ചോ: കീമോതെറാപ്പിയുടെ വേദനയിലൂടെ കടന്നുപോകുന്നവർക്ക്, ശരീരത്തിന്മേലുള്ള ക്ലേശങ്ങൾ കുറയ്ക്കുവാനും, അതിൽ നിന്ന് കൂടുതൽ എളുപ്പത്തിൽ പുറത്ത് വരുവാനും സഹായിക്കുന്ന എന്തെങ്കിലും മാർഗ്ഗനിർദ്ദേശങ്ങൾ താങ്ങൾക്ക് നൽകുവാൻ കഴിയുമോ ?

സദ്ഗുരു:   നിങ്ങൾ കീമോതെറാപ്പി എന്ന് വിളിക്കുന്ന സംഗതി, മരുന്നുകളുടേയും വിഷങ്ങളുടെയും ഒരു സങ്കീർണ്ണ മിശ്രിതമാണ്. അടിസ്ഥാനപരമായി കീമോതെറാപ്പിയില്‍, വളരെ വിനാശകാരിയായ മസ്റ്റാർഡ് വാതകത്തിൽ നിന്ന് വേർതിരിച്ചെടുത്ത ഒരു കൂട്ടം രാസപദാര്‍ത്ഥങ്ങളാണ്. എന്നാലിപ്പോൾ, ‘മരിക്കണോ തകര്‍ച്ചമതിയോ’ എന്നത് മാത്രമേ നമ്മള്‍ക്ക് തിരഞ്ഞെടുക്കാനവുന്നുള്ളു. മറ്റൊരേയൊരു ഐച്ഛികം മരണമാകയാൽ, ശരീരത്തെ അൽപ്പം ഹാനിക്കുന്നത് നമ്മൾ തെരഞ്ഞെടുക്കുന്നു. ശരീരവ്യവസ്ഥയെ പരിചരിക്കുന്നതിനുള്ള വളരെ ആക്രമോത്സകമായ ഒരു രീതിയാണിതെങ്കിലും, കഴിഞ്ഞ ഒരു ദശകമായി, മുമ്പുള്ളതിനേക്കാൾ വളരെ വൈദഗ്ധ്യത്തോടെയാണ് കീമോ നല്കപ്പെടുന്നത്. മുൻപ്, കീമോതെറാപ്പിയിലൂടെ കടന്ന് പോകുന്ന ഒരാളുടെ തലമുടി കൊഴിഞ്ഞു പോകുകയും, മറ്റ് പലതും സംഭവിച്ചിരുന്നു. ഇന്നത്തെ അവസ്ഥ അങ്ങനെയല്ല കാരണം അതിനുള്ള മറുമരുന്നുകൾ അവരുടെ പക്കലുണ്ട്. കൂടാതെ, ഇന്ന്, കീമോയുടെ സൗമ്യമായ ഡോസുകൾ കടത്തി വിടുന്ന കാനിസ്റ്ററുകൾ അവർ ശരീരത്തിൽ ഉറപ്പിക്കുന്നതിലൂടെ സൗമ്യമായാണ് കീമോ പുറത്ത്പോകുന്നത്. എന്തായാലും നിലവിൽ രാസപദാര്‍ത്ഥങ്ങൾ ഉപയോഗിച്ചുള്ള ഒരു യുദ്ധം നടക്കുന്നില്ല. വളരെ ലഘുവായി- വ്യവസായത്തെ പോലെ, അത് നിങ്ങളെ ഇഞ്ചിച്ചായി കൊല്ലുന്നു!

എങ്കിലും നിങ്ങളുടെ ശരീരത്തിൽ കടത്തി വിടുന്ന രാസപദാർത്ഥങ്ങൾക്ക്, അർബുദം ബാധിച്ച കോശങ്ങളെയും ആരോഗ്യകരമായ കോശങ്ങളെയും തമ്മിൽ വേർതിരിച്ചറിയുവാനുള്ള കഴിവില്ല. അവയ്ക്ക് ആകെ ചെയ്യുവാൻ കഴിയുന്നത്, വളർച്ചയുടെ ഒരു പ്രത്യേക ഘട്ടത്തിൽ എത്തി നിൽക്കുന്ന കോശങ്ങളുടെ മേൽ ആഘാതം സൃഷ്ടിക്കുമാറ്, ഈ മരുന്ന് മിശ്രിതം കൃത്യതമായ അളവില്‍ സ്വീകരിക്കാന്‍ സാഹചര്യമൊരുക്കുന്നു. അതിനപ്പുറം ഒന്നും മനസ്സിലാക്കുവാനുള്ള കഴിവ് അതിനില്ലാത്തതിനാൽ, വളർച്ചയുടെ ആ ഘട്ടത്തിൽ നിൽക്കുന്ന എല്ലാത്തിനേയും അത് ആക്രമിക്കുന്നു.

