ജൂൺ 21 നാണ് അന്താരാഷ്ട്ര യോഗാ ദിനം ആചരിച്ചത് . ഇന്ത്യ നൽകിയ വിലമതിക്കാനാവാത്ത സമ്മാനങ്ങളിലൊന്നായ യോഗ ലോകമെമ്പാടും ലക്ഷക്കണക്കിന് ആളുകൾ അഭ്യസിച്ചു .

ഈ ആർട്ടിക്കിളിൽ ചില പുരാതന യോഗികളെയും സഞ്ചാരികളെയും കുറിച്ച് സദ്ഗുരു പറയുന്നു .

பாரதம் – உலகின் ஆன்மீக தலைநகரம்
భారతదేశం : ప్రపంచపు ఆధ్యాత్మిక రాజధాని

 

 

 

പൈതഗോറസ്

 

സദ്‌ഗുരു:  പൈതഗോറസ് പ്രധാനമായും ഇന്നറിയപ്പെടുന്നത് ജ്യാമിതിയുടെ പേരിലാണ് . എന്നാൽ അത് അദ്ദേഹത്തിന്റെ ജീവിതത്തിന്റെ ഒരു ചെറിയ ഭാഗം മാത്രമായിരുന്നു . അദ്ദേഹം ജീവിതത്തിന്റെ ഭൂരിഭാഗവും ചെലവിട്ടത് ആത്മീയ പ്രവർത്തനത്തിന് വേണ്ടിയാണ് . ഏകദേശം 2500 വർഷങ്ങൾക്ക് മുൻപ് ഇന്ത്യയിലേക്ക് വന്ന അദ്ദേഹം ഇന്ത്യൻ യോഗികളാൽ വളരെയധികം സ്വാധീനിക്കപ്പെട്ടു . പൈതഗോറസ് മന്ത്രങ്ങൾ അഭ്യസിക്കുകയും സസ്യാഹാരം പ്രോത്സാഹിപ്പിക്കുകയും ചെയ്തു കൂടാതെ അദ്ദേഹം പുനർജന്മത്തിൽ വിശ്വസിച്ചിരുന്നു , ആളുകളെ വർഷങ്ങളോളം മൗനവ്രതം ചെയ്യിപ്പിക്കുകയും ചെയ്തിരുന്നു . ലോകത്തിലാദ്യമായി ഒരാൾ നിങ്ങൾ നിശ്ശബ്ദരായിരിക്കുന്നതിന്റെ പ്രയോജനത്തെ കുറിച്ച് സംസാരിക്കുന്നു !

 

അപ്പോളോണിയസ്

 

എ .ഡി ഒന്നാം നൂറ്റാണ്ടിലെ ഗ്രീക്ക് തത്ത്വചിന്തകനായ അപ്പോളോണിയസ് പൈതഗോറസിന്റെ അനുയായിയായിരുന്നു. അദ്ദേഹത്തിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ട് ഇന്ത്യയിലെത്തിയ അപ്പോളോണിയസ് ഒരു വർഷത്തോളം ആയർച്ച എന്ന് വിളിക്കപ്പെട്ട ഒരു യോഗിക്കൊപ്പം ചെലവഴിച്ചു. അത് ഒരു ഇന്ത്യൻ നാമം ഇല്ല, ഗ്രീക്കുകാർ അത് തെറ്റായി ഉച്ചരിച്ചതായിരിക്കാം , അദ്ദേഹത്തിന്റെ യഥാർത്ഥ പേര് എന്താണെന്ന് ശരിക്കും അറിയില്ല. പിന്നീട്, ഗ്രീസിലേക്ക് മടങ്ങുമ്പോൾ, അദ്ദേഹം തന്റെ ഗുരുവിനോടുള്ള ബഹുമാനസൂചകമായി ഒരു കവിത എഴുതി , "കരയിലൂടെയാണ് ഞാൻ വന്നതെങ്കിലും , നിങ്ങളെന്നിലേക്ക് ഒരു സമുദ്രം തന്നെ പകർന്നുതന്നു ." മടക്കയാത്രയിൽ അദ്ദേഹം തുർക്കി , വടക്കേ ആഫ്രിക്ക , ഈജിപ്ത് എന്നിവിടങ്ങളിലേക്ക് പോയി. ഇന്ത്യയിൽ നിന്ന് വന്നതിനു ശേഷം , ഈജിപ്ഷ്യൻ സംസ്കാരത്തിന്റെ ആവിർഭാവം എങ്ങനെയെന്നും അതിന്റെ വികാസത്തെക്കുറിച്ചും അദ്ദേഹം എഴുതി . എന്നാൽ അവിടെ നിലവിലുണ്ടായിരുന്ന അജ്ഞതയുടെ അളവ് അദ്ദേഹത്തെ വല്ലാതെ നിരാശനാക്കി . അന്ധമായ ആചാരങ്ങളല്ലാതെ മറ്റൊന്നുമവിടെ ഉണ്ടായിരുന്നില്ല . " എവിടെ നിന്നാണ് നിങ്ങൾക്കിത്രയും അഹങ്കാരം ലഭിച്ചത് ? ഇത്ര ആധികാരികമായി നിങ്ങൾക്കെങ്ങനെ പറയാൻ കഴിയും എന്ന് ചോദിച്ച ഈജിപ്ഷ്യൻ പുരോഹിതന്മാരോട് അദ്ദേഹം പറഞ്ഞത് " ഒരിക്കൽ നിങ്ങൾ പ്രവേശിച്ചു കഴിഞ്ഞാൽ , ഈ ആധികാരികതയോടെ കാര്യങ്ങൾ പറയാൻ കഴിയുന്ന ഒരു ദേശത്തായിരുന്നു ഞാൻ ."

