മണ്ണാണ് ഈ രാജ്യത്തിന്‍റെ യഥാര്‍ത്ഥ സമ്പത്ത്
ഇന്ത്യയിലെ മണ്ണ് അമ്പരപ്പിക്കുന്ന നിരക്കിൽ ചോര്‍ന്നു പോയിക്കൊണ്ടിരിക്കുകയാണ്. മണ്ണിന്‍റെ വളക്കൂറുകുറയുന്നതിനും ജലപ്രതിസന്ധിയുണ്ടാകുന്നതിനും ഇതു കാരണമാകുന്നു. ഇത് പ്രവര്‍ത്തിക്കേണ്ടുന്ന സമയമാണ്!
സദ്ഗുരു: ഇന്ത്യയിലെ കൃഷിക്കനുയോജ്യമായ ഭൂമി ഏകദേശം 160 ദശലക്ഷം ഹെക്റ്റാര്‍ ആണ്. എന്നാൽ ഇതിലുള്ള ഏകദേശം 60 ശതമാ നം മണ്ണിനും അമിതചൂഷണത്തിനു വിധേയമായ മണ്ണ് എന്ന മുദ്രയാണുള്ള ത്. ഇതിനര്‍ത്ഥം ഇനി വരുന്ന ഇരുപത്തിയഞ്ചു മുതൽ മുപ്പതുവര്‍ഷത്തെ കാലയളവിൽ ഈ രാജ്യത്ത് നമുക്കാവശ്യമായ ആഹാരം കൃഷിചെയ്യു ന്നതിനു നമുക്കു കഴിയാതെവരുമെന്നാണ്.
ഇന്ത്യയ്ക്കു പലവിധ നേട്ടങ്ങളുമുണ്ടായിട്ടുണ്ട്. നമ്മുടെ ബഹിരാകാശശാസ്ത്രജ്ഞര്‍ ചൊവ്വാഗ്രഹത്തിലേക്കും ചന്ദ്രനിലേ ക്കും റോക്കറ്റുകള്‍ അയച്ചുകൊണ്ടിരിക്കുകയാണ്. വ്യാപാരരംഗത്ത് വിപുലമായ വളര്‍ച്ചയുണ്ടാകുകയും എഞ്ചിനിയറിങ്ങിന്‍റെ മേഖലയിൽ സവിശേഷമായ മുന്നേറ്റങ്ങളുണ്ടാകുകയുംചെയ്തിരിക്കുന്നു. എന്നാൽ സാങ്കേതികവിദ്യകളൊന്നുമുപയോഗിക്കാതെ പരമ്പരാഗതമായ അറിവു കൾ മാത്രം ഉപയോഗിച്ചുകൊണ്ട് നമ്മുടെ കര്‍ഷകര്‍ ആയിരം ദശലക്ഷം ആളുകള്‍ക്ക് ആഹാരം നൽകിക്കൊണ്ടിരിക്കുന്നുവെന്നതാണ് ഏറ്റവും അവിശ്വസനീയമായ കാര്യം. ഇതാണ് ഈ രാജ്യത്തുണ്ടായിട്ടുള്ള ഏറ്റവുംവലിയ നേട്ടം. .
Soil in the Cauvery basin is disappearing fast, and this is pushing our farmers over the edge. This video looks at the dire situation, and how we can reverse this. #FREEINDIAFromWaterCrisis #CauveryCalling
— Isha Foundation (@ishafoundation) August 9, 2019
Plant trees at https://t.co/Qml0YbeQqH pic.twitter.com/ZpwwyWp4mV
എന്നാൽ നിര്‍ഭാഗ്യവശാൽ നാം നമ്മുടെ കര്‍ഷകരെ വിഷമകരമായ ഒരു സ്ഥിതിയിലെത്തിച്ചിരിക്കുകയാണ്. തന്മൂലം തങ്ങളുടെ കുട്ടികള്‍ കൃഷിപ്പണിചെയ്യുന്നത് അവര്‍ ആഗ്രഹിക്കുന്നില്ല. ഒരുവശത്ത് നമ്മുടെ മണ്ണിന് അതിന്‍റെ ഗുണമേന്മ നഷ്ടമായിക്കൊണ്ടിരിക്കുന്നു. മറുവശത്താകട്ടെ നമ്മുടെ കര്‍ഷകര്‍ അവരുടെ അടുത്ത തലമുറയെ കൃഷിപ്പണിക്ക് നിയോഗിക്കുന്നുമില്ല. ഇതിനര്‍ത്ഥം ഇനിവരുന്ന ഇരു പത്തിയഞ്ചു വര്‍ഷത്തിനുള്ളിൽ നാംമുഖ്യമായ ഒരു ഭക്ഷ്യപ്രതിസന്ധി അനുഭവിക്കാന്‍പോകുകയാണെന്നാണ്..
