സദ്ഗുരു:  ഇന്ത്യന്‍ ഉപഭൂഖണ്ഡത്തിന്‍റെ തെക്കുഭാഗത്തുള്ള മുംബൈ, ഹൈദരാബാദ്, ചെന്നൈ, ബാംഗ്ലൂര്‍ തുടങ്ങിയ മിക്കവാറും എല്ലാ നഗരങ്ങളും കഴിഞ്ഞ ഒരു ദശകത്തോളമായി വെള്ളപ്പൊക്കത്തിനിരയാകാറുണ്ടെന്നു നിങ്ങള്‍ക്കറിയാം. മുന്‍കാലങ്ങളിലൊരിക്കലും ഇതുപോലൊരു കാര്യത്തെക്കുറിച്ചു നമ്മള്‍ കേട്ടിട്ടില്ല. മഴവെള്ളത്തെ കൈകാര്യം ചെയ്യുന്നതിന് നമുക്കുള്ള തയ്യാറെടുപ്പില്ലായ്മയാണ് ഇതിനു കാരണം.

 

ആഗോളതാപനത്തിന്‍റ ഫലമായി തെക്കന്‍ ഉപദ്വീപിൽ നാളുകള്‍ ചെല്ലുന്തോറും കൂടുതൽക്കൂടുതൽ മഴലഭിക്കുന്നതായിരിക്കും. നമ്മള്‍ പരിഹാര നടപടികള്‍ കൈക്കൊള്ളുകയാണെങ്കിൽത്തന്നെ കാര്യങ്ങള്‍ പൂര്‍വ്വസ്ഥിതിയിലാകുന്നതിനു വര്‍ഷങ്ങളെടുക്കും. ശക്തമായ മഴയുണ്ടാകുകയാണെങ്കിൽ പ്രധാന നഗരങ്ങളിൽ വെള്ളപ്പൊക്കമുണ്ടാകുന്നതു നമ്മള്‍ കാണാറുണ്ട്. മഴവെള്ളത്തെ തടഞ്ഞുനിര്‍ത്തുന്നതിന് അവിടങ്ങളിൽ സസ്യലതാദികള്‍ ഇല്ലാതിരിയ്ക്കുന്നതാണ് ഇതിന്‍റെ മൂലകാരണം. വെള്ളപ്പൊക്കത്തെ നിയന്ത്രിയ്ക്കണമെങ്കിൽ ഭൂപ്രദേശങ്ങളിൽ സമൃദ്ധമായ വൃക്ഷലതാദികളാവശ്യമാണ്. അപ്രകാരമായ മണ്ണ് വെള്ളത്തെ തടഞ്ഞുനിര്‍ത്തുന്നതായിരിയ്ക്കും. എങ്കിൽ മാത്രമേ വെള്ളത്തെ തടഞ്ഞുനിര്‍ത്താന്‍ കഴിയൂ. അല്ലെങ്കിൽ അത് വെറുതെ ഒഴുകിപ്പോകുന്നതായിരിക്കും. അതുകൊണ്ടാണ് കാവേരി നദിയെ പുനരുജ്ജീവിപ്പിക്കുന്നതിനായി ഞാന്‍ ‘കാവേരി കോളിംഗ് ’ എന്ന വന്‍ പദ്ധതിയുടെ ചുമതല ഏറ്റെടുക്കുന്നത്. ഇതിന്‍റെ ഭാഗമായി 242 കോടി വൃക്ഷത്തൈകള്‍ നടുന്നതിനും അതുവഴി കാര്‍ഷിക വനവത്കരണത്തിലേയ്ക്കു ചുവടുമാറ്റം നടത്തുന്നതിനും കര്‍ഷകരെ സഹായിക്കുന്നതിനെപ്പറ്റി ഞങ്ങള്‍ ആലോചിച്ചുവരികയാണ്. പത്തു മുതൽ പന്ത്രണ്ടുവര്‍ഷത്തിനുള്ളിൽ ഒരു നദിയ്ക്കു സാര്‍ത്ഥകമാംവിധം പുനരുജ്ജീവനം നൽകുന്നതിനും കര്‍ഷകരുടെ വരുമാനം വര്‍ദ്ധിപ്പിയ്ക്കാനും നിങ്ങള്‍ക്കു കഴിയുമെന്നു ലോകത്തിനു കാണിച്ചു കൊടുക്കാൻ ഞങ്ങളാഗ്രഹിക്കുന്നു. എന്നാൽ ഇത് പരിസ്ഥിതിയും സമ്പദ്ഘടനയും തമ്മിലുള്ള ഒരു മത്സരമല്ല. പരിസ്ഥിതിയെ പുനരുജ്ജീവിപ്പിക്കുന്നത് വളരെ ആദായകരമാകാനിടയുണ്ട്. നമ്മള്‍ ഒരു വലിയ മാതൃകയായി ഒരിക്കൽ ഇത് കാവേരി നദീതടത്തിൽ നടപ്പിൽ വരുത്തിക്കഴിഞ്ഞാൽ മറ്റു നദികളുടെ കാര്യത്തിലും ഇത് ആവര്‍ത്തിക്കാവുന്നതാണ്.

