതിൽ അങ്ങേയറ്റം കൃതാർത്ഥനാണ് ഞാൻ. ആശ്രമത്തിലെ പരിശീലനം ഒരു ചെറിയ കാലത്തേയ്ക്കാണ്. തങ്ങൾ ചെയ്യാൻ പോകുന്ന കർമവുമായി താരതമ്യം ചെയ്യുമ്പോൾ അവർക്ക് യോഗ കേന്ദ്രത്തിൽ നിന്ന് ലഭിക്കുന്ന പരിശീലനം ലഘുവാണ്. പക്ഷേ അവർ പ്രവർത്തിയിലേയ്ക്ക് എടുത്ത് ചാടുകയാണ്. ജീവാഗ്നി ഹ്യദയത്തിൽ ഒളിപ്പിച്ചവർ, അവരിലുണ്ടായ മാറ്റം അപാരമാണ് കാരണം കഴിഞ്ഞ ആറ് മാസമായി ഞാൻ അവരെ നിരീക്ഷിയ്ക്കുന്നു. ഘദാജിയിലെത്തിയ 45 പേരിൽ കുറച്ച് പേർക്കേ മറാത്തി ഭാഷ അറിയുമായിരുന്നുള്ളൂ. മറ്റുളളവർ അറിയാവുന്ന ഹിന്ദി പ്രയോഗിക്കുന്നു. എന്നാൽ ഗ്രാമക്കാർ അവരിലർപ്പിച്ചിരുന്ന വിശ്വാസം അപാരമായിരുന്നു. കാലങ്ങളായി സാമ്പത്തികവും സാമൂഹികവും പാരിസ്ഥിതികവുമായി വെല്ലുവിളികൾ നേരിടുന്ന ഗ്രാമത്തിലെ ജനങ്ങളുടെ മതിപ്പ് നേടുക എന്നത് അത്ര ചെറിയ കാര്യമല്ല. പേരെടുത്ത സ്ഥാപനത്തിൽ നിന്നാണ് അവർ വരുന്നതെങ്കിലും ഇവിടുത്തെ ജനങ്ങൾക്ക് അതറിയില്ല.
കഠിനമായ വേനൽ ചൂടിനെ അതിജീവിച്ച് കൊണ്ടാണ് നദി വീരാസ് ഇവിടെ പ്രവൃത്തിച്ചത്. 48 ഡിഗ്രി വരെ അന്തരീക്ഷ ഊഷ്മാവ് ഉയരുകയും കുടിവെള്ളത്തിന് കഠിനമായ ക്ഷാമം നേരിടുകയും ചെയ്തു. ഞാൻ അവരുടെ അർപ്പണ മനോഭാവത്തിന് മുൻപിൽ തല കുനിച്ചു. വെല്ലുവിളി നിറഞ്ഞ ആ സാഹചര്യങ്ങളിൽ നിന്നവർ ഒളിച്ചോടിയില്ല. ഇപ്പോൾ നദി വീരാസിനെ കുടുംബാംഗങ്ങളെ പോലെ അംഗീകരിക്കുന്നു ഗ്രാമീണർ. അവർ പ്രകടിപ്പിക്കുന്ന സ്നേഹവും കരുതലും അതിശയകരം തന്നെ. അവർക്ക് വ്യക്തികളെ മാത്രമല്ല ഗ്രാമത്തിലെ ഓരോ അംഗങ്ങളെയും പരിചിതമായിരുന്നു. ഓരോരുത്തരുടെ പേരും ഏത് കുടുംബത്തിലെ ആണന്നും അവർ അഭിമുഖീകരിയ്ക്കുന്ന ജീവിത പ്രശ്നവുമെല്ലാം അവർക്ക് ഹൃദിസ്ഥമായിരുന്നു . ഗ്രാമീണർ എല്ലാ കാര്യങ്ങളും അവരുമായി പങ്ക് വച്ചിരുന്നു.
