മന്ത്രങ്ങളുടെ ശാസ്ത്രത്തെക്കുറിച്ചും അസ്തിത്വത്തിന്റെ ആഴത്തിലുള്ള തലങ്ങളിലേക്ക് പ്രവേശിക്കാൻ ഒരു മന്ത്രം എങ്ങനെ സഹായിക്കുമെന്നും സദ്ഗുരു പറയുന്നു. കൂടാതെ പവിത്രമായ അഞ്ച് മന്ത്രങ്ങളുടെ ഒരു കൂട്ടമായ “വൈരാഗ്യ” യെക്കുറിച്ചും അവയെ ഒരാൾക്ക് എങ്ങനെ പ്രയോജനപ്പെടുത്താമെന്നും അദ്ദേഹം വിശദമാക്കുന്നു.

സദ്‌ഗുരു: മന്ത്രം എന്നത് ഒരു ശബ്‌ദം, ഒരു പ്രത്യേക ഉച്ചാരണം അല്ലെങ്കിൽ ഒരു അക്ഷരം ആണ്. ഇന്ന്, ആധുനിക ശാസ്ത്രം അസ്തിത്വത്തെ മുഴുവൻ ഊർജ്ജത്തിന്റെ പ്രകമ്പനങ്ങളായും വ്യത്യസ്ത തലത്തിലുള്ള സ്പന്ദനങ്ങളായിട്ടും കാണക്കാക്കുന്നു,. ഒരു വൈബ്രേഷൻ/കമ്പനം ഉള്ളിടത്ത്, ഒരു ശബ്ദമുണ്ടാകും. അതിനാൽ, മുഴുവൻ അസ്തിത്വവും ഒരുതരം ശബ്ദമാണ്, അല്ലെങ്കിൽ ശബ്ദങ്ങളുടെ സങ്കീർണ്ണമായ സംയോജനമാണ് - അതായത് മുഴുവൻ അസ്തിത്വവും പലതരം മന്ത്രങ്ങളുടെ സംയോജനമാണ്. ഇവയിൽ, കുറച്ച് മന്ത്രങ്ങളോ കുറച്ച് ശബ്ദങ്ങളോ തിരിച്ചറിയപ്പെട്ടിട്ടുണ്ട്, അത് സൂചകങ്ങൾ / താക്കോൽ പോലെയാകാം. നിങ്ങൾ‌ അവ ഒരു പ്രത്യേക രീതിയിൽ‌ ഉപയോഗിക്കുകയാണെങ്കിൽ‌, നിങ്ങളുടെ ജീവിതാനുഭവങ്ങളുടെ മറ്റൊരു തലത്തിലേക്കുള്ള സാധ്യത തുറക്കുന്നതിനുള്ള ഒരു താക്കോലായി അവ മാറും. മന്ത്രങ്ങൾ എങ്ങനെ പ്രവർത്തിക്കുന്നു?

 

4

Vairagya
Mantras
   

 


 

What is the science behind mantras?

ഒരു മന്ത്രം എന്നാൽ നിങ്ങൾ ഉച്ചരിക്കുന്ന ഒന്നല്ല. അത് നിങ്ങൾ ആയിത്തീരാൻ ശ്രമിക്കുന്ന ഒന്നാണ് , നിങ്ങൾ സ്വയം ഒരു താക്കോലായി മാറിയില്ലെങ്കിൽ , അസ്തിത്വത്തിൻ്റെ സാധ്യതകൾ ഒരിക്കലും നിങ്ങൾക്കായി തുറക്കപ്പെടില്ല. മന്ത്രം ആകുക എന്നാൽ നിങ്ങൾ സ്വയം താക്കോലായി മാറുന്നു എന്നാണ് അർത്ഥം. നിങ്ങൾ കീ ആണെങ്കിൽ മാത്രമേ നിങ്ങൾക്ക് ലോക്ക് തുറക്കാൻ കഴിയൂ. അല്ലെങ്കിൽ മറ്റാരെങ്കിലും നിങ്ങൾക്കായി അത് തുറക്കണം, അപ്പോൾ നിങ്ങൾ അവരെ അനുസരിക്കണം.

മന്ത്രങ്ങൾ വളരെ നല്ല ഒരു തുടക്കമാണ് . മന്ത്രങ്ങൾക്ക് മാത്രമേ ആളുകളിൽ മഹത്തായ കാര്യങ്ങൾ സൃഷ്ടിക്കാൻ കഴിയൂ. എന്തിൻ്റെയെങ്കിലും സൃഷ്ടിയിൽ അവയ്ക്ക് ഫലപ്രദമായ ഒരു ശക്തിയാകാൻ കഴിയും, എന്നാൽ. അവ അത്തരത്തിലുള്ള ഒരു ഉറവിടത്തിൽ നിന്ന് വന്നാൽ മാത്രമേ ശബ്ദത്തെക്കുറിച്ച് എല്ലാം പൂർണ്ണമായി മനസ്സിലാക്കാൻ കഴിയൂ. “എല്ലാം നാദമാണ്” എന്ന് പറയുമ്പോൾ നാം സൃഷ്ടിയെക്കുറിച്ചാണ് പ്രതിപാദിക്കുന്നത് . ആത്യന്തിക തലത്തെ പറ്റി ധാരണയുള്ള ഉറവിടത്തിൽ നിന്നാണ് ഒരു മന്ത്രം വരുന്നതെങ്കിൽ, പ്രക്ഷേപണം ശുദ്ധമാകുമ്പോൾ, ആ മന്ത്രങ്ങൾ ഫലപ്രദമായ ഒരു ശക്തിയാകും.

