Main Centers
International Centers
India
USA
Wisdom
FILTERS:
SORT BY:
When you are able to create yourself the way you want, you can craft your Destiny the way you want as well.
വസന്തത്തിന്റെ ഭംഗി എന്തെന്നാൽ, ഫലം ഇനിയും വരാനിരിക്കുന്നതേയുള്ളൂ, എങ്കിലും പൂവ് ഒരു വാഗ്ദാനവും സാധ്യതയുമാണ്.
നിങ്ങളുടെ ചിന്തകളെ, മുഴുവൻ പ്രപഞ്ചത്തിന്റെയും പശ്ചാത്തലത്തിൽ നോക്കുകയാണെങ്കിൽ, അവയ്ക്ക് അർത്ഥമൊന്നുമില്ല. നിങ്ങൾ അതു മനസ്സിലാക്കിയാൽ, സ്വാഭാവികമായും നിങ്ങൾ നിങ്ങളുടെ ചിന്താപ്രക്രിയയിൽ നിന്നും ഒരു അകലം സൃഷ്ടിക്കും.
നിങ്ങൾ ഉത്സാഹഭരിതനും, സന്തോഷവാനും, ഉത്കൃഷ്ടനുമായിരിക്കുമ്പോൾ, നിങ്ങളുടെ രോഗപ്രതിരോധശേഷി നിങ്ങൾ വിഷമിച്ചിരിക്കുന്ന സമയത്തേക്കാൾ വളരെ നന്നായി പ്രവർത്തിക്കും. ജീവിതത്തിന്റെ സമഗ്രതയാണ് ആരോഗ്യം.
ആവശ്യമായ ഊർജ്ജമില്ലാതെ, ജാഗരൂകരായിരിക്കുന്നതു വളരെ ബുദ്ധിമുട്ടാണ്. അതിനുവേണ്ടിയാണ് സാധന, അല്ലെങ്കിൽ യോഗ പരിശീലനങ്ങൾ - ഊർജ്ജത്തെ ഉത്തേജിപ്പിക്കാൻ.
മിക്ക ആളുകളിലും വികാരങ്ങളാണ് ഏറ്റവും ശക്തമായ സ്വാധീനം - തങ്ങൾ ബുദ്ധിശാലികളാണെന്നു വിശ്വസിക്കുന്നവരിൽ പോലും.
സ്നേഹം ഒരു ഇടപാടല്ല, മറിച്ച് നിങ്ങളുടെ ഉള്ളിൽ ജ്വലിക്കുന്ന ഒരു ജ്വാലയാണ്. നിങ്ങൾ ആരാണെന്നതിന്റെ കാതലായ ഭാഗത്തെ അതു ജ്വലിപ്പിക്കുമ്പോൾ, അത് വിമോചനകരമാണ്.
സത്യസന്ധത ഒരു പ്രവൃത്തിയെക്കുറിച്ചല്ല അതിൻ്റ ഉദ്ദേശ്യത്തെക്കുറിച്ചാണ്. നിങ്ങൾ എന്തെങ്കിലും ചെയ്യുന്നത് പൊതു നന്മയ്ക്കായാണോ അതോ നിങ്ങളുടെ വ്യക്തിപരമായ പ്രയോജനത്തിനാണോ എന്നതാണ് ചോദ്യം.
ഒരു മനുഷ്യൻ ഒരു വിത്ത് പോലെയാണ്. ഒന്നുകിൽ നിങ്ങൾക്ക് ഇപ്പോഴുള്ളതുപോലെ തന്നെ തുടരാം, അല്ലെങ്കിൽ പൂക്കളും പഴങ്ങളും നിറഞ്ഞ ഒരു വിസ്മയകരമായ വൃക്ഷമായി സ്വയം വളരാം.
കാര്യക്ഷമത എപ്പോഴും നിങ്ങളുടെ ചുറ്റുമുള്ള ആളുകളോടുള്ള സ്നേഹത്തിലും കരുതലിലും നിന്നായിരിക്കണം - ഒരു യന്ത്രം പോലെയുള്ള, കരുതലില്ലാത്ത പ്രവൃത്തിയാകരുത്.
സ്രഷ്ടാവിന്റെ സൃഷ്ടിയിൽ ശ്രദ്ധിക്കുക എന്നതാണ് നിങ്ങളുടെ തലയിൽ നിങ്ങൾ കെട്ടിച്ചമയ്ക്കുന്ന അസംബന്ധങ്ങളെക്കാൾ പ്രധാനം.
മിസ്റ്റിസിസം അത്ഭുതങ്ങൾ ചെയ്യുന്നതിനെക്കുറിച്ചല്ല. പഞ്ചേന്ദ്രിയങ്ങൾക്കു ഗ്രഹിക്കാൻ കഴിയാത്ത ജീവിതത്തിന്റെ അത്ഭുതത്തെ ആഴത്തിൽ പര്യവേക്ഷണം ചെയ്യുന്നതാണ് മിസ്റ്റിസിസം.