വെള്ളവും ആഹാരവും ഇല്ലാതെവരുമ്പോള്‍ സംഭവിക്കുന്ന ആഭ്യന്തരപ്രതിസന്ധി പലവിധത്തിൽ നമ്മുടെ രാജ്യത്തെ നശിപ്പിക്കുന്നതായിരിക്കും .പൂര്‍ണ്ണമായും വെള്ളം തീര്‍ന്നുപോയതായ ഗ്രാമപ്രദേശങ്ങളിൽ നിന്നുമുള്ള ആളുകള്‍ വന്‍തോതിൽ നഗരകേന്ദ്രങ്ങളിലേക്ക് കുടിയേറും. ഇത് വിദൂരഭാവിയിൽ സംഭവിക്കാനിരിക്കുന്ന കാര്യമല്ല. അടിസ്ഥാന സൗകര്യങ്ങള്‍ ലഭിക്കാതെവരുന്ന അവര്‍ തെരുവുകളിൽ ഇരിപ്പുറപ്പിക്കും. എന്നാൽ എത്രകാലം? ആഹാരവും വെള്ളവുമില്ലാതെ വരുന്ന അവര്‍ വീടുകളിലേക്ക് അതിക്രമിച്ചുകയറും. ഞാന്‍ അപകടങ്ങള്‍ മുന്‍കൂട്ടി പ്രവചിക്കുന്ന ആളല്ല. എന്നാൽ നിര്‍ണ്ണായകമായതെന്തെങ്കിലും ഇപ്പോള്‍ നമ്മള്‍ ചെയ്യാതിരിക്കുന്നപക്ഷം അടുത്ത എട്ടുമുതൽ പത്തുവരെ വര്‍ഷത്തിനുള്ളിൽ. ഈ സാഹചര്യങ്ങള്‍ വന്നുഭവിക്കുന്നത് നിങ്ങള്‍ക്കു കാണേണ്ടിവരും.
പുഷ്ടിയുള്ള മണ്ണ് - ഏറ്റവും വിലപിടിച്ച സമ്മാനം
ഉഷ്ണമേഖലാപ്രദേശമായ മണ്ണിൽ സമ്പന്നമായ ജൈവാംശമുണ്ടെന്നതാണ് അതിൽ ജലം തങ്ങിനിൽക്കുന്നതിന്‍റെ ഒരേയൊരു കാരണം. വൃക്ഷങ്ങളുടെ ഇലകളും മൃഗാവശിഷ്ടങ്ങളുമാണ് ഈ ജൈവാംശത്തിന്‍റെ ഉറവിടം. വൃക്ഷങ്ങളും മൃഗാവശിഷ്ടങ്ങളും ഇല്ലാത്തിടത്ത് മണ്ണിന് ജലത്തെ തടഞ്ഞുനിര്‍ത്താന്‍കഴിയില്ല. അത് ഒഴുകിപ്പോകും.
എന്താണ് ഒരു രാജ്യത്തിന്‍റെ സമ്പത്തെന്നു നിങ്ങള്‍ മനസ്സിലാക്കേണ്ടതുണ്ട്. അത് മലവും ഇലകളുമാണ്! അടുത്ത തലമുറക്കായി നമുക്കു നൽകാന്‍കഴിയുന്ന ഏറ്റവും വിലപിടിച്ച സംഗതി തൊഴിലോ പണമോ സ്വര്‍ണ്ണമോ അല്ല, ഫലഭൂയിഷ്ഠമായ മണ്ണാണ്. ഫലപുഷ്ടിയുള്ള മണ്ണില്ലെങ്കിൽ വെള്ളമുണ്ടായിരിക്കില്ലെന്നതിനു സംശയമില്ല.
