ചർമ്മത്തിന് ഗുണപ്രദമായതും, ക്യാൻസറിനും, ബാക്റ്റീരിയക്കും എതിരെ പ്രവർത്തിക്കുന്നതും, യോഗ സാധനയിൽ പ്രയോജനപ്രദമായ രീതിയിൽ ഉപയോഗിക്കാവുന്നതും വൈവിധ്യമാർന്നതും പ്രകൃതിദത്തവുമായ ഉൽ‌പന്നമായ വേപ്പിന്റെ ഗുണഗണങ്ങളെകുറിച്ച് സദ്ഗുരു വിവരിക്കുന്നു.

സദ്‌ഗുരു: വേപ്പ് വളരെ സവിശേഷമായ ഒരു വൃക്ഷമാണ്, ഭൂമിയിലെ ഏറ്റവും സങ്കീർണ്ണമായ ഇല വേപ്പിലയാണ്. വേപ്പിലയിൽ ജൈവശാസ്ത്രപരമായി സജീവമായ 130 വ്യത്യസ്ത സംയുക്തങ്ങളുണ്ട്, കൂടാതെ ഭൂമിയിൽ നിങ്ങൾക്ക് കാണാൻ സാധ്യമായ ഏറ്റവും സങ്കീർണ്ണമായ ഇലകളിൽ ഒന്നാണ് വേപ്പ് ഇല.

Click Image to Enlarge
Embed this infographic

1. കാൻസറിനെതിരെ പ്രവർത്തിക്കാൻ വേപ്പ് സഹായിക്കുമോ?

/pullquote]

നിങ്ങൾ എല്ലാ ദിവസവും വേപ്പ് കഴിക്കുകയാണെങ്കിൽ, ഇത് ശരീരത്തിലെ കാൻസർ കോശങ്ങളുടെ എണ്ണം ഒരു നിശ്ചിത പരിധിക്കുള്ളിൽ നിലനിർത്തും അവിശ്വസനീയമായ നിരവധി ഔഷധ ഗുണങ്ങൾ വേപ്പിന് ഉണ്ട്. അതിൽ ഏറ്റവും പ്രധാനപ്പെട്ട കാര്യം, ഇത് കാൻസർ കോശങ്ങളെ നശിപ്പിക്കുന്നു എന്നതാണ്. എല്ലാവരുടെയും ശരീരത്തിൽ ക്യാൻസർ കോശങ്ങളുണ്ട്, എന്നാൽ സാധാരണയായി അവ അസംഘടിതമാണ്. എന്നിരുന്നാലും, നിങ്ങൾ ശരീരത്തിൽ ചില സാഹചര്യങ്ങൾ സൃഷ്ടിക്കുകയാണെങ്കിൽ, അവ ഒത്തുകൂടി പ്രവർത്തനക്ഷമമാക്കപ്പെടും. ഈ കോശങ്ങൾ അസംഘടിതമായിരിക്കുന്നിടത്തോളം കാലം അവ ഒരു പ്രശ്നവുമുണ്ടാക്കില്ല. എന്നാൽ അവയെല്ലാം ഒരിടത്ത് ഒത്തുകൂടിയാൽ പിന്നെ അതിനെ അടിച്ചമർത്തുക എന്ന ഒരു പ്രശ്നമായിത്തീരുന്നു. നിസ്സാര കുറ്റകൃത്യങ്ങളിൽ നിന്ന് സംഘടിത കുറ്റകൃത്യങ്ങളിലേക്കുള്ള മാറ്റം പോലെയാണ് ഇത്. നിങ്ങൾ എല്ലാ ദിവസവും വേപ്പ് കഴിക്കുകയാണെങ്കിൽ, ഇത് ശരീരത്തിലെ കാൻസർ കോശങ്ങളുടെ എണ്ണം ഒരു നിശ്ചിത പരിധിക്കുള്ളിൽ നിലനിർത്തും, അതിനാൽ അവ നിങ്ങളുടെ സിസ്റ്റത്തിനെതിരെ സംഘർഷമുണ്ടാക്കുകയില്ല.

