എന്താണ് ഒരു ഭൗതികവാദിയും ഒരു ആത്യാത്മികവാദിയും തമ്മിലുള്ള വ്യത്യാസം?
ഇന്ന് മിക്ക ആളുകളും പ്രത്യേകിച്ച് ചെറുപ്പക്കാർ ആധ്യാത്മികക്കെതിരെ ഒരു പ്രത്യേക അലർജി ഉണ്ടാക്കിയെടുത്തിട്ടുണ്ട്. ആധ്യാത്മികത വളരെ മോശപ്പെട്ട രീതിയിൽ അവർക്ക് മുന്നിൽ അവതരിപ്പിക്കപ്പെട്ടതാണ് ഇതിന്റെ കാരണം. ആധ്യാത്മികത എന്നാൽ യഥാർത്ഥത്തിൽ എന്താണെന്നു സദ്ഗുരു വ്യക്തമാക്കുകയാണ് ഇവിടെ.
-ശരിക്കും ആധ്യാത്മികത എന്നാൽ അതിന് നിങ്ങളുടെ പുറമേയുള്ള സാഹചര്യങ്ങളുമായി യാതൊരു ബന്ധവുമില്ല. നിങ്ങൾ ഒരു കുടിലിൽ താമസിക്കുകയാണെങ്കിലും കൊട്ടാരത്തിൽ താമസിക്കുകയാണെ ങ്കിലും വേണമെങ്കിൽ നിങ്ങൾക്ക് ആദ്ധ്യാത്മികതയിൽ ജീവിക്കാം.കുടിലിലാണോ കൊട്ടാരത്തിലാണോ താമസിക്കുന്നത് എന്നത് ഒന്നുകിൽ നിങ്ങളുടെ തെരഞ്ഞെടുപ്പാണ് അല്ലെങ്കിൽ അത് നിങ്ങളുടെ സാഹചര്യങ്ങളുടെ ആവശ്യകതയാണ്. അതിന് നിങ്ങളുടെ ആധ്യാത്മികതയും ആയി യാതൊരു ബന്ധവുമില്ല.ആധ്യാത്മകത എന്നാൽ, "എന്റെ സന്തോഷത്തിന് കാരണം ഞാൻ തന്നെയാണ്" എന്നത് അനുഭവത്തിലൂടെയുള്ള ബോധ്യപ്പെടലാണ്. ഇപ്പോൾ നിങ്ങൾ വിചാരിക്കുന്നത് എന്തെങ്കിലുമോ ആരെങ്കിലുമോ ആണ് നിങ്ങളുടെ സന്തോഷത്തിന് കാരണം എന്നതാണ് അതുകൊണ്ട് നിങ്ങൾ എപ്പോഴും അവരുടെ കരുണയ്ക്ക് വേണ്ടി കാത്തു നിൽക്കുന്നു, നിങ്ങളാണ് നിങ്ങളുടെ സന്തോഷത്തിന് യഥാർത്ഥ കാരണം എന്ന് നിങ്ങൾ മനസ്സിലാക്കുകയും അനുഭവത്തിലൂടെ അത് ബോധ്യപ്പെടുകയും ചെയ്താൽ, എല്ലാ സമയവും നിങ്ങൾ സന്തോഷത്തിൽ തന്നെ ആയിരിക്കില്ലേ?. അപ്പോൾ അതൊരു ചോയ്സ് പോലും ആയിരിക്കില്ല. നിങ്ങളുടെ ജീവിതം സന്തോഷത്തെയാണ് തെരഞ്ഞു കൊണ്ടിരിക്കുന്നത്. നിങ്ങൾ നിങ്ങളുടെ ജീവിതത്തിലേക്ക് തന്നെ ഒന്ന് നോക്കിയാൽ – നിങ്ങൾ വിദ്യാഭ്യാസം ചെയ്യുന്നു.നിങ്ങൾ പണമുണ്ടാക്കുന്നു,, ഒരു വീട് കുടുംബം, കുട്ടികൾ – നിങ്ങൾക്ക് ഇതെല്ലാം വേണം കാരണം ഒരുദിവസം ഇവയെല്ലാം നിങ്ങൾക്ക് സന്തോഷം കൊണ്ടുവന്നു തരും. പക്ഷേ ഇപ്പോൾ, നിങ്ങൾ ഇതെല്ലാം കൂട്ടി വെച്ചിട്ടുണ്ട്, പക്ഷേ സന്തോഷം മാത്രമാണ് നിങ്ങളുടെ പക്കൽ ഇല്ലാത്തത്. ജനങ്ങളെല്ലാം വളരെ ദുഖിതരാണ്, കാരണം ജീവിതത്തെക്കുറിച്ച് അവർക്ക് ഒരു തെറ്റായ ധാരണയാണ് ഉള്ളത്.” അല്ല !