മന്ത്രങ്ങൾക്ക് പിന്നിലെ ശാസ്ത്രം

വ്യത്യസ്ത തരം മന്ത്രങ്ങളുണ്ട്. ഓരോ മന്ത്രവും ശരീരത്തിന്റെ ഓരോ ഭാഗത്തും ഒരു പ്രത്യേക തരം ഊർജ്ജത്തെ ഉത്തേജിപ്പിക്കുന്നു . ശരിയായ അവബോധമില്ലാതെ, ശബ്‌ദം ആവർത്തിക്കുന്നത് മനസ്സിനെ മന്ദീഭവിപ്പിക്കും. ശബ്ദം വെറുതെ അവർത്തിച്ചുകൊണ്ടിരുന്നാൽ അത് മനസ്സിൽ മന്ദത മാത്രമേ സൃഷ്ടിക്കു. എന്നാൽ ശരിയായ അവബോധത്തോടെ, അത് എന്താണെന്ന് കൃത്യമായി മനസിലാക്കുമ്പോൾ, ഒരു മന്ത്രം തന്നെ വളരെ ശക്തമായ ഒരു മാർഗമായി മാറും. ഒരു ശാസ്ത്രം എന്ന നിലയിൽ, ഇത് വളരെ ശക്തമായ ഒരു തലമാണ്. എന്നാൽ അത് ആവശ്യമായ അടിസ്ഥാനമില്ലാതെയും ആവശ്യമായ സാഹചര്യങ്ങൾ സൃഷ്ടിക്കാതെയുമാണ് നൽകുന്നതെങ്കിൽ, ഇത് വളരെയധികം പ്രശ്നങ്ങളുണ്ടാക്കും , കാരണം ഇത് ഒരു ആത്മനിഷ്ഠാപരമായ ഒരു ശാസ്ത്രമാണ്. ഗായത്രി മന്ത്രം പോലെ പൊതുവായ പല മന്ത്രങ്ങളും ശരിയായ രീതിയിൽ ചൊല്ലാത്തതിനാൽ സ്വയം അപകടം ക്ഷണിച്ചു വരുത്തിയവരു

മന്ത്രവും സംസ്‌കൃതവും തമ്മിലുള്ള ബന്ധം എന്താണ്?

എല്ലാ മന്ത്രങ്ങളുടെയും അടിസ്ഥാനം എപ്പോഴും സംസ്ക്യത ഭാഷയിൽ നിന്നാണ് . സംസ്‌കൃത ഭാഷയുടെ അടിസ്ഥാന തലങ്ങൾ വളരെ സൗണ്ട് സെൻസിറ്റീവ് ആണ്. വ്യത്യസ്ത ആളുകൾ സംസാരിക്കുമ്പോൾ, ഓരോരുത്തരും അവരവരുടെതായ രീതിയിൽ പറയുന്നു. ബംഗാളികൾ ഒരു മന്ത്രം പറഞ്ഞാൽ അവർ അത് സ്വന്തം രീതിയിൽ പറയും. തമിഴ് ജനത അത് പറഞ്ഞാൽ, അവർ അത് മറ്റൊരു വിധത്തിൽ പറയുന്നു. അമേരിക്കക്കാർ അത് പറഞ്ഞാൽ, അവർ അത് തികച്ചും വ്യത്യസ്തമായ വേറൊരു രീതിയിൽ പറയും. ഇതുപോലെ, വ്യത്യസ്ത ഭാഷകൾ സംസാരിക്കുന്ന വ്യത്യസ്ത ആളുകൾക്ക് , യഥാർത്ഥ പരിശീലനം നൽകിയില്ലെങ്കിൽ ഏത് ഭാഷയാണോ ഉപയോഗിക്കുന്നത് അതിനനുസരിച്ച് അവർ മന്ത്രങ്ങളെ വളച്ചൊടിക്കുന്നു. മന്ത്രങ്ങളുടെ പരിശീലനം വളരെ സമഗ്രമാണ്, ആളുകൾക്ക് ഇപ്പോൾ അതിനുള്ള ക്ഷമയോ അർപ്പണബോധമോ ഇല്ല, എന്നാൽ അതിന് ധാരാളം സമയവും പങ്കാളിത്തവും ആവശ്യമാണ്.

