സദ്ഗുരു ഇവിടെ ജീവിത വിജയത്തിനാവശ്യമായ ചേരുവകളെ വിശകലനം ചെയ്യുകയാണ്. വിജയിക്കുവാൻ ആവശ്യമായത് നിങ്ങളിലുണ്ടോ? കഴിവും, താൻ ആരാകാൻ ഉദ്ദേശിക്കുന്നുവോ അത് നേടിയെടുക്കാനുള്ള ശ്രമവും, ഏത് അനുപാതത്തിലാണ് വേണ്ടതെന്ന് സദ്ഗുരുവിൽ നിന്നും മനസ്സിലാക്കാം. അദ്ദേഹം പറയുന്നു, "എന്തെങ്കിലും കാര്യങ്ങള്‍ നേടുന്നതല്ല വിജയം, നേരെ മറിച്ച് തനിക്കു വേണ്ടത് നേടുവാനുള്ള സന്തോഷത്തോടെയുള്ള പരിശ്രമമാണ് യഥാർത്ഥ വിജയം."