എന്തിനാണു നിങ്ങൾ ഒരു കർഷകനെ മരങ്ങൾ നട്ടു സഹായിക്കേണ്ടത് ?
പ്രോജെക്ട് ഗ്രീൻ ഹാൻഡ്സ് ആരംഭിച്ചത് മുതൽ , പ്രധാനമായും ദക്ഷിണേന്ത്യൻ കൃഷിഭൂമികളിൽ ഇതുവരെ 18 ദശലക്ഷം വൃക്ഷത്തൈകൾ നട്ടുപിടിപ്പിച്ചിട്ടുണ്ട്.
കർഷകരുടെ ഉപജീവനമാർഗ്ഗം
ഇന്ത്യയുടെ ഭൂവിസ്തൃതിയുടെ 32% അല്ലെങ്കിൽ 105.48 ദശലക്ഷം ഹെക്ടർ ഭൂമി നശീകരണത്തിന് വിധേയമാണ്. എല്ലാ ദിവസവും സ്ഥിതി കൂടുതൽ വഷളായിക്കൊണ്ടിരിക്കുന്നു . അടുത്ത 5 മുതൽ 10 വർഷത്തിനുള്ളിൽ ഒന്നും ചെയ്തില്ലെങ്കിൽ, മണ്ണിന്റെ ഗുണനിലവാരവും വൃക്ഷങ്ങളും തിരികെ കൊണ്ടുവരാൻ പണം കൊണ്ടോ പ്രയത്നം കൊണ്ടോ കഴിയില്ലെന്ന് സദ്ഗുരു പറയുന്നു.
അനന്തരഫലങ്ങൾ കണക്കിലെടുക്കാതെ മരങ്ങൾ മുറിക്കുന്നതിനാൽ, ഫലഭൂയിഷ്ഠവും പോഷകസമൃദ്ധവുമായ മേൽമണ്ണ് മഴവെള്ളത്തിൽ ഒലിച്ചു പോകുന്നു. വിളകൾ വളർത്തുന്നതിന് മണ്ണിന്റെ സ്വാഭാവിക ഫലഭൂയിഷ്ഠതയെ ആശ്രയിക്കുന്ന ഇന്ത്യൻ കർഷകർക്ക് ഇത് വലിയ നഷ്ടമാണ്. പട്ടിക .
മരങ്ങൾ എങ്ങനെ സഹായിക്കുന്നു
- കനത്ത മഴ മൂലമുള്ള മണ്ണൊലിപ്പ് ഗണ്യമായി കുറയ്ക്കുന്നു. മരങ്ങൾ കൃഷിഭൂമിയിലേക്കു വീശുന്ന കാറ്റിന്റെ വേഗതയും താപനിലയും കുറയ്ക്കുന്നതിനാൽ , ബാഷ്പീകരണം കാരണമുണ്ടാകുന്ന ജലാംശനഷ്ടം കുറയ്ക്കുന്നു. ഇത് കൃഷിഭൂമിക്കു ആവശ്യമായ വെള്ളത്തിന്റെ അളവിൽ പ്രത്യക്ഷമായി ലാഭം ഉണ്ടാക്കുന്നു . .
- കാർഷിക ഭൂമിയുടെ അതിർത്തിയിൽ ( വിള നിലത്തിന്റെ 15 ശതമാനത്തിൽ ൽ താഴെ മാത്രമേ ഇത് വരുന്നുള്ളൂ ), രണ്ട് നിര മരങ്ങൾ നട്ടുപിടിപ്പിക്കുന്നതിലൂടെ , മരങ്ങൾ കർഷകനും പരിസ്ഥിതിക്കും ധാരാളം നേട്ടങ്ങൾ നൽകുന്നു..
- കീടങ്ങളെ ഭക്ഷിക്കുന്ന 40 ഓളം ഇനം പക്ഷികൾ ഇന്ത്യയിലുണ്ട്. പക്ഷികൾക്ക് വസിക്കാൻ ഇടം സൃഷ്ടിക്കുന്നതിലൂടെ, കൃഷിക്കാരനുണ്ടകുന്ന കീടനാശിനികളുടെ ചെലവ് നമ്മൾ പരോക്ഷമായി കുറയ്ക്കുന്നു. .