മഴക്കാലത്ത് നമ്മുടെ തെരുവുകളിൽ ഭൂരിഭാഗവും അരുവികളെയും നദികളെയും പോലെ നിറഞ്ഞൊഴുകുന്നു. നഗരാധികാരികള്‍ ഇതു കൈകാര്യം ചെയ്യുന്നതിനായി പ്രത്യേക നിയമങ്ങള്‍ നിര്‍മ്മിക്കേണ്ടതുണ്ട്. ഉദാഹരണത്തിന് നമ്മുടെ നടപ്പാതകളെല്ലാം കോണ്‍ക്രീറ്റു നിര്‍മ്മിതമായിരിക്കണമെന്നു നമ്മള്‍ കരുതുന്നു. എന്നാൽ അങ്ങനെയല്ല. ഉറപ്പുള്ള രീതിയിലും മണ്ണിലേക്ക് മഴവെള്ളം താണിറങ്ങുന്നതിനുള്ള ഇടങ്ങള്‍ സൃഷ്ടിച്ചുകൊണ്ടും അവ നിര്‍മ്മിക്കാന്‍ കഴിയും. ഇതു സംഭവിക്കേണ്ടതത്ത്യാവശ്യമാണ്.. 

ഉദാഹരണത്തിന് നമ്മുടെ നടപ്പാതകളെല്ലാം കോണ്‍ക്രീറ്റു നിര്‍മ്മിതമായിരിക്കണമെന്നു നമ്മള്‍ കരുതുന്നു. എന്നാൽ അങ്ങനെയല്ല. ഉറപ്പുള്ള രീതിയിലും മണ്ണിലേക്ക് മഴവെള്ളം താണിറങ്ങുന്നതിനുള്ള ഇടങ്ങള്‍ സൃഷ്ടിച്ചുകൊണ്ടും അവ നിര്‍മ്മിക്കാന്‍കഴിയും. ഇതു സംഭ വിക്കേണ്ടതത്ത്യാവശ്യമാണ്.

