Main Centers
International Centers
India
USA
Wisdom
FILTERS:
SORT BY:
ജീവിതത്തിൻ്റെ അനിശ്ചിതത്വങ്ങളിന്മേൽ നൃത്തമാടാൻ കഴിയുമ്പോൾ മാത്രമേ നിങ്ങൾക്ക് പ്രസരിപ്പുള്ള ഒരു ജീവിതം നയിക്കാൻ കഴിയൂ.
സ്വയം വലിയ ആളാണെന്നു ചിന്തിക്കുമ്പോൾ നിങ്ങൾ ചെറുതാകുന്നു. എന്നാൽ നിങ്ങൾ ഒന്നുമല്ല എന്നു സ്വയം തിരിച്ചറിയുമ്പോൾ നിങ്ങൾ വലുതായി മാറുന്നു. ഒരു മനുഷ്യൻ ആയിരിക്കുക എന്നതിന്റെ മനോഹാരിതയാണത്.
ബോധമാണ് ജീവിതത്തിന്റെ കാതൽ - ആശങ്കകളോ ആസക്തികളോ സംഘർഷങ്ങളോ ഒന്നുമല്ല. ഇനി വരുന്ന മാസങ്ങൾ മനുഷ്യാസ്തിത്വത്തിന്റെ അഗാധത നിങ്ങളിൽ കൊണ്ടുവരട്ടെ, അത് ആനന്ദകരമായ ഒരു ജീവിതത്തിലേക്ക് നിങ്ങളെ നയിക്കട്ടെ.സ്നേഹാനുഗ്രഹങ്ങൾ.
നിങ്ങൾ എന്തു ചെയ്യുന്നുവെന്നത് നിങ്ങളുടെ തീരുമാനമാണ്, പക്ഷേ നിങ്ങളതു ചെയ്യുന്നത് ബോധപൂർവമായിരിക്കണം. ഒരു മനുഷ്യൻ ആയിരിക്കുക എന്നതിന്റെ അർത്ഥം അതാണ്.
സദാചാരം അനുഷ്ഠിക്കുന്നതല്ല നന്മ. എല്ലാ ജീവജാലങ്ങളെയും ഉൾക്കൊള്ളുന്നതാണ് ഏറ്റവും വലിയ നന്മ.
ഒരു വിസ്മയകരമായ വ്യക്തിയെ കണ്ടുമുട്ടാൻ ആഗ്രഹിക്കരുത്. മറ്റുള്ളവരിൽ നിങ്ങൾ പ്രതീക്ഷിക്കുന്ന ആ വിസ്മയകരമായ വ്യക്തിയായി സ്വയം മാറാൻ ആഗ്രഹിക്കുക.
ഭൂതവും ഭാവിയും നിങ്ങളുടെ ഓർമ്മയിലും ഭാവനയിലും മാത്രമേ നിലനിൽക്കുന്നുള്ളൂ. നിങ്ങൾ അനുഭവിച്ചറിയുന്ന ഒരേയൊരു കാര്യം, ഇപ്പോഴുള്ളത് മാത്രമാണ്.
ആത്മീയ പ്രക്രിയ ജീവിതത്തിൽ നിന്നുള്ള ഒരു വേർപിരിയലല്ല. അത് ജീവിതവുമായുള്ള മുറിച്ചുമാറ്റാനാകാത്ത ഒരു പ്രണയബന്ധമാണ്.
നിങ്ങൾ ഇപ്പോൾ ആരാണെന്നതിൽ സ്വയം സംതൃപ്തനാണെങ്കിൽ, പരിശ്രമിക്കാൻ തയ്യാറായാൽ നിങ്ങൾക്ക് ആരായിത്തീരാം എന്നതിനെക്കുറിച്ച് നിങ്ങൾ ബോധവാനല്ല.
ബോധോദയം നിശബ്ദമായി സംഭവിക്കുന്നു, ഒരു പൂ വിടരുന്നതു പോലെ.
സാമർത്ഥ്യത്തിന് സാമൂഹികമായ മൂല്യം മാത്രമേയുള്ളൂ. ബുദ്ധിയാണ് പ്രകൃതിയുടെ മാർഗ്ഗം.
നിങ്ങളുടെ കുടുംബത്തിനും കുട്ടികൾക്കും സമൂഹത്തിനും ചുറ്റുമുള്ള ലോകത്തിനും വേണ്ടി നിങ്ങൾക്കു ചെയ്യാൻ കഴിയുന്ന ഏറ്റവും മികച്ച കാര്യം സ്വയം മെച്ചപ്പെടുത്തുക എന്നതാണ്.