Main Centers
International Centers
India
USA
Wisdom
FILTERS:
SORT BY:
നിങ്ങൾ സന്നദ്ധനാണെങ്കിൽ, ജീവിതത്തിലെ ഓരോ നിമിഷവും ഒരു ഗംഭീര അനുഭവമാകാം. ശ്വാസം എടുക്കുന്നതും പുറത്തേക്കു വിടുന്നതും പോലും അഗാധമായ ഒരു പ്രണയബന്ധമാകാം.
വേറിട്ട ഒരു വ്യക്തിയാകാൻ ആഗ്രഹിക്കുന്നതിലൂടെ, നിങ്ങൾ മറ്റു സൃഷ്ടികളിൽ നിന്ന് സ്വയം വേർപെടുന്നു. എന്നിട്ട് നിങ്ങൾ ഒറ്റപ്പെടൽ അനുഭവിക്കുന്നതിനെക്കുറിച്ച് പരാതിപ്പെടുകയും ചെയ്യുന്നു.
നിങ്ങളുടെ ബന്ധങ്ങൾ വിജയകരമാവാൻ, കൂടെയുള്ള ആൾക്കാണ് നിങ്ങളെക്കാൾ പ്രാധാന്യം എന്ന് എപ്പോഴും സ്വയം ഓർമ്മിപ്പിക്കുക.
ജീവിതത്തിൽ ശരിയായ തീരുമാനം എന്നൊന്നില്ല. നിങ്ങൾ ഒരു തീരുമാനം എടുക്കുകയും സ്വയം മുഴുവനായും അതിലേക്കു നൽകുകയും ചെയ്താൽ, അതൊരു വിസ്മയകരമായ കാര്യമായിത്തീരും.
കൃപയില്ലെങ്കിൽ, എന്തു ചെയ്താലും ആർക്കും വിജയമുണ്ടാകില്ല
നിങ്ങൾ നിങ്ങളുടെ ജീവനെ വിലമതിക്കുന്നുണ്ടെങ്കിൽ, ആ ജീവന്റെ ഉറവിടത്തെ പര്യവേക്ഷണം ചെയ്യാൻ നിങ്ങൾ ശ്രമിക്കേണ്ടതല്ലേ.
നിങ്ങൾ ചെയ്യുന്ന ജോലികൾ കഠിനമാകാതിരിക്കട്ടെ. അത് സ്നേഹത്തിൽ നിന്നും ആനന്ദത്തിൽ നിന്നും വരുന്നതാവട്ടെ.
ആരെയും ഉയർന്നതായി കാണരുത്, ആരെയും താഴ്ന്നതായും കാണരുത്. എല്ലാവരെയും അവർ എങ്ങനെയാണോ അതുപോലെതന്നെ നിങ്ങൾ കാണുമ്പോൾ, കൂടുതൽ നല്ല രീതിയിൽ നിങ്ങൾക്ക് ജീവിതം നയിക്കാൻ സാധിക്കും.
നിങ്ങളുടെ മനുഷ്യത്വം കവിഞ്ഞൊഴുകുമ്പോൾ, ദിവ്യത്വം നിങ്ങളെ തേടിയെത്തും.
സത്യം മറഞ്ഞിരിക്കുന്നതല്ല - നിങ്ങളാണ് അതിൽനിന്ന് മറഞ്ഞിരിക്കുന്നത്.
നശ്വരതയെ അവഗണിക്കുക എന്നതാണ് ഏറ്റവും വലിയ അജ്ഞത.
സ്നേഹത്തിന്റെയും സന്തോഷത്തിന്റെയും പരമാനന്ദത്തിന്റെയും അശ്രുക്കൾ നിങ്ങളുടെ കവിൾത്തടങ്ങൾ നനച്ചിട്ടില്ലെങ്കിൽ, നിങ്ങൾ ഇനിയും ജീവിതത്തെ രുചിച്ചറിഞ്ഞിട്ടില്ല.