സദ്‌ഗുരു: ഏത് തരം ഭക്ഷണമാണ് നിങ്ങൾ കഴികേണ്ടത് എന്നത്, നിങ്ങളുടെ മൂല്യങ്ങളെയും ധാർമ്മികതയെയും ആശ്രയിച്ചില്ല, മറിച്ച് ശരീരം എന്ത് ആഗ്രഹിക്കുന്നു എന്നതിനെ ആശ്രയിച്ചാണിരിക്കുന്നത്.  ഭക്ഷണം ശരീരത്തിനാണ് ആവശ്യം. ഏത് തരത്തിലുള്ള ഭക്ഷണമാണ് ശരിക്കും സന്തോഷകരമെന്ന് ശരീരത്തോട് ചോദിക്കുക. വ്യത്യസ്ത ഭക്ഷണങ്ങൾ പരീക്ഷിച്ച് നിങ്ങളുടെ ശരീരം എങ്ങനെ അതിനോട് പ്രതികരിക്കുന്നുവെന്ന് അറിയുക. നിങ്ങളുടെ ശരീരം വളരെ ചടുലവും ഊർജ്ജസ്വലവുമായി പ്രതികരിക്കുന്നുവെങ്കിൽ, ശരീരം അത് സ്വീകരിച്ചു എന്ന് കരുതാം. ശരീരം അലസത അനുഭവിക്കുകയും ഉണർന്നിരിക്കാൻ കഫീൻ അല്ലെങ്കിൽ നിക്കോട്ടിൻ പമ്പ് ചെയ്യേണ്ടതും ഉണ്ടെങ്കിൽ, ശരീരം സന്തോഷാവസ്ഥയിൽ അല്ല എന്നും കരുതാം.നിങ്ങളുടെ ശരീരപ്രകൃതത്തെ സസൂഷ്മം വീക്ഷിക്കുകയാണെങ്കിൽ, ഏത് തരത്തിലുള്ള ഭക്ഷണമാണ് സംതൃപ്തിദായകമെന്നു അത് വ്യക്തമായി നിങ്ങളോട് പറയും. എന്നാൽ ഇപ്പോൾ, നിങ്ങൾ നിങ്ങളുടെ മനസ്സിനെയാണ്  ശ്രദ്ധിക്കുന്നത് . നിങ്ങളുടെമനസ്സ് എല്ലായ്‌പ്പോഴും നിങ്ങളോട് കള്ളം പറയുന്നു. ഇത് നിങ്ങളോട് മുമ്പ് കള്ളം പറഞ്ഞിട്ടില്ലേ? ഇന്ന് ഇത് നിങ്ങളോട് പറയുന്നു, “ഇത് ഇതാണ്.” നാളെ അത്  നിങ്ങൾ ഇന്നലെ വിശ്വസിച്ചത് വിഡ്ഢിത്തമാണെന്ന് നിങ്ങളെ തെറ്റിദ്ധരിപ്പിക്കുകയും ചെയ്യുന്നു.  മനസ്സിനെ പിന്തുടരാതിരിക്കുക. നിങ്ങളുടെ ശരീരത്തെ കേൾക്കാൻ തയ്യാറാവുക.