നഗരത്തിലെ നിലവിലുള്ള ഭാഗം മാറ്റുകയെന്നത് ഒരു വലിയ കാര്യമാണ്. എന്നാൽ ലോകത്തെവിടെയുമുള്ള ചില നഗരങ്ങളിൽ കൈക്കൊണ്ടിട്ടുള്ള ലളിതമായ ചില സാങ്കേതികവിദ്യകളുണ്ട്. ഞാന്‍ ഈ സ്ഥലങ്ങളിൽ പോകുകയും പഠനങ്ങള്‍ നടത്തുകയും ചെയ്തിട്ടുണ്ട്. അമേരിയ്ക്കയിലുള്ള നമ്മുടെ യോഗ കേന്ദ്രത്തിനു വളരെ സമീപത്തായി സ്ഥിതിചെയ്യുന്ന ചട്ടനൂഗ(Chattanooga) ഇത്തരത്തിലുള്ള ഒരു നഗരമാണ്. അമേരിയ്ക്കയിൽ വാഹനങ്ങള്‍ പാര്‍ക്കു ചെയ്യുന്നതിനുള്ള സ്ഥലങ്ങള്‍ക്ക് അനേകം ചതുരശ്ര മൈൽ വ്യാപ്തിയുണ്ട്. അവര്‍ ചെയ്ത ലളിതമായ ഒരു കാര്യം പാര്‍ക്കിങ് സ്ഥലങ്ങളിലെ കോണ്‍ക്രീറ്റു തളങ്ങള്‍ നീക്കംചെയ്ത് തത്സ്ഥാനത്ത് സുഷിരങ്ങളുള്ള കോണ്‍ക്രീറ്റുപാളികള്‍ ഉപയോഗിക്കുകയെന്നതാണ്. വലിയൊരു വ്യത്യാസമാണ് ഇതു സൃഷ്ടിക്കുന്നത്. ചട്ടനൂഗയെപ്പോലുള്ള ഒരു ചെറിയ നഗരത്തെ സംബന്ധിച്ചിടത്തോളം ഇതിന് ഏകദേശം മൂന്നൂറു കോടി ഡോളര്‍ ചിലവുവന്നു. അതുകൊണ്ട് ഇതിനു നിക്ഷേപമാവശ്യമാണ്. ചുരുങ്ങിയപക്ഷം, തുറന്ന പ്രദേശങ്ങളിലുള്ള എല്ലാ പുതിയ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ക്കും പൂര്‍ണ്ണമായും മറയ്ക്കപ്പെട്ട കോണ്‍ക്രീറ്റിനു പകരം സുഷിരങ്ങളുള്ള കോണ്‍ക്രീറ്റുപാളികള്‍ ഉപയോഗിക്കുന്നതിനുള്ള ഒരു നിയമം നഗരങ്ങളിൽ നമുക്കു പാസ്സാക്കാന്‍ കഴിയും. ഇവയെല്ലാംതന്നെ നമുക്കു ചെയ്യാന്‍കഴിയുന്ന ചെറുതും പടിപടിയായി മാറ്റങ്ങള്‍ കൊണ്ടുവരുന്നതുമായ കാര്യങ്ങളാണ്.

സര്‍വ്വോപരി മനുഷ്യന്‍റെ പാദമുദ്ര അത്രമേൽ വിശാലമായിത്തീര്‍ന്നിരിക്കുന്നതിനാൽ ഈ ഭൂതലത്തിൽ മറ്റെന്തെങ്കിലും സംഭവിക്കാനുള്ള യാതൊരു സാദ്ധ്യതയുമില്ല. ഞാന്‍ കുട്ടിയായിരുന്നപ്പോള്‍ ബാംഗ്ലൂര്‍ നഗരത്തിൽ ആയിരത്തിലേറെ കുളങ്ങളും തടാകങ്ങളും ആണ്ടോടാണ്ടു നീരൊഴുക്കുള്ള മൂന്നു നദികളുമുണ്ടായിരു ന്നു. ഇന്ന് ഈ നദികളൊന്നും നിലവിലില്ല. എണ്‍പതു തടാകങ്ങളും കുളങ്ങളും മാത്രമാണ് ഇപ്പോഴുള്ളത്. ഇവയിൽ മുപ്പത്താറെണ്ണത്തിൽ മാത്രമാണു വാസ്തവത്തിൽ വെള്ളമുള്ളത്. അവശേഷിയ്ക്കുന്നവയിലുള്ളത് രാസാവശിഷ്ടങ്ങള്‍ നുരപൊന്തുന്ന മലിനജലമാണ്. ഈ ജലാശയങ്ങള്‍ എവിടെയായിരുന്നുവെന്നുപോലും ഇപ്പോള്‍ നമുക്ക് അറിയാന്‍ കഴിയുന്നില്ല. എല്ലായിടത്തും കെട്ടിടങ്ങളും മറ്റും നിര്‍മ്മിക്കപ്പെട്ടിരിക്കുന്നു. നാല്പതു വര്‍ഷത്തെ കാലയളവിലാണ് ഇതെല്ലാം സംഭവിച്ചത്. ഇതു ജനസംഖ്യാവര്‍ദ്ധനവിന്‍റെ സമ്മര്‍ദ്ദമാണ്.  