പരിപാടിയ്ക്ക് വേണ്ടി ഹാൾ സജ്ജമാക്കുന്നു
ഞാൻ ഹാൾ കണ്ടപ്പോൾ ഇത് എങ്ങിനെ ക്ലാസ്സെടുക്കാൻ പാകത്തിൽ മാറ്റിയെടുക്കുമെന്ന് ആശ്ചര്യപ്പെട്ടു. ഹാൾ വൃത്തിയാക്കി തരാൻ കഴിയുമോ എന്ന് കെട്ടിട ഉടമയോട് ആരാഞ്ഞു അവർ സമ്മതിച്ചു. പക്ഷേ അതിന് ശേഷവും ഹാൾ ക്ലാസ്സ് എടുക്കാൻ പാകമായിരുന്നില്ല. തറയുടെ പല ഭാഗവും അടർന്ന് മാറുന്നുണ്ടായിരുന്നു. ഭിത്തിയുടെ താഴ്ഭാഗത്ത് മുറുക്കാൻ തുപ്പിയതിന്റെ ചുവന്ന പാടുകൾ കാണാമായിരുന്നു. ശുചി മുറിയുടെ കാര്യം പ്രത്യേകിച്ച് പറയേണ്ടതില്ലല്ലോ. സന്നദ്ധ പ്രവർത്തകർ പ്രവർത്തിച്ച് തുടങ്ങിയതോടെ സാഹചര്യം മാറി വന്നു. വീര്യം കൂടിയ ആസിഡ് തേച്ച് മുറുക്കാൻ തുപ്പിയതിന്റെ പാട് മാറ്റി അസിഡിന്റെ സാന്നിദ്ധ്യം ഇല്ലാതാക്കാൻ സോപ്പിട്ട് വീണ്ടും വൃത്തിയാക്കി. വൈകും നേരമായപ്പോഴേയ്ക്കും ഹാൾ പൂർണ സജ്ജമായി .
അവർ ക്ലാസ്സും പരിസരപ്രദേശങ്ങളും പവിത്രമായതാക്കി മാറ്റി . സന്നദ്ധ പ്രവർത്തകർക്കും വിശ്വസിക്കാൻ സാധിച്ചില്ല ഈ മാറ്റം. ഹാൾ വൃത്തിയാക്കുന്നത് പല സ്ഥലത്തും കണ്ടിട്ടുണ്ടെങ്കിലും ഇതെന്നെ വല്ലാതെ സ്പർശിച്ചു. പരിമിതമായ ഉപാധികൾ ഉപയോഗിച്ച് അവഗണിക്കപ്പെട്ട ഒരു സ്ഥലത്തെ പരിവർത്തിപ്പിക്കാൻ സാധിച്ചു. അവിടെ എവിടെ നോക്കുമ്പോഴും സ്നേഹത്തിന്റെയും കരുതലിന്റേയും സ്പർശം കാണാമായിരുന്നു. അത് നിങ്ങളിൽ ഒളിഞ്ഞിരിക്കുന്നതെന്തിനേയോ ഉത്തേജിപ്പിക്കാൻ പാകത്തിലുള്ളതായിരുന്നു. അത് ഏത് വർണ്ണനയ്ക്കും അതീതമായിരുന്നു.
ഇന്നർ എഞ്ചിനീയറിംഗ് തുടങ്ങുന്നു.
നാല് ദിവസം മുൻപ് വരെ 8 രജിസ്ട്രേഷനെ ഉണ്ടായിരുന്നുള്ളൂ. എന്നാൽ ക്ലാസ്സ് തുടങ്ങുന്ന ദിവസം അത് 110 ആയി. നദി വീരാസ് വീട് വീടാന്തരം സന്ദർശിച്ച് ഗ്രാമീണരെ ക്ഷണിച്ചു. ഹാൾ പരിമിതി കാരണം രജിസ്ട്രേഷൻ അവസാനിപ്പിച്ചു എങ്കിലും 20 പേർ പിന്നേയും വന്നു. പക്ഷേ അവരെ അപ്പോൾ പങ്കെടുപ്പിക്കാൻ സാധിച്ചില്ല.
ചെറിയ ഗ്രാമമായ ഘദാജിയിലെ സാധാരണ മനുഷ്യർ സദ്ഗുരുവിനോടുള്ള പൂർണ അർപ്പണത്തോടെയും വിശ്വാസത്തോടെയും ഇന്നർ എഞ്ചിനീയറിംഗിന് ഇരിയ്ക്കുന്നു.
.
ഉപക്രമം കഴിഞ്ഞപ്പോഴേ എല്ലാവരും ഊർജ്ജസ്വലമായി. ഇടവേളയിൽ ഞാൻ ശ്രദ്ധിച്ചപ്പോൾ എല്ലാവരും ആഘോഷത്തിമിർപ്പിലും ആനന്ദത്തിലുമായി ഇരിയ്ക്കുകയായിരുന്നു. ഏവരും ഉണർച്ചയോടെ പുഞ്ചിരി തൂകിയിരിയ്ക്കുന്നു. വ്യക്തിപരമായി എനിയ്ക്ക് ഒരു സ്വപ്നം യാഥാർത്ഥ്യമായതായി തോന്നി. ചെറിയ ഗ്രാമമായ ഘദാജിയിലെ സാധാരണ മനുഷ്യർ സദ്ഗുരുവിനോടുള്ള പൂർണ അർപ്പണത്തോടെയും വിശ്വാസത്തോടെയും ഇന്നർ എഞ്ചിനീയറിംഗിന് ഇരിയ്ക്കുന്നു.
