സദ്ഗുരു : യോഗ ജനപ്രീയമാകുന്നതിന് പല കാരണങ്ങളുണ്ട്. ഒന്നാമതായി നമ്മളെ തന്നെ കുറിച്ചുള്ള ചില അടിസ്ഥാന വസ്തുതകൾ അത് നമ്മളെ മനസ്സിലാക്കിത്തരുന്നു. ഒരിക്കൽ ഒരു നേഴ്സറി വിദ്യാലയത്തിൽ, ടീച്ചർ കുട്ടികളോട് ചോദിച്ചു, "ഞാൻ തല കുത്തി നിൽക്കുകയാണെങ്കിൽ, രക്തം എൻറ്റെ ശിരസ്സിലേക്ക് ഒഴുകുന്നത് കാരണം എൻറ്റെ മുഖം ചുവക്കുന്നതായി നിങ്ങൾക്ക് കാണാൻ കഴിയും. പക്ഷേ ഞാൻ എൻറ്റെ കാലുകളിൽ നിൽക്കുമ്പോൾ അങ്ങനെ സംഭവിക്കുന്നില്ല. എന്ത് കൊണ്ട്?"; ഒരു കൊച്ചു ചങ്ങാതി പറഞ്ഞു, "കാരണം കാലുകൾ പൊള്ളയല്ല";

ഒരു തരത്തിലുമുള്ള പൗരോഹിത്യമോ അടിച്ചേൽപ്പിക്കലോ കൂടാതെ 15,000 വർഷങ്ങളിൽ കൂടുതലായി നിലനിന്ന് വരുന്ന ഒരേയൊരു വ്യവസ്ഥ, യോഗയാണ്.

നിങ്ങളുടെ ശരീരം ഒരു ബാരോമീറ്റർ പോലെയാണ്. അതിനെ എങ്ങനെയാണ് നിരീക്ഷിക്കേണ്ടതെന്ന് നിങ്ങൾക്ക് അറിയുമെങ്കിൽ, നിങ്ങളെക്കുറിച്ചുള്ളതെല്ലാം അത് പറഞ്ഞു തരുന്നു. നിങ്ങളെക്കുറിച്ച്‌ നിങ്ങൾ തന്നെ ചിന്തിച്ചു കൂട്ടുന്ന സാങ്കൽപിക കാര്യങ്ങളല്ല, നിങ്ങളെക്കുറിച്ചുള്ള യഥാർത്ഥ വസ്തുതകൾ.നിങ്ങളുടെ മനസ്സ് വളരെയധികം തെറ്റിദ്ധാരണാജനകമാണ്. ഓരോ ദിവസവും അത് നിങ്ങളെക്കുറിച്ച് ഓരോ വ്യത്യസ്ത കാര്യം പറയുന്നു. നിങ്ങളുടെ എന്തു കൊണ്ടാണ് യോഗ ഇത്രയധികം ജനപ്രീയമാകുന്നത്? ശരീരത്തെ എങ്ങനെ വായിക്കണമെന്ന് നിങ്ങൾക്ക് അറിയുമെങ്കിൽ, എല്ലാം എങ്ങനെയാണോ അങ്ങനെ തന്നെ അത് നിങ്ങളോട് പറയുന്നു - നിങ്ങളുടെ ഭൂതവും, വർത്തമാനവും ഭാവിയും - ഒരു പരിധി വരെ. അത് കൊണ്ടാണ് അടിസ്ഥാന യോഗ ശരീരത്തിൽ നിന്ന് തുടങ്ങുന്നത്.

ഒരു തരത്തിലുമുള്ള പൗരോഹിത്യമോ അടിച്ചേൽപ്പിക്കലോ കൂടാതെ 15,000 വർഷങ്ങളിൽ കൂടുതലായി നിലനിന്ന് വരുന്ന ഒരേയൊരു വ്യവസ്ഥ, യോഗയാണ്