നിങ്ങളുടെ ശരീരത്തെ കേൾക്കാൻ  ഒരു നിശ്ചിത ബോധം ആവശ്യമാണ്. നിങ്ങൾക്കത് ലഭിച്ചുകഴിഞ്ഞാൽ, എന്താണ് കഴിക്കേണ്ടതെന്നും എന്ത് കഴിക്കരുതെന്നും മനസ്സിലാകും. എല്ലാ സൃഷ്ടികൾക്കും ഇത് അറിയാം. മനുഷ്യ വർഗ്ഗം ഈ ഗ്രഹത്തിലെ ഏറ്റവും ബുദ്ധിമാനാണെന്ന് കരുതപ്പെടുന്നു, പക്ഷേ നമുക്ക് എന്ത് കഴിക്കണമെന്ന് പോലും അറിയില്ല. നിങ്ങളുടെ ശരീരത്തിനു  അനായാസത അനുഭവിക്കാൻ കഴിയുന്ന  തരത്തിലുള്ള ഭക്ഷണം കഴിക്കണം. പോഷണം ലഭിക്കാൻ പ്രയാസപ്പെടേണ്ടതില്ലാത്ത തരത്തിലെ ഭക്ഷണം ആയിരിക്കണം അവ. നിങ്ങളുടെ ബിസിനസ്സ് ശരിയായി ചെയ്യാനോ ശരിയായി പഠിക്കാനോ ഏതെങ്കിലും പ്രവർത്തനം ശരിയായി ചെയ്യാനോ നിങ്ങൾ ആഗ്രഹിക്കുന്നുണ്ടെങ്കിൽ, നിങ്ങൾക്ക് വിശ്രാന്തിയിലായ ഒരു ശരീരമുണ്ടാകണം ... ധാർമ്മിക വീക്ഷണകോണിൽ നിന്നല്ല അതിനെ നോക്കിക്കാണേണ്ടത്. ശരീരത്തിന് അനുയോജ്യമായത്എന്താണെന്നാണ് നോക്കേണ്ടത്  - ശരീരത്തിൽ വിശ്രാന്തി അനുഭവപ്പെടുത്തുന്ന തരത്തിലുള്ള ഭക്ഷണങ്ങൾ കണ്ടെത്താൻ ശ്രമിക്കണം.

 

 

സസ്യാഹാരിയാകുന്നത് എങ്ങനെ

നിങ്ങൾ കഴിക്കുന്ന ഭക്ഷണത്തിന്റെ ഗുണനിലവാരം കണക്കിലെടുക്കുമ്പോൾ, നോൺ വെജിറ്റേറിയൻ ഭക്ഷണത്തേക്കാൾ തീർച്ചയായും വെജിറ്റേറിയൻ ഭക്ഷണം ശരീരത്തിന് വളരെ നല്ലതാണ്. പരീക്ഷിച്ചുനോക്കൂ, നിങ്ങൾ സസ്യാഹാരം അതിന്റെ ജീവസുറ്റ സമയത്ത് കഴിക്കുമ്പോൾ, അത് എന്ത് വ്യത്യാസമുണ്ടാക്കും. അസംസ്കൃതവും പാകം ചെയ്യാത്തതുമായ രൂപത്തിൽ കഴിക്കാവുന്നതെല്ലാം അങ്ങനെ തന്നെ കഴിക്കുക  - കഴിയുന്നത്ര ജീവസുറ്റ ഭക്ഷണം കഴിക്കുക എന്നതാണ് ആശയം. 

ഒരു ജീവസുറ്റ സെല്ലിന് ജീവൻ നിലനിർത്താൻ എല്ലാം ഉണ്ട്. നിങ്ങൾ ഒരു ജീവസുറ്റ സെൽ കഴിക്കുകയാണെങ്കിൽ, നിങ്ങളുടെ സിസ്റ്റത്തിലെ ആരോഗ്യബോധം നിങ്ങൾക്കറിയാവുന്ന എന്തിനേക്കാളും വളരെ വ്യത്യസ്തമായിരിക്കും. നാം ഭക്ഷണം പാകം ചെയ്യുമ്പോൾ അതിലെ ജീവൻ നശിക്കുന്നു. ഈ നശീകരണ  പ്രക്രിയയ്ക്ക് ശേഷം ഭക്ഷണം കഴിക്കുന്നത് സിസ്റ്റത്തിന് ഒരേ അളവിലുള്ള ഊർജ്ജത്തിന്റെ ലഭ്യതയെ തടയുന്നു. എന്നാൽ നിങ്ങൾ ജീവസുറ്റ ഭക്ഷണം കഴിക്കുമ്പോൾ, അത് നിങ്ങൾക്ക്വ്യത്യസ്ത തലത്തിലുള്ള സജീവത നൽകുന്നു. മുപ്പത് മുതൽ നാൽപത് ശതമാനം വരെ

 

ജീവസുറ്റ ഭക്ഷണം ഒരാൾ ഭക്ഷണത്തിലേക്ക് കൊണ്ടുവരുന്നുവെങ്കിൽ - മുളകൾ, പഴങ്ങൾ, ജീവസുറ്റ അവസ്ഥയിൽ കഴിക്കാൻ കഴിയുന്ന പച്ചക്കറികൾ - അത് നിങ്ങളുടെ ഉള്ളിലെ ജീവനെ നന്നായി സംരക്ഷിക്കും.

