ബ്രഹ്മരന്ധരം :ജീവിതത്തിലേക്കുള്ള ഒരു കവാടം.
സദ്ഗുരു ബ്രഹ്മരന്ധ്രത്തിനെ കുറിച്ച് വിശദീകരിക്കുന്നു . ശരീരത്തിലേക്ക് ജീവൻ പ്രവേശിക്കുകയും, ശരീരത്തിൽ നിന്നും ജീവൻ പുറത്തു പോവുകയും ചെയ്യുന്ന കവാടത്തെകുറിച്ച്.
7 Chakras: Mystical Dimensions of the Body’s Seven Chakras
ചോദ്യം : നമസ്കാരം സദ്ഗുരു, എന്റെ മൂർദ്ധാവിൽ, ചില സമയത്ത് ഒരു സമ്മർദ്ദമോ, എന്തോ വലിക്കുന്നത് പോലെയോ, എനിക്ക് അനുഭവപ്പെടുന്നു. അതെന്താണെന്ന് എനിക്ക് മനസ്സിലാവുന്നില്ല.
സദ്ഗുരു : തലയുടെ മൂർദ്ധാവിൽ ബ്രഹ്മരന്ധ്രം എന്നറിയപ്പെടുന്ന ഒരു സ്ഥലമുണ്ട്. ഒരു കുഞ്ഞ് ജനിക്കുമ്പോൾ,അവൻ വളർന്നു വലുതാവുന്നതു വരെ, എല്ല് രൂപം കൊള്ളാത്ത ഒരു മൃദുവായ ഭാഗമുണ്ട് ശിരസ്സിൽ. രന്ധ്രം എന്നത് ഒരു സംസ്കൃത വാക്കാണ്, എങ്കിലും അത് ഇന്ത്യയിലെ മറ്റു പല ഭാഷകളിലും സാധാരണയായി ഉപയോഗിക്കുന്നുണ്ട്. രന്ധ്രം എന്നാൽ, ഒരു വഴി, ഒരു ചെറിയ സുഷിരം, ഒരു കവാടം എന്നെല്ലാമാണ് അർഥം.ജീവൻ ഭ്രൂണത്തിലേക്ക് പ്രവേശിക്കുന്ന സ്ഥലമാണിത്.Tഈ ശരീരം ജീവനെ നിലനിർത്താൻ പര്യാപ്തമാണോ അല്ലയോ എന്നുള്ളതിനെ ആശ്രയിച്ച് കാര്യങ്ങൾ തീരുമാനിക്കാനുള്ള ബോധം ജീവിത പ്രക്രിയയ്ക്ക് ഉണ്ട്. അതുകൊണ്ട് ഒരു നിശ്ചിത കാലയളവിൽ, ആ കവാടം അവിടെ തുറന്നു വയ്ക്കപ്പെടും, അപ്പോൾ, ശരീരം ജീവൻ നിലനിർത്താൻ പ്രാപ്തമല്ല എന്ന് കണ്ടാൽ, അത് വിട്ടു പോകും. മാത്രമല്ല, അതിന് ശരീരത്തിലെ മറ്റൊരു ഭാഗത്തിൽ കൂടെയും പോകാൻ ആഗ്രഹമില്ല, അതിന് വന്ന വഴി തന്നെയാണ് പോകേണ്ടത്. ഒരു നല്ല അതിഥി എപ്പോഴും മുൻവാതിലിൽ കൂടിവരികയും, മുൻ വാതിലിൽ കൂടി തന്നെ പുറത്തു പോവുകയും ചെയ്യും. അയാൾ മുൻവാതിൽ കൂടെ വന്നു, പിൻവാതിലിലൂടെ പുറത്തുപോയാൽ, അതിന്റെ അർത്ഥം, നിങ്ങളുടെ വീട് കൊള്ളയടിക്കപ്പെട്ടു എന്നാണ്. ഒരു ദിവസം നിങ്ങൾ ശരീരം വിടുമ്പോഴും, ബോധത്തോടുകൂടി ആണെങ്കിൽ, നിങ്ങൾക്ക് ഏത് ഭാഗത്തിൽ കൂടെ വേണമെങ്കിലും പോകാം, അല്ലെങ്കിൽ നിങ്ങൾക്ക് ബ്രഹ്മരന്ധ്രയിലൂടെ പോകാൻ സാധിച്ചാൽ, ഏറ്റവും മികച്ച വഴി അതാണ്.
മെഡിക്കൽ രംഗത്ത് ഇങ്ങനെ ഒരുപാട് ഉദാഹരണങ്ങളുണ്ട്, വൈദികമായ എല്ലാ മാനദണ്ഡങ്ങൾ പ്രകാരവും, ഭ്രൂണം ആരോഗ്യവാനും, നല്ല അവസ്ഥയിലും ആയിരിക്കാം എന്നാൽ അതിന് ജീവൻ ഉണ്ടാവില്ല. ഇതിന്റെ ലളിതമായ കാരണം ഇതാണ്, ജീവൻ അപ്പോഴും ഒരു തിരഞ്ഞെടുപ്പു നടത്തുന്നു. ജീവൻ ഒരു ഭ്രൂണത്തിൽ കടന്ന്, അത് വളരുന്തോറും അനുയോജ്യമല്ല എന്ന് കണ്ടെത്തിയാൽ, അത് ശരീരം വിടുന്നു. അതുകൊണ്ടാണ് ഒരു കവാടം എപ്പോഴും തുറന്നു വെക്കുന്നത്.