എന്നാൽ ഒരു കൃഷിക്കാരനെ സംബന്ധിച്ചിടത്തോളം, വൃക്ഷത്തൈകൾ നട്ടുപിടിപ്പിക്കുന്നതിലൂടെ അയാൾക്ക് നേരിട്ടുള്ള സാമ്പത്തിക നേട്ടം കൈവരിക്കേണ്ടതും പ്രധാനമാണ്. ഇവ നോക്കാം.
പിജിഎച്ച് നടുന്ന മൂന്ന് തരം മരങ്ങളുണ്ട്..
- കാലിത്തീറ്റ മരങ്ങൾ, അതിവേഗം വളർന്ന് കന്നുകാലികൾക്ക് കാലിത്തീറ്റ ആകുന്നു. കർഷകർക്ക് വലിയ അളവിൽ കന്നുകാലികളുടെ തീറ്റയ്ക്കായി ഈ മരങ്ങളുടെ വിളവെടുക്കാം.
- കർഷകന്റെ കുടുംബത്തിലെ പ്രധാന പോഷക ആവശ്യങ്ങൾ പരിപാലിക്കുന്ന ഫലവൃക്ഷങ്ങൾ. അധിക വരുന്ന പഴങ്ങൾ വിപണിയിൽ വിറ്റു ഒരു കർഷകന്റെ വരുമാനം വർദ്ധിപ്പിക്കാൻ കഴിയും
- തടി മരങ്ങൾ കൃഷിസ്ഥലങ്ങളിലെ പിജിഎച്ചിന്റെ വൃക്ഷതൈകളിൽ ഏറ്റവും പ്രധാനപ്പെട്ട ഘടകമാണ് , നട്ടുപിടിപ്പിച്ച വൃക്ഷങ്ങളിൽ 70 ശതമാനത്തിലധികവും ഇവയാണ് . തടി മരങ്ങൾ കൃഷിക്കാർക്ക് ഒരു ലൈഫ് ഇൻഷുറൻസായി മാറുന്നു. ഓരോ കൃഷിസ്ഥലത്തും വിവിധ ഇനം തടികൾ ഉണ്ടെന്നും , ഓരോ ഏഴു വർഷത്തിലും വ്യത്യസ്ത ഇനം മുറിക്കാൻ കഴിയുംവിധം ഈ പദ്ധതി ഉറപ്പാക്കുന്നു. 15 വർഷകാലയളവിൽ, ഈ തടി മരങ്ങൾ അടിയന്തിര സാഹചര്യങ്ങളിൽ കർഷകർക്ക് വിലപ്പെട്ട രക്ഷയാകുന്നു.
- കൂടാതെ, കർഷകർക്ക് കുരുമുളക് ചെടികൾ നൽകുന്നു, ഇവ മരങ്ങൾ താങ്ങായി ഉപയോഗിച്ച് വളർത്തുന്നു. ആരോഗ്യമുള്ള ഒരു കുരുമുളകുചെടി പ്രതിവർഷം ശരാശരി 300 മുതൽ 400 രൂപ വരെ ആദായം നൽകുന്നു
മരങ്ങൾ മുറിക്കപ്പെടുമെങ്കിൽ എന്തിനാണ് അവ നടുന്നത് ?
മരങ്ങൾ എല്ലായിടത്തും കാർബൺ ഡൈ ഓക്സൈഡ് ക്രമീകരിക്കുന്നു , പക്ഷേ മരങ്ങൾ ഉയർന്ന അക്ഷാംശങ്ങളിൽ ചൂട് തടഞ്ഞുവെക്കാനുള്ള സാധ്യത കൂടുതലാണ് എന്നത് അത്ര അറിയപ്പെടാത്ത വസ്തുതയാണ്. ഭൂമിയുടെ മധ്യരേഖയ്ക്ക് ചുറ്റും മരങ്ങൾ നട്ടുപിടിപ്പിച്ചാൽ, കാലാവസ്ഥാ വ്യതിയാനത്തെ നേരിടാൻ അവ കൂടുതൽ കാര്യക്ഷമമാണ്. വാസ്തവത്തിൽ, മധ്യത്തിലോ ഉയർന്ന അക്ഷാംശ പ്രദേശങ്ങളിലോ വളരെയധികം മരങ്ങൾ നട്ടുപിടിപ്പിക്കുന്നത് ആഗോളതാപനം വർദ്ധിപ്പിച്ചേക്കാം , കാരണം കാർബൺ ക്രമീകരണത്തിന്റെ ഗുണങ്ങൾ ഭൂനിരപ്പിനടുത്ത് ചൂട് തടഞ്ഞുവക്കുന്നതിന്റെ ഫലത്താൽ തട്ടിക്കഴിക്കപ്പെടുന്നു.