ആദ്യ ദിവസം തന്നെ അവർ കുട്ടികളെ പോലെ എത്തി.അവരുടെ കൂടെ സദ്ഗുരുവിന്റെ വീഡിയോ കാണുന്നത്, വളരെ തീക്ഷണമായ ഒരനുഭവമായിരുന്നു. അങ്ങനെയായിരുന്നു അവർ അതിനോട് പ്രതികരിച്ചത്. മൂന്നാം ദിവസം പലരും എന്നോട് പറഞ്ഞു സദ്ഗുരുവിന്റെ അനുഗ്രഹത്തിൽ അവരുടെ ഗ്രാമത്തിൽ ഇത് സംഘടിപ്പിച്ചതിന് അവർ കൃതാർത്ഥരാണന്ന്. ക്ലാസ്സിലെ എല്ലാവർക്കും എല്ലാവരേയും അറിയാമായിരുന്നു. ഒരു നിമിഷം പോലും പരസ്പരം സംസാരിക്കാതിരിക്കാൻ കഴിവില്ലാത്തവരായിരുന്നു ഓരോരുത്തരും ! എന്നാൽ നാലാം ദിവസം എല്ലാവരും സൗണ്ട് ഓഫ് ഈശ യുടെ 'യോഗപതി' ഗാനത്തിന്റെ മനോഹരമായ ആലാപനം കേട്ട് കണ്ണടച്ചിരിയ്ക്കുന്നതാണ് കണ്ടത്. അത് മനോഹരമായ കാഴ്ചയായിരുന്നു.
പരിവർത്തനം
പരമ്പരാഗതമായ രീതികൾക്കും മാമൂലുകൾക്കും ഉപരിയായി ക്ലാസ്സിന്റെ ഗതി സത്യത്തിൽ ആശ്ചര്യവത്തായിരുന്നു. ഉദാഹരണത്തിന് പൊതുവായ ഒരു പരിപാടിയ്ക്കും സ്ത്രീകളും പുരുഷൻമാരും ഒരിയ്ക്കലും ഒന്നിച്ചിരിയ്ക്കാൻ തയ്യാറല്ല. എന്നാൽ ഇവിടെ ക്ലാസ്സിൽ അവർ ഒന്നിച്ചിരിയ്ക്കാൻ തയ്യാറായി, അത് അവരെ സംബന്ധിച്ച് വലിയ കാര്യമായിരുന്നു. സ്ത്രീകൾ പൊതുസ്ഥലത്ത് വച്ച് സംസാരിക്കുകയേ ഇല്ലായിരുന്നു. ഒരു സ്ത്രീ, അവർക്ക് തന്റെ പേടിയെ മറികടക്കാൻ കഴിഞ്ഞ തീക്ഷ്ണമായ അനുഭവം മൈക്കിന്റെ മുമ്പിൽ പങ്ക് വയ്ക്കാൻ വന്നപ്പോൾ പൊട്ടി കരഞ്ഞുപോയി .
അവരിൽ ഒട്ട് മിക്കവർക്കും രാവിലെ 4 മണിക്കേ കൃഷിയിടത്തിലെത്തണം. പലരും കൃഷിയിടങ്ങളിൽ നിന്നാണ് ക്ലാസ്സിനെത്തിയത്.അവരുടെ വേഷത്തിൽ അത് വ്യക്തമായിരുന്നു. പലരും പത്ത് കിലോമീറ്ററോളം സൈക്കിൾ ചവിട്ടിയാണ് രാവിലത്തെ ക്ലാസ്സിന് എത്തിയിരുന്നത്.