 

റോമൻ സാമ്രാജ്യത്തിലെ ചക്രവർത്തിമാരിൽ ഒരാളായ ജൂലിയ ഡോംനയിൽ അദ്ദേഹം വലിയ സ്വാധീനം ചെലുത്തി. അപ്പോളോണിയസിനെക്കുറിച്ചുള്ള ഒരു പുസ്തകം എഴുതാൻ ഫിലോസ്ട്രാറ്റസിനെ അവൾ നിയോഗിച്ചു. ഈ പുസ്തകം യൂറോപ്പിലെ എല്ലാ പ്രധാന കേന്ദ്രങ്ങളിലേക്കും എത്തപ്പെട്ടു , വിവിധ സ്ഥലങ്ങളിൽ അത് ഇപ്പോളും സൂക്ഷിക്കുന്നുണ്ട് . പൈറോ മറ്റൊരു മഹാനായ തത്വ ചിന്തകനും , ഗണിതകാരനും , ശാസ്ത്രജ്ഞനുമായ

 

പൈറോ , അലക്‌സാണ്ടറോടൊപ്പം ഇന്ത്യയിലേക്ക് വന്നു . കുറച്ചുകാലം ഇവിടെ ചിലവഴിച്ച അദ്ദേഹം ഗ്രീസിലേക്ക് തിരിച്ചുപോയി , അവിടെ അദ്ദേഹം ആന്തരിക സ്വസ്ഥതയുടെയും സമാധാനത്തിന്റെയും തത്വചിന്തകൾ ആളുകൾക്ക് പ്രദാനം ചെയ്തു . യൂറോപ്പിൽ അക്കാലത്തു ഇതെല്ലം വളരെ അപരിചിതമായ കാര്യങ്ങളായിരുന്നു . സാധാരണ അയൽവാസികളുടെ മരണമായിരുന്നു ! അവർക്ക് സമാധാനം ലഭിക്കാനുള്ള ഏക മാർഗം .

 

61 സ്ത്രീകൾ

ഏതാണ്ട് 3000 - 3500 വർഷങ്ങൾക്കുമുമ്പ് 61 സ്ത്രീകളുടെ ഒരു സംഘം വന്ന് ഉത്തരേന്ത്യയിലെ ചില ഗുരുക്കന്മാരിൽ നിന്ന് മന്ത്രം, യന്ത്രം, തന്ത്രം എന്നിവ പഠിച്ചതിന്റെ രേഖകളുണ്ട്. പിന്നീട് അവർ മധ്യേഷ്യ, യൂറോപ്പ്, തുർക്കി, അറേബ്യ എന്നിവിടങ്ങളിൽ ഇത് വ്യാപകമായി പ്രചരിപ്പിച്ചു. അവരെക്കുറിച്ച് കൂടുതൽ അറിവോ കേട്ടുകേൾവികളോ ഇല്ല, എന്നാൽ ആയിരക്കണക്കിന് വർഷങ്ങൾക്ക് മുമ്പ് ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ ഒരു വലിയ പ്രസ്ഥാനം അവർ സൃഷ്ടിച്ചിരുന്നു. അറേബ്യ, യൂറോപ്പ്, ഫെനിഷ്യ എന്നിങ്ങനെ പല സ്ഥലങ്ങളിൽ നിന്നും വിശ്വാസ സമ്പ്രദായങ്ങൾ വന്ന് ഇല്ലാതാക്കുന്നത് വരെ , ദേവാരാധനയായിരുന്നു പ്രധാനമായും നടന്നിരുന്നത് .