നിങ്ങള്‍ ഇന്ത്യയിൽ ഒരു ചതുരശ്ര മീറ്റര്‍ മണ്ണു പരിശോധിക്കുകയാണെങ്കിൽ അതിൽ കാണപ്പെടുന്ന സൂക്ഷ്മാണുക്കളുടെ വൈവിദ്ധ്യം ലോകത്തെവിടെയുമുള്ളതിനേക്കാള്‍ കൂടുതലായിരിക്കും. അതുകൊണ്ട് മണ്ണിന്‍റെ ഫലപുഷ്ടി കുറഞ്ഞുകൊണ്ടിരിക്കുകയാണെങ്കിൽപ്പോലും വേണ്ടതെന്തെങ്കിലും ചെയ്യുന്നപക്ഷം അതിനു പൂര്‍വ്വസ്ഥിതിപ്രാപിക്കുന്നതിനുള്ള കരുത്തു കൈവരുന്നതായിരിക്കും. നമുക്ക് സമൃദ്ധമായ സസ്യലതാദികളുടെ ചരിത്രമുള്ളതിനാൽ നമ്മുടെ മണ്ണ് വളരെയധികം ജീവാംശമുള്ളതാണ്. അത് വളരെയേറെ സമ്പുഷ്ടമായതുകാണ്ട് 12000 വര്‍ഷത്തിനു മേലെയായി നമ്മളതിൽ കൃഷിചെയ്തുവരുന്നു. എന്നാൽ കഴിഞ്ഞ നാല്പതു മുതൽ അന്‍പതുവരെ വര്‍ഷത്തെ കാലയളവിൽ നമ്മളതിനെ മരുഭൂമിയാക്കിക്കൊണ്ടിരിക്കുകയാണ്. കാരണം നമ്മള്‍ അതിൽ നിന്നും എല്ലാവിധ സസ്യലതാദികളും നീക്കംചെയ്തിരിക്കുന്നു.
മണ്ണ് ആരോഗ്യത്തെ സ്വാധീനിക്കുന്നതെങ്ങനെ
ഇന്ത്യയിലെ മണ്ണിന്‍റെ സ്ഥിതി വളരെ മോശമായിരിക്കുന്നതിനാൽ അപകടകരമായ രീതിയിൽ അതിന്‍റെ പോഷകാംശം കുറഞ്ഞുകൊണ്ടിരിക്കുകയാണ്. പ്രത്യേകിച്ചും ഇന്ത്യന്‍ പച്ചക്കറികളുടെ കാര്യത്തിൽ കഴിഞ്ഞ ഇരുപത്തിയഞ്ചു വര്‍ഷക്കാലത്ത് അതിന് 30 ശതമാനം ഇടിവുവന്നിട്ടുണ്ട്. ലോകത്തിന്‍റെ മറ്റേതൊരു ഭാഗമെടുത്താലും മാംസാഹാരത്തിൽ നിന്നും സസ്യാഹാരത്തിലേക്ക് മാറുന്നതിന് ഡോക്ടര്‍മാര്‍ ആളുകളോടു പറഞ്ഞുകൊണ്ടിരിക്കുകയാണ്. എന്നാൽ ഇന്ത്യയിൽ നിങ്ങളോട് മാംസഭക്ഷണത്തിലേക്ക് മാറാനാണ് ഡോക്ടര്‍മാര്‍ ഉപദേശിക്കുന്നത്. ലോകമെമ്പാടുമുള്ളവര്‍ മാംസാഹാരശീലത്തിൽ നിന്നും സസ്യാഹാരികളുടേ ജീവിതശൈലിയിലേക്ക് മാറുന്നതിനുള്ള ശ്രമം നടത്തുമ്പോള്‍, ഏറെക്കുറെ സസ്യഭുക്കുകളായി ജീവിച്ച നമ്മളാകട്ടെ മാംസഭക്ഷണത്തിലേക്ക് ചുവടുമാറ്റാന്‍ ശ്രമിക്കുകയാണ്. നമ്മള്‍ കഴിക്കുന്ന ആഹാരത്തിന് വേണ്ടത്ര പോഷകഗുണമില്ലാത്തതാണ് ഇതിനു കാരണം.