ചെന്നൈയിൽ നദീതീരങ്ങളിലും വെള്ളപ്പൊക്കമുണ്ടാകുന്ന സ്ഥലങ്ങളിലുമാണു തങ്ങള്‍ വീടുകള്‍ പണിതിരിക്കുന്നതെന്ന് ആളുകള്‍ക്കറിയില്ല. അങ്ങനെ ഓരോ മൂന്നുവര്‍ഷം കൂടുമ്പോഴുമുണ്ടാകുന്ന കനത്ത മഴയിൽ അവര്‍ വെള്ളത്തിൽ ഒലിച്ചുപോകുന്നു. ഒരു വര്‍ഷത്തിനുള്ളിൽ അവിടം വീണ്ടും വരണ്ടുണങ്ങുകയും കഴിഞ്ഞതെല്ലാം മറന്ന് ആളുകള്‍ അവിടെ വീണ്ടും എന്തെങ്കിലുമൊക്കെ പണിതുയര്‍ത്തുകയും ചെയ്യുന്നു. ബാംഗ്ലൂരിൽ ഇപ്പോള്‍ ബസ്സുകള്‍ പാര്‍ക്കുചെയ്യുന്ന സൂഭാഷ് നഗര്‍ ഗ്രൗണ്ട്സ് ആദ്യകാലത്ത് ഒരു നദിയായിരുന്നു. മുന്‍പ് തടാകങ്ങളായിരുന്ന സ്ഥലങ്ങളിൽ ആളുകള്‍ ക്രിക്കറ്റു കളിക്കുന്നു. ആഹാരം കഴിക്കുന്നതുകൊണ്ടും വെള്ളംകുടിക്കുന്നതുകൊണ്ടും മാത്രമാണ് ഇതെല്ലാം ചെയ്യുന്നതിനു നാം പ്രാപ്തരായതെന്ന കാര്യം നമ്മള്‍ മറന്നുകൂടാ. നമ്മള്‍ ചെയ്യുന്ന മറ്റെല്ലാക്കാര്യങ്ങളും രണ്ടാംതരം പ്രാധാന്യമുള്ളവയാണ്. ഈ രാജ്യത്തെ മണ്ണും ജലവുമാണ് പ്രാഥമിക വിഷയം.

നമ്മുടെ നദികളും തടാകങ്ങളും കുളങ്ങളും നിറയണമെ ങ്കിൽ നമ്മുടെ പ്രദേശത്തിന്‍റെ കിടപ്പും അവിടെ മുന്‍കാലങ്ങളിൽ എപ്രകാരം വെള്ളം ഒഴുകിയിരുന്നുവെന്നതും നമ്മള്‍ മനസ്സിലാക്കേണ്ടതു വളരെ പ്രധാനമാണ്.കൂടാതെ നിങ്ങളുടേതായാലും എന്‍റേതായാലും ഈ പാര്‍പ്പിടങ്ങള്‍ പൊളിച്ചുമാറ്റുന്നതിനുള്ള ധൈര്യവും നമുക്കുണ്ടായേതീരു. നമ്മളിതിനു തയ്യാറാകുന്ന പക്ഷം മറ്റെവിടെയെങ്കിലും നമുക്കു വീടുകള്‍ നിര്‍മ്മിച്ചുനൽകുന്നതിനുള്ള നിയമങ്ങള്‍ സര്‍ക്കാര്‍ നിര്‍മ്മിക്കേണ്ടതാണ്. ഇതൊരു സങ്കീര്‍ണ്ണമായ പ്രക്രിയയാണ്. ആളുകള്‍ തര്‍ക്കമുണ്ടാക്കുകയും കോടതിയിൽ പോകുകയും ചെയ്യും. പ്രശ്നം ഗുരുതരമാകും. എന്നാൽ നഗരങ്ങളിൽ നമ്മള്‍ പുതിയതായി നിര്‍മ്മാണം നടത്തുന്ന സ്ഥലങ്ങളിലെങ്കിലും മഴവെള്ള സംഭരണം സ്വാഭാവികമായി സംഭവിക്കത്തക്കരീതിയിൽ നമുക്കതു നിര്‍വ്വഹിക്കാന്‍ കഴിയും.  

