നിശ്ചലതയുടേയും ചലനത്തിന്റെയും പ്രകൃതത്തെ കുറിച്ച് സദ്ഗുരു വിവരിക്കുന്നു. ചലിക്കുന്ന എല്ലാം തന്നെ ഒരിക്കല്‍ ചലനം നിര്‍ത്തണം, എന്നാല്‍ നിശ്ചലമായത് എല്ലാ കാലത്തേക്കും ഉള്ളതാണ്. ഈ നിശ്ചലതയിലേക്ക് നീങ്ങാനുള്ള ഒരു മാര്‍ഗ്ഗമാണ് ധ്യാനം. ഒരാള്‍ അസുഖബാധിതന് ആകുന്നത് അയാള്‍ക്ക് നിശ്ചലന്‍ ആകാന്‍ അറിയാത്തത് കൊണ്ടു മാത്രമാണ്.
സദ്ഗുരു:ചലിക്കുന്ന എല്ലാം തന്നെ ഒരിക്കല്‍ ചലനം നിര്‍ത്തണം, എന്നാല്‍ നിശ്ചലമായത് എല്ലാ കാലത്തേക്കും ഉള്ളതാണ്. ഈ അസ്തിത്വത്തിലെ ഒരു ചലനവും എല്ലാ കാലവും നടക്കുന്നില്ല. ചില കാര്യങ്ങള്‍ ഒരുപാടു കാലം നിലനിന്നേക്കാം, എന്നാല്‍ ഒരിക്കലും എല്ലാ കാലവും നിലനില്‍ക്കില്ല. ചലിക്കുന്ന എല്ലാം തന്നെ ഒരിക്കല്‍ ക്ഷീണിച്ചു ചലനം നിര്‍ത്തും, എന്നാല്‍ നിശ്ചലത എല്ലാ കാലത്തേക്കും ഉള്ളതാണ്. ധ്യാനം എന്ന പേരില്‍ പ്രചരിക്കപ്പെടുന്ന കാര്യം നമ്മെ അസ്തിത്വത്തിന്റെ കാമ്പ് പോലെയാകാന്‍, അടിസ്ഥാനപരമായി ആ നിശ്ചലതയിലേക്ക് നീങ്ങാന്‍ വേണ്ടിയാണ്. അതു പോലെയാകാന്‍ നിങ്ങള്‍ കഷ്ടപ്പെടേണ്ടതില്ല. നിങ്ങള്‍ നുഴഞ്ഞു പ്രവേശിക്കാന്‍ പഠിക്കണം, അതങ്ങനെയാണ്. അത് നിങ്ങള്‍ ചെയ്യുന്ന ഒരു കാര്യമല്ല, കാരണം പ്രവൃത്തി എന്നാല്‍ ചലനമാണ്. ഇത് നിങ്ങള്‍ പിന്‍വലിയേണ്ട ഒരു കാര്യമാണ്, കാരണം, നിശ്ചലതയില്‍ നിന്നാണ് ചലനം സൃഷ്ടിക്കപ്പെട്ടത്, ആ നിശ്ചലതയില്‍ നിന്നാണ് ചലനം ഉപരിതലത്തിലേക്ക് വന്നത്.