2. അണുബാധക്കെതിരെ വേപ്പ്

ലോകം ബാക്ടീരിയകളാൽ നിറഞ്ഞതാണ്. ശരീരവും അങ്ങനെതന്നെ. നിങ്ങൾക്ക് സങ്കൽപ്പിക്കാവുന്നതിലും കൂടുതൽ സൂക്ഷ്മാണുക്കൾ നിങ്ങളിൽ വസിക്കുന്നുണ്ട്. ഈ ബാക്ടീരിയകളിൽ ഭൂരിഭാഗവും പ്രയോജനപ്രദമായവയാണ്. അവയില്ലാതെ നിങ്ങൾക്ക് ഒന്നും തന്നെ ദഹിപ്പിക്കാൻ കഴിയില്ല. ശരിക്കും പറഞ്ഞാൽ, അവയില്ലാതെ നിങ്ങൾക്ക് നിലനിൽക്കാൻ കഴിയില്ല. എന്നാൽ ചില ബാക്ടീരിയകൾ നിങ്ങളെ പ്രശ്നത്തിലാക്കും. ഈ ബാക്ടീരിയകളെ നിയന്ത്രിക്കാൻ നിങ്ങളുടെ ശരീരം നിരന്തരം ഊർജ്ജം ചെലവഴിക്കുന്നുണ്ട്. ബാക്ടീരിയയുടെ അളവ് കൂടുകയാണെങ്കിൽ നിങ്ങൾക്ക് "മന്ദത" അനുഭവപ്പെടും, കാരണം നിങ്ങളുടെ പ്രതിരോധ സംവിധാനത്തിനു അവയ്‌ക്കെതിരെ പോരാടുന്നതിന് വളരെയധികം ഊർജ്ജം ചെലവഴിക്കേണ്ടതായി വരുന്നു. വേപ്പ് ആന്തരികമായും ബാഹ്യമായും ഉപയോഗിക്കുന്നതിലൂടെ, ഈ ബാക്ടീരിയകൾ അമിതമായി വളരാത്ത വിധത്തിൽ നിങ്ങൾക്ക് അവയെ നിയന്ത്രിക്കാൻ സാധിക്കുന്നു. കൂടാതെ അവയ്‌ക്കെതിരെ പോരാടുന്നതിന് നിങ്ങളുടെ ശരീരത്തിന് വളരെയധികം ഊർജ്ജം ചെലവഴിക്കേണ്ടി വരുന്നുമില്ല. നിങ്ങൾ ദിവസേന ഒരു നിശ്ചിത അളവിൽ വേപ്പ് കഴിക്കുകയാണെങ്കിൽ, ഇത് പ്രധാനമായും കുടൽ മേഖലയിലെ പ്രശ്നകരമായ ബാക്ടീരിയകളെ നശിപ്പിക്കും, അതിലുപരി നിങ്ങളുടെ വൻകുടൽ പൊതുവെ ശുദ്ധവും അണുബാധയില്ലാത്തതുമായി നിലനിൽക്കുന്നു. വേപ്പ് ആന്തരികമായും ബാഹ്യമായും ഉപയോഗിക്കുന്നതിലൂടെ, ഈ ബാക്ടീരിയകൾ അമിതമായി വളരാത്ത വിധത്തിൽ നിങ്ങൾക്ക് അവയെ നിയന്ത്രിക്കാൻ സാധിക്കുന്നു മാത്രമല്ല ശരീരത്തിന്റെ ചില ഭാഗങ്ങളിൽ നേരിയ ഗന്ധം അനുഭവപ്പെടുന്നുവെങ്കിൽ, അവിടെ ബാക്ടീരിയകൾ കുറച്ചുകൂടി സജീവമാണെന്നാണ് അർത്ഥമാക്കുന്നത്.

 

ചർമ്മരോഗങ്ങൾക്കുള്ള വീട്ടുചികിത്സ

മിക്കവാറും എല്ലാവർക്കും ചില ചെറിയ ചർമ്മ പ്രശ്നങ്ങളുണ്ടാകും, എന്നാൽ നിങ്ങൾ വേപ്പ് ഉപയോഗിച്ച് ശരീരം കഴുകുകയാണെങ്കിൽ, അത് വൃത്തിയും തിളക്കവും ഉള്ളതായി മാറുന്നു. കുളിക്കുന്നതിനുമുമ്പ് നിങ്ങളുടെ ശരീരം വേപ്പ് അരച്ചത് ഉപയോഗിച്ച് തടവി, ഉണങ്ങിക്കഴിയുമ്പോൾ, വെള്ളത്തിൽ കഴുകുക, ഇത് മികച്ച ഒരു ആൻറി ബാക്ടീരിയൽ ക്ലെൻസറായി പ്രവർത്തിക്കും. അതല്ലെങ്കിൽ നിങ്ങൾക്ക് കുറച്ച് വേപ്പ് ഇലകൾ രാത്രി വെള്ളത്തിൽ മുക്കിവയ്ക്കുക, എന്നിട്ട് രാവിലെ ഈ വെള്ളത്തിൽ കുളിക്കാവുന്നതുമാണ്.