എന്തിനാണ് ഇന്ത്യയിൽ മരങ്ങൾ നടുന്നത്?
ഇന്ത്യയുടെ മിതശീതോഷ്ണ കാലാവസ്ഥ,കാർബൺ ക്രമപ്പെടുത്തലിന് പരിസ്ഥിതിയിൽ നല്ല സ്വാധീനം ചെലുത്താൻ അനുയോജ്യമായ സ്ഥലമാക്കി മാറ്റുന്നു. കൂടാതെ, ഇന്ത്യയിൽ മരങ്ങൾ നട്ടുപിടിപ്പിക്കുന്നതിനുള്ള ചെലവ് മറ്റ് പല രാജ്യങ്ങളെ അപേക്ഷിച്ച് വളരെ കുറവാണ്. ജനസംഖ്യയുടെ ഭൂരിഭാഗവും നേരിട്ടുള്ള കാർഷിക പശ്ചാത്തലത്തിൽ നിന്നുള്ളവരാണ്, തന്മൂലം നിലത്തിന്റെ ഒരു ഭാഗം അവരുടെ സ്വന്തവുമാണ്. അങ്ങനെ മരങ്ങളുടെ നിലനിൽപ്പ് ഉറപ്പാക്കപ്പെടുന്നു.
എന്തുകൊണ്ട് പ്രോജക്റ്റ് ഗ്രീൻഹാൻഡ്സ്?
പ്രോജക്റ്റ് ഗ്രീൻഹാൻഡ്സ് (പിജിഎച്ച്) നിങ്ങളുടെ മരങ്ങൾ നട്ടുപിടിപ്പിക്കുകയും പരിപാലിക്കുകയും ചെയ്യുന്നു, ഒപ്പം നിങ്ങളുടെ വൃക്ഷത്തിന്റെ കൃത്യമായ സ്ഥാനവും അത് വളർത്തുന്ന കർഷകന്റെ പേരും ട്രാക്കുചെയ്യാൻ നിങ്ങളെ അനുവദിക്കുന്നു. നിങ്ങളുടെ മരങ്ങൾ ഓരോന്നും 100 / $ 2 രൂപയ്ക്ക് വളരുന്നത് കാണുക, അതിൽ നടീലിനു ശേഷമുള്ള പരിചരണവും ആവശ്യമെങ്കിൽ വീണ്ടും നടലും ഉൾപ്പെടുന്നു.
യുഎൻ പരിസ്ഥിതി പ്രോഗ്രാം അംഗീകരിച്ച ഒരു സംരംഭമാണ് പിജിഎച്ച്. 3 ദിവസത്തിനുള്ളിൽ ഏറ്റവും കൂടുതൽ മരങ്ങൾ നട്ടുപിടിപ്പിച്ചതിന് ഗിന്നസ് റെക്കോർഡും ലഭിച്ചിട്ടുണ്ട്. ചെടിനടീൽ കൂടാതെ , ഈ പദ്ധതി സമൂഹത്തിൽ പാരിസ്ഥിതിക അവബോധവും പരിസ്ഥിതി ബോധവും സൃഷ്ടിക്കുന്നതിനായി പ്രവർത്തിക്കുന്നു. .
നിങ്ങൾക്കും പങ്കുകൊള്ളാം , ഒരു ക്ലിക്ക് മാത്രം ദൂരം
Editor’s Note: Follow PGH on facebook.