കൈലാസം - നിഗൂഢമായ ഒരു സ്പര്‍ശനം
കൈലാസം - നിഗൂഢമായ ഒരു സ്പര്‍ശനം
കൈലാസം ഏറെ വിശുദ്ധ പർവതമായി കരുതപ്പെടുന്നു. ഒരു മിസ്റ്റിക്കൽ ലൈബ്രറിയാണെന്നു വിശദീകരിക്കുന്നതിനോപ്പം ലക്ഷ്യത്തിന്‍റെ പ്രാധാന്യം, തീർഥാടനത്തിന്‍റെ അനുഭവം എന്നിവ സദ്ഗുരു വിശദീകരിക്കുന്നു.
ചോദ്യം: ഞാന്‍ 2012 കൈലാസത്തില്‍ വന്ന സമയത്ത്, അവിടെ വച്ചു അങ്ങ് ഞങ്ങളോരോരുത്തര്‍ക്കും ദീക്ഷ നല്‍കിയിരുന്നു. ഇന്നുവരെയുള്ളതില്‍വച്ചു എന്‍റെ ജീവിതത്തിലെ ഏറ്റവും മഹത്വപൂര്‍ണവും പുതുമയുമാര്‍ന്ന ഇന്ദ്രിയാനുഭവമായിരുന്നു ആ യാത്ര. അതിനെ കുറിച്ച് ഒരല്‍പം വിശദീകരിക്കാമോ?
സദ്ഗുരു: സാധാരണയായി ദീക്ഷ നല്‍കുന്നത് ഏതെങ്കിലും പ്രത്യേക
ആവശ്യത്തിനാണ്. ശൂന്യയില്‍ ദീക്ഷ നല്‍കുന്നത്, നിങ്ങള്‍ ധ്യാനനിരതരായി, ആവശ്യത്തിനു ഉര്‍ജ്ജം ഉള്‍ക്കൊണ്ട്, ബോധപൂര്‍വം മനഃശാസ്ത്രപരമായ കാര്യങ്ങളില്‍ നിന്നും വേര്‍പെടാനുള്ള കഴിവുണ്ടാകാനാണ്. അതുപോലെ തന്നെ വ്യത്യസ്തമായ കാര്യങ്ങള്‍ക്ക് വ്യത്യസ്തമായ ദീക്ഷയാണ് നല്‍കുന്നത്. എന്നാല്‍ കൈലാസത്തില്‍ നിങ്ങള്‍ക്ക് പ്രത്യേകിച്ചു പുതിയ അനുഭാവം ഉണ്ടാക്കലല്ല മറിച്ചു,ധാരളമായിട്ടുള്ള അവിടത്തെ സാദ്ധ്യതകളെ ആകിരണം ചെയ്യാന്‍ തക്കവണ്ണം നിങ്ങളെ ഉണര്‍ത്തുകയാണ് ഞങ്ങള്‍ ചെയ്യുന്നത്- അത് പ്രധാനപ്പെട്ടതാണ്. ദീക്ഷ ഉള്ളിലെ വാതില്‍ തുറക്കാനുള്ളതാണ്.കാരണം, ആ പ്രദേശമാകെ അത്യതിസാധാരണമായ പ്രതിഭാസമാണുള്ളത്. നിങ്ങളോരോരുത്തര്‍ക്കും ദീക്ഷ വ്യത്യസ്തമായിട്ടാകാം അനുഭവപ്പെടുന്നത് .നിങ്ങള്‍ തത്പരരും ജാഗരൂകരുമാണെങ്കില്‍, ആശ്ചര്യകരമായ ഒന്നു നിങ്ങളുടെയുള്ളില്‍ തുറക്കപ്പെടും.
ചോദ്യം: സദ്ഗുരു, അങ്ങു പറയുന്നുത് കൈലാസം ഒരു ഗഹനമായ ഗ്രന്ഥശാലയാണെന്നാണ്. കൃത്യമായും എവിടെയാണ് അറിവുകള്‍ ശേഖരിച്ചിരിക്കുന്നത്? ഏതെങ്കിലും മൂലതത്വത്തില്‍, ഒരുപക്ഷെ ആകാശം, അതോ ആ പര്‍വ്വതമാകമാനമാണോ?
