ഈ പംക്തിയിൽ, ഓരോ മാസവും, ഇഷയിലെ ഒരു ബ്രഹ്മചാരിയൊ സന്യാസിയോ വ്യക്തിഗത അനുഭവങ്ങൾ അവതരിപ്പിയ്ക്കുന്നു. പവിത്രീകൃത പരിസരം സമ്മാനിച്ച നിരീക്ഷണങ്ങളും അനുഭവങ്ങളും പങ്ക് വയ്ക്കുന്നു. ”

ജീവന്റേയും മരണത്തിൻ്റെയും കേളീരംഗം

മാ വനശ്രീ: ഞാൻ ജനിച്ചത് ജർമ്മനിയിലാണ് - രണ്ടാം ലോകമഹായുദ്ധം ആരംഭിച്ചിട്ടേയുള്ളൂ. പല നഗരങ്ങളും ബോംബു സ്ഫോടനത്തിൽ നശിച്ചു. ദശലക്ഷക്കണക്കിന് മനുഷ്യർ മരണപ്പെട്ടു ഭൂരിപക്ഷവും പുരുഷന്മാർ. കൂടുതൽ ഭർത്താക്കന്മാരും അച്ഛൻമാരും തിരികെ വന്നില്ല. വന്നവർ മാനസികമായും ശാരീരികമായും വൈകല്യം ബാധിച്ചവർ. രാത്രികളിൽ ഭീകര ശബ്ദത്തിൽ സൈറൻ മുഴങ്ങുമ്പോൾ ഞങ്ങൾ വീടിന്റെ അടിത്തറയിലുളള രഹസ്യ അറയിൽ പോയൊളിച്ചു. ആക്രമണം എപ്പോൾ തീരുമെന്ന് ഉറപ്പില്ലാത്തതിനാൽ വലിയ കലത്തിൽ ഗോതമ്പ് പാകം ചെയ്ത് അച്ചാറും എടുത്ത് കൊണ്ട് സുരക്ഷിത സ്ഥാനത്തേയ്ക്ക് രക്ഷപ്പെട്ടു. തറയിൽ ബോംബുകൾ പതിയ്ക്കുമ്പോൾ വളരെ അകലെയായി അപരിചിതമായ പ്രകമ്പനങ്ങൾ ഉണ്ടായി. ഇന്നും കണ്ണടച്ചിരുന്നാൽ അവയൊക്കെ എനിയ്ക്ക് കേൾക്കാം. ജീവിതകാലം മുഴുവനും ഇത്തരമനുഭവങ്ങളെ ഓർത്തെടുക്കാമെന്നത് വിചിത്രമായി എനിയ്ക്ക് തോന്നുന്നു.  

 

സ്ക്കൂൾ കെട്ടിടം നശിപ്പിക്കപ്പെട്ടു. അദ്ധ്യാപകരെ കാൺമാനില്ല. അതിനാൽ സ്ക്കൂൾ തുറന്നില്ല. എന്നാൽ കുട്ടികൾ വെറുതേ ഇരുന്നില്ല. തികച്ചും ആഹ്ലാ തദായകമായ ദിവസങ്ങളായിരുന്നു അവ! നശിപ്പിക്കപ്പെട്ട നിർമിതികളുടെ അവശിഷ്ടങ്ങൾ നീക്കാൻ പത്ത് വർഷമെടുത്തു. ഈ സമയങ്ങളിൽ അവശിഷ്ടങ്ങളിൽ ഞങ്ങൾ കളിച്ചു. ആനന്ദിച്ച് കളിയ്ക്കുന്നതിനിടയ്ക്ക് അപരിചിതമായ വസ്തുക്കൾ - തലയോട്ടികളും എല്ലുകളും - കളിപ്പാട്ടങ്ങളായി മാറി. എട്ട് വയസ്സുള്ള പെൺകുട്ടി എന്ന നിലയിൽ എന്റെ ഏക ഉത്തരവാദിത്വം വേനൽക്കാലത്ത് കുടുംബത്തിന്റെ ഉടമസ്ഥതയിലുള്ള പഴത്തോട്ട സംരക്ഷണമായിരുന്നു, എന്റെ സഹോദരന്മാർക്ക് പരീക്ഷണത്തിന് ഉപയോഗിയ്ക്കുന്ന പന്നി, വെള്ളെലി, ഹാമ്സ്റ്റർ എന്നറിയപ്പെടുന്ന ഒരു തരം എലി, പ്രാവുകൾ സ്വർണമത്സ്യം എന്നിവയെ വളർത്തുന്ന മൃഗശാലയുടെ ചുമതലയും. എന്റെ കുട്ടിക്കാലം 24/7 ആഹ്ലാദഭരിതമായിരുന്നു. 