 

മൻസൂർ അൽ - ഹല്ലാജ്

 

സൂഫി ജീവിതരീതിയിലെ ഏറ്റവും പ്രധാനപ്പെട്ട വ്യക്തികളിൽ ഒരാളായിരുന്നു മൻസൂർ അൽ ഹല്ലാജ്. ഇന്നത്തെ ഇറാഖിലെ ബസ്രയിൽ നിന്നാണ് അദ്ദേഹം വന്നത്. എ.ഡി പത്താം നൂറ്റാണ്ടിൽ ഗുജറാത്തിലെത്തിയ അദ്ദേഹം അവിടെ ഒരു ഗുരുവിനോടൊപ്പം വർഷങ്ങളോളം ചെലവഴിച്ചു. പിന്നീട് ഇറാഖിലേക്ക് പോയി ഒരു കൗപീനം- സാധാരണ യോഗീലക്ഷണമായ വസ്ത്രം , മാത്രം ധരിച്ച് മടങ്ങിയെത്തിയ അദ്ദേഹം പറഞ്ഞു, “അന അൽ ഹഖ്”, അതായത് “അഹം ബ്രഹ്മസ്മി” - “ഞാൻ തന്നെയാണ് ദൈവം”.

 

ആളുകൾ വിചാരിച്ചു അദ്ദേഹത്തിന് ഭ്രാന്താണെന്ന് - അതിന് ഒരു കാരണം കൗപീനവസ്ത്രം , മറ്റൊന്ന് അദ്ദേഹം ദൈവമാണെന്ന് അവകാശപ്പെടുന്നു . എന്നാൽ അദ്ദേഹം നിർത്തിയില്ല . അദ്ദേഹം മക്കയിൽ പോയി തന്റേതായ ഒരു ചെറിയ വിഗ്രഹം സ്ഥാപിച്ചു - ഒരുപക്ഷെ അദ്ദേഹമത് ഏതോ രീതിയിൽ പ്രതിഷ്ഠ ചെയ്തിരിക്കാം . ആളുകൾ അവിടെ പോകുവാൻ തുടങ്ങി . ആരും കടന്നുപോകാത്ത അഗ്നിപരീക്ഷകളെ നേരിട്ട് ,അദ്ദേഹം വളരെ ഭയാനകമായ രീതിയിൽ കൊല ചെയ്യപ്പെട്ടു .

അവർ അദ്ദേഹത്തിന്റെ തൊലി കളഞ്ഞ് ജീവനോടെ അരക്കെട്ട് വരെ കുഴിച്ചിട്ടു. കൂടാതെ ആ തെരുവിലൂടെ കടന്നുപോകുന്ന എല്ലാവരും അദ്ദേഹത്തെ കല്ലെറിയണമെന്ന് ഉത്തരവ് നൽകി. മൻസീറിന്റെ പ്രിയ സുഹൃത്ത് ആ വഴിക്കാണ് പോകുന്നത്, അയാൾക്ക് എന്തെങ്കിലും എറിയേണ്ടി വന്നു. കല്ലെറിയാനുള്ള മനസ്സ് അവനുണ്ടായിരുന്നില്ല, അതിനാൽ അവൻ ഒരു പുഷ്പം എറിഞ്ഞു.

 

അങ്ങനെ സംഭവിച്ചപ്പോൾ മൻസൂർ ഒരു കവിതയിലൂടെ പറഞ്ഞു " ഇത്രയെല്ലാം സംഭവിച്ചിട്ടും ആ കല്ലുകളൊന്നും എന്നെ വേദനിപ്പിച്ചില്ല , കാരണം അതെല്ലാമെറിഞ്ഞത് അറിവില്ലാത്തവരാണ് , നിങ്ങൾ ഈ പുഷ്പം എറിഞ്ഞു അതെന്നെ വല്ലാതെ വേദനിപ്പിച്ചു , കാരണം നിങ്ങൾക്കെല്ലാമറിയാം എന്നിട്ടും നിങ്ങളെന്നെ എറിഞ്ഞു ."

