ആയുഷ്മാൻ ഖുരാന: നമസ്കാരം സദ്ഗുരു ജി. ഞാൻ ആയുഷ്മാൻ ഖുരാന, ഞാൻ വളരെയധികം രാഷ്ട്രീയ അവബോധമുള്ളയാളാണ്. രാഷ്ട്രീയമായി ഇന്ത്യ വളരെ ദുർബലമാണ്. കാരണം നമ്മുടേത് ഒരു ബഹുസ്വര സമൂഹമാണ്- നമുക്ക് വളരെയധികം സംസ്കാരങ്ങളും, മതങ്ങളും, പ്രദേശങ്ങളും, ജാതികളും, വർണ്ണങ്ങളും, വർഗ്ഗങ്ങളും ഉണ്ട്. തീവ്ര വലതുപക്ഷവും തീവ്ര ഇടതുപക്ഷവും രണ്ടും വളരെ അപകടകരമാണെന്ന് ഞാൻ ഉറച്ച് വിശ്വസിക്കുന്നു, ഒരു പക്ഷെ എൻറെ രാഷ്ട്രീയ നിലപാട് ഇവക്കു രണ്ടിലും ഇടയിലാണ്. അപ്പോൾ ശരിയായ നിലപാട് എന്താണെന്നാണ് അങ്ങ് കരുതുന്നത്? നാം ഇവിടെ നിന്നും പോകേണ്ടത് എങ്ങോട്ടാണ്? കാരണം ഇതല്‍പം കുഴപ്പം പിടിച്ചൊരു സംഗതിയാണ്.

സദ്ഗുരു: ആയുഷ്മാൻ - ദീർഘകാലം ജീവിക്കുന്ന ഒരുവൻ. ഒരു സജീവ ജനാധിപത്യം എന്നതിനർത്ഥം, നിങ്ങൾ ഒരിക്കലും, ഒരു തരത്തിലുമുള്ള നിലപാടെടുക്കുന്നില്ല എന്നാണ്, നിങ്ങൾ ഒരു സജീവ ജനാധിപത്യമാണ് ആഗ്രഹിക്കുന്നതെങ്കിൽ. യുണൈറ്റഡ് സ്റ്റേറ്റ്സിൽ അത് വളരെ ശക്തമായ രീതിയിൽ സംഭവിക്കുന്നു, അവിടെ അത് രണ്ട് വ്യത്യസ്ത മതങ്ങളെ പോലെ ആയിത്തീർന്നു- നിങ്ങൾ ഡെമോക്രാറ്റ് ആണോ അതോ റിപ്പബ്ലിക്കനാണോ? അല്ല, എന്‍റെ മുത്തച്ഛൻ ഒരു റിപ്പബ്ലിക്കൻ ആയിരുന്നു, എന്‍റെ അച്ഛൻ ഒരു റിപ്പബ്ലിക്കൻ ആയിരുന്നു, അതുകൊണ്ട് ഞാനും റിപ്പബ്ലിക്കനാണ്.

ഒരിക്കല്‍ ഇത് സംഭവിച്ചു... ഡെമോക്രാറ്റുകള്‍ എപ്പോഴും റിപബ്ലിക്കുകാര്‍ക്ക് വോട്ട് ചെയ്യുന്ന ഒരു ചുവപ്പു സംസ്ഥാനത്തില്‍ പ്രചരണം നടത്താന്‍ പോയി.ഒരു ഡെമോക്രാറ്റുകാരന്‍ ആരോടോ ചോദിച്ചു, “നിങ്ങള്‍ ഡെമോക്രാറ്റുകാര്‍ക്ക് വോട്ട് ചെയ്യാത്തതെന്താണ്?” ആ മനുഷ്യന്‍ ഉത്തരം പറഞ്ഞു, “എന്‍റെ മുത്തച്ഛൻ ഒരു റിപ്പബ്ലിക്കൻ ആയിരുന്നു, എന്‍റെ അച്ഛൻ ഒരു റിപ്പബ്ലിക്കൻ ആയിരുന്നു, അതുകൊണ്ട് ഞാനും റിപ്പബ്ലിക്കനാണ്.” ഡെമോക്രാറ്റുകാരന് അല്‍പം ദേഷ്യം തോന്നി, എന്നിട്ട് ചോദിച്ചു, “നിങ്ങളുടെ അപ്പൂപ്പന്‍ ഒരു മണ്ടനായിരുന്നു, നിങ്ങളുടെ അച്ഛനും ഒരു മണ്ടനായിരുന്നു, അങ്ങനെയെങ്കില്‍ നിങ്ങള്‍ ആരാകുമായിരുന്നു?” മറ്റേയാള്‍ പറഞ്ഞു, “ഉം, ഞാനൊരു ഡെമോക്രാറ്റ് ആകുമായിരുന്നു.”