ആദ്യമൊന്നും കഴിഞ്ഞില്ല. പ്രകൃതിയിൽ അവശിഷ്ടങ്ങൾക്കിടയിലെ തലയോട്കളും എല്ലുകളും കൊണ്ട് കളിയ്ക്കുന്ന അത്രയും ആവേശകരമല്ല ചരിത്ര പഠനമെന്ന് പെട്ടെന്ന് ബോധ്യമായി. എന്നാൽ അത്രത്തോളം വിരസമായിരുന്നില്ല ക്ലാസ്സുകൾ കാരണം മുഴുവൻ സമയ അദ്ധ്യാപകർ ഉണ്ടായിരുന്നില്ല. അദ്ധ്യാപകരിൽ മിക്കവരും യുദ്ധത്തിൽ മരണപ്പെട്ടിരുന്നു അതിനാൽ പള്ളിക്കൂടം കുറച്ച് സമയമേ തുറന്നിരുന്നുള്ളൂ. വൈകുംന്നേരം അമ്മയെ സഹായിയ്ക്കാൻ തുണിക്കടയിൽ പോകുമായിരുന്നു. പരുത്തിയുടെയും കമ്പിളിയുടേയും സിൽക്കിന്റെയും വൈവിദ്യത്തിൽ ഞാൻ ആശ്ചര്യപ്പെടാറുണ്ടായിരുന്നു. ആ കലയിൽ അനുഗ്രഹീതയാണ് എന്ന പ്രതീതി ഉണ്ടാക്കും വിധം അകർഷണീയമായി ചിത്ര തുന്നൽ ചെയ്യുമായിരുന്നു ഞാൻ.  

പ്രകൃതിയിൽ

isha-blog-article-on-the-path-of-the-divine-maa-vanasri-meditating

പ്രകൃതിയുമായി സംവദിയ്ക്കാനാണ് ഞാൻ എന്നും ആംഗ്രഹിച്ചത്. പക്ഷികളെ നിരീക്ഷിച്ച് കൊണ്ടും, ഓടി പോകുന്ന മേഘങ്ങൾക്കൊപ്പം ഓടിയും, ചുറ്റുപാടുമുള്ള പ്രകൃതിയെ ആസ്വദിച്ചു കൊണ്ടും അത് ഞാൻ പിൻതുടർന്നു. നദീതടത്തിൽ കുഞ്ഞ് മീനുകളുടെ ചാട്ടം കണ്ട് കൊണ്ട്, രാപ്പാടി കിളിയുടെ സായാഹ്ന ഗീതം ആ താഴ്വരയാകെ അലയടിയ്ക്കുന്നത് ആസ്വദിച്ചു കൊണ്ടും ഒരു പാട് നേരമിരിക്കുമായിരുന്നു. എന്റെ ഓടക്കുഴലിൽ അവ അനുകരിച്ചു. ശിശിരകാലത്ത് രാത്രി എല്ലാ ദിവസവും ഒരു മണിക്കൂറോളം നക്ഷത്രങ്ങളെ നോക്കിയിരിക്കുമായിരുന്നു. അപ്പോൾ എന്റെ ചുറ്റിലും മഞ്ഞ് പാളികൾ കുന്ന് കൂടിക്കിടക്കും. ആകാശത്തിന്റെ അപാരതയിൽ പടർന്നിരിയ്ക്കുന്ന രാത്രിയുടെ ശാന്തത എന്റെ ഉള്ളിൽ അവാച്യമായ അനുഭവങ്ങൾ ഉണ്ടാക്കി. വാൽനക്ഷത്രത്തെ കണ്ടപ്പോൾ ഞാൻ വളരെ ഉത്തേജിതയായി. ടീവിയോ സിനിമയോ പാർട്ടിയോ ഞാനിഷ്ടപ്പെട്ടില്ല. സ്വകാര്യ ബന്ധവും എന്നെ ആകർഷിച്ചില്ല.  

ഒരിയ്ക്കൽ എവിടെയോ ഞാൻ വായിച്ചു, നിലനില്ക്കുന്ന ലോകം സർപ്പിളാകൃതിയിലുള്ള താണന്നും ഒരു പ്രത്യേക അറിവിന്റെ സ്വാംശീകരണം അദൃശ്യമായ ലോകത്തിലേയ്ക്കുള്ള വാതായനം തുറന്ന് തരുമെന്നും. ഞാൻ ഉത്തേജിതയായി! ഞാൻ ആലോചിയ്ക്കുമായിരുന്നു, 'ഞാനെന്തിന് ഈ ലോകത്ത് എത്തി'. എനിക്ക് മറ്റുള്ളവരെപോലെ ഈ ലോകവുമായി ഇഴുകിചേരാനേ കഴിഞ്ഞിട്ടില്ല. ഈ സമയത്താണ് ചില നിഗൂഡമായ വാക്കുകൾ കേട്ടത്, ആന്ദോളനം, ധ്രുവീകരണം, ആത്മാവ്, പുനർജ്ജന്മം, കർമ്മം, ഭൂതങ്ങൾ, വാഴ്ത്തപ്പെട്ടവർ തുടങ്ങിയവ. അവയൊക്കെ എന്താണന്ന് എനിയ്ക്ക് മനസ്സിലായതേയില്ല. ഈ തലക്കെട്ടിൽ ഒരുപാട് പുസ്തകങ്ങൾ കണ്ടു, പക്ഷേ എന്റെ ഉപബോധമനസ്സ് പറഞ്ഞു ജീവിത സമസ്യകൾക്കുള്ള ഉത്തരം നല്കാൻ ഒരു പുസ്തകത്തിനും കഴിയില്ല എന്ന്. ബൗദ്ധിക ഉപദേശങ്ങൾ വിരസമായിട്ട് എനിയ്ക്ക് തോന്നി. എന്നെ സംബന്ധിച്ച് പ്രകൃതി ആയിരുന്നു ഏറ്റവും വിശ്വസ്തയായ അദ്ധ്യാപിക.

