നമുക്കുള്ളിലെ യഥാർത്ഥ അഗ്നി സ്രോദസ്സിനെ പ്രവർത്തനക്ഷമമാക്കുന്ന വിധം .
2011-ൽ ഇഷ യോഗ കേന്ദ്രത്തിൽ സംഘടിപ്പിച്ച മഹാഭാരത് പരിപാടിയിൽ മൂന്ന് തരം അഗ്നി സ്രോദസ്സിനെ കുറിച്ച് സദ്ഗുരു സംസാരിക്കുന്നു .
സദ്ഗുരു : ശുഭകരമായ ചുറ്റുപാട് സൃഷ്ടിക്കാൻ ദീപം തെളിയ്ക്കാറുണ്ട്. അത് നമ്മുടെ പാരമ്പര്യത്തിന്റെ ഭാഗമാണ്. ദീപം തെളിച്ച് അതിന് മുൻപിൽ ഇരിയ്ക്കുമ്പോൾ ദൈവത്തെ കുറിച്ച് ആലോചിക്കുന്നില്ല എങ്കിൽ പോലും ഒരു മാറ്റം സ്പഷ്ടമല്ലേ? ദീപം തെളിയ്ക്കുമ്പോൾ അപ്പോൾ തന്നെ ദീപത്തിന് ചുറ്റും ഒരു അലൗകിക പ്രഭാവലയം സൃഷ്ടിക്കപ്പെടുന്നുണ്ട് . ഈ അലൗകിക പ്രഭാവലയത്തിൽ ആശയ വിനിമയം സുഗമമാകുന്നു. ദൈവത്തിനോട് സംവദിക്കുന്നതിന് മുൻപ് ഒരു അനുകൂല ചുറ്റുപാടും പ്രഭാവലയവും സൃഷ്ടിക്കാൻ നിങ്ങൾ ശ്രമിയ്ക്കുന്നു. അല്ലങ്കിൽ നിങ്ങൾ ഒരു ഭിത്തിയോട് സംസാരിക്കുന്നത്‌പോലെയെ ഉണ്ടാവൂ . ധ്യാനം പരിശീലിച്ചാൽ ഈ പ്രഭാവലയം നിങ്ങളെ ചുറ്റിപറ്റി നിലനില്ക്കും.
നിങ്ങൾ എന്നെങ്കിലും ഒരു ക്യാമ്പ് ഫയർ നു ചുറ്റും ഇരുന്നിട്ടുണ്ടെങ്കിൽ നിങ്ങൾക്ക് മനസ്സിലാവും,അവിടെ പറയപ്പെടുന്ന കഥകൾക്ക് ഒരു പ്രത്യേക വശ്യത അനുഭവപ്പെടും. കഥ പറയുന്നവർക്കിത് ബോധ്യമായിട്ടുണ്ടാകും.ഇതൊക്കെ സാധാരണ മാർഗ്ഗങ്ങളാണ് നിങ്ങളുടെ സ്വീകാര്യ ക്ഷമതയെ ത്വരിതപ്പെടുത്താൻ. കഥയുടെ സ്വീകാര്യതയ്ക്കും ചുറ്റുപാടിന്റെ സ്വീകാര്യതയ്ക്കും ഒരുപോലെ.
അഗ്നി പല വിധമുണ്ട്. ജീവിതം തന്നെ അഗ്നിയാണ്. സൂര്യന്റെ ചൂടാണ് ഭൂമിയിൽ ജീവന് കാരണമാകുന്നത്. മനുഷ്യ ശരീരത്തിലത് ജഠരാഗ്നിയാണ്. വിശപ്പ് വരുന്നത് ജഠരാഗ്നിയുടെ പ്രവർത്തന ഫലമാണ്. വയറ്റിലെ അഗ്നി. വിശപ്പ് ശമിച്ചാൽ വയറ്റിലെ അഗ്നി പ്രവർത്തിയ്ക്കും. അഹാരം കഴിയ്ക്കാത്തയാൾ ലൈംഗികതയിൽ താല്പര്യമില്ലാത്തയാളാണ്. ജഠരാഗ്നിയെ പരിവർത്തിപ്പിച്ച് അതിനെ ചിത്താഗ്നിയാക്കാം. ബൗദ്ധികമായി ഉൽക്കർഷത്തിലാകുന്ന അവസ്ഥ. നിങ്ങൾക്ക് ലൈംഗികതയിലും ആഹാരത്തിലും താല്പര്യം ഇല്ലാതാകുന്നു. കാരണം നിങ്ങളിൽ ബൗദ്ധികാഗ്നി പ്രവർത്തിച്ച് തുടങ്ങി. on.