എല്ലാറ്റിനുമുപരിയായി, നിങ്ങൾ കഴിക്കുന്ന ഭക്ഷണം ജീവനാണ്. നമ്മളെനിലനിർത്താൻ മറ്റ് ജീവ രൂപങ്ങൾ അവരുടെ ജീവിതം ഉപേക്ഷിക്കുകയാണ്. അവയോടൊക്കെ നമുക്ക് കൃതജ്ഞത പ്രകടിപ്പിക്കാൻ കഴിയുമെങ്കിൽ, ഭക്ഷണം നമ്മുടെ ഉള്ളിൽ വളരെ വ്യത്യസ്തമായ രീതിയിൽ പ്രവർത്തിക്കും.

സസ്യാഹാരവും മാംസാഹാരവും 


 

ചോ.)  സദ്ഗുരു, ഞാൻ ഒരു ഭക്ഷണപ്രിയനാണ്. എനിക്ക് അനുയോജ്യമാണെന്ന് തോന്നിയാൽ മാംസാഹാരം കഴിക്കുന്നത് കൊണ്ട് ദോഷമുണ്ടോ?

 

സദ്‌ഗുരു: നിങ്ങൾ ഒരു ചെടിയെയോ മൃഗത്തെയോ  കഴിച്ചാലും അത് ക്രൂരമാണ്. സസ്യങ്ങൾ അത്രതന്നെ സെൻസിറ്റീവ് ആണെന്ന് കാണിക്കുന്നതിന് ഇന്ന് കാര്യമായ ഡോക്യുമെന്റേഷൻ ഉണ്ട്. അവർ നിലവിളിക്കുന്നുവെന്ന് കാണിക്കുന്നതിന് മതിയായ തെളിവുകൾ ഇന്ന് ഉണ്ട്.

നിങ്ങൾ അത് കേൾക്കുന്നില്ല, അത്രമാത്രം. മരങ്ങൾക്കിടയിൽ, ഇവിടെ ആയിരമോ പതിനായിരമോ മരങ്ങളുണ്ട് .ഉദാഹരണത്തിന് , ഒരു ആന വന്നു ഒരു മരത്തിന്റെ ഇലകൾ കഴിക്കാൻ തുടങ്ങി. ഈ വൃക്ഷം ഇതുപോലുള്ള ഭക്ഷണം കഴിക്കുന്നതായി അതിന്റെ എല്ലാ സഹജീവികൾക്കും ഉടനടി സന്ദേശങ്ങൾ അയയ്ക്കും.

മിനിറ്റുകൾക്കുള്ളിൽ, ആന മറ്റ് മരങ്ങളിലേക്ക് പോയാൽ, എല്ലാ മരങ്ങളും അവയുടെ ഇലകളിൽ ഒരു നിശ്ചിത അളവിൽ വിഷവസ്തുക്കൾ ഉത്പാദിപ്പിക്കും. ആന ഇലകൾ കഴിക്കാൻ ശ്രമിക്കുമ്പോൾ കയ്പു രുചി അനുഭവിക്കുന്നതിനാൽ അത് കഴിക്കില്ല . അവ വളരെ സെൻസിറ്റീവ് ആണ്.

 

നിങ്ങൾ ഒരു പഴമോ പച്ചക്കറിയോ പറിച്ചെടുക്കുകയോ മൃഗത്തെ വെട്ടിതിന്നുകയോ ചെയ്താൽ എല്ലാം ക്രൂരമാണ്. അത് കുറച്ച് സംവേദനക്ഷമതയോടെ ചെയ്യണം എന്നതാണ് കാര്യം, ആവശ്യമുള്ള പരിധി വരെ. ഭക്ഷണ പ്രിയൻ  എന്ന ആശയം നിങ്ങൾ ഉപേക്ഷിക്കണം. നാമെല്ലാവരും ഭക്ഷണം കഴിക്കണം; അല്ലാത്തപക്ഷം നമ്മുടെ ശരീരത്തോട് ചെയ്യുന്ന ക്രൂരതയാകും അത് . എന്നാൽ ഭക്ഷണത്തിന് അടിപ്പെടുന്നത് ശരിയല്ല, കാരണം അതിനർത്ഥം നാം സ്വയം ഭക്ഷണം ശരീരത്തിനെ അടിച്ചേൽപ്പിക്കുകയാണ്, പരിപോഷിപ്പിക്കുകയല്ല ചെയ്യുന്നത്.

