Mahabharat All Episodes

ചോദ്യം: മഹാഭാരത കാലഘട്ടത്തിൽ സൈന്യത്തിൽ ആയിരക്കണക്കിന് അംഗങ്ങൾ ഉണ്ടായിരുന്നു. ഇന്ന് ജനസംഖ്യ വർദ്ധിച്ച് 700 കോടിയിൽ എത്തി നിൽക്കുന്നു. പുതിയതും പഴയതുമായ ആത്മാവെന്ന സമഗ്രപ്രതിഭാസത്തെ കുറിച്ചും, പുതിയതായി ഇവരൊക്കെ എവിടെ നിന്നും വരുന്നു എന്നും, അങ്ങ് ഒന്ന് വിശദീകരിയ്ക്കാമോ?

സദ്ഗുരു : ആത്മാവിന്‍റെ ഉറവിടമേതാണ്? മനസ്സ് ഭൗതീക രൂപമുള്ള ശരീരം പോലെ തന്നെയാണ്, എന്ന് നാം മനസ്സിലാക്കണം. ശരീരവും മനസ്സും ഭൗതീകമായിരിക്കുകയും നിങ്ങളുടെ അനുഭവങ്ങൾ ഭൗതീകതയുടെ പരിമിതി നേരിടുകയും ചെയ്യുമ്പോൾ എവിടെ തുടങ്ങുന്നു എവിടെ തീരുന്നു എന്ന ചിന്തയേ സധ്യമാകൂ. എല്ലാ ഭൗതീക പ്രതിഭാസങ്ങൾക്കും ആരംഭവും അവസാനവുമുണ്ട്. ആത്മാവ് എന്നതിനെ കുറിച്ച് ചിന്തിയ്ക്കുമ്പോൾ ഭൗതീകമല്ലാത്ത നിങ്ങളുടെ സത്തയെയാണ് ആ വാക്ക് സൂചിപ്പിയ്ക്കുന്നത്. ഗൗരവത്തോടെയല്ലാതെ നാം സൂചിപ്പിയ്ക്കുന്ന ആത്മാവ് അമൂർത്തമാണ്. അമൂർത്തമായതിന് ആരംഭവും അവസാനവുമില്ല. ഭൗതീകമല്ലാത്തത് നിലനില്ക്കുന്നില്ല കാരണം നിലനില്പ് എന്ന ആശയം തന്നെ ഭൗതീകമാണ്. നിലനില്ക്കാത്തതിനെ ശൂന്യാവസ്ഥ എന്നും നിങ്ങൾ വിളിയ്ക്കും.  

When you say the word “soul,” which is so loosely used today, we are not talking about a physical thing.

നിലനില്ക്കാത്തതിന് ഒരു ആരംഭമില്ല. ആരംഭമില്ലാത്തത് പുതിയതോ പഴയതോ ആകില്ല. ഇത്തരം അടയാളങ്ങൾ പ്രായോഗികമല്ല. ഉദാഹരണത്തിന് നിങ്ങളുടെ കൈവശം ഒരു ത്രാസ്റ്റ് ഉണ്ടന്ന് കരുതുക. നിങ്ങൾ അതിൽ നിന്ന് ഭാരം അളക്കുന്നു. ആരോഗ്യ പുസ്തകത്തിൽ പരാമർശിക്കുന്നത് പോലെ. എന്നിട്ട് നിങ്ങൾ ഭൂമി മാതാവിന്‍റെ ഭാരം അളക്കാൻ വേണ്ടി ത്രാസ്സിനെ കമഴ്ത്തിവയ്ക്കുന്നു. ഇപ്പോൾ യാന്ത്രികമായി ഭൂമി ആ ത്രാസ്സിൽ ഇരിയ്ക്കുകയാണ്. നിങ്ങൾക്കറിയാമോ ഒരാൾ ശീർഷാസനത്തിൽ നിൽക്കുന്നതെന്തിനാണന്ന്- അയാൾ ഭൂമിയെ തന്‍റെ തലയിൽ ചുമന്നിരിയ്ക്കുകയാണന്ന് കാണിയ്ക്കാൻ. ശീർഷാസനം ചെയ്യുന്ന പടമെടുത്താൽ ഒരാൾ ഭൂമിയെ ചുമന്നുകൊണ്ട് നിൽക്കുന്നതു പോലെ തോന്നും. ത്രാസ്സ് കമഴ്ത്തി വച്ചിട്ട് ഭാരം അളന്നാൽ ത്രാസ്സിന്‍റെ ഭാരമറിയാൻ കഴിഞ്ഞേക്കും. ഭൂമിയെന്ന ഗ്രഹത്തിന്‍റെ ഭാരം ലഭിയ്ക്കില്ല.

ഇപ്പോൾ നിങ്ങൾ ഭൗതീകമല്ലാത്തതെന്ത്, എന്നതിനെ അറിയാൻ തയ്യാറെടുക്കുകയാണ്. ഇത് ഭൂമിയുടെ ഭാരം അളക്കാൻ ശ്രമിയ്ക്കുന്നത് പോലെയാണ്. നിങ്ങളെ അതിൽ പ്രതിഷ്ടിയ്ക്കുമ്പോൾ നിങ്ങളുടെ ഭാരം അറിയാൻ സാധിയ്ക്കും. എന്നാൽ ഭൂമി മാതാവിനെ അതിൽ പ്രതിഷ്ടിയ്ക്കാൻ ശ്രമിച്ചാൽ സാധ്യമാകില്ല. കാരണം അതിന്‍റെ പ്രവർത്തനം പ്രകടമാകുന്നത് ഈ വിധമല്ല. അതുകൊണ്ട് ആത്മാവുമായി അളവിനെ ബന്ധിപ്പിയ്ക്കാതിരിയ്ക്കുക. അളവും അമൂർത്തതയും ഒത്ത് പോകില്ല. അളവ് ഭൗതീകതയെ സൂചിപ്പിയ്ക്കുന്നു. പ്രായം, എണ്ണം, വലിപ്പം ചെറുപ്പം ഇവയൊക്കെ ഭൗതീക നില നില്പിനെ സൂചിപ്പിയ്ക്കുന്നു അഭൗതീകതയെ അല്ല. അതുകൊണ്ട് ഇത്തരം ചോദ്യങ്ങൾ അഭിമുഖീകരിയ്ക്കുമ്പോൾ ഒഴിഞ്ഞ് മാറാതെ അവരോട് ചോദിയ്ക്കൂ 'മറ്റ് ജീവികളുടെ എണ്ണം കുറഞ്ഞ് വരുന്നതായി അറിയാമോ?' എന്ന്. അതാണ് സഹദേവന്‍റെ വിവേകം

തുടരും...

കൂടുതൽ മഹാഭാരത കഥകൾ

Editor’s Note: A version of this article was originally published in the Forest Flower magazine, September 2019. To subscribe online, click here. The Mahabharat series is based on Sadhguru’s talks during the one-time Mahabharat program that took place in February 2012 at the Isha Yoga Center. Through the lives and stories of the varied characters, Sadhguru takes us on a mystical exploration into the wisdom of this immortal saga.