ഭാരത പാതയോരങ്ങളിൽ

'ഞാൻ ഇന്ത്യയിലേയ്ക്ക് പോകുകയാണ് എന്റെ ഗുരുവിനെ തേടി' എന്ന് ഒരു പാട് പ്രാവശ്യം കേട്ടു. അത് വളരെ വിചിത്രമായി എനിയ്ക്ക്തോന്നി. ഞാനും ഇന്ത്യയിൽ വന്നിട്ടുണ്ട് അത് പക്ഷേ മറ്റൊരു ഉദ്ധ്യേശ്യത്തോടെ ആയിരുന്നു, ഒരു വിനോദ സഞ്ചാരിയായി.  

 

2003 ജനുവരിയിൽ 45 പേരുടെ സഹായിയായി ഞാൻ ഇന്ത്യയിൽ എത്തി. ചെന്നൈയിൽ അരബിന്ദോ അശ്രമം സന്ദർശിച്ചു ചിദമ്പരം ക്ഷേത്രം പളനിയിലെ ക്ഷേത്രം ട്രിച്ചിയിലെ പല പല ക്ഷേത്രങ്ങൾ മറ്റ് പല സ്ഥലങ്ങളും കണ്ടു. യാത്രയുടെ അവസാന ദിവസം ട്രിച്ചിയിൽ നിന്ന് ചെന്നൈയ്ക്കുള്ള യാത്രാമദ്ധ്യേ, പാതയോരത്ത് കണ്ട വലിയ പോസ്റ്ററുകൾ ശ്രദ്ധിയ്ക്കുകയുണ്ടായി. സദ്ഗുരുവിന്റെ മുഖം എന്നെ ആകർഷിച്ചു. വരുന്ന വഴിയിൽ കണ്ട പോസ്റ്ററിലെ മനുഷ്യനെ കുറിച്ച് ചെന്നൈയിലെ ഹോട്ടലിൽ എത്തിയതിന് ശേഷം മാനേജരോട് തിരക്കി. അദ്ദേഹത്തിനും അറിയില്ലായിരുന്നു. ഞങ്ങളുടെ സംഭാഷണം കേട്ട തറ തുടച്ചു കൊണ്ടിരുന്ന അക്ക മാനേജരോട് പറഞ്ഞു അത് സദ്ഗുരു ആണന്നും അദ്ദേഹം അതേ ദിവസം വൈകും നേരം ചെന്നൈ ബീച്ചിൽ സെന്റ് തോമസ് പള്ളിയ്ക്ക് സമീപം മഹാസത്സംഗ് നടത്തുന്നുവെന്നും. ആ രാത്രി ഞങ്ങളുടെ സന്ദർശന ക്രമത്തിലെ അവസാന രാത്രി ആയിരുന്നു - നാളെ രാവിലെ ഞങ്ങൾ തിരിച്ച് പറക്കുകയാണ്. സുവർണാവസരം, ഒരു റിക്ഷാ പിടിച്ച് സത്സംഗിന് പോയി. 

ആയിരകണക്കിന് കസേരകൾ നിരനിരയായി അടുക്കിയിരിക്കുന്നതും ആയിരകണക്കിന് മനുഷ്യർ കൂപ്പ്കൈകളുയുമായി നമസ്കാരം പറയുന്നതും കണ്ട് ഞാൻ അത്ഭുതപ്പെട്ടു. സൂര്യൻ അസ്തമിക്കുകയായിരുന്നു, ഒരു വലിയ തീഗോളം കടലിന് മുകളിലായി കണ്ടു. താടി നീട്ടി വളർത്തിയ ഒരു മനുഷ്യൻ വേദിയിലേക്ക് നടന്ന് വന്നു. ഞാൻ ജിജ്ഞാസയോടെ പറഞ്ഞു, 'അതാ സദ്ഗുരു'. അദ്ദേഹം സംസാരിച്ചത് തമിഴിലാണ്, എനിയ്ക്ക് മനസ്സിലാകാത്ത ഭാഷ, അദ്ദേഹത്തിന്റെ വാക്കുകളിലൊന്നും താല്പര്യം തോന്നിയില്ല, മാന്ത്രികമായ ആ സൂര്യാസ്തമയത്തിൽ അവിടെയിരുന്നത് അവാച്യമായ അനുഭവമായി. അദ്ദേഹത്തിന്റെ സംഭാഷണത്തിന്റെ അവസാന പതിനഞ്ച് മിനിട്ട് നേരത്ത് എന്റെ അവസ്ഥ ഉൻമാദത്തിന് തുല്യമായിരുന്നു, ഞാനാകെ ഊർജ്ജസ്വലയായി. ഞാൻ പോരുമ്പോൾ അദ്ദേഹത്തിന്റെ 'Encounter the Enlightened ' എന്ന പുസ്തകം വാങ്ങി, അടുത്ത ദിവസം ഞങ്ങൾ അമേരിയ്ക്കയ്ക്ക് യാത്രയായി.  