അങ്ങനെ, മാറുന്ന മോടികൾക്കനുസരിച്ച് മറ്റ് പല കാര്യങ്ങളും വന്ന് പോകുന്നു, പക്ഷെ യോഗ ആയിരകണക്കിന് വർഷങ്ങൾ അതിജീവിക്കുകയും ഇപ്പോഴും ഗതി ആർജ്ജിച്ചു കൊണ്ടിരിക്കുന്നു. വളരെ പ്രാഥമിക തലത്തിലും, പലപ്പോഴും വളച്ചൊടിക്കപെട്ട രീതിയിലുമാണ് യോഗ കൈമാറപ്പെടുന്നതെങ്കിലും, അത് എന്നിട്ടും ഈട് നിൽക്കുന്നു. ഒരു തരത്തിലുമുള്ള പൗരോഹിത്യമോ അടിച്ചേൽപ്പിക്കലോ കൂടാതെ 15,000 വർഷങ്ങളിൽ കൂടുതലായി നിലനിന്ന് വരുന്ന ഒരേയൊരു വ്യവസ്ഥ, യോഗയാണ്. മനുഷ്യവർഗ്ഗത്തിൻറ്റെ ചരിത്രത്തിൽ ഇന്നേവരെ ഒരിക്കലും, ആരും, ആരുടേയും കഴുത്തിൽ വാളൂന്നികൊണ്ട് "നിങ്ങൾ യോഗ ചെയ്തേ തീരൂ" എന്ന് പറഞ്ഞിട്ടില്ല. അത് അതിജീവിക്കുകയും നിലനിൽക്കുകയും ചെയ്യ്തു, കാരണം സൗഖ്യത്തിൻറ്റെ ഒരു പ്രക്രിയ എന്ന നിലയിൽ, മറ്റൊന്നിനും കഴിയാത്തതുപോലെ, അത് സഫലമായി പ്രവർത്തിച്ചു.

.

ലോകത്തിൽ ബുദ്ധിശക്തിയുടെ പ്രവർത്തനത്തിൻറ്റെ ശക്തി കൂടുന്നതിനനുസരിച്ച്, ഒരു കാലയളവിൽ, കൂടുതൽ ആളുകൾ യോഗയിലേക്ക് ചുവട് മാറ്റുകയും, സൗഖ്യത്തിലേക്കുള്ള അന്വേഷണത്തിൻറ്റെ ഏറ്റവും ജനപ്രീയ വഴിയായി അത് മാറുകയും ചെയ്യും.

അതിൻറ്റെ വളരുന്ന ജനപ്രീയതയ്ക്കു കാരണം വിദ്യാഭ്യാസത്തിൻറ്റെ വൻതോതിലുള്ള പ്രസരണമാണ്. മുൻപൊരിക്കലും ഇല്ലാത്തതുപോലെ, ഇന്ന് ഈ ഗ്രഹത്തിൽ നമ്മൾക്ക് കൂടുതൽ ബുദ്ധിശക്തിയുണ്ട്. അത് കൊണ്ട് തന്നെ, ബുദ്ധി കൂടുതൽ ശക്തമാകുന്നതിനനുസരിച്ച്, ആളുകൾ എല്ലാത്തിനും യുക്തിപരമായ പ്രതിവിധികൾ തേടുന്നു. അവർ എത്രത്തോളം കൂടുതൽ യുക്‌തിപരമാകുന്നുവോ, അത്രത്തോളം കൂടുതൽ അവർ ശാസ്ത്രത്തെ ആശ്രയിക്കുകയും ചെയ്യുന്നു. ശാസ്ത്രത്തിൻറ്റെ പരിണിതഫലം സാങ്കേതികവിദ്യയാകുന്നു. ലോകത്തിൽ ബുദ്ധിശക്തിയുടെ പ്രവർത്തനത്തിൻറ്റെ ശക്തി കൂടുന്നതിനനുസരിച്ച്, ഒരു കാലയളവിൽ, കൂടുതൽ ആളുകൾ യോഗയിലേക്ക് ചുവട് മാറ്റുകയും, സൗഖ്യത്തിലേക്കുള്ള അന്വേഷണത്തിൻറ്റെ ഏറ്റവും ജനപ്രീയ വഴിയായി അത് മാറുകയും ചെയ്യും.

