Main Centers
International Centers
India
USA
Wisdom
FILTERS:
SORT BY:
സത്യം മറഞ്ഞിരിക്കുന്നതല്ല - നിങ്ങളാണ് അതിൽനിന്ന് മറഞ്ഞിരിക്കുന്നത്.
നശ്വരതയെ അവഗണിക്കുക എന്നതാണ് ഏറ്റവും വലിയ അജ്ഞത.
സ്നേഹത്തിന്റെയും സന്തോഷത്തിന്റെയും പരമാനന്ദത്തിന്റെയും അശ്രുക്കൾ നിങ്ങളുടെ കവിൾത്തടങ്ങൾ നനച്ചിട്ടില്ലെങ്കിൽ, നിങ്ങൾ ഇനിയും ജീവിതത്തെ രുചിച്ചറിഞ്ഞിട്ടില്ല.
ധ്യാനലിംഗം, ദൈവികതയുടെ ഏറ്റവും ഉയർന്ന ആവിഷ്കാരം. ധ്യാനലിംഗത്തിന്റെ സ്വാധീനവലയത്തിനുള്ളിൽ വരുന്ന ആർക്കും തന്നെ മുക്തിയുടെ ആത്മീയ വിത്തുകൾ പാകുന്നതിൽ നിന്ന് രക്ഷപ്പെടാനാവില്ല.
നിങ്ങളുടെ ബന്ധങ്ങൾ വിജയകരമാവാൻ, കൂടെയുള്ള ആൾക്കാണ് നിങ്ങളെക്കാൾ പ്രാധാന്യം എന്ന് എപ്പോഴും സ്വയം ഓർമ്മിപ്പിക്കുക.
ജീവിതത്തിൽ ശരിയായ തീരുമാനം എന്നൊന്നില്ല. നിങ്ങൾ ഒരു തീരുമാനം എടുക്കുകയും സ്വയം മുഴുവനായും അതിലേക്കു നൽകുകയും ചെയ്താൽ, അതൊരു വിസ്മയകരമായ കാര്യമായിത്തീരും.
ഒരു ഉദ്ദേശ്യം ഉണ്ടാവുക എന്നത് ഒരു കാര്യം, പക്ഷെ അത് നടപ്പിലാക്കുക എന്നത് മറ്റൊരു കാര്യം. നിങ്ങളുടെ ജീവിതത്തിൽ, നിങ്ങളുടെ ഉദ്ദേശ്യങ്ങൾ നിങ്ങൾ നടപ്പിലാക്കുമോ, അതോ കാര്യങ്ങൾ ആകസ്മികമായി സംഭവിക്കാൻ നിങ്ങൾ അനുവദിക്കുമോ എന്നത് ഒരു വലിയ ചോദ്യമാണ്.
അസ്തിത്വം എന്നാൽ ഒരു സമ്പൂർണ്ണ പ്രക്രിയയാണ്. നിങ്ങൾ വേറിട്ട ഒന്നല്ല.
നിങ്ങൾ ചെയ്യുന്ന ജോലികൾ കഠിനമാകാതിരിക്കട്ടെ. അത് സ്നേഹത്തിൽ നിന്നും ആനന്ദത്തിൽ നിന്നും വരുന്നതാവട്ടെ.
ആരെയും ഉയർന്നതായി കാണരുത്, ആരെയും താഴ്ന്നതായും കാണരുത്. എല്ലാവരെയും അവർ എങ്ങനെയാണോ അതുപോലെതന്നെ നിങ്ങൾ കാണുമ്പോൾ, കൂടുതൽ നല്ല രീതിയിൽ നിങ്ങൾക്ക് ജീവിതം നയിക്കാൻ സാധിക്കും.
ഈ വലിയ പ്രപഞ്ചത്തിൽ നിങ്ങളാരാണെന്ന് നിങ്ങൾക്ക് മനസിലായാൽ, നിങ്ങൾ സൗമ്യമായി ജീവിക്കും. നിങ്ങൾ സ്പർശിക്കുന്നതെന്തും ഒരു അനുഗ്രഹമായി മാറട്ടെ.
നിസ്സംഗത്വം എന്നാൽ പങ്കുചേരാതിരിക്കുക എന്നല്ല. നിങ്ങൾക്ക് ആഴത്തിൽ പങ്കുചേരുകയും അതേ സമയം അതിൽ കെട്ടുപിണയാതിരിക്കുകയും ചെയ്യാം.