കരുതിക്കൂട്ടിയുള്ള അപകട സാധ്യത

കരുതിക്കൂട്ടിയുള്ള ഒരു കഷ്ടതയാണ് നമ്മൾ ഏറ്റെടുക്കുന്നതെങ്കിലും, ഒരു കീമോക്കും എല്ലാ അർബുദത്തേയും നശിപ്പിക്കാനാവില്ല. ഒരു പരിധി വരെ നിങ്ങൾക്ക് ആശ്വാസം നൽകുന്നുണ്ടെങ്കിലും, അതിനപ്പുറത്തേയ്ക്കുള്ളത് ശരീരം സ്വയം ഏറ്റെടുക്കുന്നു. കീമോയ്ക്കുള്ള ഒരു പ്രശ്നമെന്തെന്നാൽ, ഒരു കോശത്തെയും– അത് ആരോഗ്യമുള്ളവയായാലും അല്ലെങ്കിലും- പെരുകുവാൻ അനുവദിക്കത്തതിനാല്‍, ശരീരത്തിന്‍റെ പുനരുജ്ജീവന പ്രക്രീയയെ കാര്യമായി ബാധിക്കുന്നു. വൈദ്യശാസ്‌ത്രസംബന്ധിയായി ഡോക്ടർ എടുക്കേണ്ട ഒരു തീരുമാനമാണത്, അതിന് ഒറ്റയായ മാനദണ്ഡമൊന്നുമില്ല. ഓരോ ഡോക്‌ടറും അത് എങ്ങനെ നിർവഹിക്കുന്നുവെന്നുള്ളത് ഒരോ വ്യക്തിയെയും അനുസരിച്ചിരിക്കുമെന്നാണ് എനിക്ക് തോന്നുന്നത്. ചിലരില്‍ വളരെ കുറച്ച് പ്രതികരണങ്ങളതുണ്ടാക്കുമ്പോള്‍, മറ്റുചിലരില്‍ കൂടുതൽ ഡോസിൽ എടുക്കുന്നതിനാല്‍, കുറച്ചധികം പ്രതികരണങ്ങൾ സൃഷ്ടിക്കുന്നു.

അതിനങ്ങനെ കൃത്യമായ സൂത്രവാക്യമൊന്നുമില്ല. ലഭ്യമായ റിപ്പോർട്ടുകളുടേയും തന്‍റെ നൈപുണ്യത്തിന്‍റെയും അടിസ്ഥാനനത്തിലുള്ള ഡോക്റ്ററുടെ നിർണ്ണയമാണത്. കാലങ്ങളായി ആർജ്ജിച്ചെടുത്ത വൈദഗ്ധ്യത്തിന്‍റെ ഒരു നിശ്ചിത തലം കണ്ടിട്ടാണ് ആളുകൾ ഒരു പ്രത്യേക ഓൺകോളജിസ്റ്റിന്‍റെയടുത്ത് തന്നെ പോകുവാൻ ആഗ്രഹിക്കുന്നത്. ഇത് ഒരു തികഞ്ഞ ശാസ്ത്രമല്ലെങ്കിലും, നിങ്ങൾ നിങ്ങളുടെ വീടിനെ കീടവിമുക്തമാക്കാന്‍ ആഗ്രഹിക്കുന്നതിനാല്‍, കൊണ്ട് വീട് മുഴുവൻ പുകച്ച് കീടങ്ങളെ നശിപ്പിക്കുന്നു. ഇതിനിടയില്‍ കുറച്ച് വിഷം നിങ്ങളുടെയുള്ളിലും എത്തുന്നുണ്ടെങ്കിലും, നിങ്ങളത് സാരമാക്കുന്നില്ല കാരണം ആ കീടങ്ങളുടെ കൂടെ നിങ്ങൾക്ക് അവിടെ ജീവിക്കുനാവുന്നില്ല. ശരീരത്തിന് സംഭവിച്ചിരിക്കുന്നതുമിതാണ്. നിങ്ങൾ ഒഴിവാക്കുവാൻ ആഗ്രഹിക്കുന്ന ചിലതുണ്ടെങ്കിലും, അവയെ മാത്രം വെടിവെച്ചിടാൻ ഒരു വഴിയുമില്ല. എല്ലാത്തിനെയും ഒരേ സമയം തന്നെ നിങ്ങൾക്ക് വെടിവെയ്കേണ്ടി വരും.