ഒരു ജീവൻ എന്ന നിലയിൽ നമുക്ക് സ്വയം പരിപോഷിപ്പിക്കാനുള്ള അവകാശമുണ്ട്.- ലോകത്തിലെ ഭക്ഷ്യചക്രം ഇങ്ങനെയാണ് - എന്നാൽ സന്തോഷത്തിനായി മാത്രം മറ്റൊരു ജീവനെ  സ്വമേധയാ എടുക്കാൻ നമുക്ക് അവകാശമില്ല. ഈ ജീവനെ പരിപോഷിപ്പിക്കാൻ നമുക്ക് എല്ലാ അവകാശവുമുണ്ട്, പക്ഷേ മറ്റൊരു ജീവനെ നശിപ്പിച്ച് ആഘോഷിക്കാൻ അവകാശമില്ല. സ്വയം ഒരു ഭക്ഷണപ്രിയൻ എന്ന് വിളിക്കരുത്, കാരണം ഭക്ഷണം ഒരിക്കലും നിങ്ങളുടെ സ്വത്വ ബോധമായി മാറരുത്. അതിജീവനത്തിനും പോഷണത്തിനുമായി  നാം കഴിക്കേണ്ടതെല്ലാം നമുക്ക് കഴിക്കാം .

 

ഭക്ഷണവും മാനസികാരോഗ്യവും


 

ചോദ്യം)   നമ്മുടെ മനസ്സ്, മാനസികാവസ്ഥ, വൈകാരികാവസ്ഥ, മാനസികാരോഗ്യം,നമ്മൾ കഴിക്കുന്ന ഭക്ഷണം എന്നിവ തമ്മിൽ എന്തെങ്കിലും ബന്ധമുണ്ടോ? പൊതുവേ, നമ്മുടെ ശരീരവും മനസ്സും തമ്മിലുള്ള ബന്ധം എന്താണ്?

 

സദ്‌ഗുരു: ശരീരത്തെയും മനസ്സിനെയും രണ്ട് വ്യത്യസ്ത വസ്തുക്കളായി യോഗസമ്പ്രദായം കണക്കാക്കുന്നില്ല. നമ്മൾ പൊതുവെ മനസ്സ് എന്ന് വിളിക്കുന്നത് ഒരു നിശ്ചിത അളവിലുള്ള ഓർമ്മയും ബുദ്ധിയുമാണ്. നിങ്ങളുടെ തലച്ചോർ നിങ്ങളുടെ ശരീരത്തിന്റെ ഭാഗമാണ്. ചിന്താ പ്രക്രിയ കൈകാര്യം ചെയ്യുന്നതുകൊണ്ട് മസ്തിഷ്കമാണ് എല്ലാം എന്ന് ആളുകൾ പൊതുവെ കരുതുന്നു. എന്നാൽ കൂടുതൽ ഓർമ്മയും ബുദ്ധിയും ഉള്ളത് തലച്ചോറിനും ശരീരത്തിന്റെ മറ്റ് ഭാഗങ്ങൾക്കുമിടയിൽ അല്ലേ? നിങ്ങൾ ഇത് ശ്രദ്ധാപൂർവ്വം നോക്കുകയാണെങ്കിൽ, നിങ്ങളുടെ  ശരീരത്തിന്റെ ഓർമ്മ ദശലക്ഷക്കണക്കിന് വർഷങ്ങൾ പഴക്കമുള്ളതാണ്. നിങ്ങളുടെ പിതാക്കന്മാർ എങ്ങനെയായിരുന്നുവെന്ന് ഇത് വ്യക്തമായി ഓർമ്മിക്കുന്നു.