നാദയോഗ - ശബ്ദത്തിനും രൂപത്തിനും ഇടയിലെ കണ്ണി

സംസ്‌കൃത ഭാഷ ആശയവിനിമയത്തിനുള്ള ഒരു മാധ്യമം മാത്രമല്ല ഒരു ഉപകരണമാണ് . മറ്റ് ഭാഷകളിൽ ഭൂരിഭാഗവും നിർമ്മിച്ചത് എന്തെങ്കിലും ആശയ വിനിമയത്തിനായാണ്. ആരംഭത്തിൽ , അവ വിരലിലെണ്ണാവുന്ന വാക്കുകളിൽ നിന്നാണ് തുടങ്ങിയത്, പിന്നീട് അവ സങ്കീർണ്ണ രൂപങ്ങളായി പരിണമിച്ചു. എന്നാൽ സംസ്‌കൃതം എന്നത് കണ്ടെത്തിയ ഭാഷയാണ്, കാരണം നിങ്ങൾ ഏതെങ്കിലും ശബ്ദത്തെ ഒരു ഓസിലോസ്‌കോപ്പിലേക്ക് കടത്തിവിട്ടാൽ, ഓരോ ശബ്ദവും ഒരു രൂപഘടനയുമായി ബന്ധപ്പെട്ടിരിക്കുന്നു എന്ന് ഇന്ന് നമുക്കറിയാം. അതുപോലെ, എല്ലാ രൂപത്തിലും ഒരു ശബ്‌ദം ബന്ധപ്പെട്ടിരിക്കുന്നു. പ്രപഞ്ചത്തിലെ ഓരോ രൂപവും ഒരു പ്രത്യേക രീതിയിൽ പ്രകമ്പനം ചെയ്യുകയും ഒരു നിശ്ചിത ശബ്ദം സൃഷ്ടിക്കുകയും ചെയ്യുന്നുണ്ട് .

നിങ്ങൾ ഒരു ശബ്‌ദം ഉച്ചരിക്കുമ്പോൾ, ഒരു രൂപം സൃഷ്‌ടിക്കുന്നു. ശബ്‌ദം ഒരു പ്രത്യേക രീതിയിൽ ഉപയോഗിച്ച് അതുവഴി ശരിയായ തരത്തിലുള്ള രൂപങ്ങൾ സൃഷ്ടിക്കുന്നതിനെ കുറിച്ച് പ്രതിപാദിക്കുന്ന ഒരു ശാസ്ത്ര ശാഖ തന്നെയുണ്ട് . ചില പ്രത്യേക ക്രമീകരണങ്ങളിൽ ശബ്‌ദം ഉച്ചരിക്കുന്നതിലൂടെ നമുക്ക് ശക്തമായ രൂപങ്ങൾ സൃഷ്ടിക്കാൻ കഴിയും. ഇതിനെ നാദ യോഗ അല്ലെങ്കിൽ 'ശബ്ദ യോഗ എന്ന് വിളിക്കുന്നു. ശബ്‌ദത്തിൽ‌ നിങ്ങൾ‌ക്ക് വൈദഗ്ദ്ധ്യം ഉണ്ടെങ്കിൽ‌, അതുമായി ബന്ധപ്പെട്ട രൂപത്തെക്കുറിച്ചും നിങ്ങൾക്ക്‌ പാണ്ഡിത്യമുണ്ട്. എൻ്റെ കുട്ടിക്കാലത്ത് ഞാൻ സംസാരിക്കുന്ന ആളുകളെ ഞാൻ ഉറ്റുനോക്കുമ്പോൾ തുടക്കത്തിൽ ഞാൻ അവരുടെ വാക്കുകൾ കേൾക്കും . പിന്നെ, ശബ്ദങ്ങൾ മാത്രമാകും പിന്നെയും കുറച്ച് സമയം കഴിയുമ്പോൾ , അവരുടെ ചുറ്റും ചില അവ്യക്ത രൂപങ്ങൾ ഞാൻ കണ്ടു, അത് എന്നെ അതിശയിപ്പിക്കുകയും ആശ്ചര്യപ്പെടുത്തുകയും രസിപ്പിക്കുകയും ചെയ്തു, ഞാൻ അവയെ തന്നെ ഉറ്റുനോക്കി കൊണ്ടേയിരിക്കും, ഒരു വാക്കുപോലും മനസിലാകാറില്ല, കാരണം എനിക്ക് ആ വാക്കുകൾ ഒന്നും കേൾക്കാറില്ല.