സദ്ഗുരു: അറിവ് സൂക്ഷിക്കുന്നതിന്റെ കാര്യത്തില്‍ അകാശത്തിനു വളരെ പ്രധാനപ്പെട്ട പങ്കുണ്ടെങ്കിലും, ആകാശമെന്ന വസ്തുതയില്‍ മാത്രം അറിവ് ശേഖരിക്കുന്നത് ദുർബലമായിരിക്കും. അഞ്ചു ഘടകങ്ങളും ഉൾപ്പെടുന്ന മുഴുവൻ ഭൗതിക തത്വങ്ങളെയും വിവരങ്ങൾ സംഭരിക്കുന്നതിന് ഉപയോഗിക്കുന്നു. മാത്രമല്ല കൂടുതലും ഭൗതികമല്ലാത്ത ഒരു വ്യാപ്തി, അഞ്ച് മൂലകങ്ങളുമായി ബന്ധമില്ലാത്ത ഒരു ഊർജ്ജം, ഒരു സ്ഥിരം സംഭരണിയായി ഉപയോഗിക്കപ്പെടുന്നു- കൈലാസം എന്ന് പറയുന്നത് കൂടുതലും അതാണ് ഇക്കാരണത്താൽ, മൂലകങ്ങൾ ഒരു പ്രത്യേക വിധത്തിൽ പ്രതിദ്ധ്വനിക്കപ്പെടുന്നു. ഈ പ്രത്യക്ഷമല്ലാത്ത മാനം കാരണം മൂലകങ്ങൾ അവയുടെ ഉന്നതിയിലാണ് അവിടെ നിലനില്‍ക്കുന്നത്. ആധുനിക ലോകത്തും ആധുനിക ശാസ്ത്രത്തിലും, പ്രകൃതിയുടെ ഒരു പ്രത്യേക രീതിയെ അല്ലെങ്കിൽ വീക്ഷണനിരീക്ഷിക്കുന്നതിലൂടെ ഉണ്ടാകുന്ന നിഗമനങ്ങളേയാണു വിജ്ഞാനമായി കണക്കാക്കുന്നത്. നേരെ മറിച്ചു, ഇവിടെയുള്ള അറിവ് നിഗമനങ്ങളുടെ ഒരു കൂട്ടമല്ല- ഒരു ശക്തമായ ഉത്തേജകം പോലെയാണു. നിങ്ങൾ സ്പർശിക്കുകയാണെങ്കിൽ, അത് നിങ്ങൾക്ക് ചുറ്റിലും നിങ്ങളുടെ ഉള്ളിലും പുതിയ മാനങ്ങള്‍ തുറക്കും. അത് തീർത്തും ജ്ഞാനമല്ല, മറിച്ച് ഉത്തേജകമാണ്. നിങ്ങൾ അത് സ്പർശിക്കുകയാണെങ്കിൽ, നിങ്ങൾ നിങ്ങൾക്കുള്ളിലെ തീയ്ക്കുള്ളിലായിത്തീരും, അത് നിങ്ങൾക്ക് സ്വയം വായിക്കാനുള്ളതാണ്.
ചോദ്യം: സാധാരണക്കാരന്‍റെ അനുഭവത്തിൽ അല്ലാത്ത ഒരു മാനത്താല്‍
അനുഗ്രഹീതരായ. യോഗികളാണ് അവരുടെ അറിവും ഉത്തരവാദിത്വവും, ഹിമാലയത്തില്‍ നിക്ഷേപിച്ചതെന്നു അങ്ങ് പറയുന്നു. അതുകൊണ്ടാണോ അങ്ങു ഓരോ വർഷവും കൈലാസയാത്ര ചെയ്യുന്നത്?