 

തെക്കുകിഴക്കൻ ഏഷ്യ

 

ഇന്ത്യൻ പുരാണങ്ങളിലും ലോകത്തിന്റെ മറ്റു പല ഭാഗങ്ങളിലും നാഗ ലോക എന്ന് അറിയപ്പെടുന്ന പാതാളലോകത്തെക്കുറിച്ച് പറയാറുണ്ട് . നാഗന്മാർ എന്നറിയപ്പെടുന്ന മനുഷ്യരുടെ വലിയ ഒരു സമൂഹവുമായിരുന്നു ഇത്. നാഗന്മാർ പാമ്പ് വംശത്തിൽ പെട്ടവരാണ്, ഇന്ത്യയുടെയും മറ്റ് പല സംസ്കാരങ്ങളുടെയും അവബോധം രൂപപ്പെടുത്തുന്നതിൽ വളരെ പ്രധാനപ്പെട്ട പങ്ക് വഹിച്ചു. ഇന്ന്, അങ്കോർ, അങ്കോർ തോം, കംബോഡിയയിലെ അങ്കോർ വാട്ട് എന്നീ മഹാക്ഷേത്രങ്ങൾ നാഗ പിൻഗാമികൾ നിർമ്മിച്ചതാണെന്ന് നമുക്കറിയാം. നാഗന്മാർ ഇന്ത്യയിൽ നിന്ന് പോയി, തദ്ദേശവാസികളുമായി ഇടകലർന്ന് അവിടെ രാജ്യം സ്ഥാപിച്ചു. സെൻ എങ്ങനെയാണ് ചൈനയിലേക്ക് വന്നത് ദക്ഷിണേന്ത്യയിലെ പല്ലവ രാജ്യത്തിൽ ഒരു രാജകുമാരനായി ബോധിധർമ്മൻ ജനിച്ചു. കാഞ്ചീപുരം രാജാവിന്റെ മകനായിരുന്നു അദ്ദേഹം, എന്നാൽ ചെറുപ്രായത്തിൽ തന്നെ തന്റെ രാജ്യവും രാജഭരണവും ഉപേക്ഷിച്ച് അദ്ദേഹം സന്യാസിയായി. ഇരുപത്തിരണ്ടാം വയസ്സിൽ അദ്ദേഹത്തിന് പൂർണ്ണ ജ്ഞാനോദയമുണ്ടായി . അപ്പോഴാണ് അദ്ദേഹത്തെ ചൈനയിലേക്ക് ഒരു സന്ദേശവാഹകനായി അയച്ചത്.

 

ബോധിധർമ്മനാണ് സെൻ ചൈനയിലേക്ക് കൊണ്ടുവന്നത്. ഗൗതമ ബുദ്ധൻ ധ്യാൻ അഥവാ മെഡിറ്റേഷൻ പഠിപ്പിച്ചു . നൂറുകണക്കിന് വർഷങ്ങൾക്ക് ശേഷം ബോധിധർമ്മൻ ധ്യാൻ ചൈനയിലേക്ക് കൊണ്ടുപോയി , അവിടെ അത് ചാൻ ആയി , ഈ ചാൻ പിന്നീട് ഇൻഡോനേഷ്യ ജപ്പാൻ മാറ്റ് വിദൂര കിഴക്കൻ ഏഷ്യൻ രാജ്യങ്ങൾ എന്നിവിടങ്ങളിലേക്ക് പോയി അവിടെ അത് സെൻ ആയി മാറി . സപ്തർഷികൾ

 