അതുകൊണ്ടാണ് ഇന്ത്യൻ സംസ്കാരത്തിൽ, ഒരു ഗർഭിണിക്ക് ചുറ്റും, ഒരു പ്രത്യേക തരത്തിലുള്ള അന്തരീക്ഷം സൃഷ്ടിക്കാൻ ഒരുപാട് മുൻകരുതലുകൾ എടുക്കുന്നത്. ഇപ്പോൾ നമ്മൾ അതെല്ലാം ഉപേക്ഷിച്ചിട്ടുണ്ട്, എന്നാൽ ഇതെല്ലാം ചെയ്തിരുന്നത്, നിങ്ങൾ ആരാണോ അതിനേക്കാൾ നല്ല ഒരാൾ, നിങ്ങളുടെ ഗർഭപാത്രത്തിലേക്ക് വരട്ടെ എന്ന പ്രതീക്ഷയിലാണ്. അതുകൊണ്ട് ഒരു ഗർഭിണി എപ്പോഴും ഒരു പ്രത്യേക തരത്തിലുള്ള, പരിചരണത്തിലും സൗകര്യത്തിലും ആയിരിക്കും. അവൾക്കു ചുറ്റും നല്ല സുഗന്ധങ്ങൾ നിറച്ചും, സംഗീതം കൊണ്ടും, നല്ല ഭക്ഷണം കൊണ്ടും, എല്ലാ രീതിയിലും അവൾക്ക് വളരെ നല്ല പരിചരണം കൊടുക്കുന്നു. കാരണം അവരുടെ ശരീരം, വളരെ നല്ല ഒരു ജീവനെ സ്വീകരിക്കുവാൻ പ്രാപ്തമാവണം.
ബ്രഹ്മരന്ധ്ര എന്നാൽ ഒരു ആന്റിനയാണ്.
ബ്രഹ്മരന്ധ്രയെ കുറിച്ച് ഒരുപാട് ചർച്ചകൾ നടക്കുകയും, ഒരുപാട് പുസ്തകങ്ങൾ രചിക്കപ്പെടുകയും ചെയ്തിട്ടുണ്ട്. നിർഭാഗ്യവശാൽ, പല ആളുകളും, തങ്ങളുടെ മൂർദ്ധാവിൽ എന്തൊക്കെയോ സംഭവിക്കുന്നു എന്ന് ഭാവന ചെയ്യാനും തുടങ്ങി.നിങ്ങൾ ഒരു കാര്യം മനസ്സിലാക്കണം, നിങ്ങൾ നിങ്ങളുടെ ശരീരത്തിലെ ഏത് ഭാഗത്തേക്ക് മനസ്സിനെ കൊണ്ടു ചെന്നാലും, ആ ഭാഗത്ത് ഒരു സംവേദനം നിങ്ങൾക്ക് അനുഭവിക്കാൻ കഴിയും. നിങ്ങൾക്ക് അത് പരീക്ഷിച്ച് നോക്കാവുന്നതാണ്. നിങ്ങളുടെ ചെറുവിരലിലേക്കു ശ്രദ്ധ കൊണ്ടുവരൂ, നിങ്ങൾക്ക് അവിടെ ഒരു സംവേദനം കാണാൻ സാധിക്കും. മാത്രമല്ല നമ്മുടെ ശരീരം ആകമാനം, മാനസികമായ പല കാര്യങ്ങളും സംഭവിക്കുന്നുണ്ട്, പ്രത്യേകിച്ചും നിങ്ങൾ ഏതെങ്കിലും തരത്തിൽ, സമ്മർദ്ദത്തിലോ ആശങ്കയിലോ ആണെങ്കിൽ. അതൊരിക്കലും എന്തോ മഹത്തായ കാര്യം സംഭവിക്കുകയാണ് എന്ന് തെറ്റിദ്ധരിക്കരുത്.
ശരീരത്തിൽ 114 ചക്രങ്ങളുണ്ട്, അതിൽ രണ്ടെണ്ണം, ഭൗതിക ശരീരത്തിന് പുറത്താണ്. നമ്മുടെ ഭൗതികതയ്ക്കപ്പുറമുള്ള ഏതെങ്കിലും തലം തുടർച്ചയായി സജീവമായാൽ, അപ്പോൾ ഭൗതിക ശരീരത്തിന് പുറത്തുള്ള ഈ രണ്ടു ചക്രങ്ങളും സജീവമാകും. അവ സജീവമായാൽ, നിങ്ങൾക്ക് നിങ്ങളുടെ തലയ്ക്ക് മുകളിൽ ഒരു ആന്റിന ഉള്ളതുപോലെ ആവും. അത് ജീവിതത്തെ ഒരു പ്രത്യേക വീക്ഷണകോണിൽ നിങ്ങൾക്ക് കാണിച്ചുത്തരും.