ഞാൻ വലത്താണോ, ഇടത്താണോ, നടുക്കാണോ.. അല്ല. നിങ്ങൾ ഈ നിലപാട് എടുക്കുന്ന നിമിഷം, നിങ്ങൾ ജനാധിപത്യത്തെ നശിപ്പിക്കുകയാണ്, കാരണം നിങ്ങൾ അതിനെ ഫ്യൂഡലിസത്തിലേക്ക് തിരിച്ച് കൊണ്ടു വരികയാണ്.

ഒരു സജീവ ജനാധിപത്യത്തിൽ നിങ്ങൾ ഒരിക്കലും ഒരു നിലപാടെടുക്കാൻ പാടില്ല, ഇതു നാം മറന്നു പോയിരിക്കുന്നു. നമ്മുടെ രാജ്യവും ആ ദിശയിലേക്കാണ് നീങ്ങുന്നത്, നിങ്ങൾ ഇവിടെയാണോ അതോ അവിടെയാണോ? ശരി, ഞാൻ അടുത്ത തെരഞ്ഞെടുപ്പിനായി എന്‍റെ മനസ്സിനെ തയ്യാറാക്കിയിട്ടില്ല, ആര്, എങ്ങനെയാണ് പ്രവർത്തിക്കുന്നതെന്ന് നമുക്ക് നോക്കാം, ആരാണ് കൂടുതൽ ബോധം പ്രകടമാക്കുന്നത്.

ഞാൻ വലത്താണോ, ഇടത്താണോ, നടുക്കാണോ.. അല്ല. നിങ്ങൾ ഈ നിലപാട് എടുക്കുന്ന നിമിഷം, നിങ്ങൾ ജനാധിപത്യത്തെ നശിപ്പിക്കുകയാണ്, കാരണം നിങ്ങൾ അതിനെ ഫ്യൂഡലിസത്തിലേക്ക് തിരിച്ച് കൊണ്ടു വരികയാണ്. നമ്മൾ ... ഈ വർഗ്ഗമെന്നാൽ നമ്മൾ ഈ രീതിയിൽ മാത്രമേ വോട്ടു ചെയ്യൂ എന്നാണ്, ആ വർഗ്ഗമെന്നാൽ നമ്മൾ ആ രീതിയിൽ മാത്രമേ വോട്ടു ചെയ്യൂ എന്നും. നിങ്ങൾ ജനാധിപത്യത്തെ ഇല്ലാതാകും, അവിടെ ജനാധിപത്യം ശേഷിക്കുകയില്ല.

ഒരു സജീവ ജനാധിപത്യത്തിൽ നിങ്ങൾ ഒരിക്കലും ഒരു നിലപാടെടുക്കാൻ പാടില്ല, ഇതു നാം മറന്നു പോയിരിക്കുന്നു.

ഒരു ജനാധിപത്യമെന്നാല്‍, ഓരോ തവണയും, നിങ്ങളുടെ നിലപാടുകള്‍ നിങ്ങള്‍ വിലയിരുത്തണം. അത് സ്ഥിരമായ നിലപാടായിരിക്കരുത്. ഇപ്പോൾ, അമേരിക്കയില്‍, എനിക്ക് തോന്നുന്നത്, നാല് മുതൽ അഞ്ച് ശതമാനം വരെ ആളുകൾ മാത്രമാണ് ആര് ജയിക്കണം, ആര് തോൽക്കണം എന്ന് തീരുമാനിക്കുന്നത്. ബാക്കിയുള്ളവർ ഇതിനകം തന്നെ നിശ്ചയിച്ചിട്ടുണ്ട്.

ഇന്ത്യയിൽ ഈ ശതമാനം പത്ത് മുതൽ പന്ത്രണ്ടു വരെയാകാം, ഒരുപക്ഷേ പരമാവധി പതിനഞ്ചു ശതമാനം വരെ, എന്നാൽ വരുന്ന തിരഞ്ഞെടുപ്പോടെ നമ്മളും അമേരിക്കയിലേത് പോലുള്ള ശതമാനത്തിലേക്ക് എത്തുമെന്ന് ഞാൻ കരുതുന്നു. കാരണം നിങ്ങൾ ഇവിടെയോ അല്ലെങ്കിൽ അവിടെയോ നിൽക്കണമെന്ന ആവശ്യം വളരെ ശക്തമായി വരികയാണ്, ഞാൻ ഒരിടത്തുമില്ല എന്ന് നിങ്ങൾക്ക് പറയാൻ കഴിയുന്നില്ല.

ജനാധിപത്യത്തിലെ ഏറ്റവും മഹത്തായ കാര്യം, രക്തച്ചൊരിച്ചിൽ ഇല്ലാതെ അധികാര മാറ്റം സംഭവിക്കുന്നു എന്നതാണ്.

