പ്രാണ പ്രതിഷ്ഠ - പ്രതിഷ്ഠയുടെ ശാസ്ത്രം
പ്രതിഷ്ഠയെയും അത് ഒരു വ്യക്തിയിലുണ്ടാക്കുന്ന പ്രഭാവങ്ങളെ കുറിച്ചും സദ്ഗുരു സംസാരിക്കുന്നു .
ചോദ്യകർത്താവ് : പ്രതിഷ്ഠ എന്നാൽ എന്താണ് ?
സദ്ഗുരു : അഗസ്ത്യ മുനിയെ ദക്ഷിണേന്ത്യയിലേക്ക് അയച്ചത് ആദിയോഗി, അല്ലെങ്കിൽ ആദ്യത്തെ യോഗിയായ ശിവനാണ് -. ഡെക്കാൻ പീഠഭൂമിയുടെ തെക്ക് ഭാഗത്തുള്ള എല്ലാ മനുഷ്യവാസ കേന്ദ്രങ്ങളെയും അദ്ദേഹം ഏതെങ്കിലും രീതിയിൽ പ്രതിഷ്ഠിക്കുകയും അവിടെ സജീവമായ ഒരു ആത്മീയ പ്രക്രിയ നടക്കുന്നുണ്ടെന്ന് ഉറപ്പാക്കുകയും ചെയ്തു. ഒരു മനുഷ്യവാസ കേന്ദ്രവും അദ്ദേഹം ഒഴിവാക്കിയില്ല. അദ്ദേഹത്തിന് 4000 വർഷത്തെ ജോലി വേണ്ടിവന്നുവെന്നാണ് പറയപ്പെടുന്നത് . അത് 4000 ആണോ 400 ആണോ 140 ആണോ എന്ന് നമുക്കറിയില്ല - എന്നാൽ അദ്ദേഹത്തിന്റെ അസാധാരണമായ ജോലിയും അദ്ദേഹം നടത്തിയ യാത്രയുടെ അളവും നോക്കിയാൽ, അദ്ദേഹം സാമാന്യതയിലധികമായ ആയുസ്സ് ജീവിച്ചിരുന്നുവെന്നു കാണാം .വികസനവും അറിവും കാരണം ലോകം അതിന്റെ യഥാർത്ഥ പാതയിൽ നിന്ന് വ്യതിചലിക്കുമ്പോൾ ,അറിവ് വിഷമാകുമ്പോൾ, എന്താണോ നിങ്ങൾ നല്ലതെന്നു കരുതിയത് അത് നിങ്ങൾക്ക് എതിരായി വരുമ്പോൾ , അന്ന് തന്റെ പ്രയത്നങ്ങൾ ഉയർന്നു പ്രവർത്തിക്കുമെന്നുവരെ അദ്ദേഹം പറഞ്ഞിരുന്നു.പ്രതിഷ്ഠ എന്നത് ഒരു ജീവനുള്ള പ്രക്രിയയാണ്. ഇത് എങ്ങനെയാണെന്ന് വെച്ചാൽ , നിങ്ങൾ മണ്ണിനെ ഭക്ഷണമാക്കി മാറ്റുമ്പോൾ അതിനെ കൃഷി എന്ന് പറയുന്നു , ഭക്ഷണത്തെ ശരീരത്തിലേക്കും എല്ലുകളിലേക്കുമെതിക്കുന്നതിനെ ദഹനം, ഏകീകരണം എന്നൊക്കെ പറയുന്നു , ശരീരത്തെ മണ്ണാക്കി മാറ്റുമ്പോൾ അതിനെ ശവദാഹം എന്ന് പറയുന്നു . അതുപോലെ നിങ്ങൾ ഒരു ശരീരത്തെയോ കല്ലിനെയോ ഒഴിഞ്ഞ ഒരു സ്ഥലത്തെയോ ദൈവീകമായ ഒരു സാധ്യതയാക്കി മാറ്റുവാൻ നിങ്ങൾക്ക് കഴിഞ്ഞാൽ അതിനെ പ്രതിഷ്ഠാപനം എന്ന് പറയുന്നു . ഇന്ന്, ആധുനിക ശാസ്ത്രം നിങ്ങളോട് പറയുന്നത് ദശലക്ഷം വ്യത്യസ്ത രീതികളിൽ സ്വയം പ്രത്യക്ഷപ്പെടുന്ന ഒരേ ഊർജ്ജമാണ് സർവ്വവും എന്നാണ് . അങ്ങനെയെങ്കിൽ നിങ്ങൾ ദൈവീകമെന്നു വിളിക്കുന്നതും , കല്ലെന്നു പറയുന്നതും , പുരുഷനെന്നോ സ്ത്രീയെന്നോ പറയുന്നതും , പിശാചെന്നു പറയുന്നതുമെല്ലാം വ്യത്യസ്ത രീതിയിൽ പ്രവർത്തിക്കുന്ന ഒരേ ഊർജ്ജ രൂപങ്ങളാണ് .ഉദാഹരണത്തിന് , സാങ്കേതിക വിദ്യയുടെ സഹായത്താൽ പ്രകാശമായും ശബ്ദമായും മാറുന്നത് ഒരേ വൈദ്യുതി തന്നെയാണ് . അപ്പോൾ സാങ്കേതിക വിദ്യയുടെ ഒരു ചോദ്യം മാത്രമാണ് . ആവശ്യമായ സാങ്കേതിക വിദ്യയുണ്ടെങ്കിൽ നിങ്ങളുടെ ചുറ്റുമുള്ള ലളിതമായ ഒരു സ്ഥലത്തെ ദിവ്യ ചൈതന്യമുള്ളതാക്കി മാറ്റാൻ നിങ്ങൾക്ക് സാധിക്കും .നിങ്ങൾക്ക് ഒരു കല്ലിനെ ദേവനോ ദേവിയെ ആക്കാം - ഇത് തന്നെയാണ് പ്രതിഷ്ഠ എന്ന പ്രതിഭാസം .
