ആത്മീയത സൗജന്യമായി പ്രദാനം ചെയ്യേണ്ട ആവശ്യമുണ്ടോ?
ഈയിടെ നടന്ന അഭിമുഖത്തില്‍ എന്ത് കൊണ്ടാണ് ഈശയിലെ പരിപാടികള്‍ സൗജന്യമായി നല്‍കുന്നില്ല എന്ന ചോദ്യത്തിന് സദ്ഗുരു മറുപടി പറയുന്നു.
ഈയിടെ നടന്ന അഭിമുഖത്തില്‍ എന്ത് കൊണ്ടാണ് ഈശയിലെ പരിപാടികള്‍
സൗജന്യമായി നല്‍കുന്നില്ല എന്ന ചോദ്യത്തിന് സദ്ഗുരു മറുപടി പറയുന്നു.
ചോദ്യം: എന്ത് കൊണ്ടാണ് ദൈവം സൗജന്യമായി ലഭ്യമല്ലാത്തത്?
സദ്ഗുരു: പണച്ചെലവ് ഉണ്ടെന്ന് ആരാണ് പറഞ്ഞത്? ദൈവീക പ്രവര്‍ത്തികള്‍ക്ക് പണമൊന്നും വേണ്ട.
ചോദ്യം: ദൈവീകാചാരങ്ങളുടെ പഠനത്തിനോ?
സദ്ഗുരു: പഠനപരിപാടികള്‍ക്ക് പണം ചിലവാകുന്നതിന് കാരണം, ഈ നിമിഷം നിങ്ങള്‍ ഇവിടെ ഇരിക്കുമ്പോള്‍ ബള്‍ബ് കത്തുകയാണ്, വിദ്യുതി ചിലവാവുന്നുണ്ട്. ഇവിടെ നില്ക്കുന്നതിനും ഇരിക്കുന്നതിനും പണം ചിലവാവുന്നു. ആരാണ് പണം നല്‍കുന്നത്? അപ്പോള്‍ നിങ്ങളുടെ അഭിപ്രായത്തില്‍ ആരെങ്കിലും പണം ചിലവാക്കിയാല്‍, നിങ്ങള്‍ ആത്മീയപാതയിലായി. നിങ്ങള്‍ പണം നല്കിയാല് അത് അത്മീയതയല്ല. അല്ല, എന്റെ ചിന്ത അങ്ങനെയല്ല. എന്റെ അഭിപ്രായത്തില്‍ അതൊരു ഭീരുത്വം നിറഞ്ഞ ചിന്തയാണ്.
ഞങ്ങളുടെ 70% പ്രവര്‍ത്തനങ്ങളും ഉൾഗ്രാമങ്ങളിലാണെന്നു മാത്രമല്ല അതെല്ലാം തന്നെ 100% സൗജന്യവുമാണ്. ആത്മീയപ്രവര്‍ത്തനങ്ങള്‍ സൗജന്യമാണ്, സ്കൂളുകള്‍ സൗജന്യമാണ്, ആശുപത്രി സൗജന്യമാണ്, ഉള്ഗ്രമാങ്ങലില് ഞങ്ങള്‍ നടത്തുന്ന എല്ലാ സാമൂഹിക ആഘോഷപരിപാടികളും സൗജന്യമാണ്. നഗരങ്ങളില്‍ പണച്ചിലവുണ്ട്. ഇവിടെ പോലും നിങ്ങള്‍ക്ക് പണം നല്കാന് താല്പര്യമില്ലെങ്കില് ഞാന്‍ ഒരു ചെറ്റക്കുടിലില്‍ പരിപാടി നടത്തിയാല്‍ നിങ്ങള്‍, വന്ന് ഹാജരാവുമോ? ഇല്ല. നിങ്ങള്‍ക്ക് നക്ഷത്രഹോട്ടലില്‍ താമസം വേണമെങ്കിലും, അത് സൗജന്യവുമായിരിക്കണം. നിങ്ങള്‍ക്ക് നിശ്ചിതമായ സൗകര്യങ്ങളും, നിങ്ങള്‍ക്ക് ഉച്ചഭക്ഷണവും അത്താഴവും, മറ്റ് ആനുകൂല്യങ്ങളും വേണമെങ്കില്‍, നിങ്ങള്‍ പണം നല്‍കണം. ദൈവീകപ്രക്രിയകള് സൗജന്യമാണ് കാരണം, നിങ്ങള്‍ എനിക്കോ, പഠിപ്പിക്കുന്നവര്‍ക്കോ അല്ലെങ്കില്‍ മറ്റാര്‍ക്കെങ്കിലുമോ അല്ല പണം നല്‍കുന്നത്. അവരെല്ലാം 100% ഇവിടത്തെ സന്നദ്ധപ്രവര്‍ത്തകരാണ്. നിങ്ങള്‍ പണം നല്‍കുന്നത് ഇവിടത്തെ സൗകര്യങ്ങള്‍ക്ക് മാത്രമാണ്.
