Main Centers
International Centers
India
USA
Wisdom
FILTERS:
SORT BY:
യേശു പറഞ്ഞു, ‘ദൈവരാജ്യം നിങ്ങളുടെ ഉള്ളിലാണ്’ എന്ന്. ഉള്ളിലുള്ളതിനെ അനുഭവിച്ചറിയാനുള്ള ഒരു മാർഗ്ഗമാണ് യോഗ. നിങ്ങൾക്ക് സന്തോഷം നിറഞ്ഞ ഒരു ക്രിസ്മസ് ആശംസിക്കുന്നു.
നിങ്ങൾ നിങ്ങളുടെ മനസ്സുമായി എത്രത്തോളം താദാത്മ്യം പ്രാപിക്കുന്നുവോ അത്രത്തോളം നിങ്ങൾ നിങ്ങളുടെ സത്തയിൽ നിന്ന് അകന്നുപോകും.
ദൈവികതയുടെ വേരുകൾ ഈ ശരീരത്തിൽ ആഴ്ന്നിറങ്ങിയിരിക്കുന്നു. വേരുകളെ പരിപാലിച്ചാൽ, അതു പൂവിടാതിരിക്കുന്നതെങ്ങനെ.
നിങ്ങൾ വിമുഖതയിൽ നിന്നും സന്നദ്ധതയിലേക്കും മന്ദതയിൽ നിന്നും ഉത്സാഹത്തിലേക്കും മാറുകയാണെങ്കിൽ, നിങ്ങളുടെ ജീവിതം സന്തോഷകരവും അനായാസവുമായിരിക്കും.
ഒരു മരത്തിന്റെയോ മൃഗത്തിന്റെയോ അല്ലെങ്കിൽ പ്രപഞ്ചത്തിലെ എന്തിന്റെയും വേദനയെ സ്വന്തം ശരീരത്തിന്റെ വേദന പോലെ നിങ്ങൾക്ക് അറിയാൻ കഴിയുമെങ്കിൽ, നിങ്ങൾ എല്ലാത്തിനെയും നന്നായി പരിരക്ഷിക്കും.
ധ്യാനം എന്നാൽ ഒരു പരിത്യാഗബോധത്തിൽ എത്തിച്ചേരുക എന്നാണ്. അതിന്റെ ആശയം, നിങ്ങളുടെ ശരീരത്തെയോ മനസ്സിനെയോ നിയന്ത്രിക്കുക എന്നതല്ല, സ്വതന്ത്രമാക്കുക എന്നതാണ്.
സമാധാനം,ജീവിതത്തിലെ ഏറ്റവും ഉയർന്ന ലക്ഷ്യമല്ല. അത് ഏറ്റവും അടിസ്ഥാനപരമായ ആവശ്യമാണ്.
മഹത്വം ആഗ്രഹിക്കരുത്. 'എനിക്കെന്തു ലഭിക്കും' എന്ന ചിന്തയ്ക്കപ്പുറത്തേക്ക് നിങ്ങൾ പോകുമ്പോൾ, എങ്ങനെയായാലും നിങ്ങൾ ഒരു മഹാനായ മനുഷ്യനാകും.
യോഗ, ജീവിതത്തിൻ്റെ എല്ലാ മേഖലകളിലും സന്തുലിതാവസ്ഥയുടെയും കഴിവിൻ്റെയും ഒരു പുതിയ തലത്തിലേക്ക് ഉയരുന്നതിനു വേണ്ടിയാണ്.
പണത്തിന് നിങ്ങളുടെ ചുറ്റുപാടുകളെ സുഖകരമാക്കാൻ മാത്രമേ കഴിയൂ. അതിന് ആന്തരിക സുഖം സൃഷ്ടിക്കാൻ കഴിയില്ല.
മനുഷ്യരുടെ ഏറ്റവും വലിയ പ്രശ്നം അവർക്ക് അവരുടെ ചിന്തകളെയും വികാരങ്ങളെയും എങ്ങനെ കൈകാര്യം ചെയ്യണമെന്ന് അറിയില്ല എന്നതാണ്.
നിങ്ങൾക്ക് സ്വയം ദുരിതത്തിലാകണമെങ്കിൽ, അതിന് അനന്തമായ അവസരങ്ങളുണ്ട്, കാരണം എപ്പോഴും, ആരെങ്കിലുമൊക്കെ നിങ്ങൾക്കിഷ്ടമില്ലാത്ത എന്തെങ്കിലും ചെയ്യുന്നുണ്ടാകും.