Main Centers
International Centers
India
USA
Wisdom
FILTERS:
SORT BY:
ജീവിതത്തിൽ പ്രശ്നങ്ങൾ വരുമ്പോഴാണ് ശരിക്കും നിങ്ങൾ ആരാണ് എന്നത് വെളിവാകുന്നത്. എല്ലാം ഭംഗിയായി പോകുമ്പോൾ എല്ലാവർക്കും സ്വയം ഒരു വിസ്മയകരമായ വ്യക്തിയായി നടിക്കാം.
നിങ്ങൾ ചെയ്യുന്ന കാര്യങ്ങളിലേക്ക് നിങ്ങൾ പൂർണ്ണമായും സമർപ്പിക്കുകയാണെങ്കിൽ മാത്രമേ, ഈ ലോകത്ത് മൂല്യമുള്ള എന്തെങ്കിലും നിങ്ങൾക്ക് സൃഷ്ടിക്കാനാകൂ.
ഈ മുഴുവൻ അസ്തിത്വവും ഒരു പ്രകമ്പനമാണ്, അതുപോലെയാണ് നിങ്ങളുടെ ചിന്തയും. നിങ്ങൾ ശക്തമായ ഒരു ചിന്ത സൃഷ്ടിച്ച് പുറത്തുവിടുകയാണെങ്കിൽ, അത് സ്വയം ആവിഷ്കാരം കണ്ടെത്തും.
നിങ്ങളുടെ ഊർജ്ജത്തെ പ്രസരിപ്പോടെയും ഏകാഗ്രമായും നിലനിർത്തിയാൽ നിങ്ങൾക്ക് ആവശ്യമുള്ളതെന്തും സംഭവിക്കും.
അടിസ്ഥാനപരമായി, നിങ്ങൾക്ക് നൽകാനാകുന്ന ഒരേയൊരു കാര്യം നിങ്ങളെത്തന്നെയാണ്.
യോഗശാസ്ത്രം ആരോഗ്യത്തിനും ശാരീരികക്ഷമതയ്ക്കും വേണ്ടി മാത്രമല്ല. മനുഷ്യ നിലനിൽപ്പിൻ്റെ എല്ലാ വശങ്ങൾക്കും ഇത് ഒരു ആത്യന്തിക പരിഹാരമാണ്.
ജീവിതത്തിൽ നിങ്ങൾ അസുഖകരമായ സാഹചര്യങ്ങളിലൂടെ കടന്നു പോയിട്ടുണ്ടെങ്കിൽ, മറ്റാരെയും അത്തരം സാഹചര്യങ്ങളിൽ വീഴ്ത്താതിരിക്കാനും മാത്രം വിവേകമുള്ളവരായിരിക്കണം നിങ്ങൾ.
നിങ്ങൾ സമ്മർദ്ദമോ ദേഷ്യമോ ഭയമോ, അങ്ങനെ ഏതെങ്കിലും തരത്തിലുള്ള നെഗറ്റിവിറ്റികൾ അനുഭവിക്കുന്നുവെങ്കിൽ, അതിന് ഒരേയൊരു അടിസ്ഥാന കാരണമേയുള്ളു: നിങ്ങളുടെ ആന്തരിക പ്രകൃതത്തെക്കുറിച്ച് നിങ്ങൾ അജ്ഞരാണ്.
ആരുടെയും ആത്മീയ പ്രക്രിയയെ അവരുടെ സ്വഭാവം വച്ച് വിലയിരുത്തരുത്. ആത്മീയ പ്രക്രിയ എന്നത് ശരീരത്തിനും മനസ്സിനുമെല്ലാം അതീതമായ കാര്യമാണ്.
ആത്മസാക്ഷാത്കാരമെന്നാൽ നിങ്ങൾ എത്ര വിഡ്ഢിയായിരുന്നുവെന്ന് തിരിച്ചറിയുകയാണ്. എല്ലാം ഇവിടെ, നിങ്ങൾക്കുള്ളിൽത്തന്നെ ഉണ്ടായിരുന്നു, പക്ഷേ നിങ്ങൾ അതു തിരിച്ചറിഞ്ഞില്ല.
ചിന്തയും വികാരവും വെവ്വേറെയല്ല. നിങ്ങളുടെ ചിന്തകൾ എങ്ങനെയാണോ അങ്ങനെയാണ് നിങ്ങളുടെ വികാരങ്ങളും.
നിങ്ങൾ എത്രമാത്രം ചെയ്യുന്നു എന്നതല്ല, എങ്ങനെ ചെയ്യുന്നു എന്നതാണ് ജീവിതം മനോഹരമാക്കുന്നത്.