യോഗ പാരമ്പര്യത്തിൽ ശിവനെ ദൈവമായിട്ടല്ല ആരാധിക്കുന്നത് . അദ്ദേഹം ആദ്യത്തെ യോഗിയാണ് - ആദിയോഗി ,കൂടാതെ ആദി ഗുരു , യോഗ ശാസ്ത്രം അദ്ദേഹത്തിൽ നിന്നാണ് ഉത്ഭവിച്ചത് . ആദിയോഗി സ്വയം ആദി ഗുരുവായി മാറിയ ദക്ഷിണായനത്തിലെ ആദ്യത്തെ പൗർണമി ഗുരു പൂർണിമയാണ് . ആദ്യത്തെ ഗുരു ഭൂജാതനായി , അദ്ദേഹം സപ്തർഷികളെ - തന്റെ ആദ്യ 7 ശിഷ്യന്മാരെ പഠിപ്പിക്കാൻ തുടങ്ങി . മനുഷ്യ ജീവിതത്തിലെ ഏറ്റവും മഹത്തായ നിമിഷങ്ങളിലൊന്നായിട്ടാണ് ഗുരു പൂർണിമ പറയപ്പെടുന്നത് . പരിശ്രമിക്കാൻ തയ്യാറാണെങ്കിൽ, ഒരു മനുഷ്യന് തന്റെ ശാരീരിക സ്വഭാവം നിശ്ചയിച്ചിട്ടുള്ള എല്ലാ പരിധികൾക്കും അതീതമായി പരിണമിക്കാൻ കഴിയുമെന്ന സാധ്യത അദിയോഗി തുറന്നുകൊടുക്കുന്നതിനെ അനുസ്മരിപ്പിക്കുന്ന ദിവസമാണിത്. വിദ്യ നൽകുന്നത് വളരെക്കാലം തുടർന്നു. വർഷങ്ങൾക്കുശേഷം, അത് പൂർത്തിയായി,അങ്ങനെ പൂർണ്ണമായും പ്രബുദ്ധരായ ഏഴ് മനുഷ്യന്മാരെ സൃഷ്ടിച്ചപ്പോൾ, ആദിയോഗി പറഞ്ഞു, “പോയി ഇത് ലോകമെമ്പാടും പ്രചരിപ്പിക്കുക". അങ്ങനെ ഒരാൾ മധ്യേഷ്യയിലേക്കും മറ്റൊരാൾ മിഡിൽ ഈസ്റ്റിലേക്കും, വടക്കേ ആഫ്രിക്കൻ മേഖലയിലേക്കും മറ്റൊരാൾ തെക്കേ അമേരിക്കയിലേക്കും പോയി. മറ്റൊരാൾ അദിയോഗിക്കൊപ്പം അവിടെ താമസിച്ചു. മറ്റൊരാൾ ഹിമാലയത്തിന്റെ താഴത്തെ പ്രദേശങ്ങളിലേക്കും മറ്റൊരാൾ കിഴക്കൻ ഏഷ്യയിലേക്കും മറ്റൊരാൾ തെക്കോട്ടും പോയി. ഇന്ത്യയുടെ ഉപദ്വീപിലേക്ക് തെക്കോട്ട് സഞ്ചരിച്ചയാൾ നമുക്ക് ഏറ്റവും വലിയ പ്രാധാന്യമുള്ള ആളാണ് , അത് അഗസ്ത്യ മുനി ആയിരുന്നു . “തെക്ക്” എന്ന് പറയുമ്പോൾ ഹിമാലയത്തിന് തെക്കുള്ളതെന്തും “തെക്ക്” ആണ്. അദ്ദേഹം തെക്ക് വന്ന് ആത്മീയ പ്രക്രിയ എല്ലാവരുടെയും ജീവിതത്തിന്റെ ഭാഗമാക്കി. ഈ ഉപഭൂഖണ്ഡത്തിലെ ഒരു മനുഷ്യവാസ കേന്ദ്രവും അദ്ദേഹം ഒഴിവാക്കിയിട്ടില്ലെന്ന് പറയപ്പെടുന്നു . ഈ പ്രദേശത്തെ എല്ലാ മനുഷ്യവാസ കേന്ദ്രങ്ങളും സ്പർശിക്കപ്പെടുന്നുവെന്ന് അദ്ദേഹം ഉറപ്പുവരുത്തി, ഒരു പഠനമായിട്ടല്ല മറിച്ച് ആത്മീയ പ്രക്രിയയെ അവരുടെ ജീവിതത്തിന്റെ ഒരു ഭാഗമാക്കി. ഈ രാജ്യത്തെ എല്ലാ കുടുംബങ്ങളിലും അദ്ദേഹത്തിന്റെ പ്രവർത്തനത്തിന്റെ ശേഷിപ്പുകൾ ഇപ്പോളും നിങ്ങൾക്ക് കണ്ടെത്താൻ കഴിയും

 

 

ഇന്നർ എഞ്ചിനീയറിംഗ് ഓൺലൈൻ പ്രോഗ്രാം
Editor’s Note: ഇന്നർ എഞ്ചിനീയറിംഗ് ഓൺലൈൻ പ്രോഗ്രാം ഇപ്പോൾ മലയാളത്തിൽ ലഭ്യമാണ്. Visit:- malayalam.sadhguru.org/ieo

Download Bha-ra-ta