അനിവാര്യമായ യാത്ര

ഞാൻ താമസിയ്ക്കുന്ന ലിനക്സ് നഗരത്തിന് സമീപം ബെർക്ഷയർ മൗണ്ടനിൽ സ്ഥിതി ചെയ്യുന്ന യോഗ സെന്ററായ 'ക്രിപാലു' വിൽ ഒരു മാസത്തിന് ശേഷം ഞാൻ പോയി. അവിടെ കണ്ട 'Enlightenment' എന്ന മാഗസിനിൽ സദ്ഗുരുവിന്റെ പടം കണ്ടപ്പോൾ എനിയ്ക്ക് താല്പര്യമുതിച്ചു. ന്യൂജേഴ്സിയിലെ പ്രിൻസ്റ്റൺ നഗരത്തിൽ നടക്കുന്ന ഒരാഴ്ചത്തെ പരിപാടിയുടെ അറിയിപ്പായിരുന്നു അത്. 2003 മാർച്ചിൽ ഞാനും പരിപാടിയിൽ പങ്കെടുത്തു. പൊതുവേ അദ്ധ്യാത്മ ഗുരുക്കളെ കുറിച്ച് ആശാവഹമായ അഭിപ്രായമായിരുന്നില്ല എനിയ്ക്ക്. എന്നാൽ മുൻധാരണയൊന്നുമില്ലാതെ ഇരുന്നു. ഒരാഴ്ച കടന്ന് പോയതറിഞ്ഞതേയില്ല. വളരെ ഊർജ്ജസ്വലയായാണ് ഞാൻ തിരികെ എത്തിയത് കൂടാതെ മെച്ചപ്പെട്ട ജീവിതത്തിന് ചില ഉപകരണങ്ങളുമായി .  

 

2003 മേയിൽ ഞാൻ ഭാവസ്പന്ദന പ്രോഗ്രാം ചെയ്തു. മിച്ചിഗണിൽ സദ്ഗുരു നയിച്ച പരിപാടിയിൽ. പരിപാടിയിൽ നമുക്ക് ലഭിച്ച അറിവ് എങ്ങിനെ തടസ്സമായി മാറുന്നു എന്ന് സദ്ഗുരു വിശദീകരിച്ചു. കുട്ടികാലം മുതൽ കൊണ്ട് നടക്കുന്ന ചില പ്രത്യുൽപാദനപരമല്ലാത്ത ചിന്തകളുടെ യുക്തിയില്ലായ്മ അതെന്നെ ബോധ്യപ്പെടുത്തി. ഫോട്ടോ ഗ്രാഫിക് മെമ്മറിയുള്ള ഒരു സഹോദരനുണ്ടെനിയ്ക്ക്. മിടുക്കനാണവൻ: രണ്ട് വർഷം പഠിത്തം ഉഴപ്പിയിട്ടും അവൻ ഇപ്പോഴും ക്ലാസ്സിൽ ഒന്നാമനാണ്. ഒരു ദിവസം അവൻ മൂന്ന് പുസ്തകം വായിയ്ക്കും. അഭിമാനത്താടെ വായിച്ചതൊക്കെ ഞങ്ങളുടെ മുൻപിൽ വിസ്തരിയ്ക്കും. അവന്റെ താഴെയുള്ള ഞാൻ വിഡ്ഢിയായി നോക്കി നിൽക്കും. ഇത്തരം ആർജ്ജിച്ച അറിവുകൾ പ്രയോജനപ്രദമല്ല എന്നും ഒരുവന് സ്വയം ബോധത്തിലേയ്ക്ക് എത്തിപ്പെടാൻ അതിന്റെ ആവശ്യമില്ലാ എന്നും സദ്ഗുരു വിശദീകരിയ്ക്കുന്നത് കേട്ടപ്പോൾ, അതെന്നെ വല്ലാതെ സ്വാധീനിച്ചു.  

സപ്തംബർ 2003 ൽ ധ്യാന യാത്രാസംഗത്തിന്റെ ഭാഗമായപ്പോൾ എന്റെ ആഹ്ലാദം വാനോളമുയർന്നു. മറക്കാൻ കഴിയാത്ത അനുഭവം, സദ്ഗുരുവും ഞങ്ങളോട് ചേർന്നു. സ്ക്കൂളിൽ അറ്റ്ലസ് കാണുമ്പോൾ ഹിമാലയ പർവ്വതനിരകളിൽ കൈവിരലുകൾ വച്ച് അകലം നോക്കുമായിരുന്നു, അദൃശ്യമായ എന്തോ അവിടേയ്ക്ക് ആകർഷിയ്ക്കുന്നതായി തോന്നുമായിരുന്നു. ഇപ്പോൾ യാത്രയിൽ നീണ്ട മണിക്കൂറുകളുടെ ബസ് യാത്ര കഠിനമായിരുന്നു എങ്കിലും, ഗോമുഖിലേയ്ക്കുള്ള മലകയറ്റവും മഴവിൽ മഞ്ഞ് മലയുടെ കാഴ്ചയും ആന്മോൻമേഷം നൽകുന്ന മഞ്ഞിന്നിടയിലെ കുളത്തിലെ നീരാട്ടും എന്നെ വല്ലാതെ വിജ്രംഭിപ്പിച്ചു.  