ഉമ്മറപ്പടിയിലുള്ള ജീവിതം
അത് നിങ്ങളെ എപ്പോഴും ഒരു ഉമ്മറപ്പടിയിൽ നിലനിർത്തും. അതീതമായതിനും ജീവിതത്തിനുമിടയിൽ. ഒരു യോഗിയുടെ ഉദ്ദേശം തന്നെ സ്വയം ആ ഒരു ഉമ്മറപ്പടിയിൽ നിലനിൽക്കുക എന്നുള്ളതാണ്, കാരണം, അപ്പോൾ അദ്ദേഹത്തിന് വേണമെന്ന് തോന്നിയാൽ, ഏതു സമയത്തും, അദ്ദേഹത്തിന് അടുത്ത ചുവടുവെച്ച് പോകാവുന്നതാണ്. പ്രത്യേകിച്ചും എന്നെ പോലെ പ്രവർത്തനനിരതനായ ഒരു യോഗിക്ക്, കാർ ഓടിക്കുകയും, ഹെലികോപ്റ്റർ പറത്തുകയും, പന്ത് കളിക്കുകയും, കാൽമുട്ട് ഒടിയുകയും ഒക്കെ ചെയ്യുന്ന, എന്നെപ്പോലെ ഒരു യോഗിക്ക്, ഈ ഒരു പരിധിയിൽ നില നിൽക്കുക എന്നുള്ളത് പ്രധാനപ്പെട്ട കാര്യമാണ്. എല്ലാ യോഗികളും അങ്ങനെയാണ്, ഞാൻ തീർച്ചയായും അങ്ങനെ തന്നെ ചെയ്യും, കാരണം അഥവാ ഹെലികോപ്റ്റർ തകരുകയാണെങ്കിൽ, അവിടെയും എനിക്ക് അബോധപൂർവം മരിക്കാൻ ആഗ്രഹമില്ല.
Wനിങ്ങൾ നിങ്ങളെ ആ പരിധിക്കുള്ളിൽ തന്നെ നിർത്തുകയാണെങ്കിൽ, അത് വളരെ സുരക്ഷിതമാണ്. നിങ്ങൾക്ക് ബാലൻസ് ഉണ്ടെങ്കിൽ കയറിൽ കൂടെയുള്ള നടത്തം സുരക്ഷിതമാണ്. ബാലൻസ് ഇല്ലാത്ത ആളുകളെ സംബന്ധിച്ച്, അതു വളരെ അപകടകരമാണ്, എന്നാൽ ശരിക്കും, താരതമ്യേന അതാണ് ഏറ്റവും സുരക്ഷിതം, കാരണം കയറിൽ കൂടി നടക്കുമ്പോൾ നിങ്ങൾ മാത്രമേ ഉള്ളൂ, റോട്ടിൽ അതല്ല സ്ഥിതി. കയറിൽ കൂടെയുള്ള നടത്തം, നിങ്ങൾക്കത് ചെയ്യാൻ അറിയുമെങ്കിൽ, വളരെ സുരക്ഷിതമാണ്. നിങ്ങൾക്ക് ബാലൻസ് ഉണ്ടെങ്കിൽ, ഈ ഉമ്മറപ്പടിയിൽ ഇരിക്കുക എന്നത്, വളരെ സുരക്ഷിതമാണ്. അതിൽ അപകടം ഒന്നുമില്ല. അവിടെ അറിയാതെ വീണു പോകുന്നതിനുള്ള സാധ്യത ഒന്നുമില്ല, പക്ഷേ നിങ്ങൾക്ക് ഒരു സ്വാതന്ത്ര്യമുണ്ട്, കാര്യങ്ങൾ മോശമാവുകയാണെങ്കിൽ, നിങ്ങൾക്ക് ചാടാം, പക്ഷേ നിങ്ങൾ അബോധപൂർവ്വം പോവില്ല.
നിങ്ങൾ ഒരു ഉമ്മറപ്പടിയിൽ ആണെന്ന് ചിന്തിക്കേണ്ട കാര്യമില്ല. നിങ്ങൾക്ക് നിങ്ങളുടെ ശരീരത്തിൽ സംവേദനം തോന്നുന്നുണ്ടെങ്കിൽ അതിൽ കുഴപ്പമൊന്നുമില്ല. ഒന്നുകിൽ നിങ്ങൾക്ക് നിങ്ങളുടെ സാധന തുടരാം, അല്ലെങ്കിൽ ഈ ഊർജത്തെ വലിയൊരു സാധ്യത ആക്കി മാറ്റണം എന്ന് ആഗ്രഹമുണ്ടെങ്കിൽ, നിങ്ങൾക്ക് ഞങ്ങളുടെ അടുത്തേക്ക് വരാം.
Editor’s Note: Find more of Sadhguru’s insights in the book “Of Mystics and Mistakes.” Download the preview chapter or purchase the ebook at Isha Downloads.