ഉപരിതലത്തില്‍ പല തരത്തിലുള്ള പ്രവൃത്തികളുമുണ്ട്, പല നിറങ്ങളുമുണ്ട്, പല തരത്തിലുള്ള പ്രകമ്പനങ്ങളുമുണ്ട്, എന്നാല്‍ നിശ്ചലതയ്ക്ക് എതിരല്ല. നിങ്ങള്‍ ജീവനെന്നു വിളിക്കുന്നതെല്ലാം, നിങ്ങള്‍ ജീവനെന്ന പേരില്‍ അറിയുന്നതെല്ലാം ഉപരിതല പ്രകമ്പനങ്ങളാണ്. എന്നാല്‍ ഒരിക്കല്‍ നിങ്ങള്‍ക്ക് നിശ്ചലതയുടെ രുചി അറിഞ്ഞാല്‍, നിങ്ങള്‍ക്ക് ആഗ്രഹമുണ്ടെങ്കില്‍ ഉപരിതലത്തില്‍ കളിക്കാം, അല്ലെങ്കില്‍ നിങ്ങള്‍ക്ക് വെറുതെ തിരികെ പോകാം. നിങ്ങള്‍ക്ക് അകകാമ്പിനെ അറിയില്ലെങ്കില്‍, നിശ്ചലമായ അകകാമ്പിനെ നിങ്ങള്‍ രുചിച്ചിട്ടില്ലെങ്കില്, നിങ്ങളുടെ ജീവിതം എല്ലാ കാലത്തും ഏതെങ്കിലും തരത്തിലുള്ള നിര്ബന്ധപ്രേരണകള് മാത്രമാകും. എന്നെ വിശ്വസിക്കൂ, നിങ്ങളുടെ ജീവിതം ഇപ്പോള്‍ എത്ര തന്നെ ആവേശം ഉണര്‍ത്തുന്നത് ആണെങ്കിലും, ഒരു ദിനം നിങ്ങള്‍ ക്ഷീണിക്കും. നിങ്ങള്‍ ജീവിതത്തില്‍ നിന്നും ക്ഷീണിതരായത് കൊണ്ട് വീഴില്ലെന്ന് പ്രതീക്ഷിക്കാം, നിങ്ങള്‍ പാകമായത് കൊണ്ട് പൊഴിഞ്ഞു വീഴണം. ഒരു പഴം പാകമായത് കൊണ്ടാകണം മരത്തില്‍ നിന്നും പൊഴിഞ്ഞു വീഴേണ്ടത്, ക്ഷീണിച്ചതു കൊണ്ടല്ല; കാരണം, പാകമായാല്‍ മധുരവും വരുന്നു, പാകമായാല്‍ പക്വത വരുന്നു, പാകമായാല്‍ പുതിയ സാധ്യതകള്‍ തുറക്കുന്നു. നിങ്ങള്‍ ക്ഷീണിതരായി താഴെ വീണാല്‍, അത് ജീവിതത്തില്‍ നിന്നും വീഴാനുള്ള മാര്‍ഗ്ഗമല്ല.
അപ്പോള്‍, ധ്യാനം ഒരു തിരഞ്ഞെടുപ്പല്ല, ധ്യാനമെന്നാല് ഒരാളുടെ ജീവിതത്തിലെ ഭാവനാത്മകമായ ഒരു പ്രവൃത്തിയല്ല. നിങ്ങള്‍ക്ക് നിശ്ചലന്‍ ആകാന്‍ അറിയില്ലെങ്കില്‍, നിങ്ങള്‍ക്ക് അസുഖബാധിതന് ആകാന്‍ മാത്രമേ സാധിക്കുകയുള്ളൂ, അല്ലാതെ വേറെ വഴിയില്ല. നിങ്ങള്‍ക്ക് നിങ്ങളുടെ അസുഖത്തിന് പല പേരുകള്‍ ഉണ്ടായിരിക്കാം. പതിനേഴാം നൂറ്റാണ്ടില്‍ ഇംഗ്ലണ്ടില്‍ ടി.ബി. ഉണ്ടാവുകയെന്നത് ഒരു ഫാഷന്‍ ആയിരുന്നുവെന്ന് നിങ്ങള്‍ക്ക് അറിയാമോ? ശരിക്കും. അത് പോലെ ഇന്ന് പല അസുഖങ്ങളും ഒരു ഫാഷന്‍ ആണ്. എത്ര തന്നെ ദുരിതവും വേദനയും ഉണ്ടാകുന്നുവെന്നത് വിഷയമല്ല, അതൊരു ഫാഷന്‍ ആണ്, എന്നാല്‍ അതു കൊണ്ടത് ശരിയാകുന്നില്ല. നിങ്ങള്‍ക്ക് ഇത് മാത്രമേ തിരഞ്ഞെടുക്കാന്‍ സാധിക്കുകയുള്ളൂ, ഒന്നുകില്‍ നിങ്ങള്‍ക്ക് നിശ്ചലമാകാം, അല്ലെങ്കില്‍ നിങ്ങള്‍ക്ക് അസുഖബാധിതനാകാം. ഒരു മനുഷ്യന് അസുഖബാധിതന് ആകുന്നത് അയാള്‍ക്ക് നിശ്ചലന്‍ ആകാന്‍ അറിയാത്തത് കൊണ്ടാണ്. ഒരാള്‍ക്ക് നിശ്ചലന്‍ ആകാന്‍ അറിയാമെങ്കില്‍, അയാളുടെ ശരീരം അഴുകുകയാണെങ്കില് കൂടി അയാള്‍ അസുഖബാധിതന് ആകില്ല. ഇത് ഒരാള്‍ എടുക്കുന്ന ഒരു ഭാവനാത്മകമായ ഒരു തിരഞ്ഞെടുപ്പല്ല.