ചുരങ്ങൾ കയറി പോകാൻ വളഞ്ഞ് പുളിഞ്ഞ റോഡിലൂടെ ബസ് യാത്രയും ധാരാളം സാദുക്കളേയും സന്യാസിമാരേയും ഭക്തരേയും കാണാൻ സാധിച്ചതും സദ്ഗുരുവിന്റെ കൂടെ കേദാർ ക്ഷേത്രം കാണാൻ മല കയറിയതും എല്ലാ കാഴ്ചകളും എന്റെ മനസ്സിൽ കൊത്തിവച്ചതു പോലെയുണ്ട്. ഞാനോർക്കുന്നു കേദാർ ക്ഷേത്രത്തിൽ തൊഴുകൈകളുമായി പ്രവേശിച്ചപ്പോൾ മുഖ്യദേവതയെകുമ്പിട്ട് വന്ദിച്ചപ്പോഴും പെട്ടെന്ന് എന്റെ ചുറ്റുമുള്ള ലോകം തന്നെ അപ്രത്യക്ഷമായതായി തോന്നി. എന്റെ കാലുകൾ വിറയ്ക്കാൻ തുടങ്ങി കണ്ണിൽ നിന്ന് ആനന്ദാശ്രുക്കൾ പൊഴിയ്ക്കാനും. മറ്റുള്ളവർ ക്ഷേത്ര ദർശനത്തിന് ശേഷം കൂടുതൽ നിശബ്ദരും ആർദ്രരും ഊർജ്ജസ്വലരുമായതായി ഞാൻ മനസ്സിലാക്കി. യാത്രയിലെ ഓരോ താവളവും കൂടുതൽ ആന്മഹർഷ മേകുന്നതും തികച്ചും മറക്കാൻ കഴിയാത്തതുമായി.  

സംയമ പരിപാടിയുടെ പ്രാരംഭമായി നടത്തപ്പെടുന്ന ആറാഴ്ച നീണ്ട് നിൽക്കുന്ന സാധനയിൽ പങ്കെടുക്കാനായി 2004 ജനുവരിയിൽ ഞാൻ ആദ്യമായി ആശ്രമത്തിൽ എത്തി. ആ സമയത്ത് ധ്യാന ലിംഗത്തിന് ചുറ്റും ധാരാളം നിർമ്മാണ പ്രവർത്തനങ്ങൾ നടക്കുന്നുണ്ടായിരുന്നു, ഞങ്ങൾ സാധന അനുഷ്ടിച്ചിരുന്നത് കൈവല്യ കുടിലുകളിൽ ആണ്. സംയമ സത്സംഗിന്റെ ആദ്യ ദിനത്തിൽ സ്പന്ദാ ഹാളിലേയ്ക്ക് ഞാൻ പ്രവേശിച്ചപ്പോൾ എനിയ്ക്ക് വിശ്വസിയ്ക്കാനെ സാധിച്ചില്ല, ആയിരക്കണക്കിന്ന് പായകൾ ഭംഗിയായി വിരിച്ചിട്ടിരിയ്ക്കുന്നു, സാധകർ സദ്ഗുരു ഇരിയ്ക്കുന്ന വേദിയ്ക്കരുകിൽ ഇരിപ്പിടത്തിന് വേണ്ടി ഓടുന്നു.

സംയമ! ഒരു മുഴുനീള അനുഭവം! കുടുസുമുറികളിൽ ഞാൻ ജീവിച്ചിട്ടുണ്ട്, ഏഴ് ദിവസം ഒരു പായയിൽ അത് ആദ്യ അനുഭവമായിരുന്നു. അത് എന്നെ ഭൂമിയോളം ക്ഷമിക്കാൻ പഠിപ്പിച്ചു. ഒന്നും ചെയ്യാതെ ഒരൊറ്റ ഇരിപ്പ്, സദ്ഗുരുവിന്റെ നിർദ്ദേശങ്ങൾ പാലിക്കുക എന്നതൊഴിച്ചാൽ. ഉറങ്ങാതെ അത്ര നീണ്ട സമയത്തേയ്ക്ക് മന്ത്രം ഏറ്റ് പറയാൻ സാധിയ്ക്കുമെന്ന് എനിയ്ക്കറിയില്ലായിരുന്നു. ചിലപ്പോഴൊക്കെ എഴുന്നേൽക്കണമെന്നും കാലുകൾ നിവർത്തണമെന്നും മറ്റെന്തെക്കെയോ ചെയ്യണമെന്നും തോന്നി, പക്ഷേ പരിപാടി തീരാറായപ്പോൾ കാലൊക്കെ സ്വസ്തമായിരിക്കാൻ പഠിച്ചിരുന്നു. സദ്ഗുരു ഞങ്ങളെ സംയമ ധ്യാനത്തിലേയ്ക്ക് നയിച്ചപ്പോൾ എല്ലാം അങ്ങോട്ടുമിങ്ങോട്ടും ചലിയ്ക്കുന്നതായി തോന്നി, കുറച്ച് നിമിഷത്തേയ്ക്ക് തറ തന്നെ അപ്രത്യക്ഷമായതു പോലെ. "ഇതാരാണ് ചെയ്യുന്നത്?" ഞാൻ അത്ഭുതപ്പെട്ടു. പിന്നീട് എനിയ്ക്ക് ബോധ്യപ്പെട്ടു എന്തോ ഒരു ശക്തി എന്നെ അജ്ഞാതമായ ലോകത്തിലേയ്ക്ക്‌ കൂട്ടികൊണ്ട് പോകുന്നു. . 