 

രൂപവും ശബ്ദവും ബന്ധിപ്പിക്കുന്ന ഒരു ഭാഷയാണ് സംസ്‌കൃതം. ഉദാഹരണത്തിന് ഇംഗ്ലീഷിൽ, നിങ്ങൾ “sun” അല്ലെങ്കിൽ “son” എന്ന് പറയുമ്പോൾ ഉച്ചാരണം ഒന്നുതന്നെയാണ്, അക്ഷരവിന്യാസത്തിൽ മാത്രമാണ് വ്യത്യാസമുള്ളത്. നിങ്ങൾ എഴുതുന്നതല്ല മാനദണ്ഡമാവേണ്ടത്. ശബ്ദമാണ് മാനദണ്ഡം. ഒരു പ്രത്യേക രൂപവുമായി എന്ത് ശബ്ദമാണ് ബന്ധിപ്പിച്ചിരിക്കുന്നതെന്ന് നിങ്ങൾ മനസ്സിലാക്കുമ്പോൾ, നിങ്ങൾ ആ രൂപത്തെ ശബ്ദത്തിന്റെ പേരിൽ പറയുന്നു. അതായത് ശബ്ദവും രൂപവും പരസ്പരം ബന്ധിപ്പിച്ചിരിക്കുന്നു. നിങ്ങൾ ഒരു ശബ്‌ദം ഉച്ചരിക്കുമ്പോൾ, നിങ്ങൾ ആ രൂപവുമായ ബന്ധപ്പെട്ടിരിക്കുന്നു - മനശാസ്ത്രപരമായി മാത്രമല്ല, അസ്തിത്വപരമായും, നിങ്ങൾ ആ രൂപവുമായി ബന്ധപ്പെട്ടിരിക്കുന്നു അസ്തിത്വത്തിന്റെ ഒരു രൂപരേഖ പോലെയാണ് സംസ്കൃതം. രൂപത്തിലുള്ളതിനെ ശബ്ദമാക്കി മാറ്റി. അതിൽ വളരെയധികം വൈകല്യങ്ങൾ സംഭവിച്ചിട്ടുണ്ട് . പ്രധാനമായും അതിനാവശ്യമായ അറിവ്, ധാരണ, അവബോധം എന്നിവ ഇല്ലാത്തതിനാൽ അതിനെ യഥാർത്ഥ രൂപത്തിൽ എങ്ങനെ സംരക്ഷിക്കും എന്നത് ഇന്ന് ഒരു വെല്ലുവിളിയായി മാറിയിരിക്കുന്നു.

അർത്ഥത്തേക്കാൾ പ്രാധാന്യമുള്ള ശബ്‌ദം

സംസ്‌കൃതം പഠിപ്പിക്കുമ്പോൾ അത് വാചാലമായി പഠിക്കേണ്ടതുണ്ട്. ആളുകൾ അനന്തമായി ഭാഷ ചൊല്ലുന്നു. നിങ്ങൾക്ക് അർത്ഥം അറിയാമോ ഇല്ലയോ എന്നത് പ്രശ്നമല്ല. ശബ്‌ദമാണ് പ്രധാനം, അർത്ഥമല്ല. അർത്ഥങ്ങൾ നിങ്ങളുടെ മനസ്സിൽ രൂപപ്പെടുന്നതാണ്. ഇത് ബന്ധിപ്പിക്കുന്നത് ശബ്ദവും രൂപവുമാണ്. നിങ്ങൾ അത് ബന്ധിപ്പിക്കുന്നുണ്ടോ ഇല്ലയോ? - എന്നതാണ് ചോദ്യം. ഇക്കാരണത്താലാണ് തമിഴ് ഒഴികെ മിക്കവാറും എല്ലാ ഇന്ത്യൻ, യൂറോപ്യൻ ഭാഷകളുടെയും മാതാവായി സംസ്കൃതം മാറിയത്. തമിഴ് വന്നത് സംസ്കൃതത്തിൽ നിന്നല്ല. അത് സ്വതന്ത്രമായി വികസിച്ചതാണ്. മറ്റെല്ലാ ഇന്ത്യൻ ഭാഷകളുടെയും മിക്കവാറും എല്ലാ യൂറോപ്യൻ ഭാഷകളുടെയും ഉത്ഭവം സംസ്കൃതത്തിൽ നിന്നാണ്..

