Mahabharat All Episodes

ചോദ്യം:  സദ്ഗുരു, യജ്ഞം (പുരാതന ആചാരാനുഷ്ഠാനം, സാധാരണയായി മന്ത്രങ്ങളും തീയിലേക്കുള്ള വഴിപാടുകളും ഉൾപ്പെടുന്നു) പോലുള്ള പഴക്കമുള്ള ആചാരങ്ങളുടെ പ്രാധാന്യം എന്താണ് ഇന്നത്തെ കാലത്ത് അവ പ്രസക്തമാണോ? ഒരാൾക്ക് അവയിൽ നിന്ന് എങ്ങനെ പ്രയോജനം ഉണ്ടാകും?

സദ്ഗുരു: ഒരു യജ്ഞം എന്നാൽ, ആന്തരിക സാധ്യതയെ പൊതുവായി കൈകാര്യം ചെയ്യുക എന്നർത്ഥം. നിങ്ങൾ ഒരു ആന്തരിക സാധ്യത പരസ്യമായി കൈകാര്യം ചെയ്യുമ്പോൾ, സാധ്യതയുടെ ആഴവും നിഗൂഢതയും കുറയുമെങ്കിലും, അത് എത്രപേർക്ക് സ്പർശിക്കാമെന്നതിന്റെ അടിസ്ഥാനത്തിൽ സാധ്യതയുടെ വ്യാപ്തി, വർദ്ധിപ്പിക്കും. ഇരുന്ന് ധ്യാനിക്കണോ അതോ ഒരു യജ്ഞം ചെയ്യണോ - ഈ തീരുമാനം അഗാധതയും വ്യാപ്തിയും തമ്മിലുള്ള സന്തുലിതാവസ്ഥയെ ബാധിക്കുന്നതാണ് - വ്യാപ്തിക്കായി നിങ്ങൾ എത്രത്തോളം അഗാധതയെ ത്യാഗം ചെയ്യും, അഗാധതയ്ക്കായി നിങ്ങൾ വ്യാപ്തിയെ എത്രത്തോളം പരിമിതപ്പെടുത്തും.

എല്ലാവർക്കും പ്രയോജനം ചെയ്യുന്ന അച്ചടക്കമുള്ള പ്രവർത്തനമാണ് യജ്ഞം. നിങ്ങൾ ഇവിടെ ഇരുന്നു ധ്യാനിക്കുകയും, നിങ്ങളുടെ ധ്യാനത്തിൽ നിന്ന് എല്ലാവർക്കും പ്രയോജനം ലഭിക്കുന്നതിനായി നിങ്ങൾ ചുറ്റും നൃത്തവും ചെയ്താൽ, അത് ഒരു യജ്ഞമാണ്. ഒരു യജ്ഞം എങ്ങനെ നടത്താം? ഇത് ചെയ്യാൻ നിരവധി മാർഗങ്ങളുണ്ട്. യജ്ഞത്തിന്റെ സമ്പന്നമായ സംസ്കാരത്തിന്റെ അവശിഷ്ടങ്ങളാണ് വാണിജ്യ താൽപ്പര്യമുള്ള ആളുകൾ സംരക്ഷിക്കുന്നതും, നിങ്ങൾ സാധാരണയായി കാണുന്നതും . കോയമ്പത്തൂരിലെ ഈശാ യോഗ കേന്ദ്രത്തിലെ (ആദിയോഗി ആ ലയത്തിൽ) ആദിയോഗി ലിംഗം സമർപ്പിച്ചപ്പോൾ ഞങ്ങൾ അപകടകരമായ ഒരു നിഷ്ഠയാണ് സ്വീകരിച്ചത്. എന്നെ സഹായിക്കാൻ കുറച്ച് ആളുകളുമായി സ്വകാര്യതയിൽ ഇത് ചെയ്യുന്നത് വളരെ ലളിതവും എളുപ്പവുമായിരുന്നു. ഒരു പുണ്യ സ്ഥലത്തിൽ സമർപ്പണത്തിന്റെ ഒരു ഭാഗം ചെയ്യാനും തുടർന്ന് ലിംഗത്തെ ആദിയോഗി ആലയത്തിലേക്ക് കൊണ്ടുവരാനും, ബാക്കിയുള്ള പവിത്രീകരണം മറ്റെല്ലാവർക്കും കാണിക്കാനുമായിരുന്നു പദ്ധതി. എന്നാൽ പിന്നീട് സാഹചര്യങ്ങൾ മാറിമറിഞ്ഞതോടെ ഞങ്ങൾ പൂജ്യസ്ഥാനത്ത് ഒന്നും ചെയ്തില്ല. പവിത്രീകരണം നടത്തുന്ന വ്യക്തിക്ക് ജീവൻ പോലും അപായത്തിലായെക്കാവുന്ന എല്ലാം ഞങ്ങൾ ഇവിടെ ചെയ്തു. എന്നാൽ മറ്റൊരു വഴിയുമില്ലായിരുന്നു; തീയതി നിശ്ചയിക്കപ്പെട്ടിരിക്കുന്നു; പതിനൊന്നായിരം ആളുകൾ ഇവിടെ എത്തിക്കഴിഞ്ഞിരുന്നു, കാരണം അവരുടെ ജീവിതത്തിൽ ഒരിക്കലും സ്വയം ചെയ്യാൻ കഴിയാത്ത രീതിയിലുള്ള വളരെ അഗാധമായ എന്തെങ്കിലും അനുഭവത്തിലൂടെ പ്രയോജനപ്പെടുത്താൻ അവർ ആഗ്രഹിച്ചു.