isha-blog-article-on-the-path-of-the-divine-maa-vanasri-offering-peacock-feather-to-sadhguru

2004ൽ ഒരു പ്രത്യേക പരിപാടിയിൽ പങ്കെടുത്തു സദ്ഗുരുവിന്റെ കൂടെ, - 'വൈഭവ് ശിവ' - ശ്രേഷ്ടതരമായ ശിവഭാവങ്ങളുടെ ആഘോഷമായിരുന്നു. വിലമതിയ്ക്കാൻ കഴിയാത്ത അനുഭവം. എന്റെ ജീവൻ അജ്ഞാത മാർഗ്ഗങ്ങളിലൂടെ സമൃദ്ധമായതായി അനുഭവപ്പെട്ടു. എനിയ്ക്ക് 'ലീല' യിൽ പങ്കെടുക്കാൻ ഭാഗ്യമുണ്ടായി, കൃഷ്ണവികാരമെന്തായിരിക്കുമെന്നുള്ള ദർശനമായിരുന്നു അത്. ആ പരിപാടിയ്ക്കിടയ്ക്ക് സദ്ഗുരു പറഞ്ഞു, ഹൃദയം നിറയെ സ്നേഹം നിറച്ചവർക്കേ, ആഹ്ലാദം നിറഞ്ഞ മനസ്സും ഊർജ്ജസ്വലമായ ശരീരവുമുള്ളവർക്ക് മാത്രമേ ലീലയിൽ ആനന്ദിയ്ക്കാൻ കഴിയുള്ളൂ എന്ന്. ഞാനിപ്പോഴും അതിന് വേണ്ടി പരിശ്രമിച്ചു കൊണ്ടിരിക്കുന്നു.

ശിവന്റെ തട്ടകത്തിലെ പ്രവാസം.

2006 ൽ, ആശ്രമത്തിലെ ഒരു കോട്ടേജിലേയ്ക്ക് മാറി. ആറ് മാസം റിജ്യുവനേഷൻ കേന്ദ്രത്തിൽ സന്നദ്ധസേവ ചെയ്തു. ആ വർഷം സദ്ഗുരു ആദ്യമായി കൈലാസപർവ്വതയാത്രയുടെ പദ്ധതി ആവിഷ്കരിച്ചു. ഞാൻ പെട്ടെന്ന് പ്രാഥമിക യോഗ്യതകളൊക്കെ സ്വായത്തമാക്കി. മറ്റൊരു സാഹസിക യാത്ര ആരംഭിക്കുകയായി! ആ മൂന്നാഴ്ച ഞങ്ങൾ നേപ്പാൾ അതിർത്തി മുറിച്ച് കടന്ന് ലാസയിലെത്തി - ഇപ്പോൾ ചൈനയുടെ അധീനതയിലെ പ്രദേശം. അവിടെ അസാധാരണമായ പൊട്ടാല പാലസ് സന്ദർശിച്ചു. 1959 ൽ ഇന്ത്യയിലേയ്ക്ക് പാലായനം ചെയ്യുന്നതു വരെ ദലൈലാമയുടെ കൊട്ടാരമായിരുന്നു അത്. ചൈനീസ് ടിബറ്റൻ വിപ്ലവത്തിനിടയിൽ ധാരാണം ഗ്രന്ഥങ്ങളും കെട്ടിടങ്ങളും നശിപ്പിക്കപ്പെട്ടു, പക്ഷേ പൊട്ടാല പാലസ് അതിജീവിച്ചു നില കൊണ്ടു. . 

അടുത്ത ദിവസം രവിലെ ഞങ്ങൾ 48 ജീപ്പുകളിൽ യാത്ര തുടർന്നു. വാഹനമോടിച്ചിരുന്നത് പരിചയസമ്പന്നരായ സാരഥികളായിരുന്നു. ഭൂപ്രദേശം വളരെ അപരിചിതവും വന്യവുമായി തോന്നി. മനുഷ്യവാസമില്ലാത്ത പ്രദേശം. ഞങ്ങൾക്ക് വഴികാട്ടികളായി ആരുമുണ്ടായിരുന്നില്ല. വഴിയിലുടനീളം ധാരാളം ഭീമാകാരമായ മൺ കൂനകൾ കണ്ടു. വിശ്രമത്തിന് വണ്ടി നിർത്തുമ്പോൾ ഞങ്ങൾ പലരും ആ മൺകൂനകളിൽ അള്ളി പിടിച്ച് മുകളിലെത്തുകയും താഴേയ്ക്ക് ഊർന്ന് ഒഴുകി ഇറങ്ങുകയും ചെയ്തു. ഒരു പാട് താഴ്വരകളിലൂടെ ഞങ്ങൾ സഞ്ചരിച്ചു. അവിടെ ഇതുവരെ കണ്ടിട്ടില്ലാത്ത മൃഗ കൂട്ടങ്ങളെ കണ്ട് ഞങ്ങൾ അത്ഭുതപരതന്ത്രരായി. എന്റെ ജീവിതവഴിയിൽ അവിശ്വസനീയമായ ഈ പ്രദേശങ്ങൾ ഉൽപ്പെടുമെന്ന് വിചാരിച്ചതല്ല. . 

