കഴിഞ്ഞ 25-30 വർഷങ്ങൾക്കിടയിൽ, ചില സംഘടിത ശക്തികൾ, യാതൊരു വസ്തുതാപരമായ അടിസ്ഥാനവുമില്ലാതെ ഈശ ഫൗണ്ടേഷനെ തുടർച്ചയായി അപകീർത്തിപ്പെടുത്തിക്കൊണ്ടിരിക്കുന്നു. അവർ വളരെ ചെറിയ ഒരു സംഘമാണെങ്കിലും വിഷം വമിക്കുന്ന ഉച്ചത്തിലുള്ള ശബ്ദമാണ് അവരുടേത്. ഇന്ന്, വ്യാജ വാർത്തകളും, പണം നൽകി നിയന്ത്രിക്കുന്ന മാധ്യമങ്ങളും സോഷ്യൽ മീഡിയയും കൈവശമുള്ളപ്പോൾ, ഇങ്ങനെയുള്ള സംഘങ്ങൾ നുണകളുടെ ക്രമീകൃതമായ ഒരു വല നെയ്തുണ്ടാക്കി, ഫൗണ്ടേഷനെ കളങ്കപ്പെടുത്താനുള്ള വഴികൾ കണ്ടെത്തുന്നു. യാതൊരു സർക്കാർ സ്ഥാപനവും ഒരു കേസ് പോലും ഫയൽ ചെയ്തിട്ടില്ല എന്ന വസ്തുത ഉണ്ടായിട്ടും, ഈ സംഘങ്ങൾ, അപകീർത്തികരമായ കള്ളക്കേസുകൾ സൃഷ്ടിച്ച്, ഫൗണ്ടേഷനെ വിവാദങ്ങളിലും മോശം പ്രചാരണങ്ങളിലും കുടുക്കാൻ തുടർച്ചയായി ശ്രമിക്കുന്നു. 11 ദശലക്ഷത്തിലധികം സന്നദ്ധ പ്രവർത്തകരോടും ലോകമെമ്പാടുമുള്ള 100 കോടിയിലധികം അഭ്യുദയ കാംക്ഷികളോടുമുള്ള ഞങ്ങളുടെ പ്രതിബദ്ധതയുടെ ഭാഗമായി, സത്യം പ്രസിദ്ധീകരിക്കണമെന്ന അവരുടെ ആവർത്തിച്ചുള്ള അഭ്യർത്ഥനകൾക്ക് മറുപടിയായി, ഏറ്റവും കൂടുതൽ ഉന്നയിക്കപ്പെടുന്ന ചോദ്യങ്ങൾക്ക് ഉത്തരം നൽകാൻ ഞങ്ങൾ ഇപ്പോൾ മുന്നോട്ട് വരുന്നു.