 

 

ഒരു വലിയ വ്യാപ്തിയിൽ ഞങ്ങൾ വളരെ ആഴത്തിലുള്ള ചിലതൊക്കെ ചെയ്തു, ധാരാളം ആളുകളെ സ്പർശിച്ചു, അത് എന്നെ കൊല്ലുമായിരുന്നു, പക്ഷേ ഈ പതിനൊന്നായിരം ആളുകൾ വളരെ അത്ഭുതകരമായിരുന്നു; അവർ ഇവിടെ ഒരാളെപ്പോലെ ഇരുന്നതുകൊണ്ടു എല്ലാം വളരെ ലളിതമാക്കി. എന്നിരുന്നാലും, ഒതുങ്ങിയതും സുരക്ഷിതവുമായ അന്തരീക്ഷത്തിൽ ചെയ്യേണ്ട കാര്യങ്ങൾ നിങ്ങൾ പരസ്യമായി ചെയ്താൽ അത്തരം കാര്യങ്ങൾ നിങ്ങൾക്ക് തന്നെ നാശമുണ്ടാക്കാൻ സാധ്യതയുണ്ട്. യജ്ഞങ്ങൾ പലതരമുണ്ട്. ഒരു യജ്ഞം മന്ത്രത്തിന്റെ രൂപത്തിലാകാം, അല്ലെങ്കിൽ അത് ശുദ്ധമായ ഊർജ്ജമാകാം. ചില ശക്തമായ പ്രക്രിയകൾ ചെയ്യുന്ന ആളുകൾ ഇപ്പോഴും ഉണ്ടങ്കിലും, പ്രധാനമായും അതിന്റെ സത്ത നഷ്ടപ്പെടുകയും വാണിജ്യമായിത്തീരുകയും ചെയ്തിരിക്കുന്നു . അതുകൊണ്ടതന്നെ ഈ യുഗത്തിൽ നാം, യജ്ഞത്തെ പരിമിതപ്പെടുത്തേണ്ടത്. അത് ഒരു ബൗദ്ധിക പ്രക്രിയയായി പരിവർത്തനം ചെയ്യേണ്ടതുണ്ട്. .