എങ്കിലും എന്റെ ഭർത്താവ് എന്റെ ഭാര്യ എന്റെ അമ്മായി അമ്മ, " ശരിയാണ് അവരെല്ലാം അവിടെയുണ്ട് പക്ഷേ നിങ്ങളാണ് ദുഃഖം തിരഞ്ഞെടുത്തിട്ടുള്ളത്, കാരണം ദുഃഖത്തിൽ നിക്ഷേപം നടത്തിയിട്ടുള്ളത് നിങ്ങൾ മാത്രമാണ് നിങ്ങൾ ചിന്തിക്കുന്നത് ദുഃഖിതൻ ആവുകയാണെങ്കിൽ എന്തെങ്കിലും ലഭിക്കുമെന്നാണ്.നിങ്ങളുടെ കുടുംബത്തിൽ നിങ്ങൾക്ക് ഇഷ്ടമില്ലാത്ത കാര്യം ആരെങ്കിലും ചെയ്യുകയാണെങ്കിൽ അതിന്റെ പേരിൽ നിങ്ങൾ ദുഃഖിതനാകും, എന്നിട്ട് ഒരു കേറ്റി വെച്ച മുഖവുമായി നടക്കും. അങ്ങനെ നടന്നാൽ എന്തെങ്കിലും കാര്യമുണ്ടാകും എന്നാണ് നിങ്ങൾ വിചാരിക്കുന്നത്. നിങ്ങൾക്ക് എന്തെങ്കിലും ലഭിക്കുമെന്ന പ്രതീക്ഷയോടെയാണ് നിങ്ങൾ മസില് പിടിച്ച് നടക്കുന്നത്. നിങ്ങൾ ദുഃഖിതനായി ഇരിക്കാൻ തീരുമാനിച്ചിട്ടുണ്ടെങ്കിൽ പിന്നെ നിങ്ങളുടെ കയ്യിൽ സ്വർഗ്ഗം തന്നെ കൊണ്ടു തന്നാലും, എന്താണ് പ്രയോജനം? പക്ഷേ നിങ്ങൾ ഒരു സന്തോഷവാനായ വ്യക്തിയാണെങ്കിൽ നിങ്ങളുടെ കയ്യിൽ ഒന്നുമില്ലെങ്കിലും ആർക്കും ഒരു പ്രശ്നവും ഉണ്ടാവില്ല. നിങ്ങൾ ശരിക്കും വളരെയധികം സന്തോഷത്തിൽ ആണെങ്കിൽ, നിങ്ങളുടെ കയ്യിൽ എന്താണുള്ളത് എന്താണില്ലാത്തത് എന്നോ അല്ലെങ്കിൽ നിങ്ങളുടെ കൂടെ ആരാണ് ഉള്ളത് ആരാണ് ഇല്ലാത്തത് എന്നോ എല്ലാം ഓർത്തിരിക്കേണ്ട ആവശ്യമുണ്ടോ? ഇത് മനസ്സിലാക്കുക, നിങ്ങൾ സ്നേഹിക്കുന്നതും സംരക്ഷിക്കുന്നതും , നിങ്ങൾ ആഗ്രഹിക്കുന്നതും ആവശ്യപ്പെടുന്നതും, ഇത് സ്വന്തമാക്കുന്നതും അത് സ്വന്തമാക്കുന്നതും എല്ലാം ആകെ ഒരൊറ്റ പ്രതീക്ഷയുടെ പുറത്താണ്. ഇതെങ്കിലും നിങ്ങൾക്ക് സന്തോഷം കൊണ്ടുവന്നു തരും.
ആധ്യാത്മകത എന്നാൽ, "എന്റെ സന്തോഷത്തിന് കാരണം ഞാൻ തന്നെയാണ്" എന്നത് അനുഭവത്തിലൂടെയുള്ള ബോധ്യപ്പെടലാണ്. ഇപ്പോൾ നിങ്ങൾ വിചാരിക്കുന്നത് എന്തെങ്കിലുമോ ആരെങ്കിലുമോ ആണ് നിങ്ങളുടെ സന്തോഷത്തിന് കാരണം എന്നതാണ് അതുകൊണ്ട് നിങ്ങൾ എപ്പോഴും അവരുടെ കരുണയ്ക്ക് വേണ്ടി കാത്തു നിൽക്കുന്നു, നിങ്ങളാണ് നിങ്ങളുടെ സന്തോഷത്തിന് യഥാർത്ഥ കാരണം എന്ന് നിങ്ങൾ മനസ്സിലാക്കുകയും അനുഭവത്തിലൂടെ അത് ബോധ്യപ്പെടുകയും ചെയ്താൽ, എല്ലാ സമയവും നിങ്ങൾ സന്തോഷത്തിൽ തന്നെ ആയിരിക്കില്ലേ?. അപ്പോൾ അതൊരു ചോയ്സ് പോലും ആയിരിക്കില്ല. നിങ്ങളുടെ ജീവിതം സന്തോഷത്തെയാണ് തെരഞ്ഞു കൊണ്ടിരിക്കുന്നത്.