മന്ത്രോച്ചാരണത്തിൻ്റെ ഗുണങ്ങൾ

മധുരമായ അനുഭവം സൃഷ്ടിക്കുന്നതിനു വേണ്ടിയുള്ള ശബ്ദങ്ങളുടെ ക്രമീകരണമാണ് സംഗീതം. സംഗീതം ഒരു മികച്ച ക്രമീകരണമാണ്, എന്നാൽ ഇപ്പോഴും അത് ഒഴുകുന്ന വെള്ളം പോലെയാണ്. ഒരു മന്ത്രം സൗന്ദര്യാത്മകമായി മനോഹരമായിരിക്കില്ല, എന്നാൽ അത് കൂടുതൽ ഫലപ്രദമായിരിക്കും. നിങ്ങൾ ഇത് പരീക്ഷിക്കണമെന്ന് ഞാൻ ആഗ്രഹിക്കുന്നു: നിർവാണ ശതകം, ഗുരു പാദുക സ്‌തോത്രം, ബ്രഹ്മാനന്ദ സ്വരൂപ, ഓം നമ ശിവായ, ശംഭോ (“അമൂല്യമായ ഒന്ന്”) എന്നീ അഞ്ച് മന്ത്രങ്ങളുള്ള വൈരാഗ്യ എന്ന സിഡി, സൗണ്ട്സ് ഓഫ് ഈഷ പുറത്തിറക്കിയിട്ടുണ്ട് . ഒരു പ്രത്യേക ഉദ്ദേശ്യത്തോടെയാണ് ഇത് പുറത്തിറക്കിയിരിക്കുന്നത്. ഈ സിഡി കുറച്ച് തവണ ആവർത്തിച്ച് കേൾക്കുക, അതിലെ ഓരോ മന്ത്രങ്ങളും ശ്രദ്ധിക്കുക - ഓരോന്നും പത്ത് മിനിറ്റ് ഉണ്ട്. ഏത് മന്ത്രമാണ് നിങ്ങളെ ശരിക്കും ആകർഷിക്കുന്നതെന്ന് കണ്ടെത്തുക. തിരഞ്ഞെടുക്കുമ്പോൾ “ഓ, ഞാൻ ഈ മന്ത്രം ആസ്വദിക്കുന്നു. നിങ്ങൾ ഏതാണ് തിരഞ്ഞെടുത്തത്? ശരി, ഞാനും അത് തിരഞ്ഞെടുക്കട്ടെ. ” അങ്ങനെ ചെയ്യരുത്. അത് ശ്രദ്ധാപൂർവ്വം കേൾക്കുക .അതിലൊന്ന് നിങ്ങളെ ശരിക്കും ആകർഷിക്കുന്നു എന്ന് നിങ്ങൾക്ക് തോന്നുമ്പോൾ, നിങ്ങൾ അത് കേട്ടുകൊണ്ടേയിരിക്കുക, നിങ്ങളുടെ കാറിൽ, വീട്ടിൽ, ഐപാഡ്, ഐപോഡ്, ഫോൺ, എല്ലായിടത്തും എല്ലായ്പ്പോഴും ഇത് തുടരുക. ഇവയിൽ ഓരോന്നിന്റെയും ഒരു മണിക്കൂർ വീതമുള്ള പതിപ്പുകളും ഉണ്ട്. ഇത് കുറച്ചു കാലം തുടർന്നു കൊണ്ടേയിരിക്കുക. Nirvana Shatakam, Guru Paduka Stotram, Brahmananda Swarupa, Aum Namah Shivaya, and Shambho 

കുറച്ച് കാലങ്ങൾക്ക് ശേഷം ഇത് നിങ്ങളുടെ സിസ്റ്റത്തിന്റെ തന്നെ ഒരു ഭാഗമായിത്തീരും, കൂടാതെ ഇത് നിങ്ങൾക്ക് ഒരു പ്രത്യേക അന്തരീക്ഷം സജ്ജമാക്കുകയും ചെയ്യും. മന്ത്രം എന്നത് ബോധമല്ല, മറിച്ച് മന്ത്രം ശരിയായ തരത്തിലുള്ള അന്തരീക്ഷം സജ്ജമാക്കുന്നു. ഈ ശാരീരികവും മനശാസ്ത്രപരവുമായ ചട്ടക്കൂടിനുള്ളിൽ തന്നെ , ശബ്‌ദം ശരിയായ തരത്തിലുള്ള അന്തരീക്ഷം സജ്ജമാക്കും. ഒരാൾക്ക് ഇത് പ്രയോജനപ്പെടുത്താവുന്നതാണ്.

