Main Centers
International Centers
India
USA
Sadhguru Quotes
FILTERS:
SORT BY:
Clear All
ഒരു സ്ത്രീ ഒരു പുരുഷന്റെ ലോകത്ത് ചേർന്നു പോകേണ്ടതില്ല. പകുതി ലോകം എങ്ങനെയും അവളുടേതായിരിക്കണം.
ജീവിതത്തിനു പരാജയമെന്നൊന്നില്ല. തങ്ങളെ എപ്പോഴും മറ്റുള്ളവരുമായി താരതമ്യം ചെയ്യുന്നവർക്കു മാത്രമാണ് പരാജയമുള്ളത്.
ലോകം നിങ്ങളൊരു വിചിത്രമനുഷ്യനാണ് എന്നു കരുതിയാലും കുഴപ്പമില്ല. ഓരോരുത്തരും വ്യത്യസ്തരാണ്. അതുകൊണ്ട് ആരുടെയെങ്കിലും കാഴ്ചപ്പാടിൽ എല്ലാവരും വിചിത്രരാവും. സന്തോഷത്തോടെ വിചിത്രമായിരിക്കണോ, അതോ ദുഃഖത്തോടെ വിചിത്രമായിരിക്കണോ? - അതു നിങ്ങൾക്കു തിരഞ്ഞെടുക്കാം
ഭാരതം ഒരു സംസ്കാരം എന്ന നിലയിൽ എല്ലാം ഒരു ആഘോഷമാക്കി മാറ്റി. ജീവിതത്തിൻ്റെ എല്ലാ വശങ്ങളും ആഹ്ലാദപൂർവ്വം ആഘോഷിക്കുന്ന ഈ മനോഭാവം മൊത്തം മനുഷ്യരാശിയിലേക്കും എത്തട്ടെ.
നിങ്ങളുടെ ശ്രദ്ധയുടെ ആഴം നിങ്ങളുടെ അനുഭവത്തിന്റെ ആഴത്തെ നിർണ്ണയിക്കുന്നു. നിങ്ങളുടെ ശ്രദ്ധ അഗാധമാണെങ്കിൽ, നിങ്ങളുടെ ജീവിതാനുഭവവും അഗാധമായിരിക്കും.
നിങ്ങളുടെ വ്യക്തിത്വം എത്രത്തോളം കർക്കശമല്ലാതാകുന്നുവോ, നിങ്ങളുടെ സാന്നിധ്യം അത്രയും ശക്തമാകുന്നു.
നിങ്ങൾ സന്നദ്ധരാണെങ്കിൽ, നിങ്ങളുടെ യുക്തിസഹമായ ധാരണയ്ക്ക് അതീതമായ രീതികളിൽ ഞാൻ നിങ്ങൾക്ക് ലഭ്യമാണ്.
നിങ്ങൾ ഇവിടെയുള്ളത് ജീവിതത്തെ അനുഭവിച്ചറിയാനാണോ, അതോ അതിനെക്കുറിച്ച് ചിന്തിക്കാനാണോ.
നിങ്ങൾക്ക് ഒരാളുമായി എത്ര മനോഹരമായി ബന്ധപ്പെടാൻ കഴിയും എന്നത് നിങ്ങളുടെ സന്നദ്ധത, വഴക്കം, സന്തോഷം എന്നിവയെ ആശ്രയിച്ചിരിക്കുന്നു.
സമയം പണമല്ല, സമയം ജീവിതമാണ്.
This Mahashivratri, ride the natural wave of energy by staying awake and upright through the night, become available to Adiyogi’s grace, and enhance Life.
നമുക്കുള്ളിൽ പ്രശ്നങ്ങൾ ഉണ്ടാകുമ്പോൾ, നാം അതിനെ അഭിസംബോധന ചെയ്യണം. മറ്റു കാര്യങ്ങളിലേക്ക് ശ്രദ്ധ വ്യതിചലിപ്പിക്കാൻ ശ്രമിക്കരുത് - അതൊരു പരിഹാരമല്ല.