പിന്നെ ഞങ്ങൾ എത്തിയത് ലോക പ്രശസ്തമായ മാനസരോവർ തടാകത്തിലാണ്. സമുദ്രനിരപ്പിൽ നിന്ന് വളരെ മുകളിലായി കാണപ്പെടുന്ന ശുദ്ധജല തടാകമാണ്, കൈലാസ് മഞ്ഞ് മലയിൽ നിന്ന് ഊർന്ന് ഉണ്ടാകുന്ന തടാകം. ഞാൻ കണ്ട ജലസംഭരണികളിൽ എല്ലാം കാര്യങ്ങളിലും നൂതനത്വം സമ്മാനിച്ച തടാകം. തടാകത്തിന്റെ പശ്ചാത്തലം ദർശനപരമായി പ്രത്യേകതയാർജ്ജിച്ചതായിരുന്നു. കട്ടിയുള്ള ചാരനിറത്തിൽ എന്തോ അടുക്കി വച്ചതു പോലെ. ദൃശ്യതയുടെയും അദൃശ്യതയുടെയും അതിർവരമ്പുപോലെ. തടാകതീരത്ത് സദ്ഗുരുവിനൊപ്പമിരുന്നത് സ്വപ്നതുല്യമായിരുന്നു. ഞങ്ങൾ രണ്ട് പ്രാവശ്യം ആ പവിത്രമായ ലോലമായ ഊർജ്ജപ്രദായിനിയായ ജലത്തിൽ കുളിച്ചു.  

isha-blog-article-on-the-path-of-the-divine-maa-vanasri-sadhguru-diksha-kailash-sojourn

പിറ്റേന്ന് കൈലാസപർവ്വതം കയറാൻ സഹായിക്കുന്ന ഷേർപകളേയും കൂടെയുള്ള കുതിരകളേയും യാക്കുകളേയും കണ്ട് മൂട്ടി, പർവ്വത ജീവിതത്തിന്റെ കണ്ടിട്ടില്ലാത്ത രൂപങ്ങൾ കണ്ട് തുടങ്ങി. സമുദ്രനിരപ്പിൽ നിന്നു 18000 അടി ഉയരെ ആയതിനാൽ തണുപ്പും സുഖകരമായി തോന്നി. പിറ്റേന്ന് രാവിലെ ഞങ്ങൾ സദ്ഗുരുവുമൊത്ത് മല കയറാൻ ആരംഭിച്ചു, കൈലാസപർവ്വതത്തിലെ മഞ്ഞ് പുതപ്പ് കണ്ട് തുടങ്ങി. വടക്ക് ഭാഗത്ത് ഉരുകിയ മഞ്ഞിൽ നിന്നുത്ഭവിയ്ക്കുന്ന ഒരു ചെറിയ അരുവി ഒഴുകുന്നുണ്ട്. വജ്രം പോലെ വെട്ടിതിളങ്ങുന്ന വെളത്തിൽ കൈവച്ചപ്പോൾ മൃതുലമായ മുത്തുമണികൾ ഒഴുകി പോകുന്നതു പോലെ തോന്നി. വെള്ളവുമായി എനിയ്ക്ക് എന്നും അഭേദ്യമായ ബന്ധമുണ്ട്, പ്രത്യേകിച്ച് വന്യമായൊഴുകുന്ന നദികളോട്. ഞാൻ എത് രാജ്യത്ത് ജീവിച്ചാലും തടാകത്തിന്റെയോ നദിയുടേയോ സാമീപ്യം ഉണ്ടായിരിയ്ക്കും. പലപ്പോഴും രാത്രി കിടക്കുന്നതിന് മുൻപ് നദീതീരത്ത് പോകുക പതിവായിരുന്നു. നിലാവിൽ കുളിച്ചിരിയ്ക്കുന്ന ചന്ദ്രന്റെ പ്രതിബിംബം വിഭ്രമാത്മകമായ നദിയുടെ ഓളപരപ്പിലും അടി തട്ടിലെ മിനുസമേറിയ പറകല്ലുകളിലും തത്തികളിയ്ക്കുന്നത് കണ്ട് കൊണ്ടിരിയ്ക്കും. വെള്ളം പരിവർത്തനാത്മകമാണ്: ദ്രാവകം ,ഖരം ,വാതകം . ലാഘവ മനോഭാവത്തിന് വേറെ ഉദാഹരണമെന്തിന്.  

രണ്ട് മണിയ്ക്കൂർ ഞങ്ങൾ സദ്ഗുരുവുമൊത്ത് കൈലാസപർവ്വതത്തിന്റെ ശക്തിമത്തായ കാന്തിക മണ്ഡലത്തിൽ ചിലവഴിച്ചു. പിന്നെ ഞങ്ങൾ പതുക്കെ മലയിറങ്ങാൻ ആരംഭിച്ചു, സ്പർശിച്ച ഓരോ കല്ലിനെയും ആദരവോടെ ഓർത്തു കൊണ്ട്.  

'ആരംഭമില്ലായ്മ'യുടെ ആരംഭം.