ശക്തമായ മഴയുണ്ടാകുകയാണെങ്കിൽ പ്രധാന നഗരങ്ങളിൽ വെള്ളപ്പൊക്കമുണ്ടാകുന്നതു നമ്മള്‍ കാണാറുണ്ട്. മഴവെള്ളത്തെ തടഞ്ഞുനിര്‍ത്തുന്നതിന് അവിടങ്ങളിൽ സസ്യലതാദികള്‍ ഇല്ലാതിരിയ്ക്കുന്നതാണ് ഇതിന്‍റെ മൂലകാരണം. വെള്ളപ്പൊക്കത്തെ നിയന്ത്രിയ്ക്കണമെങ്കിൽ ഭൂപ്രദേശങ്ങളിൽ സമൃദ്ധമായ വൃക്ഷലതാദികളാവശ്യമാണ്. അപ്രകാരമായ മണ്ണ് വെള്ളത്തെ തടഞ്ഞുനിര്‍ത്തുന്നതായിരിയ്ക്കും. എങ്കിൽ മാത്രമേ വെള്ളത്തെ തടഞ്ഞുനിര്‍ത്താന്‍ കഴിയൂ. അല്ലെങ്കിൽ അത് വെറുതെ ഒഴുകിപ്പോകുന്നതായിരിക്കും. അതുകൊണ്ടാണ് കാവേരി നദിയെ പുനരുജ്ജീവിപ്പിക്കുന്നതിനായി ഞാന്‍ ‘കാവേരി കോളിങ് 
’ എന്ന വന്‍ പദ്ധതിയുടെ ചുമതല ഏറ്റെടുക്കുന്നത്. ഇതിന്‍റെ ഭാഗമാ യി 242 കോടി വൃക്ഷത്തൈകള്‍ നടുന്നതിനും അതുവഴി കാര്‍ഷിക വനവത്കരണത്തിലേയ്ക്കു ചുവടുമാറ്റംനടത്തുന്നതിനും കര്‍ഷകരെ സഹായിക്കുന്നതിനെപ്പറ്റി ഞങ്ങള്‍ ആലോചിച്ചുവരികയാണ്. പത്തു മുതൽ പന്ത്രണ്ടുവര്‍ഷത്തിനുള്ളിൽ ഒരു നദിയ്ക്കു സാര്‍ത്ഥകമാംവിധം പുനരുജ്ജീവനം നൽകുന്നതിനും കര്‍ഷകരുടെ വരുമാനം വര്‍ദ്ധിപ്പിയ്ക്കാനും നിങ്ങള്‍ക്കു കഴിയുമെന്നു ലോകത്തിനു കാണിച്ചുകൊടുക്കാൻ ഞങ്ങളാഗ്രഹിക്കുന്നു. എന്നാൽ ഇത് പരിസ്ഥിതിയും സമ്പദ്ഘടനയും തമ്മിലുള്ള ഒരു മത്സരമല്ല. പരിസ്ഥിതിയെ പുനരുജ്ജീവിപ്പിക്കുന്നത് വളരെ ആദായകരമാകാനിടയുണ്ട്. നമ്മള്‍ ഒരു വലിയ മാതൃകയായി ഒരിക്കൽ ഇത് കാവേരി നദീതടത്തിൽ നടപ്പിൽ വരുത്തിക്കഴിഞ്ഞാൽ മറ്റു നദികളുടെ കാര്യത്തിലും ഇത് ആവര്‍ത്തിക്കാവുന്നതാണ്.

https://www.ishaoutreach.org/en/cauvery-calling