ചിത്താഗ്നിയെ ഭൂതാഗ്നിയായി പരിവർത്തിപ്പിയ്ക്കാം. ഭൂതാഗ്നി മൂലദ്രവ്യ സ്വഭാവമുള്ളതാണ്. യോഗി മൂലദ്രവ്യ സ്വരൂപമാണ്. യോഗിയെ കുറച്ച് സമയത്തെയ്ക്ക് കുഴിച്ചിടാറുണ്ടെന്ന് നിങ്ങൾ കേട്ടിട്ടുണ്ടാകും. ശ്വാസമില്ല, ഹൃദയ സ്പന്ദനവുമില്ല. അല്ലങ്കിൽ യോഗി മെർക്കുറിയോ വിഷമോ കഴിയ്ക്കുന്നതായിട്ട്. യോഗിയല്ലങ്കിൽ ഇത്തരം പ്രവർത്തനങ്ങളിൽ മരണം ആയിരിയ്ക്കും ഫലം. ഭൂതാഗ്നി സക്രിയമാകാതെ മൂല പ്രകൃതിയുമായി മത്സരിക്കാൻ സാധിയ്ക്കില്ല. സർവ്വാഗ്നി എന്നൊന്നു കൂടിയുണ്ട് ഇപ്പോൾ നമ്മൾ അതിലേയ്ക്ക് കടക്കുന്നില്ല. മറ്റ് മൂന്ന് തലങ്ങളിൽ ജഠരാഗ്നി ഒരു വിധത്തിൽ സർവ്വരിലും സക്രിയമാണ്.
ചിത്താഗ്നി ഉണരുമ്പോൾ ബൗദ്ധിക നിലവാരം അഗ്നിയുടെ സ്വഭാവമാർജ്ജിക്കും. കർമ്മമണ്ഡലത്തെ ജ്വലിപ്പിയ്ക്കും. കോമിക് പുസ്തകങ്ങളിൽ പോലും അതിലെ കഥാപാത്രത്തിന് ഒരു പുതിയ ആശയം കിട്ടി എന്നു കാണിക്കുന്നത് കത്തുന്ന ഒരു ബൾബ് വരച്ചു കണിച്ചാണ്. കാരണം ബൗദ്ധികാഗ്നി ഉണരുമ്പോൾ അവിടം പ്രകാശത്താൽ തെളിമ നിറഞ്ഞതാവും . നിങ്ങൾക്ക് വേണമെങ്കിൽ അതിൽ നിന്ന് ചൂടിനെ ഉണ്ടാക്കാം.