2008 ൽ ബ്രഹ്മചര്യമനുഷ്ടിയ്ക്കണമെന്ന് മനസ്സ് പറയാൻ ആരംഭിച്ചു. എനിയ്ക്കന്ന് തോന്നി വിശാലമായ സമുദ്രത്തിലെ ഒരു തുള്ളിയാണ് ഞാനെന്ന്, സമുദ്രമാകുന്ന സദ്ഗുരു, ഈ സമുദ്രവുമായി താതാമ്യം പ്രാപിയ്ക്കാൻ ബ്രഹ്മചര്യം എന്നെ പ്രാപ്തമാക്കുമെന്ന് ഞാൻ അറിഞ്ഞു. ഞാൻ ചെറുപ്പമല്ല എന്നുള്ള യാഥാർത്ഥ്യം ഞാൻ അംഗീകരിച്ചു. പക്ഷേ അനന്ദമായ സാധ്യതകളിലേയ്ക്ക് എന്നെ സമർപ്പിച്ചു. 

 

2010 ൽ ഞാൻ യൂ എസിലേയ്ക്ക് തിരിച്ചുപോയി ഇഷ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇന്നർ സയൻസിൽ ''അനാധി" - "ആരംഭമില്ലാത്തത്" എന്ന മൂന്ന് മാസപരിപാടിയിൽ പങ്കെടുക്കാൻ. ഞാൻ പൂർണമായി പരിപാടിയിൽ മുഴുകി, സദ്ഗുരുവിന്റെ ശിഷ്യത്വത്തിൽ 90 ദിവസത്തെ സാധനയുടെ ഫലം എന്നും നിലനിൽക്കുന്നതായിരുന്നു. ഉയർന്ന് പറക്കുകയും പലപ്പോഴും താഴെ വീഴുകയുമുണ്ടായി. അതിനിടയ്ക്ക് നേരേനിൽക്കുകയും. സദ്ഗുരു പലപ്പോഴും 5 ഉം 6 ഉം മണിയ്ക്കൂർ ഞങ്ങളുടെ കൂടെ ചിലവഴിച്ചു - അതൊരു സ്വപ്ന സാക്ഷാത്കാരമായിരുന്നു. സൃഷ്ടിയാകുന്ന ചുഴിയിലെ ഒരു ചെറിയ ക്ഷേത്രമായി എന്നെ കണ്ടു, അവിടെ ഓരോ ചുഴിയും യഥാർത്ഥ സൃഷ്ടിയുടെ ഭാഗമാകുന്നു.  

2011-ൽ സദ്ഗുരുവുമായി സംസാരിയ്ക്കണമെന്ന് ഞാൻ ആഗ്രഹിച്ചു . "എത്ര വയസ്സായി?" ഞങ്ങൾ സംസാരം തുടങ്ങിയപ്പോഴെ അദ്ദേഹം ചോദിച്ചു. ഞാൻ വയസ്സ് പറഞ്ഞപ്പോൾ അദ്ദേഹം ചിരിച്ചു കൊണ്ട് എന്നെ ആശ്ലേഷിച്ചു. ആ കുഞ്ഞ് സംഗമത്തിന്റെ അഞ്ചാം ദിവസം ഞാൻ ബ്രഹ്മചര്യസാധനയിലേയ്ക്ക് ആനയിക്കപ്പെട്ടു. എന്റെ ജീവിതത്തിൽ ലഭിച്ച ഏറ്റവും വലിയ സമ്മാനം. ദിവസങ്ങളുടെ സാധനയ്ക്ക് ശേഷം അപ്രതീക്ഷിതമായി സദ്ഗുരു തന്നെ എന്നെ ബ്രഹ്മചര്യത്തിലേയ്ക്ക് ആനയിച്ചു. എന്റെ ദൗർബല്യങ്ങളൊക്കെ അവഗണിച്ച് എന്നെ ഇതിലേയ്ക്ക് നയിച്ചതിന് സദ്ഗുരുവിനോടുള്ള എന്റെ ആദരവ് അറിയിയ്ക്കുന്നു. പവിത്രീകരിക്കപ്പെട്ട, സദ്ഗുരുവിന്റെ പാത സ്പർശമേറ്റ ആശ്രമത്തിന്റെ ഭാഗമാകാൻ കഴിയുന്നത്, ചരിത്ര പ്രാധാന്യമുള്ള സമയത്താണ്, ലക്ഷക്കണക്കിനാളുകളുടെ സ്നേഹത്തെ അനുഭവിയ്ക്കാൻ, മനുഷ്യവർഗ്ഗത്തിന് തന്നെ പരിവർത്തനത്തിനായുള്ള ഉപകരണങ്ങൾ നൽകാൻ കഴിയുന്ന മുഹൂർത്തം.

അറിവ് തേടൽ എന്റെ എക്കാലത്തേയും അഭിനിവേശമാണ് അത് പൂർണമായിട്ടില്ല. എന്നാൽ സദ്ഗുരുവിന്റെ സമക്ഷത്തിൽ 'അറിവുള്ള ആൾ' ഇവിടെ ജീവിയ്ക്കുന്നത് അനുഗ്രഹമാണ്. രണ്ട് വർഷം മുൻപ് സദ്ഗുരുവിന്റെ അനുഗ്രഹത്തോടെ വെള്ളിയൻഗിരി എഴാം പർവ്വതം കയറി, അടുത്ത വർഷം എനിയ്ക്ക് 80 വയസ്സാകും. ജീവിതത്തെ സ്നേഹിച്ചു കൊണ്ട് എന്റെ യാത്ര അനസ്യൂതം തുടരുന്നു.