വൈരാഗ്യ മന്ത്രങ്ങൾ

https://www.youtube.com/playlist?list=PLd1t7W2ShsB8dpyiUWpQeP0hQag12fwnX

നാദബ്രഹ്മ മന്ത്രം - ലോകത്തെ ശബ്ദമായി അനുഭവിക്കുന്നു

ഓം - അടിസ്ഥാന ശബ്‌ദം

ഈ മൂന്ന് ശബ്ദങ്ങളും നിങ്ങൾ ഒരുമിച്ച് ഉച്ചരിക്കുകയാണെങ്കിൽ, നിങ്ങൾക്ക് എന്ത് ലഭിക്കും? ആ ഉ മ് (AUM). ആ ഉ മ് (AUM) എന്നത് ചില മതങ്ങളുടെ വ്യാപാരമുദ്രയല്ല. അത് അസ്തിത്വത്തിൻ്റെ അടിസ്ഥാന ശബ്ദമാണ്. ആ ഉ മ് എന്നീ മൂന്ന് ശബ്ദങ്ങൾ ഉച്ചരിക്കുന്നതിലൂടെ ശിവന് ഒരു പുതിയ അസ്തിത്വം സൃഷ്ടിക്കാൻ കഴിയുമെന്ന് പറയപ്പെടുന്നു. ഇത് ഒരു വസ്തുതയല്ല, മറിച്ച് ഇത് ഒരു സത്യമാണ്. ഒരു വസ്തുതയും സത്യവും തമ്മിലുള്ള വ്യത്യാസം എന്താണ്? നിങ്ങൾ ഒരു സ്ത്രീയാണെങ്കിൽ , നിങ്ങളുടെ പിതാവിന്റെ ഒരു അംശവും നിങ്ങളിൽ ഇല്ലെന്നാണോ അതിനർഥം? അല്ല .അപ്പോൾ , നിങ്ങൾ ഒരു പുരുഷനോ സ്ത്രീയോ ആണെന്നത് വസ്തുത., എന്നാൽ നിങ്ങളിൽ രണ്ടും നിലനിൽക്കുന്നു എന്നത് സത്യം. ശിവൻ എവിടെയോ ഇരുന്നു ആ, ഉ ,മ് (AUM) എന്ന്ഉച്ചരിക്കുന്നുവെന്നല്ല. അതല്ല കാര്യം. എല്ലാം ഒരു വൈബ്രേഷൻ (കമ്പനം ) ആണെന്നാണ് പറയുന്നത്. ഇത് അറിയാൻ നിരവധി മാർഗങ്ങളുണ്ട്. വർഷങ്ങൾക്കുമുമ്പ്, ഹിമാലയത്തിലേക്ക് എല്ലാ വർഷവും ഒന്നോ രണ്ടോ മാസം ഞാൻ ഒറ്റയ്ക്ക് യാത്ര ചെയ്യാറുണ്ടായിരുന്നു, ഞാൻ കേദാർനാഥിലേക്ക് പോകുമായിരുന്നു. കേദാർ വളരെ ശക്തവും അതിശയകരവുമായ ഒരു സ്ഥലമാണ്. കേദറിന് മുകളിൽ, കാന്തി സരോവർ എന്നൊരു സ്ഥലമുണ്ട്, ഇത് ഒരു തന്ത്രപരമായ കയറ്റമായതിനാൽ ആളുകൾ അവിടെ പോകാറില്ലായിരുന്നു . ഞാൻ കാന്തി സരോവർ വരെ ട്രെക്കിംഗ് നടത്തി അവിടെയുള്ള ഒരു പാറയിൽ ഇരുന്നു.

 

പിന്നീടുണ്ടായ എൻ്റെ അനുഭവം വാക്കുകളിൽ പറയാൻ വളരെ ബുദ്ധിമുട്ടാണ്, അവിടെ ഇരുന്ന് കുറച്ച് സമയത്തിന് ശേഷം എല്ലാം എന്റെ അനുഭവത്തിൽ ശബ്ദമായി മാറി. എന്റെ ശരീരം, പർവ്വതം, എന്റെ മുന്നിലുള്ള തടാകം, എല്ലാം ശബ്ദമായി മാറി . അതെല്ലാം ശബ്‌ദരൂപത്തിലായിരുന്നു, തികച്ചും വ്യത്യസ്തമായ ഒരു അനുഭവം എന്നിൽ നടക്കുന്നുണ്ടായിരുന്നു. എന്റെ വായ തുറന്നിട്ടില്ലായിരുന്നു - അതെനിക്ക് ഉറപ്പാണ് - പക്ഷേ എന്റെ തന്നെ ശബ്ദം ഉച്ചത്തിൽ കേൾക്കുന്നു, അതും മൈക്രോഫോണിലേതുപോലെ, സംസ്കൃത ഗാനം ആലപിക്കുന്നു,.

നാദ ബ്രഹ്മ വിശ്വസ്വരൂപ
നാദം നാദം നാദം നാദം
നാദ ഹി സകല ജീവരൂപ
നാദ ഹി കർമ്മ നാദ ഹി ധർമ്മ
നാദ ഹി ബന്ദന നാദ ഹി മുക്തി
നാദ ഹ ശങ്കര നാദ ഹി ശക്തി
നാദം നാദം സർവം നാദം
 

വിവർത്തനം:ശബ്ദം ബ്രഹ്മമാണ്, പ്രപഞ്ച രൂപമാണ്, ശബ്ദം എല്ലാ ജീവജാലങ്ങളുടെയും രൂപത്തിൽ സ്വയം പ്രത്യക്ഷപ്പെടുന്നു, ശബ്ദം തന്നെ അടിമത്തം, ശബ്ബ്ദം തന്നെ വിമോചനത്തിനുള്ള മാർഗ്ഗം, ശബ്ദം തന്നെ ബന്ധനം, ശബ്‌ദം തന്നെ സ്വാതന്ത്ര്യം , ശബ്ദം തന്നെ ശങ്കരം , ശബ്ദമാണ് എല്ലാത്തിനും പിന്നിലുള്ള ശക്തി, നാദം നാദം എല്ലാം നാദം നാദം നാദം നാദം നാദം