3. യോഗസാധനയിൽ വേപ്പിന്റെ ഗുണങ്ങൾ

ഇതിലെല്ലാമുപരി, വേപ്പ് ശരീരത്തിൽ ഉഷ്ണം സൃഷ്ടിക്കുന്നു. സിസ്റ്റത്തിനുള്ളിൽ തീവ്രമായ ഊർജ്ജം ഉൽ‌പാദിപ്പിക്കുവാൻ ഈ താപം സഹായിക്കുന്നു. വ്യത്യസ്ത ഗുണങ്ങൾ ശരീരത്തിൽ മുഖ്യമായി നിൽക്കുന്നുണ്ട്- ഇവയിൽ രണ്ടെണ്ണം പരമ്പരാഗതമായി പറഞ്ഞാൽ ശീത, ഉഷ്ണ എന്നിവയാണ്. ഇംഗ്ലീഷിലെ “ശീത” യുടെ ഏറ്റവും അടുത്ത വാക്ക് “തണുപ്പ്” എന്നാണ്, എന്നാൽ അത് ശരിക്കും അതല്ല. നിങ്ങളുടെ ശരീരം ശീതമാവുകയാണെങ്കിൽ പോവുകയാണെങ്കിൽ, ശരീരത്തിലെ മ്യൂക്കസിന്റെ (കഫം ) അളവ് ഉയരും. നിങ്ങളുടെ ശരീരത്തിലെ അധിക മ്യൂക്കസ് ജലദോഷം മുതൽ സൈനസൈറ്റിസ് പോലെയുള്ള വിവിധ അവസ്ഥകളുമായി ബന്ധപ്പെട്ട പ്രശ്നങ്ങളുണ്ടാക്കുന്നു.

 

വേപ്പ് ശരീരത്തിൽ ഉഷ്ണം സൃഷ്ടിക്കുന്നു. സിസ്റ്റത്തിനുള്ളിൽ തീവ്രമായ ഊർജ്ജം ഉൽ‌പാദിപ്പിക്കുവാൻ ഈ താപം സഹായിക്കുന്നു ഒരു ഹഠയോഗിയെ സംബന്ധിച്ചിടത്തോളം, വേപ്പ് വളരെ പ്രധാനമാണ്, കാരണം ഇത് ശരീരത്തെ ഉഷ്ണമുള്ളതാക്കി നിലനിർത്തുന്നു. ഉഷ്ണ എന്നാൽ നിങ്ങളിൽ കുറച്ച് അധിക "ഇന്ധനം" ഉണ്ടെന്നാണ് അർത്ഥമാക്കുന്നത്. അജ്ഞാതമായ തലങ്ങൾ പര്യവേക്ഷണം ചെയ്യുന്ന ഒരു സാധകന്, തന്റെ ശരീരത്തിന് അധിക ശക്തി വേണ്ടിവന്നാൽ, അധിക ഇന്ധനം വഹിക്കുന്നത് സുരക്ഷിതമാണ്. അതിലൂടെ താപം സാധാരണയായി ആവശ്യമുള്ളതിനേക്കാൾ അല്പം ഉയരത്തിൽ നിലനിർത്താൻ നിങ്ങൾ ആഗ്രഹിക്കുന്നു. ശരീരം ശീത- അവസ്ഥയിലാണെങ്കിൽ, നിങ്ങൾക്ക് കൂടുതൽ പ്രവർത്തിക്കാൻ കഴിയില്ല. നിങ്ങളുടെ ശരീരത്തിൽ അൽപ്പം ഉഷ്ണം നിലനിർത്തുകയാണെങ്കിൽ, നിങ്ങൾ യാത്ര ചെയ്യുകയോ പുറത്ത് ഭക്ഷണം കഴിക്കുകയോ മറ്റെന്തിനോടെങ്കിലും സമ്പർക്കത്തിൽ വരുകയോ ചെയ്താൽ പോലും, നിങ്ങളിൽ ഉള്ള ഈ അധിക താപം സ്വയം എരിഞ്ഞു ബാഹ്യ സ്വാധീനങ്ങളെ കൈകാര്യം ചെയ്തോളും. ആ രീതിയിൽ വേപ്പ് ഒരു വലിയ ആശ്രയമാണ്.