നമ്മള്‍ മണ്ണിനു സംരക്ഷണം നൽകാതിരുന്നതുമാത്രമാണ് ഇതിനു കാരണം. നമുക്ക് വളരെ സൂക്ഷ്മമായ അളവിൽ ആവശ്യമായ ധാതുക്കളുടെ അംശം നമ്മുടെ മണ്ണിൽ വിചിത്രമായ തോതിൽ കുറഞ്ഞുപോയിട്ടുണ്ട്. നമ്മുടെ മൂന്നു വയസ്സിൽ താഴെ പ്രായമുള്ള 70 ശതമാനത്തിലേറെ കുട്ടികള്‍ ഇപ്പോള്‍ വിളര്‍ച്ച ബാധിച്ചവരാണ്.
നിങ്ങള്‍ ഒരു വനത്തിൽ പോയി അവിടത്തെ മണ്ണു പരിശോധിക്കുകയാണെങ്കിൽ അതിൽ നിറയെ ജീവാംശമുണ്ടായിരിക്കും. മണ്ണ് അപ്രകാരമായിരിക്കണമെന്നു കരുതപ്പെടുന്നു. മണ്ണിന്‍റെ പുഷ്ടി കുറയുകയാണെങ്കിൽ നമ്മുടെ ശരീരത്തിന്‍റെ കരുത്തും കുറയുന്നതായിരിക്കും - പോഷകാംശത്തിന്‍റെ കാര്യത്തിലെന്നതിനു പുറമെ വളരെ അടിസ്ഥാനപരമായ ഒരു രീതിയിലും ഇതു സംഭവിക്കുന്നു. ഇതിനര്‍ത്ഥം നമ്മുടെ അടുത്ത തലമുറ നമ്മേക്കാള്‍ ബലക്കുറവുള്ളവരായിരിക്കുമെന്നാണ്. ഇത് മനുഷ്യരാശിക്കെതിരെയുള്ള ഒരു കുറ്റകൃത്യമാണ്. നമ്മുടെ അടുത്ത തലമുറ നമ്മേക്കാള്‍ മെച്ചപ്പെട്ടവരാകേണ്ടിയിരിക്കുന്നു. അവര്‍ നമ്മേക്കാള്‍ മോശപ്പെട്ടവരാണെങ്കിൽ നമ്മള്‍ അടിസ്ഥാനപരമായ ഒരു തെറ്റുവരുത്തുകയായിരിക്കും. ഇന്ത്യയിൽ ഇത് വലിയതോതിൽ സംഭവിക്കുന്നു. കാരണം മണ്ണിന്അതിന്‍റെ പുഷ്ടി നഷ്ടപ്പെടുകയാണ്.
ഇപ്പോള്‍ പ്രവര്‍ത്തിക്കുക
1960-നു മുന്‍പ് ഇന്ത്യയിൽ പല ക്ഷാമങ്ങളുമുണ്ടായിരുന്നു. അവയിൽ ചിലത് വേനൽകാലത്തെ കേവലം രണ്ടോ മൂന്നോ മാസകാലയളവിൽ ഏകദേശം 3 ദശലക്ഷം ആളുകളുടെ ജീവനെടുത്തിരുന്നു. നദികള്‍ വറ്റിവരളുകയും മണ്ണ് ഫലശൂന്യമാകുകയുംചെയ്യുകയാണെങ്കിൽ നമ്മള്‍ വീണ്ടും അത്തരമൊരു സാഹചര്യത്തിലേക്ക് തിരികെപ്പോകും. ഇപ്പോള്‍ നമ്മള്‍ ശരിയായ കാര്യങ്ങള്‍ ചെയ്യുന്നില്ലെങ്കിൽ ഈ രാജ്യം ഭാവിയിൽ ആളുകളെ പുലര്‍ത്തുകയില്ല. .