മനസ്സിന് അത്തരം ഓർമ്മ അവകാശപ്പെടാൻ കഴിയില്ല. ഇന്റലിജൻസിന്റെ കാര്യത്തിൽ, ഡിഎൻ‌എയുടെ ഒരൊറ്റ തന്മാത്രയിൽ സംഭവിക്കുന്നത് വളരെ സങ്കീർണ്ണമായ പ്രവർത്തനങ്ങൾ ആണ്, അത് നിങ്ങളുടെ തലച്ചോറിന് മുഴുവൻ മനസ്സിലാക്കാൻ കഴിയില്ല. യോഗ സമ്പ്രദായത്തിൽ, ഒരു ശാരീരിക ശരീരമുണ്ട്, ഒരു മാനസിക ശരീരവുമുണ്ട് - ശരീരത്തിലുടനീളം പ്രവർത്തിക്കുന്ന ഒരു ബുദ്ധിയും ഓർമ്മയും ആണത്.

 

പടിഞ്ഞാറൻ രാജ്യങ്ങളിൽ ധാരാളം ആളുകൾ വിഷാദ രോഗത്തിനുള്ള ഗുളികകൾ  ഉപയോഗിക്കുന്നു. നമ്മൾ കഴിക്കുന്ന ഭക്ഷണം മനസ്സിനെ വളരെയധികം സ്വാധീനിക്കുന്നുണ്ട് . ഒരു ശരാശരി അമേരിക്കക്കാരൻ പ്രതിവർഷം 200 പൗണ്ട് മാംസം കഴിക്കുമെന്നാണ് പറയപ്പെടുന്നത്. നിങ്ങൾ ഇത് 50 പൗണ്ടായി കുറച്ചാൽ, 75% ആളുകൾക്ക് ഇനി വിഷാദ രോഗ ഗുളികകൾ ആവശ്യമുണ്ടാവില്ലെന്ന് ഞാൻ പറയും. നിങ്ങൾ മരുഭൂമിയിലോ കാട്ടിലോ ആണെങ്കിൽ അതിജീവിക്കാൻ മാംസം നല്ല ഭക്ഷണമാണ്. നിങ്ങൾ എവിടെയെങ്കിലും ഒറ്റപെട്ടുപോയാൽ , ഒരു കഷണം മാംസം നിങ്ങളെ മുന്നോട്ട് കൊണ്ടുപോകും, കാരണം ഇത് നല്ല രീതിയിലുള്ള പോഷണം നൽകുന്നു. എന്നാൽ മറ്റ് ചോയ്‌സുകൾ ഉള്ളപ്പോൾ നിങ്ങൾ കഴിക്കുന്ന ദൈനംദിന ഭക്ഷണമായിരിക്കരുത് ഇത്. 

 

ഇതിനെ ഇങ്ങനെ നോക്കിക്കാണുക., മൃഗങ്ങൾ കൊല്ലപ്പെടാൻപോകുന്നു  എന്ന് അറിയാനുള്ള ബുദ്ധി അവയ്ക്കുണ്ട്, നിങ്ങൾ എത്ര തന്ത്രപൂർവ്വംഅല്ലെങ്കിൽ എത്ര ശാസ്ത്രീയമായി ചെയ്താലും. ഏതെങ്കിലും തരത്തിലുള്ള വികാരങ്ങൾ പ്രകടിപ്പിക്കാൻ കഴിവുള്ള ഏതൊരു മൃഗവും കൊല്ലപ്പെടുന്നതിന് മുൻപ് അതിനറിയാൻ കഴിയും .

 ഇന്ന് രാത്രിയ്ക്കു മുൻപ്  നിങ്ങൾ അറുക്കപ്പെടാൻ പോകുന്നുവെന്ന് നിങ്ങൾ ഇപ്പോൾ അറിഞ്ഞുവെന്ന് കരുതുക. നിങ്ങൾ കടന്നുപോകുന്ന പോരാട്ടം, നിങ്ങളുടെ ഉള്ളിലെ രാസപ്രവർത്തനങ്ങളുടെ പൊട്ടിത്തെറി എന്നിവ സങ്കൽപ്പിക്കുക. ഒരു മൃഗം ഈ വിധ  ചിന്തകളിലൂടെ തീർച്ചയായും കടന്നുപോകുന്നു. ഇതിനർത്ഥം നിങ്ങൾ ഒരു മൃഗത്തെ കൊല്ലുമ്പോൾ നെഗറ്റീവ് ആസിഡുകളും മറ്റ് രാസവസ്തുക്കളും മാംസത്തിൽ കലരുന്നു എന്നാണ്. നിങ്ങൾ മാംസം കഴിക്കുമ്പോൾ, അത് നിങ്ങളിൽ അനാവശ്യമായ മാനസിക ഏറ്റക്കുറച്ചിലുകൾ സൃഷ്ടിക്കാൻ ഈ അവസ്ഥ കാരണമാകുന്നു.