നിങ്ങൾ നടത്തുന്ന ഈശ യോഗ, അല്ലെങ്കിൽ ഇന്നർ എഞ്ചിനീയറിംഗ് ഒരുതരം യജ്ഞമാണ്. ഒരു യജ്ഞത്തിന്റെ ഗൗരവത്തോടെയാണ് ഇത് നടത്തുന്നത്. നിങ്ങൾ ഞങ്ങളുടെ പ്രോഗ്രാമുകളിലേക്ക് വന്നാൽ മനസ്സിലാവും, ഞങ്ങൾ ഒരു യജ്ഞത്തിന് തുല്യമായയാണ് നടത്തുന്നത്. തീയോ മന്ത്രമോ ഇല്ല എന്നാൽ, യജ്ഞം ചെയ്യാൻ ഞങ്ങൾ അവരുടെ മനസ്സിന്റെ മൂർച്ച ഉപയോഗിക്കുന്നു.

നിങ്ങളുടെ ശരീരമുപയോഗിച്ചു യജ്ഞം നടത്താം. നിങ്ങൾക്ക് ചുറ്റുമുള്ള വസ്തുക്കൾ ഉപയോഗിച്ചും ചെയ്യാൻ കഴിയും. അഞ്ച് ഘടകങ്ങൾ (ഭൂമി,ജലം, അഗ്നി, വായു,ആകാശം) ഉപയോഗിച്ച് നിങ്ങൾക്ക് ഇത് ചെയ്യാൻ കഴിയും. നിങ്ങളുടെ മനസ്സുകൊണ്ട് അത് ചെയ്യാൻ കഴിയും. അല്ലെങ്കിൽ നിങ്ങളുടെ വികാരങ്ങളെ ഉപയോഗപ്പെടുത്തി നിങ്ങൾക്ക് ഇത് ചെയ്യാൻ കഴിയും. ലിംഗ ഭൈരവിയിൽ, വളരെ വൈകാരികമായ ഒരു യജ്ഞം നിങ്ങൾക്ക് കാണാവുന്നതാണ്.

നിങ്ങളുടെ ജീവിത ഊർജ്ജങ്ങൾ ഉപയോഗിച്ച് വേണമെങ്കിലും യജ്ഞം നടത്താൻ കഴിയും. നിങ്ങൾക്ക് ആത്മ യജ്ഞം ചെയ്യാം. യജ്ഞം ചെയ്യാൻ ധാരാളം മാർഗങ്ങളുണ്ട്. ഇന്നത്തെ ലോകത്ത്, ആളുകൾക്ക് ലഭിക്കുന്ന വിദ്യാഭ്യാസ രീതിയും, അവർക്ക് തങ്ങളോടുള്ള മനോഭാവവും കണക്കിലെടുക്കുമ്പോൾ, ഏറ്റവും ഫലപ്രദമായ യജ്ഞം ബുദ്ധിയെ ആസ്പദമാക്കിയതാണ്, കുറഞ്ഞ പക്ഷം തുടങ്ങാനെങ്കിലും. ആളുകൾ തുറന്ന് പെരുമാറാൻ തയ്യാറായാൽ, അവർക്ക് ഇപ്പോഴും ആ ഹൃദയമുണ്ടെന്ന് ഞങ്ങൾക്ക് കാണാനായാൽ, നമുക്ക് വൈകാരിക യജ്ഞം ചെയ്യാൻ കഴിയും. അവരുടെ ജീവിത ഊർജ്ജം ഉപയോഗിക്കാൻ അവർ പ്രാപ്തരാണെങ്കിൽ, നമുക്ക് ഊർജ്ജ യജ്ഞം ചെയ്യാൻ കഴിയും. ഒരുപക്ഷേ ഭാവിയിൽ, നമുക്ക് അവരെ ആത്മ യജ്ഞം പഠിപ്പിക്കാനും കഴിഞ്ഞെന്ന് വരാം.

 

More Mahabharat Stories

 ഇന്നർ എഞ്ചിനീയറിംഗ് ഓൺലൈൻ പ്രോഗ്രാം ഇപ്പോൾ മലയാളത്തിൽ ലഭ്യമാണ്.  സന്ദർശിക്കൂ