ജീവന്റെ ഈ തലത്തെക്കുറിച്ചുള്ള ധാരാളം അറിവുകൾ പ്രത്യേകിച്ചും ഈ സംസ്കാരത്തിൽ നിലനിൽക്കുന്നുണ്ട് , കാരണം ഇതിനെയാണ് ഏറ്റവും പ്രധാനപ്പെട്ട കാര്യമായി കണക്കാക്കിയിരിക്കുന്നത് . നിങ്ങൾ എന്താണ് കഴിക്കുന്നത്, നിങ്ങൾ എങ്ങനെ ജീവിക്കുന്നു അല്ലെങ്കിൽ എത്ര കാലം ജീവിക്കുന്നു എന്നത് പ്രശ്നമല്ല, ജീവിതത്തിന്റെ ചില ഘട്ടത്തിൽ, സൃഷ്ടിയുടെ ഉറവിടവുമായി ബന്ധപ്പെടാൻ നിങ്ങൾ ആഗ്രഹിക്കുന്ന ഒരു ആവശ്യം വരും. ഈ സാധ്യത ഭൂമിയിലുടനീളം സൃഷ്ടിക്കപ്പെടുന്നില്ലെങ്കിൽ, അന്വേഷിക്കുന്ന ഒരാൾക്ക് അത് ലഭ്യമാവുന്നില്ലെങ്കിൽ , ഒരു മനുഷ്യന് യഥാർത്ഥ ക്ഷേമം നൽകുന്നതിൽ സമൂഹം പരാജയപ്പെട്ടിരിക്കുന്നു . ഈ അവബോധത്തോടെയാണ് നമ്മുടെ സംസ്കാരത്തിൽ, ഓരോ തെരുവിനും മൂന്ന് ക്ഷേത്രങ്ങളുണ്ടായിരുന്നത്, കാരണം പവിത്രമായ ഇടത്തിലൂടെയല്ലാതെ കുറച്ച് മീറ്ററുകൾ പോലും കടന്നുപോകരുത്. ഒരു ക്ഷേത്രത്തിന് എതിരായി മറ്റൊന്ന് നിർമ്മിക്കുക എന്നതായിരുന്നില്ല ഉദ്ദേശ്യം , ആരും പ്രതിഷ്ഠയാൽ പവിത്രമല്ലാത്ത സ്ഥലത്തൂടെ കടന്നു പോകരുത് എന്നതായിരുന്നു ലക്ഷ്യം . പവിത്രമല്ലാത്ത ഒരു സ്ഥലത്ത് ആരും ജീവിക്കരുത് . എല്ലായ്പ്പോഴും ആദ്യമുണ്ടാക്കിയിരുന്നത് ക്ഷേത്രങ്ങളായിരുന്നു പിന്നീടാണ് വീടുകൾ നിർമ്മിച്ചത് .
ഇങ്ങനെയാണ് തമിഴ്നാട് സംസ്ഥാനം മുഴുവൻ നിർമ്മിച്ചിരിക്കുന്നത്. തമിഴ്നാട്ടിലെ എല്ലാ പ്രധാനപ്പെട്ട പട്ടണങ്ങളിലും ഒരു വലിയ ക്ഷേത്രവും അതിനുചുറ്റും ഒരു ചെറിയ പട്ടണവുമുണ്ടായിരുന്നു. കാരണം നിങ്ങൾ താമസിക്കുന്ന വാസസ്ഥലം പ്രധാനമല്ല. നിങ്ങളുടെ വീട് 10,000 ചതുരശ്ര അടി ആണോ അല്ലെങ്കിൽ 1000 ചതുരശ്ര അടി ആണോ എന്നത് ആത്യന്തികമായി നിങ്ങളിൽ ഒരു മാറ്റവും വരുത്താൻ പോകുന്നില്ല, പക്ഷേ ഒരു പ്രതിഷ്ഠ ചെയ്ത സ്ഥലത്തിന് ചുറ്റുമുള്ളത് നിങ്ങളുടെ ജീവിതത്തിൽ അത്ഭുതകരമായ മാറ്റങ്ങളുണ്ടാക്കും. ഈ ധാരണയോടെ അവർ മനുഷ്യവാസ കേന്ദ്രങ്ങൾ നിർമ്മിച്ചു, അതായത് 25 വീടുകളുണ്ടെങ്കിൽ ഒരു ക്ഷേത്രം ഉണ്ടായിരിക്കണം. നിങ്ങൾ അവിടെ പോയാലും ഇല്ലെങ്കിലും, നിങ്ങൾ പ്രാർത്ഥിച്ചാലും ഇല്ലെങ്കിലും, മന്ത്രം അറിയാമോ ഇല്ലയോ എന്നത് പ്രശ്നമല്ല. നിങ്ങളുടെ ജീവിതത്തിലെ ഓരോ നിമിഷവും നിങ്ങൾ ഒരു പ്രതിഷ്ഠയാൽ പവിത്രമാക്കിയ സ്ഥലത്ത് ആയിരിക്കണം.
Editor's Note: "Power of Being" video is a glimpse into the mystical consecration process of the Adiyogi Alayam at the Isha Yoga Center. The Alayam, an 82,000 sq. ft. meditation hall, is a foundation for establishing the yogic science in its purest form, as it was transmitted by the Adiyogi (the First Yogi) over 15,000 years ago. Watch and relive the creation of this powerful space – an invaluable offering to humanity, for generations to come.