നിങ്ങൾ ആ പാട്ടിൽ സ്വയം സമർപ്പിച്ചാൽ, അതിന് ഒരു പ്രത്യേകതരം ശക്തിയുണ്ട്. , നിങ്ങൾ സ്വയം അതിലേക്ക് കൊടുക്കുകയാണെങ്കിൽ ഒരു വ്യക്തിയെ വിമോചിപ്പിക്കാനുള്ള ഒരു ശക്തി അതിനുണ്ട്

ഓം (AUM) മന്ത്രോച്ചാരണത്തിന്റെ പ്രയോജനങ്ങൾ

സദ്‌ഗുരുവിന്റെ വാക്കുകളിൽ‌ നിന്നും പ്രചോദനം ഉൾക്കൊണ്ട് ന്യൂഡൽഹിയിലെ ലേഡി ഇർ‌വിൻ‌ കോളേജിലെ ഗവേഷകർ‌ ഏതാനും വർഷങ്ങൾക്ക് മുമ്പ്‌ ഈശയുടെ ഓംകാര ധ്യാനം പരിശീലിക്കുന്ന അത് ലറ്റുകളിൽ അത് എങ്ങനെ സഹായകരമാകും എന്നതിനെ കുറിച്ച് ഒരു പഠനം നടത്തി. ശരീരത്തിലെ ജലാംശം സംബന്ധിച്ച അവബോധം അവരിൽ വർദ്ധിച്ചതായി പഠനം കണ്ടെത്തി. 2011 ൽ രണ്ട് മാസ കാലയളവിൽ നടത്തിയ ഈ പഠനം ഡോ. പ്രീതി ഷിലാൽ നടത്തിയ ക്ലിനിക്കൽ, സ്പോർട്സ് പോഷകാഹാരത്തെക്കുറിച്ചുള്ള ഗവേഷണത്തിന്റെ ഭാഗമായിരുന്നു. ഒക്ടോബറിൽ അമേരിക്കയിലെ ഇല്ലിനോയിസിൽ നടക്കുന്ന ഭക്ഷ്യപഠനങ്ങളെക്കുറിച്ചുള്ള അന്താരാഷ്ട്ര സമ്മേളനത്തിൽ ഇത് അവതരിപ്പിക്കും. . “കം ആൻഡ് പ്ലേ” പദ്ധതിയുടെ ഭാഗമായി സ്പോർട്സ് അതോറിറ്റി ഓഫ് ഇന്ത്യയിൽ പരിശീലനം ചെയ്യുന്ന ചെറുപ്പക്കാരായ പുരുഷ ഹോക്കി കളിക്കാരുടെ വെള്ളം കുടിക്കുന്ന ശീലങ്ങൾ മെച്ചപ്പെടുത്തുന്നതിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്നതിനെ കുറിച്ചുള്ള മിസ് ആഞ്ചൽ അഗർവാളിന്റെ മാസ്റ്ററുടെ തീസിസിലും ഈ പഠനം പ്രസിദ്ധീകരിച്ചു. AUMkar meditation. കളിക്കിടെ ആവശ്യത്തിന് വെള്ളം കുടിക്കേണ്ടതിന്റെ ആവശ്യകതയെക്കുറിച്ച് അത് ലറ്റുകളെ ബോധവത്കരിക്കുന്നുണ്ടെങ്കിലും, മിക്ക കളിക്കാരും കളിക്കിടെ നിർജ്ജലീകരണം അനുഭവിക്കുന്നുണ്ടെന്നും ഇത് പ്രകടനവും ശാരീരിക ശേഷിയും കുറയാനും ദീർഘകാല ആരോഗ്യപ്രശ്നങ്ങൾക്കു കാരണമാകുമെന്നും ശ്രീമതി അഗർവാളും ഡോ. ലാലും കണ്ടെത്തി. Master’s thesis,

ഡോ. ലാൽ പറയുന്നു, “ശരീരത്തിന്റെ ജല ആവശ്യങ്ങളെക്കുറിച്ച് കളിക്കാരെ ഇതിനകം ബോധവത്കരിച്ചിരുന്നു. ഡെമോകളിലൂടെ അവർക്ക് വിവരങ്ങളും അനുഭവപരിചയവും നൽകി. വാസ്തവത്തിൽ, ശരീരത്തിലെ ജലാംശം സംബന്ധിച്ച അവരുടെ അറിവിനെക്കുറിച്ച് ഞങ്ങൾ ഒരു അടിസ്ഥാന പരിശോധന നടത്തിയപ്പോൾ, അവരിൽ ഭൂരിഭാഗവും 100% സ്കോർ നേടി. .

എന്താണ് ചെയ്യേണ്ടതെന്ന് അവർക്കറിയാമായിരുന്നു, പക്ഷേ അവർ അത് ചെയ്യുന്നില്ല. അറിവും പെരുമാറ്റത്തിലെ യഥാർത്ഥ മാറ്റവും തമ്മിൽ ചില ബന്ധങ്ങൾ ആവശ്യമാണ്. ശരീരത്തിന്റെ ദാഹ നിലയെക്കുറിച്ച് ബോധപൂർവമായ അവബോധം ആവശ്യമാണ്. ” ഓംകാരം അതിനുള്ള ഉത്തരം ആയിത്തീരുമോ?