ഓർക്കേണ്ട കാര്യങ്ങൾ

പ്രധാനമായും ഓർമ്മിക്കേണ്ട ഒരു കാര്യം, വേപ്പ് അമിതമായി കഴിച്ചാൽ അത് ബീജകോശങ്ങളെ നശിപ്പിക്കും. ഗർഭസ്ഥശിശുവിന്റെ ആദ്യ നാലോ അഞ്ചോ മാസങ്ങളിൽ, ഭ്രൂണം വികസിക്കുമ്പോൾ, ഗർഭിണികൾക്ക് വേപ്പ് നൽകരുത്. വേപ്പ് അണ്ഡാശയത്തിന് കേടുപാടുകൾ ഒന്നും വരുത്തുന്നില്ല, എന്നാൽ ഇത് അമിത താപത്തിനു കാരണമാകുന്നു. ഒരു സ്ത്രീ ഗർഭം ധരിക്കുകയും ശരീരത്തിൽ വളരെയധികം താപം ഉണ്ടാകുകയും ചെയ്യുമ്പോൾ, ഗർഭസ്ഥശിശുവിന് അത് ദോഷമാണ്. ഒരു സ്ത്രീ ഗർഭം ധരിക്കാൻ ഒരുങ്ങുകയാണെങ്കിൽ, അവൾ വേപ്പ് കഴിക്കരുത്, കാരണം അമിതമായ ചൂട് ഉണ്ടാകും, കൂടാതെ അവളുടെ ശരീരം കുഞ്ഞിനെ ഒരു അന്യശരീരം പോലെയാണ് പരിഗണിക്കുക.

ഒരു സ്ത്രീ ഗർഭം ധരിക്കാൻ ഒരുങ്ങുകയാണെങ്കിൽ, അവൾ വേപ്പ് കഴിക്കരുത്, കാരണം അമിതമായ ചൂട് ഉണ്ടാകും

താപം വർദ്ധിക്കുകയാണെങ്കിൽ, ശരീരത്തിൽ ചില മാറ്റങ്ങൾ സംഭവിക്കും- സ്ത്രീകളിൽ ഇത് പുരുഷന്മാരേക്കാൾ കൂടുതൽ പ്രകടമാകും. ഇത് ശരീരത്തിന്റെ സാധാരണ പ്രക്രിയയെ ബാധിക്കുന്നുവെങ്കിൽ, ഒരു പരിധിവരെ ഞങ്ങൾ താപം കുറയ്ക്കുന്നു, എന്നാൽ പൊതുവെ വേപ്പ് ഉപേക്ഷിക്കാൻ ഞങ്ങൾ പറയില്ല, കാരണം സാധന ചെയ്യുന്ന ആളുകൾക്ക്, ശരീരത്തിൽ കുറച്ച് താപം ആവശ്യമാണ്. ദിവസേന വേപ്പ് ഉപയോഗിച്ച് തുടങ്ങിയാൽ, ചില സ്ത്രീകൾക്ക് അവരുടെ ആർത്തവചക്രം കുറയുന്നതായി കണ്ടേക്കാം. അത്തരം സന്ദർഭങ്ങളിൽ, കൂടുതൽ വെള്ളം കുടിക്കുക. ചൂട് കുറയ്ക്കാൻ കൂടുതൽ വെള്ളം മാത്രം മതിയാകുന്നില്ലെങ്കിൽ, ഒരു കഷണം നാരങ്ങയോ, അര നാരങ്ങയുടെ ജ്യൂസോ വെള്ളത്തിൽ ചേർക്കുക. അതും പര്യാപ്തമാവുന്നില്ലെങ്കിൽ, ഒരു ഗ്ലാസ് കുമ്പളങ്ങാ ജ്യൂസ് കഴിക്കുക, അത് ശരീരത്തെ നന്നായി തണുപ്പിക്കുന്നു. മറ്റൊരു വഴി ആവണക്കെണ്ണയാണ്. അത് കുറച്ച് നിങ്ങളുടെ നാഭിയിലും, അനഹതയിലും, തൊണ്ടയിലെ കുഴിയിലും, ചെവിക്കു പിന്നിലും ഇട്ടാൽ, അത് തൽക്ഷണം ശരീരത്തെ തണുപ്പിക്കുന്നു.

Editor’s Note: 100% natural neem powder can be purchased online at Isha Shoppe, with delivery in India and the United States.

Purchase in India

Editor’s Note: Excerpted from Sadhguru’s discourse at the Isha Hatha Yoga School’s 21-week Hatha Yoga Teacher Training program. The program offers an unparalleled opportunity to acquire a profound understanding of the yogic system and the proficiency to teach Hatha Yoga. The next 21-week session begins on July 16 to Dec 11, 2019. For more information, visit www.ishahathayoga.com or mail info@ishahatayoga.com