മാനസികരോഗികളായിത്തീർന്ന ഭൂരിഭാഗം പേർക്കും, രോഗം സ്വാഭാവികമായി ഉണ്ടാവുന്നതല്ല, മറിച്ച് വളർത്തിയെടുത്തിട്ടുള്ളതാണ്. നമ്മുടെ സാമൂഹ്യഘടനയ്ക്കുള്ളിൽ നാം ഇവ മനപ്പൂർവം സൃഷ്ടിക്കുന്നതല്ല എങ്കിൽ ഇത്രയും വലിയൊരു ശതമാനം ആളുകൾക്ക് മാനസികരോഗികളാകാൻ വഴിയില്ല.

 

 വിഷാദ രോഗത്തിനുള്ള ഗുളികകൾ  കഴിക്കുന്ന ആളുകളെ ബോധപൂർവമായ വെജിറ്റേറിയൻ ഭക്ഷണം സ്വീകരിക്കാൻ പ്രേരിപ്പിക്കുകയാണെങ്കിൽ, ഏകദേശം മൂന്ന് മാസത്തിനുള്ളിൽ,അവരിൽ പലർക്കും മരുന്ന് ഉപേക്ഷിക്കുന്ന അവസ്ഥയിൽ എത്തും. ഈശാ യോഗകേന്ദ്രത്തിലെത്തിയ നിരവധി ആളുകളുകൾക്ക് ഇത്തരം അനുഭവം ഉണ്ടായതിന്‌ ഞങ്ങൾ സാക്ഷികളാണ്.

 

ശരിയായ തിരഞ്ഞെടുപ്പുകൾ നടത്തുക

 

യുണൈറ്റഡ് സ്റ്റേറ്റ്സിലെ പുകവലി വിരുദ്ധ കാമ്പെയ്ൻ പോലെ ഭക്ഷണത്തിനായി ഫലപ്രദമായ ഒരു കാമ്പെയ്ൻ നമുക്ക് ആവശ്യമാണെന്ന് ഞാൻ കരുതുന്നു. 70 കളിൽ, യുണൈറ്റഡ് സ്റ്റേറ്റ്സിലെ പൊതു ഇടങ്ങളിലൂടെ പോകുമ്പോൾ സിഗരറ്റു പുക നിങ്ങളെ ശ്വാസം മുട്ടിക്കുമായിരുന്നു. തുടർന്ന് അവർ സജീവവും വിജയകരവുമായ ഒരു കാമ്പെയ്ൻ ആരംഭിച്ചു, അത് പൊതു ഇടത്തിലെ സിഗരറ്റു പുകയെ  ഇല്ലാതാക്കി.

ഇന്ന്, നിങ്ങൾക്ക് ഒരു റെസ്റ്റോറന്റിലേക്ക് പുകയിലയുടെ ഗന്ധമേൽക്കാതെ   പ്രവേശിക്കാൻ സാധിക്കും. എന്നാൽ പാനീയത്തിൽ ഇപ്പോഴും കാർബൺ ഡൈ ഓക്സൈഡ് ഉണ്ട്! ഒരു സമയത്ത്, പുകവലി അധികം  പേരുടെയും  ആവശ്യമായിരുന്നില്ല, അത് ഫാഷനായിരുന്നു.

മറ്റുള്ളവരുടെ മുഖത്തേക്ക് പുക പറത്തി വിടുന്നത്തിൽ ഒരു തെറ്റും കണ്ടിരുന്നില്ല.  ശരിയായ തരത്തിലുള്ള പ്രചാരണത്തിലൂടെ, ഒരു തലമുറയ്ക്കുള്ളിൽ, ഈ അവസ്ഥ പൂർണ്ണമായും മാറി. നമ്മൾ കഴിക്കുന്നതിനെക്കുറിച്ചും കുടിക്കുന്നതിനെക്കുറിച്ചും സമാനമായ വിജയകരമായ ഒരു കാമ്പെയ്ൻ ആവശ്യമാണ്.

 Photo by Anna Pelzer on Unsplash