ഒരിക്കല്‍ ഞങ്ങള്‍ പരിപാടികള്‍ സൗജന്യമായി നല്‍കിയിരുന്നു, പക്ഷെ, അപ്പോള്‍ പങ്കെടുക്കുന്നവര്‍ ഉള്ളിലെയ്ക്കും വെളിയിലെയ്ക്കും ഉത്തരവാദിത്വം ഒന്നുമില്ലാതെ തന്നെ നടക്കുവാന്‍ തുടങ്ങി. പല ആളുകളും അവരുടെ വാക്കുകള്‍ക്ക് പണത്തിന്റെ അത്ര വിലയൊന്നും കല്പ്പിക്കാറില്ല. അഥവാ അവര്‍, “ഞാന്‍ വരുന്നു,” എന്ന് പറഞ്ഞാല്‍ അതിനര്ത്ഥമോന്നുമില്ല. അവര്‍ തീര്‍ച്ചയായും പണമടയ്ക്കണം.
സൗജന്യമായി പഠിപ്പിക്കാനാവില്ല എന്ന് മനസ്സിലായപ്പോള്‍, ഞങ്ങള്‍ മാസവരുമാനത്തിന്റെ 20% അടയ്ക്കാന്‍ പറഞ്ഞു. അപ്പോള്‍ ഞങ്ങള്‍ കണ്ടത് ആളുകള്‍ ഞങ്ങളുടെ അടുത്ത് വരുന്നത് ആദായനികുതിവിഭാഗത്തിലെ ഉദ്യോഗസ്ഥരേ കാണാന്‍ പോകുന്നത് പോലെയാണ്- മുഴുവനും കള്ളങ്ങളുമായി; ഞങ്ങള്‍ക്ക് കള്ളത്തിലൂടെയാണ് പരിപാടികള്‍ തുടങ്ങേണ്ടി വന്നത്. പിന്നെ ഞങ്ങള്‍ വിവിധ വിഭാഗങ്ങള്‍ക്കായി വ്യത്യസ്ഥ തരം ഫീസ് നിശ്ചയിച്ചു. നഗരങ്ങളില്‍ ഒരു തരം ചിലവുകള്‍, ചെറിയ പട്ടണങ്ങളില്‍ അല്പം കുറഞ്ഞ ചെലവ്, ഉള്‍ഗ്രാമങ്ങളില്‍ തികച്ചും സൗജന്യമാക്കി.
ഉയര്‍ന്ന പരിപാടികള്‍ തികച്ചും സൗജന്യമാണ്. നിങ്ങള്‍ സംയമയ്കായി വരുമ്പോള്‍, അതിനായി വരുന്ന ആളുകള്‍ തികച്ചും സമര്‍പ്പണത്തോടെയാണ് എത്തുന്നത്. 1000 പേര് പങ്കെടുക്കുന്ന 8 ദിവസത്തെ പരിപാടി വളരെയധികം ചിലവാകേണ്ടതാണ്, പക്ഷെ ഇവിടെ സൗജന്യമാണ്. ആളുകള്‍ വെറും പിന്തുണ നല്കുന്നതെയുള്ളു കഴിയുന്ന രീതിയില്‍. പക്ഷെ ഞങ്ങള്‍ പൊതുജനത്തിന് തുറന്ന് കൊടുക്കുമ്പോള്‍, അതും സൗജന്യമായാല്‍ അധിക്ഷേപങ്ങള്‍ ഉണ്ടാവുന്നു. ആളുകള്‍ക്ക് സമര്പ്പണബോധമില്ലെങ്കില്, അവര്‍ അകത്തേയ്ക്കും പുറത്തേയ്ക്കും വെറുതെ ഇഷ്ടമുള്ളത് പോലെ നടന്നുകൊണ്ടിരിക്കും. അവരെ കെട്ടിയിടാനുള്ള ഒരേയൊരു വഴി നിര്‍ഭാഗ്യവശാല്‍ പണം മാത്രമേയുള്ളൂ.