സദ്ഗുരു: അടയാളം വയ്ക്കാനായല്ല കൈലാസത്തിൽ പോകുന്നത്. അതൊരിക്കലും ഞാന്‍ ചെയ്യില്ല. അവിടെ പോകുന്നതെന്തിനെന്നാല്‍ ആ വിശാലതയില്‍ ജീവിതകാലം മുഴുവനും ചിലവഴിച്ചാലും, അവിടം നിങ്ങളെ വീണ്ടും ആകര്‍ഷിക്കും. ഇതെന്‍റെ പത്താമത്തെ അദ്ധ്യായമാണ്, അതും തീര്‍ത്ഥയാത്രകളില്‍ താത്പര്യമില്ലത്ത എനിക്ക്. ഒരു കാര്യം, ഞാൻ എവിടെയായിരുന്നാലും, എന്‍റെ കണ്ണുകൾ അടയ്ക്കുകയാണെങ്കിൽ, ഞാൻ സൗഖ്യനാണ്- എനിക്ക് എവിടെയും പോകേണ്ട ആവശ്യമില്ല. എന്നെ കണ്ടെത്തുന്നതിനല്ല ഞാൻ അവിടെ പോകുന്നത്. കൈലാസത്തിലെ തെളിഞ്ഞ വിശാലത എന്നെ ആകര്‍ഷിക്കുന്നു. നിങ്ങൾ എത്ര തവണയോ എത്ര രീതിയിലോ നോക്കിയാലും, പിന്നെയും നോക്കാനായി അനന്തമായ മാർഗ്ഗങ്ങളുണ്ട്. പോകാതിരിക്കാനുള്ള ഒരേയൊരു കാരണം, കാലുകളും ശ്വാസകോശങ്ങളും ആയിരിക്കും. തീർച്ചയായും, യോഗികളുടെ അടയാളം ഒരു പാട് സ്ഥലങ്ങളിൽ ഉണ്ട്. ദക്ഷിണേന്ത്യയിലെ വെള്ളിയാങ്കിരി കുന്നുകൾ, ഹിമാലയത്തിലെ പല ഭാഗങ്ങൾ, കൈലാസം. സമയവും, സന്ദര്‍ഭങ്ങളും മാറിയെങ്കിലും ഈ അടയാളങ്ങള്‍ ഇപ്പോഴും അവിടെത്തന്നെ വ്യക്തമായുണ്ട്. ശരീരത്താലും മനസ്സാലുമല്ലാതെ പ്രവര്‍ത്തിച്ചവരുടെ ഉള്ളിലെ സാന്നിദ്ധ്യം എന്നെന്നേക്കുമുള്ളതാണ്. അനുഭവങ്ങള്‍ സംരക്ഷിക്കപ്പെടുമെങ്കിലും അനുഭവിക്കാൻ കഴിയുന്ന ഒരു അന്തരീക്ഷം അനുവദിക്കേണ്ടത് പ്രധാനമാണ്. ഇപ്പോള്‍ ജീവിക്കുന്നവരുടെ ഉത്തരവാദിത്വമാണിത്. ധ്യാനലിംഗത്തിൽ നിങ്ങള്‍ ഒരു കമ്പോളം സ്ഥാപിച്ചെന്നിരിക്കട്ടെ- എങ്കിലും ആ ഊർജത്തിന്റെ സാന്നിദ്ധ്യം അവിടെതന്നെയുണ്ടാകും, എന്നാൽ ആളുകൾക്ക് അത് അനുഭവിക്കാൻ കഴിയില്ല. ഒരു പ്രത്യേക അന്തരീക്ഷം നിലനിർത്തേണ്ടത് കൈലാസത്തിനും ഇതുപോലുള്ള മറ്റെല്ലാ സ്ഥലങ്ങൾക്കും ആത്യാവശ്യമാണ്.
എഡിറ്ററുടെ കുറിപ്പുകള്‍: ഈശാ sacred walks ജീവിതത്തില്‍ ഒരിക്കല്‍ മാത്രമായ
ദിവ്യവെളിപാടിനും കൈലാസപര്‍വതതെയും , മാനസ്സരോവരമെന്ന പ്രതിഭാസത്തെയും അനുഭവിക്കാനുള്ള അവസരം പ്രദാനം ചെയ്യുന്നു. കൂടുതലറിയാന്‍ sacredwalks.org