ജനാധിപത്യത്തിലെ ഏറ്റവും മഹത്തായ കാര്യം, രക്തച്ചൊരിച്ചിൽ ഇല്ലാതെ അധികാര മാറ്റം സംഭവിക്കുന്നു എന്നതാണ്. ഒരു കുടുംബത്തില്‍ വരെ, ആവശ്യത്തിനു സ്വത്തുക്കള്‍ ഉണ്ടെങ്കില്‍, രക്തം ചിന്താതെ അധികാര മാറ്റം സംഭവിക്കില്ല. എന്നാലിന്ന് വലിയ രാജ്യങ്ങളില്‍, ഒരു കൂട്ടരില്‍ നിന്നും മറ്റൊരു കൂട്ടരിലേക്ക് അധികാരം രക്തം ചിന്താതെ കൈമാറപ്പെടുന്നു.

എന്നാൽ നിങ്ങൾ ഒരു ഗോത്ര മനസ്ഥിതിയിലേക്ക് വരുമ്പോൾ, അധികാര മാറ്റത്തിനായി എപ്പോഴും യുദ്ധമുണ്ടാകുന്ന ഗോത്ര സമൂഹത്തിലേക്ക് നിങ്ങൾ മടങ്ങി പോകുകയാണ്. ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വരെ, ഡിജിറ്റല്‍ ആള്‍ക്കൂട്ടങ്ങള്‍ തമ്മില്‍ത്തമ്മില്‍ യുദ്ധം ചെയ്യുകയാണ്. ഇത് ഗോത്ര യുദ്ധരീതിയാണ്‌.

ഇതെന്നെ വളരെയധികം അപ്രിയനാക്കുമെന്ന്‍ എനിക്കറിയാം – എന്നാലും പാര്‍ട്ടി മെമ്പര്‍ഷിപ്പുകള്‍ നിര്‍ത്തലാക്കണം, കാരണം ഇതൊരു ഗോത്രം പോലെയായി മാറുകയാണ്. നാമൊരു ജനാധിപത്യമായി പക്വത പ്രാപിക്കേണ്ട സമയമായിരിക്കുന്നു.

നിങ്ങളിതു തുടര്‍ന്നു പോയാല്‍, അധിക്ഷേപം, അധിക്ഷേപം, അധിക്ഷേപം – ഒരാള്‍ ഒരു വാളോ, തോക്കോ ആയി പുറത്തു വന്ന് ആളുകളെ കൊല ചെയ്യാന്‍ തുടങ്ങുകയെന്നത് അധികം അകലെയല്ല. ഇപ്പോള്‍ തന്നെ ഏതെങ്കിലും ജനസമൂഹത്തിന് നേര്‍ക്ക് വാട്ട്‌സാപ്പ് മെസ്സേജുകളിലൂടെ കലാപം അഴിച്ചു വിടാന്‍ സാധിക്കും.

ഞാന്‍ വിചാരിക്കുന്നത് – ഇതെന്നെ വളരെയധികം അപ്രിയനാക്കുമെന്ന്‍ എനിക്കറിയാം – എന്നാലും പാര്‍ട്ടി മെമ്പര്‍ഷിപ്പുകള്‍ നിര്‍ത്തലാക്കണം, കാരണം ഇതൊരു ഗോത്രം പോലെയായി മാറുകയാണ്. നാമൊരു ജനാധിപത്യമായി പക്വത പ്രാപിക്കേണ്ട സമയമായിരിക്കുന്നു. ആയതിനാൽ, ആയുഷ്മാൻ നിങ്ങൾ ഒരു നിലപാടും എടുക്കേണ്ടതില്ല. നാലര വർഷത്തിന്‍റെ അവസാനത്തിൽ എന്താണ് സംഭവിച്ചതെന്ന് വിലയിരുത്താൻ നാല് മുതൽ ആറ് മാസം വരെ സമയമെടുക്കുക. ഈ നാലര വർഷത്തിനുള്ളിൽ സംഭവിച്ചതെന്തെല്ലാമാണ്, അവർക്ക് ഒരിക്കൽ കൂടി അവസരം നൽകണമോ, അതോ ഒരു പുതിയ കൂട്ടരെ കണ്ടെത്തുകയാണോ നല്ലത്, ഇത് ഓരോ പൗരനും അവസാന മൂന്ന് മുതൽ ആറ് മാസം വരെയുള്ള കാലത്ത് തീരുമാനിക്കേണ്ട ഒരു കാര്യമാണ്.

Editor's Note: നിങ്ങളൊരു വിവാദമായ ചോദ്യത്തിന് ഉത്തരം തേടുകയാണോ?, അതോ സദാചാരത്തെ സംബന്ധിച്ച ഒരു ചോദ്യം നിങ്ങള്‍ അലട്ടുന്നുണ്ടോ?, അതോ മറ്റാരും ഉത്തരം തരാത്ത ചോദ്യങ്ങള്‍ ഉള്ളില്‍ ജ്വലിക്കുന്നുണ്ടോ? എങ്കില്‍ നിങ്ങള്‍ക്ക് നിങ്ങളുടെ ചോദ്യങ്ങള്‍ സദ്ഗുരുവിനോട് ചോദിക്കാം UnplugWithSadhguru.org.