ജനങ്ങളെല്ലാം വളരെ ദുഖിതരാണ്, കാരണം ജീവിതത്തെക്കുറിച്ച് അവർക്ക് ഒരു തെറ്റായ ധാരണയാണ് ഉള്ളത്.” അല്ല !എങ്കിലും എന്റെ ഭർത്താവ് എന്റെ ഭാര്യ എന്റെ അമ്മായി അമ്മ, " ശരിയാണ് അവരെല്ലാം അവിടെയുണ്ട് പക്ഷേ നിങ്ങളാണ് ദുഃഖം തിരഞ്ഞെടുത്തിട്ടുള്ളത്, കാരണം ദുഃഖത്തിൽ നിക്ഷേപം നടത്തിയിട്ടുള്ളത് നിങ്ങൾ മാത്രമാണ് നിങ്ങൾ ചിന്തിക്കുന്നത് ദുഃഖിതൻ ആവുകയാണെങ്കിൽ എന്തെങ്കിലും ലഭിക്കുമെന്നാണ്.നിങ്ങളുടെ കുടുംബത്തിൽ നിങ്ങൾക്ക് ഇഷ്ടമില്ലാത്ത കാര്യം ആരെങ്കിലും ചെയ്യുകയാണെങ്കിൽ അതിന്റെ പേരിൽ നിങ്ങൾ ദുഃഖിതനാകും, എന്നിട്ട് ഒരു കേറ്റി വെച്ച മുഖവുമായി നടക്കും. അങ്ങനെ നടന്നാൽ എന്തെങ്കിലും കാര്യമുണ്ടാകും എന്നാണ് നിങ്ങൾ വിചാരിക്കുന്നത്. നിങ്ങൾക്ക് എന്തെങ്കിലും ലഭിക്കുമെന്ന പ്രതീക്ഷയോടെയാണ് നിങ്ങൾ മസില് പിടിച്ച് നടക്കുന്നത്. നിങ്ങൾ ദുഃഖിതനായി ഇരിക്കാൻ തീരുമാനിച്ചിട്ടുണ്ടെങ്കിൽ പിന്നെ നിങ്ങളുടെ കയ്യിൽ സ്വർഗ്ഗം തന്നെ കൊണ്ടു തന്നാലും, എന്താണ് പ്രയോജനം? പക്ഷേ നിങ്ങൾ ഒരു സന്തോഷവാനായ വ്യക്തിയാണെങ്കിൽ നിങ്ങളുടെ കയ്യിൽ ഒന്നുമില്ലെങ്കിലും ആർക്കും ഒരു പ്രശ്നവും ഉണ്ടാവില്ല. നിങ്ങൾ ശരിക്കും വളരെയധികം സന്തോഷത്തിൽ ആണെങ്കിൽ, നിങ്ങളുടെ കയ്യിൽ എന്താണുള്ളത് എന്താണില്ലാത്തത് എന്നോ അല്ലെങ്കിൽ നിങ്ങളുടെ കൂടെ ആരാണ് ഉള്ളത് ആരാണ് ഇല്ലാത്തത് എന്നോ എല്ലാം ഓർത്തിരിക്കേണ്ട ആവശ്യമുണ്ടോ? ഇത് മനസ്സിലാക്കുക, നിങ്ങൾ സ്നേഹിക്കുന്നതും സംരക്ഷിക്കുന്നതും , നിങ്ങൾ ആഗ്രഹിക്കുന്നതും ആവശ്യപ്പെടുന്നതും, ഇത് സ്വന്തമാക്കുന്നതും അത് സ്വന്തമാക്കുന്നതും എല്ലാം ആകെ ഒരൊറ്റ പ്രതീക്ഷയുടെ പുറത്താണ്. ഇതെങ്കിലും നിങ്ങൾക്ക് സന്തോഷം കൊണ്ടുവന്നു തരും.
ആളുകൾ എന്നോട് എപ്പോഴും ഈ ചോദ്യം ചോദിക്കാറുണ്ട്, “ ഒരു ഭൗതികമായ വ്യക്തിയും ഒരു ആധ്യാത്മികനായ വ്യക്തിയും തമ്മിലുള്ള വ്യത്യാസം എന്താണ്?” ഒരു തമാശ എന്ന പോലെ ഞാൻ അവരോട്പറയാറുണ്ട്, ഒരു ഭൗതികനായ വ്യക്തി അയാളുടെ ഭക്ഷണത്തിനുള്ളത് സമ്പാദിക്കുന്നു, അയാളുടെ സമാധാനത്തിനും സന്തോഷത്തിനും സ്നേഹത്തിനും എല്ലാം മറ്റുള്ളവരോട് യാചിക്കുന്നു. ഒരു ആധ്യാത്മികനായ വ്യക്തി, അയാൾക്ക് വേണ്ട സമാധാനവും സന്തോഷവും സ്നേഹവും എല്ലാം സ്വയം സമ്പാദിക്കുന്നു. ഭക്ഷണത്തിനു വേണ്ടി മാത്രം മറ്റുള്ളവർക്ക് മുമ്പിൽ കൈനീട്ടുന്നു. അയാൾക്ക് വേണമെങ്കിൽ അതും സമ്പാദിക്കാവുന്നതാണ്.