മൂലദ്രവ്യാഗ്നി ഉണരുമ്പോൾ അത് പുതിയ പരിപ്രേക്ഷ്യമാണ് സൃഷ്ടിയ്ക്കുന്നത്. നിങ്ങളിൽ മൂലദ്രവ്യാഗ്നി സക്രിയമാകുമ്പോൾ ജീവിത വ്യവസ്ഥകളിൽ നിങ്ങൾ അധികായത്വം നേടും. നിങ്ങൾക്ക് തെരഞ്ഞെടുക്കാം എങ്ങിനെ ജനിക്കണമെന്നും എങ്ങിനെ ജീവിയ്ക്കണമെന്നും മരിയ്ക്കണമോ വേണ്ടയോ എന്നും. ഭൂതാഗ്നി ആർജ്ജിക്കുമ്പോൾ അല്ലങ്കിൽ മൂലദ്രവ്യാഗ്നി ഉണരുമ്പോൾ നിങ്ങൾക്ക് ദീപം തെളിയ്ക്കേണ്ടതിന്റേയോ യജ്ഞ മോ ഹോമമോ ചെയ്യേണ്ടതിന്റേയോ ആരാധനയുടേയോ ക്ഷേത്ര ദർശനത്തിന്റെ തന്നെയോ ആവശ്യകതയില്ലാതാകുന്നു. ചെയ്യേണ്ട എന്നല്ല ചെയ്യേണ്ട ആവശ്യകതയില്ലാ എന്നതാണ്. കാരണം മൂലാഗ്നി ഉണരുമ്പോൾ നിങ്ങൾ ആത്മീയ ഉൽക്കർഷയിൽ ആണ്.
മഹാഭാരതത്തിൽ മൂന്ന് തരം മനുഷ്യരെ കണ്ട് മുട്ടാം. ജഡരാഗ്നി ഉത്തേജിതമായവർ. തിന്നാനും സ്വത്ത് വാരി കൂട്ടാനും ഭോഗിക്കാനും ലോകത്തെ കീഴടക്കാനും ആഗ്രഹിക്കുന്നവർ. മറ്റുള്ളവർ ക്രീയാത്മകമായ ചിത്താഗ്നി ജ്വലിയ്ക്കുന്നവരാണ്. അവരുടെ ബുദ്ധി കൂർമ്മത സാധാരണക്കാർ 100 വർഷത്തിന് ശേഷം കാണുന്നത് അവർ ഇന്ന് കണ്ടെത്തും എന്നുള്ളതാണ്. ഇനിയൊരു കൂട്ടം ഭൂതാഗ്നി ജ്വലിയ്ക്കുന്നവരാണ്. അവർ ജീവിതത്തിന്റെ സർവ്വവും ആർജ്ജിച്ചവരാണ്. എപ്പോൾ എങ്ങിനെ ജനിയ്ക്കണം എങ്ങിനെ ജീവിയ്ക്കണം എപ്പോൾ മരിയ്ക്കണം. ജീവിതവും മരണവും അവരുടെ കൈ വെള്ളയ്ക്കുള്ളിലാണ്. ഇത്തരം മനുഷ്യരെ കാണുമ്പോൾ അവരെ വിധിക്കാൻ ശ്രമിക്കരുത് . ഓരോരുത്തർക്കും ഓരോ കർമ്മമുണ്ട്.
ഭഗവാൻ കൃഷ്ണൻ ഈ മൂന്ന് അവസ്ഥകളിലൂടെയും സഞ്ചരിയ്ക്കുന്നത് ശ്രദ്ധിച്ചിട്ടുണ്ടാകും.ജഠരാഗ്നി ആയിരിക്കുമ്പോൾ അക്ഷരാർത്ഥത്തിൽ അത് തന്നെയാകുന്നു. തിന്നുന്നു, പോരാടുന്നു കാമിയ്ക്കുന്നു. മറ്റാരും ചെയ്യാത്ത രീതിയിൽ. ചിത്താഗ്നി ആയിരിക്കുമ്പോൾ അന്ന് വരെ കാണാത്ത ഒരു പ്രവാചകനായി മാറുന്നു. ഭൂതാഗ്നി ആകുമ്പോൾ പൂർണ അർത്ഥത്തിൽ രൂപം മാറുന്നു. മൂന്ന് രംഗത്തും അദ്ദേഹം ആർജ്ജവത്തോടെ ജീവിയ്ക്കുന്നു.
Editor’s Note: Several mystical aspects of Mahabharat are covered by Sadhguru in the DVDs Karna – The Fate’s Child, and Yugas: the tides of time.
A version of this article was originally published in Isha Forest Flower April 2015. Download as PDF on a “name your price, no minimum” basis or subscribe to the print version.