കീമോയിൽ നിന്നുള്ള പുനരുജ്ജീവനം

ഇനി, ഇതിൽ നിന്നുമെങ്ങനെ സൗഖ്യം പ്രാപിക്കാം? ഇവിടുത്തെ പ്രധാന പ്രശ്നമെന്തെന്നാൽ, കോശങ്ങള്‍ പെരുകുന്നതും, ഡിഎൻഎയും, കൂടാതെ കോശങ്ങളുടെ പേരുകലിന് ആവശ്യമായ പ്രോട്ടീനും ലഭ്യമല്ലാതായിരിക്കുന്നു. ഇത് പുനരുജ്ജീവന പ്രക്രീയയെ പ്രതികൂലമായി ബാധിക്കുന്നു. ഒരു നിശ്ചിത പരിധിക്കപ്പുറമത് പോയാൽ പല തരത്തിലുള്ള പ്രശ്നങ്ങളുണ്ടായെക്കാം. കാതലായ പ്രശ്നങ്ങൾ പലതുണ്ടെന്ന് നമ്മൾക്കറിയാമെങ്കിലും, അവ എത്രത്തോളമുണ്ടെന്ന് ആരെങ്കിലും ശരിക്ക് പരിശോധിച്ചിട്ടുണ്ടെന്ന് ഞാൻ കരുതുന്നില്ല. കീമോ കാലാവധി കഴിഞ്ഞതിന് ശേഷം, കോശങ്ങള്‍ പെരുകുന്നത് സാധാരണ നിലയിലേക്ക് തിരികെ കൊണ്ട് വരിക എന്നതാണ് ഏറ്റവും പ്രധാനപ്പെട്ട കാര്യം. അതായത്, പഴയ കോശങ്ങൾക്ക് പകരം പുതിയ കോശങ്ങൾ ഉണ്ടാകുന്ന പുനരുജ്ജീവന പ്രക്രീയയെ എത്രയും വേഗം സാധാരണ നിലയിലെത്തിക്കണം. ഇതിലേക്കായി നമ്മൾക്ക് ചെയ്യാവുന്ന നിരവധി ക്രീയകളുണ്ട്. ഭൂത ശുദ്ധിയോ അല്ലെങ്കിൽ ഭൂതങ്ങളെ കൊണ്ട് നിങ്ങൾക്ക് ചെയ്യുവാൻ കഴിയുന്ന ഏതൊരു പ്രക്രീയയ്ക്കും ക്രമാതീതമായി മെച്ചപ്പെടുത്തുവാൻ കഴിയും (പഞ്ചഭൂതങ്ങള്‍). അർബുദം സ്ഥിരീകരിക്കപ്പെട്ടതിന് ശേഷം, ഒരു വൈദ്യചികിത്സയും തേടാതിരുന്ന ചിലരേ എനിക്കറിയാം. ചില നിർദിഷ്ട കാര്യങ്ങൾ ചെയ്തുകൊണ്ട് ദിവസേന നാല് മുതൽ ആറ് മണിക്കൂറുകൾ ശുദ്ധ ജലത്തിൽ കിടക്കുക മാത്രമേ അവർ ചെയ്തുള്ളൂ. സമുദ്രത്തിലോ, ഒരു നദിയിലോ, ഒരു ജലാശയത്തിലോ, അല്ലെങ്കിൽ അതുപോലുള്ള ഏതെങ്കിലുമൊന്നിലോ മുങ്ങികിടന്നുകൊണ്ട്, ഒരു വൈദ്യചികിത്സയുമില്ലാതെ അവർ അർബുദവിമുക്തരായി.