ശാംഭവി മഹാമുദ്രയുടെ ഗുണപരമായ ഫലങ്ങളെക്കുറിച്ച് ,  

അറിവിനും പെരുമാറ്റത്തിനും ഇടയിലുള്ള വിടവ് ഇല്ലാതാക്കുന്നു

AUM - ഓം ധ്യാനത്തിന്റെ ശാരീരികവും മാനസികവുമായ നേട്ടങ്ങൾ ഗവേഷണങ്ങൾ ഇതിനകം തന്നെ കണ്ടെത്തിയിട്ടുണ്ട്. മറ്റ് സ്ഥലങ്ങളെ അപേക്ഷിച്ച് ഈശയിൽ ആ ഉ മ് /AUM-കാർ ധ്യാനം ആളുകൾക്ക് എന്ത് വാഗ്ദാനം ചെയ്യുന്നുവെന്ന് ശ്രീമതി അഗർവാളും ഡോ. ലാലും പറഞ്ഞിട്ടുണ്ട്. “അടുത്തിടെ നടന്ന ഒരു ഇന്ത്യൻ പഠനം AUM നെ ഒരു മോണോസൈലബിൾ (OM) എന്നാണ് വിശേഷിപ്പിച്ചത്. . . ശ്രീമതി അഗർവാൾ പറയുന്നത് ഈശ ഫൗണ്ടേഷൻ ഇത് ഒരു ത്രിരൂപമായി വാഗ്ദാനം ചെയ്യുന്നു എന്നാണ്, ” ശാംഭവി മഹാമുദ്രയുടെ ഗുണപരമായ ഫലങ്ങളെക്കുറിച്ച് നടത്തിയ പഠനങ്ങളെ കുറിച്ച് അവർ തുടരുന്നു, “തലച്ചോറിന്റെ പ്രവർത്തനം മെച്ചപ്പെടുത്തുന്നതിനായി ആ ഉ മ് / A UM അടങ്ങിയ യോഗ പരിശീലനങ്ങൾ അടുത്തിടെ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്.” ശരീരത്തിലെ ജലാംശ പഠനത്തിൽ “അറിവും പെരുമാറ്റവും തമ്മിലുള്ള അന്തരം കുറയ്ക്കുന്നതിനുള്ള” ഒരു ഉപകരണമായി ഗവേഷകർ ആ ഉ മ് (AUM) കാർ ധ്യാനം തിരഞ്ഞെടുത്തതിന്റെ ഒരു കാരണം ഇതാണ്. പരീക്ഷണാത്മക പഠനത്തിനിടയിൽ, 30 കളിക്കാരെ ക്രമരഹിതമായി രണ്ട് ഗ്രൂപ്പുകളായി മാറ്റി:മതിയായ ജല ഉപഭോഗത്തെക്കുറിച്ച് ഇതിനകം നിലവിലുള്ള വിദ്യാഭ്യാസ മൊഡ്യൂൾ സ്വീകരിച്ച ഒരു നിയന്ത്രണ ഗ്രൂപ്പ് - വിദ്യാഭ്യാസ മൊഡ്യൂൾ സ്വീകരിച്ച ഒരു പരീക്ഷണ ഗ്രൂപ്പ് -, കൂടാതെ AUM കാര ധ്യാനത്തിന്റെ ഒരു ഹ്രസ്വ സെഷൻ പരിശീലിച്ചു. 21 ദിവസത്തേക്ക് എല്ലാ ദിവസവും 21 മിനിറ്റ്. 21 ദിവസത്തെ കാലയളവ് അവസാനിക്കുമ്പോൾ, പരിശോധനയ്ക്ക് ശേഷം, ഗെയിമിന് ശേഷം, AUMകാരം പരിശീലിക്കുന്ന കളിക്കാർക്ക് നിയന്ത്രണ ഗ്രൂപ്പുമായി താരതമ്യപ്പെടുത്തുമ്പോൾ ആരോഗ്യകരമായ ജലനിരപ്പ് ഗണ്യമായി കൂടുതൽ കണ്ടെത്തി. ഇത് ഹൃദയമിടിപ്പ്, ശാരീരിക ചാപല്യം എന്നിവ അളക്കുന്ന ടെസ്റ്റുകളിലെ മികച്ച പ്രകടനത്തിലേക്ക് കൊണ്ട് വരുന്നു . കളിക്കാർക്ക് സന്തോഷവും ശാന്തതയും കൂടുതൽ ശ്രദ്ധയും കൈവന്നു.

Editor’s Note: Excerpted from Sadhguru’s discourse at the Isha Hatha Yoga School’s 21-week Hatha Yoga Teacher Training program. For more information, visit www.ishahathayoga.com or mail info@ishahatayoga.com