യവത്മാളും ഗദാൻജിയും സമീപമുള്ള മറ്റ് ഗ്രാമങ്ങളും അസ്വസ്ത പ്രദേശങ്ങളായിരുന്നു. ക്ലാസ്സിന് ശേഷം അവരുടെ കഠിനമായ ജീവിത യാഥാർത്ഥ്യങ്ങളെ വിശദീകരിച്ചത് എന്നെ സംബന്ധിച്ച് സഹിക്കാൻ കഴിയുന്നതായിരുന്നില്ല. ഈ അസ്വസ്തതകളെയൊക്കെ അവർ മറികടക്കുന്നത് അവരുടെ സ്വതസിദ്ധമായ നർമ്മബോധം കൊണ്ടാണ്. അവർ ഒരു പാട് തമാശകൾ പറഞ്ഞു. മറ്റൊരു ക്ലാസ്സിലും ഉണ്ടാകാത്ത വിധം ഞാൻ ഒരുപാട് ചിരിച്ചു. തമാശകൾ പലതും മനസ്സിലാക്കാൻ വിഷമമായിരുന്നു കാരണം പ്രാദേശിക ഭാഷയിലായിരുന്നു. എന്നാൽ അവരുടെ നിഷ്കളങ്കതയും തുറന്ന മനോഭാവവും മറക്കാൻ കഴിയാത്തതായിരുന്നു.
പലപ്പോഴും, ആ സ്ഥലത്തു, ചെറിയ കുട്ടികളെ പോലെ അവരെയെല്ലാം ചേർത്ത് പിടിക്കുന്നതു പോലെ സദ്ഗുരുവിന്റെ സ്നേഹം അനുഭവപ്പെട്ടിരുന്നു. അവസാന ദിവസം അവർ പങ്കുവച്ചതിൽ ചിലത് ഞാനിവിടെ കുറിക്കുകയാണ്. . " ഞാൻ വിചാരിച്ചത്, ഞാൻ യോഗ പരിശീലിയ്ക്കാനാണ് വന്നത് എന്നാണ് . എന്നാൽ അത് എന്നിൽ ഇത്രത്തോളം മാറ്റം ഉണ്ടാക്കുമെന്നും, മാത്രമല്ല ഒരു വ്യക്തിയെന്ന നിലയിൽ ആത്മബോധം തന്നെ പരിവർത്തിപ്പിയ്ക്കുമെന്നും ഒരിയ്ക്കലും പ്രതീക്ഷിച്ചിരുന്നില്ല. സന്നദ്ധ സേവകർ നമസ്കാരം പ്രകാശിപ്പിയ്ക്കുന്ന രീതി, ചെരുപ്പുകൾ ക്രമപ്പെടുത്തുന്ന രീതി, ഹാളിലേയ്ക്ക് നടന്ന് വരുമ്പോഴനുഭവിയ്ക്കുന്ന ശാന്തത ഇത് പോലുള്ള സാഹചര്യങ്ങൾ എന്റെ അനുഭവത്തിൽ സംഭവിച്ചിട്ടില്ല. ഇതൊരാരംഭം മാത്രമാണന്ന് ഞാൻ മനസ്സിലാക്കുന്നു. എന്നോടും ഈ കുറച്ച് പേരോടുമൊപ്പം സമീപ ഭാവിയിൽ ഈ ഗ്രാമം പൂർണമായും മാറ്റത്തിന് വിധേയമാകും. "
അനന്തരം - ഒരു അത്ഭുതം ദൃശ്യമാകുന്നു.
ഗ്രാമവാസികൾ പരസ്പരപൂരകമായി ജീവിയ്ക്കുന്നവരാണ്. നൂറ് പേർ ക്ലാസ്സിൽ പങ്കെടുത്താൽ അതിന്റെ ഫലം ഗ്രാമത്തിന്റെ അന്തരീക്ഷത്തെ പൂർണമായി സ്വാധീനിയ്ക്കും. നദി വീരാസ് ഇപ്പോൾ നദി സംരക്ഷണത്തിന് മാത്രമല്ല നേതൃത്വം കൊടുക്കുന്നത് ഗ്രാമവാസികളുടെ ഉന്നമനത്തിന് കൂടിയാണ്. ചുരുക്കത്തിൽ ഇത് നദി പുനരുജ്ജീവനം മാത്രമല്ല ഒരു ഗ്രാമം പൂർണമായും പരിവർത്തനത്തിന് വിധേയമാകുകയാണ്.
ഒരു പാട് കാലമായി ക്ലേശങ്ങളിലൂടെ കടന്ന് പോയ മഹാരാഷ്ട്രയുടെ ഉൾ ഗ്രാമത്തിൽ സംഭവിച്ച ഈ മഹാത്ഭുതത്തിന് സാക്ഷിയാകാൻ കഴിഞ്ഞതിൽ ഞാൻ അഭിമാനിയ്ക്കുന്നു.
Editor’s Note: Always wanted to take an inner step but never found the time? Try Inner Engineering Online.