 

അർബുദ കോശങ്ങളെ എങ്ങനെ നശിപ്പിക്കാമെന്ന് മാത്രം വൈദ്യശാസ്ത്രം അന്വേഷിക്കുമ്പോള്‍, അർബുദം ഉടലെടുക്കുന്നതിന് മുൻപ് തന്നെ, അതിൽ നിന്ന് സ്വയം സംരക്ഷിക്കുവാൻ, ആരോഗ്യമുള്ള കോശങ്ങളെ എങ്ങനെ കൂടുതൽ കെൽപ്പുള്ളവയാക്കിയെടുക്കാം എന്നാണ് യോഗവ്യവസ്ഥ അന്വേഷിക്കുന്നത്. കേവലം ജലവുമായി സമ്പർക്കത്തിലിരുന്ന് കൊണ്ട് അതിൽ നിന്ന് നിങ്ങൾക്ക് പുറത്ത് വരാമെന്നത് ഒരു സാധ്യതയാണെങ്കിലും, ഇത്തരം കാര്യങ്ങൾ ചെയ്യുവാനുള്ള കെൽപ്പ് എല്ലാവർക്കും ഉണ്ടായിക്കൊള്ളണമെന്നില്ല. അതിലുപരി, അത്തരമൊരു റിസ്‌ക് എടുക്കുന്നത് ഉചിതവുമായിരിക്കില്ല. നിങ്ങൾക്ക് അർബുദമാണെന്ന് സ്ഥിരീകരിച്ച് കഴിഞ്ഞാൽ, ചെയ്യേണ്ട ഏറ്റവും നല്ല കാര്യം, ചികിത്സ പൂർത്തീകരിച്ച ശേഷം മറ്റുള്ള കാര്യങ്ങൾ ചെയ്യുക എന്നതാണ്. ഇത് പുനരാവർത്തനം ഒഴിവാക്കുവാൻ സഹായിക്കും. യോഗവ്യവസ്ഥയിൽ പല ക്രീയകളുണ്ടെങ്കിലും, അർബുദത്തിന്‍റെ കാര്യമാകുമ്പോൾ, റിസ്‌കിന്‍റെ തലം വളരെ കൂടുതലാകയാലും, അനുവദിത സമയം വളരെ കുറഞ്ഞതാകയാലും, സാധാരണ നിലയിൽ നമ്മൾ ഒരു ഭാഗ്യ പരീക്ഷണത്തിന് മുതിരാറില്ല.

കീമോയുടെ പാര്‍ശ്വഫലങ്ങളിൽ നിന്നുള്ള മുക്തിക്കുവേണ്ടി ഞങ്ങൾ നിർവഹിക്കുന്ന, ഭൂതങ്ങളെ ആസ്പദമാക്കിയുള്ള ക്രീയകൾ അത്യന്തം പ്രയോജനകരമാണ്. അവയിലൂടെ ആളുകൾക്ക് അവരുടെ പുനരുജ്ജീവന പ്രക്രീയ വളരെ ഫലപ്രദമായി വീണ്ടെടുക്കുവാൻ കഴിയും. പൊതുവേയുള്ള വ്യായാമങ്ങൾക്കും ഗുണകരമായ പ്രഭാവം സൃഷ്ടിക്കുവാൻ കഴിയും, പക്ഷെ നിങ്ങൾ ഭൂത ശുദ്ധിയോടും യുക്തമായ ആഹാരക്രമത്തോടും കൂടി ശരിയായ തരത്തിലുളള യോഗവിധികൾ ചെയ്യുകയാണെങ്കിൽ, സ്വാഭാവിക പുനരുജ്ജീവന തലത്തിലേക്ക് മടങ്ങി വരുവാനുള്ള ശേഷി നിങ്ങളുടെ ശരീരത്തിന് ദ്രുതഗതിയില്‍ ആർജ്ജിക്കുവാനാകും. അത് പെട്ടെന്ന് നടക്കുന്നില്ലെങ്കിലും, നിങ്ങൾ അർബുദത്തെ തരണം ചെയ്തേക്കാം, പക്ഷെ ആരോഗ്യപൂര്‍ണ്ണമായിരിക്കുന്നതിന്‍റെ ആനന്ദം നിങ്ങൾക്കുണ്ടാകില്ല കാരണം പുനരുജ്ജീവന പ്രക്രീയ മെച്ചപ്പെട്ടതല്ലെങ്കില്‍, നിങ്ങളുടെ ശരീരം നിങ്ങളെ പല രീതികളിൽ വലിച്ച് താഴെയിട്ടു കൊണ്ടേയിരിക്കും.

Editor’s Note: For more of Sadhguru’s insights on cancer and healthy living, download the ebook, Cancer – A Yogic Perspective.