ഒരാള്‍ ജീവിതത്തെയും ജീവിത പ്രക്രിയയേയും നോക്കുകയാണെങ്കില്‍, അതിലേക്ക് ആഴത്തില്‍ ഇറങ്ങുകയെന്നത്, സ്വാഭാവിക പ്രക്രിയയാകും. അതിന്റെ അകക്കാമ്പിനെ സ്പര്‍ശിക്കുകയെന്നത് വിജയവും. തോല്‍വിയാണ് ജീവിതത്തിലെ ഏറ്റവും വലിയ കാര്യമെങ്കില്‍, തോല്‍വി ഫാഷന്‍ ആണെങ്കില്‍, ആരും റാമ്പില്‍ നടക്കരുത്, അത് കൊണ്ട് കാര്യമില്ല. കാരണം, എല്ലാം തന്നെ, ഈ ചെറിയ ഉറുമ്പ് വരെ ജീവിതത്തില്‍ വിജയിക്കാനാണ് ശ്രമിക്കുന്നത്. ഉറുമ്പ് വിജയത്തെ മനസ്സിലാക്കുന്ന രീതിയില്‍ അത് വിജയിക്കാന്‍ ശ്രമിക്കുന്നുണ്ട്. തോല്‍വി വേണമെന്ന് ആഗ്രഹിക്കുന്ന ഒരു മനുഷ്യനുമില്ല. താന്‍ ആരാണെന്നതിന്റെ പൂര്‍ണ്ണമായ പ്രകടഭാവം കണ്ടെത്തിയാല്‍ മാത്രമേ വിജയിക്കുകയുള്ളൂ. ധ്യാനനിരതന്‍ ആകാതെ ഇത് സംഭവിക്കില്ല. ഞാന്‍ ധ്യാനം എന്നു പറയുമ്പോള്‍, അത് ക്രമപ്പെടുത്തിയ ഘടനയുള്ള ധ്യാനത്തെ കുറിച്ചോ, ധ്യാന പ്രക്രിയയെ കുറിച്ചോ ആകണം എന്നില്ല. എന്നിരുന്നാലും ഒരാള്‍ ധ്യാനനിരതനാകണം. അല്ലെങ്കില്‍ അയാള്‍ ഒരിക്കലും തന്റെ പ്രകൃതത്തെ കുറിച്ച് അറിയില്ല. നിങ്ങള്‍ ആരാണെന്നതിന്റെ പ്രകൃതത്തെ കുറിച്ചു വരെ നിങ്ങള്‍ക്ക് അറിയില്ലെങ്കില്‍, അതിന്റെ പൂര്‍ണ്ണമായ പ്രകടഭാവം കണ്ടെത്തുകയെന്ന ചോദ്യമേ ഉദിക്കുന്നില്ല.