ഈ സാഹചര്യത്തിലാണ് ഞാന്‍ കാവേരി കോളിങ് എന്ന പദ്ധതിക്ക് തുടക്കമിട്ടത്. കാവേരീ തടത്തിൽ 242 കോടി വൃക്ഷങ്ങള്‍ നട്ടുപിടിപ്പിക്കാൻ കർഷകരെ സഹായിക്കുന്നതിനെപ്പറ്റി ഞങ്ങള്‍ ആലോചിച്ചു വരികയാണ്. ഈ പ്രദേശത്തിന്‍റെ വിസ്തീര്‍ണ്ണം ഏകദേശം 83000 ചതുരശ്ര കിലോമീറ്ററാണ്. ഇത് ഈ പ്രദേശത്തിന്‍റെ മൂന്നിലൊരു ഭാഗത്ത് തണൽ നൽകുന്നതായിരിക്കും. കാവേരീ തടത്തിൽ നിലനിര്‍ത്തപ്പെടുന്ന അധികമുള്ള ജലത്തിന്‍റെ അളവ് 9 ലക്ഷം കോടി ലിറ്ററായിരിക്കും. അത് ഇപ്പോള്‍ ഈ നദിയിൽ ഒഴുകിക്കൊണ്ടി രിക്കുന്ന ജലത്തിന്‍റെ അളവിനേക്കാള്‍ 40 ശതമാനം കൂടുതലുമായിരി ക്കും..
കാര്‍ഷികവനവത്കരണത്തിലേക്കും വൃക്ഷങ്ങളെ ആധാരമാക്കിയുള്ള കൃഷിരീതിയിലേക്കും മാറുകയെന്നതാണ് ഇതു ചെയ്യുന്നതിനുള്ള ഒരേയൊരു മാര്‍ഗ്ഗം. ഇതനുസരിച്ച് ഞങ്ങള്‍ ചെറിയരീതി യിലുള്ള പരീക്ഷണങ്ങള്‍ നടത്തിയിട്ടുണ്ട്. ഇതുപ്രകാരം 69760 കര്‍ഷകരെ ഞങ്ങള്‍ കാര്‍ഷികവനവത്കരണത്തിലേക്ക് മാറ്റുകയും അവരുടെ സമ്പത്ത് 300 മുതൽ 800 ശതമാനംവരെ വര്‍ദ്ധിക്കുകയും ചെയ്തു. ഒരിക്കൽ നമുക്കിത് കാവേരീ തടത്തിൽ ഒരു വലിയ മാതൃകയായി പ്രാവര്‍ ത്തികമാക്കാന്‍ കഴിഞ്ഞാൽ മറ്റു നദികളുടെ കാര്യത്തിലും ഇത് ആവര്‍ത്തിക്കാന്‍ കഴിയും..
ഇത് ശരിക്കും പ്രവര്‍ത്തിക്കേണ്ടുന്ന സമയമാണ്. അടുത്ത പത്തുമുതൽ ഇരുപത്തിയഞ്ചു വര്‍ഷം വരെ നമുക്കു തുടര്‍ച്ചയായി പ്രവര്‍ത്തിക്കാന്‍ കഴിഞ്ഞാൽ വളരെ എളുപ്പത്തിൽ ത്തന്നെ സാഹചര്യം പൂര്‍വ്വസ്ഥിതിയിലാക്കുന്നതിന് നമുക്കു കഴിയും.
Editor's Note: കാർഷിക വനവത്കരണത്തിലൂടെ കാവേരി തടത്തിൽ 242 കോടി വൃക്ഷത്തൈകൾ നട്ടുപിടിപ്പിക്കാൻ കർഷകരെ സഹായിക്കുന്നതിനുള്ള വലിയ തോതിലുള്ള പദ്ധതിയാണ് കാവേരി കോളിംഗ്. cauverycalling.org യിൽ വൃക്ഷത്തൈ നട്ടുപിടിപ്പിക്കാൻ ഒരു മരത്തിന് 42 രൂപ സംഭാവന ചെയ്യുക Visit: CauveryCalling.Org or call 80009 80009. #CauveryCalling