Main Centers
International Centers
India
USA
Wisdom
FILTERS:
SORT BY:
ചിന്തയും വികാരവും വെവ്വേറെയല്ല. നിങ്ങളുടെ ചിന്തകൾ എങ്ങനെയാണോ അങ്ങനെയാണ് നിങ്ങളുടെ വികാരങ്ങളും.
നിങ്ങൾ എത്രമാത്രം ചെയ്യുന്നു എന്നതല്ല, എങ്ങനെ ചെയ്യുന്നു എന്നതാണ് ജീവിതം മനോഹരമാക്കുന്നത്.
നിങ്ങളുടെ ആരോഗ്യവും രോഗവും നിങ്ങളുടെ സന്തോഷവും ദുഃഖവും, എല്ലാം വരുന്നത് ഉള്ളിൽ നിന്നാണ്. നിങ്ങൾക്ക് ക്ഷേമം വേണമെങ്കിൽ, ഉള്ളിലേക്ക് തിരിയാനുള്ള സമയമാണിത്.
ഒരിക്കൽ നിങ്ങൾ നിങ്ങളുടെ സത്തയുടെ ആന്തരികമായ ആനന്ദത്തെ ആസ്വദിച്ചാൽ, ബാഹ്യമായ സുഖങ്ങൾ വെറും പ്രാകൃതമായി തോന്നും.
നിങ്ങളുടെ ഊർജ്ജത്തെ പ്രസരിപ്പോടെയും ഏകാഗ്രമായും നിലനിർത്തിയാൽ നിങ്ങൾക്ക് ആവശ്യമുള്ളതെന്തും സംഭവിക്കും.
ചലിക്കുന്നതെല്ലാം സ്വയം ഇല്ലാതാകും. നിശ്ചലമായിരിക്കുന്നത് മാത്രമേ എന്നന്നേക്കുമായി നിലനിൽക്കുകയുള്ളൂ. ധ്യാനം ആ നിശ്ചലതയിലേക്ക് നീങ്ങുന്നതിന് വേണ്ടിയാണ്, അസ്തിത്വത്തിന്റെ അകക്കാമ്പിനെപ്പോലെ ആകുന്നതിനു വേണ്ടിയാണ്.
ജീവിതത്തിലെ ഏറ്റവും വലിയ സംതൃപ്തി, നിങ്ങളെക്കാൾ വളരെ വലുതായ ഒരു കാര്യം ചെയ്യുക എന്നതാണ്.
നിങ്ങൾക്ക് ചുറ്റുമുള്ള എല്ലാത്തിനോടും ആഴമേറിയതും ബോധപൂർവ്വവുമായ പങ്കാളിത്തം കാണിച്ചാൽ പിന്നെ അവിടെ കെട്ടുപാടുകൾ ഒന്നുമില്ല; ആനന്ദം മാത്രമേയുള്ളൂ
നിങ്ങൾ സമ്മർദ്ദമോ ദേഷ്യമോ ഭയമോ, അങ്ങനെ ഏതെങ്കിലും തരത്തിലുള്ള നെഗറ്റിവിറ്റികൾ അനുഭവിക്കുന്നുവെങ്കിൽ, അതിന് ഒരേയൊരു അടിസ്ഥാന കാരണമേയുള്ളു: നിങ്ങളുടെ ആന്തരിക പ്രകൃതത്തെക്കുറിച്ച് നിങ്ങൾ അജ്ഞരാണ്.
നിങ്ങൾ തിരഞ്ഞെടുക്കുന്ന ഏതു പാതയിലും, ആ വഴി പ്രകാശപൂരിതമാക്കുന്ന വെളിച്ചമായി ഞാൻ ഉണ്ടാവട്ടെ. ഈ ദീപാവലി നിങ്ങളുടെ ജീവിതത്തെ അകമേയും പുറമേയും പ്രകാശപൂരിതമാക്കട്ടെ.സ്നേഹാനുഗ്രഹങ്ങളോടെ,
കർമ്മം നിങ്ങളുടെ പ്രവൃത്തിയിലല്ല- അത് നിങ്ങളുടെ സ്വേച്ഛയിലാണ്. നിങ്ങളുടെ ജീവിതത്തിന്റെ ഉള്ളടക്കമല്ല, പശ്ചാത്തലമാണ് കർമ്മത്തെ സൃഷ്ടിക്കുന്നത്.
നിങ്ങളുടെ ശരീരം, മനസ്സ്, ഊർജ്ജം, വികാരങ്ങൾ എന്നിവയെ ഒരു പ്രത്യേക തലത്തിലുള്ള പക്വതയിലെത്തിക്കുമ്പോൾ, ധ്യാനം സ്വാഭാവികമായി സംഭവിക്കും.