യോഗ ഒരു വ്യായാമമല്ല

ഇന്ന്, ലോകത്തിലെ മിക്ക ഇടങ്ങളിലും യോഗ ചെയ്യപ്പെടുന്ന രീതി, ഒരു ചാപ്പിള്ള പ്രസവം പോലെയാണ്. ചാപ്പിള്ള പ്രസവത്തേക്കാൾ അഭികാമ്യം ഗർഭധാരണമേ നടക്കാത്തതാണ്, അല്ലേ? നിങ്ങൾക്ക് സിക്സ് ആബ്‌സാണ് - അല്ലെങ്കിൽ എത്രണ്ണമോ ആകട്ടെ - ആവശ്യമെങ്കിൽ, നിങ്ങളോട് ടെന്നീസ് കളിക്കാനോ അല്ലെങ്കിൽ മലകൾ കയറാനോ ഞാൻ പറയും. യോഗ ഒരു വ്യായാമമല്ല; അതിനോടനുബന്ധിച്ച് മറ്റ് തലങ്ങളുണ്ട്. സ്വാസ്ഥ്യത്തിൻറ്റെ മറ്റൊരു തലം, അതെ - അതിൽ നിന്ന് നിങ്ങൾക്ക് ആരോഗ്യം ലഭിക്കുമായിരിക്കാം, പക്ഷെ സിക്സ് പാക്ക് ആബ്സ് ലഭിക്കില്ല.

യോഗ വളരെ സൂക്ഷ്മമായും സൗമ്യമായും അഭ്യസിക്കേണ്ടതാണ്, ബലം പ്രയോഗിച്ച് മാംസപേശികൾ വികസിപ്പിച്ചെടുക്കുന്ന രീതിയിയല്ല, കാരണം ഇത് വ്യായാമത്തെ സംബന്ധിക്കുന്നതല്ല..

യോഗ പാശ്ചാത്യലോകത്ത് രംഗപ്രവേശം നടത്തുകയും ജനപ്രീയമാകുകയും ചെയ്തിട്ട് ഇരുപത് വർഷങ്ങൾക്കു ശേഷം, വൈദ്യശാസ്ത്ര മേഖലയിൽ പ്രവർത്തിക്കുന്നവർ ഇപ്പോൾ മുന്നോട്ട് വരികയും, പഠനങ്ങൾ നടത്തുകയും, "യോഗയ്ക്ക് ഗുണങ്ങൾ ഉണ്ട്" എന്ന് പറയുകയും ചെയ്യുന്നു. ബാലിശമായ രീതികളിലാണ് അത് പഠിപ്പിക്കപ്പെടുന്നതെങ്കിലും, അതിൻറ്റെ ആരോഗ്യ ഗുണങ്ങൾ ലോകത്തുടനീളം അനിഷേധ്യമാണ്. പക്ഷെ അനുചിതവും വളച്ചൊടിക്കപെട്ട തരത്തിലുള്ളതുമായ യോഗ വ്യാപിക്കുകയാണെങ്കിൽ, പത്ത് പതിനഞ്ച്‌ വർഷങ്ങൾക്കുള്ളിൽ, വ്യക്തമായ ശാസ്ത്രീയ പഠനങ്ങൾ പുറത്ത് വരികയും, മനുഷ്യർക്ക് അത് ഏതൊക്കെ രീതികളിൽ ദോഷകരമാണെന്ന് നിങ്ങളോടു പറയുകയും ചെയ്യും. അത് യോഗയുടെ അധഃപതനത്തിന് വഴി തെളിക്കും.

യോഗ വളരെ സൂക്ഷ്മമായും സൗമ്യമായും അഭ്യസിക്കേണ്ടതാണ്, ബലം പ്രയോഗിച്ച് മാംസപേശികൾ വികസിപ്പിച്ചെടുക്കുന്ന രീതിയിയല്ല, കാരണം ഇത് വ്യായാമത്തെ സംബന്ധിക്കുന്നതല്ല. ഭൗതിക ശരീരത്തിന് ഒരു സമ്പൂർണ സ്‌മൃതി ഘടനയുണ്ട്. ഈ ഭൗതിക ശരീരത്തെ വായിക്കുവാൻ നിങ്ങൾ തയ്യാറാണെങ്കിൽ, എല്ലാം തന്നെ - ശൂന്യതയിൽ നിന്ന് ഈ ക്ഷണം വരെ ഈ പ്രപഞ്ചം എങ്ങനെ പരിണിതമായി എന്നതും - ഈ ശരീരത്തിൽ എഴുതപ്പെട്ടിട്ടുണ്ട്. ആ സ്മരണ തുറക്കുവാനുള്ളതും പരമമായ സാധ്യതയിലേക്ക് ഈ ജീവിതത്തെ പുനര്‍രൂപീകരിക്കുവാനുമുള്ള ഒരു മാർഗ്ഗമാണ് യോഗ. അത് വളരെ സൂക്ഷ്മവും ശാസ്ത്രീയവുമായ ഒരു പ്രക്രീയയാണ്.