നദികളെ കൂട്ടിയിണക്കുന്ന നടപടി ഇന്ത്യയിലെ ജലപ്രശ്നത്തിനു പരിഹാരമല്ല
ഇന്ത്യയുടെ ചില ഭാഗങ്ങളിൽ വരള്‍ച്ചയും മറ്റിടങ്ങളിൽ വെള്ളപ്പൊക്കവുമുണ്ടായിക്കൊണ്ടിരിക്കുന്ന സാഹചര്യത്തിൽ നദികളെ കൂട്ടിയിണക്കൽ പ്രത്യക്ഷമായ ഒരു പരിഹാരമാര്‍ഗ്ഗമായി കാണപ്പെടുന്നു. എന്നാൽ ഇന്ത്യയിലെ നദികള്‍ക്ക് ഇതെങ്ങനെ ദുരന്തം തീര്‍ക്കുമെന്ന് സദ്ഗുരു വിശദീകരിക്കുന്നു.
ഒരു ഉഷ്ണമേഖലാ രാജ്യത്തെ സംബന്ധിച്ചിടത്തോളം നദികളിലെ അധിക ജലവും കുറഞ്ഞ അളവിലുള്ള ജലവും എന്ന ഈ ആശയം ശരിയല്ല. കാരണം ഇപ്പോള്‍ മഴപെയ്യുന്ന സമയത്ത് നദികള്‍ കരകവിഞ്ഞൊഴുകുന്നു. ഒരിക്കൽ മഴ നിന്നുകഴിഞ്ഞാൽ നദികളിൽ വെള്ളമുണ്ടാകുകയില്ല. ചെറിയ കാലയളവിലേക്ക് പെട്ടെന്നുള്ള ഉപയോഗത്തിനായി തടയണകളും മഴക്കുഴികളും നിര്‍മ്മിക്കുകയെന്നത് അഭിലഷണീയമാണ്. നീണ്ടകാലത്തേക്കണെങ്കിൽ നദികളിലെ വെള്ളം പെട്ടെന്നു വറ്റുകയില്ലെന്ന് ഉറപ്പുവരുത്തേണ്ടതുണ്ട്. ഇതിനുവേണ്ടി കരപ്രദേശത്ത് നിശ്ചയമായും പ്രകൃത്യാലുള്ള സസ്യലതാദികള്‍ ആവശ്യമാണ്. വേറെ വഴിയില്ല.
നദികളെ കൂട്ടിയിണക്കുന്നതിനുള്ള സാമ്പത്തികച്ചിലവും വമ്പിച്ചതാണ്. എന്നാൽ താപനിലകള്‍ 35 ഡിഗ്രി സെൽഷ്യസിനുമേൽ നിൽക്കുന്ന ഒരു രാജ്യത്ത് നദികളിൽ നിന്നും നദികളിലേക്ക് വെള്ളംകൊണ്ടുപോകുന്നതിന് നമ്മള്‍ ആയിരക്കണക്കിനു കിലോമീറ്റര്‍ നീളംവരുന്ന നീര്‍ച്ചാലുകള്‍ നിര്‍മ്മിക്കുകയാണെങ്കിൽ വെള്ളം വലിയൊരളവിൽ നീരാവിയായിപ്പോകുന്നതാണ്. കൂടാതെ ഭൂമി വരണ്ടതാണ്. നിങ്ങള്‍ നീര്‍ച്ചാലുകൾ നിര്‍മ്മിക്കുന്നത് ഏതുവിധത്തിലായാലും ഏതെങ്കിലുമൊരു ഭാഗത്ത് ചോര്‍ച്ചയുണ്ടാകുകയും ദാഹാര്‍ത്തയായ ഭൂമി ആ വെള്ളം കുടിച്ചുവറ്റിക്കുകയുംചെയ്യും.
പ്രശ്നമെന്തെന്നാൽ ആളുകള്‍ വെള്ളമില്ലാത്തിടത്ത് കൃ ഷിചെയ്യാനാഗ്രഹിക്കുന്നുവെന്നതാണ്. വരണ്ട ഭൂമിയിൽ ധാരാളം ജലമാവശ്യമുള്ള വിളകള്‍ കൃഷിചെയ്യുന്നതിലര്‍ത്ഥമില്ല. വെള്ളമില്ലാത്തയിടത്തേക്കു വെള്ളം കൊണ്ടുവന്നു നെല്ലോ ഗോതമ്പോ നട്ടുവളര്‍ത്തുന്നതിനുപകരം ധാരാളം വെള്ളമുള്ള സ്ഥലങ്ങളിൽ അവ കൃഷിചെയ്തതിനുശേഷം കയറ്റി അയക്കാവുന്നതാണ് .
നദികള്‍ സമുദ്രത്തിലെത്താത്തതിലുള്ള. അപകടം
സര്‍വ്വോപരി, സമുദ്രത്തിലേക്കൊഴുകുന്ന നദീജലം പാഴ്വ സ്തുവാണെന്ന ആശയമാണ് നദികളെ കൂട്ടിയിണക്കുകയെന്ന കാഴ്ചപ്പാ ടിന്‍റെ ആധാരം. ഈ ചിന്താഗതി മാറേണ്ടതുണ്ട്. ഇത് വളരെ അപകടകര മാണ്. കാരണം ആ ജലം സമുദ്രത്തിലേക്കൊഴുാതെ മുഴുവന്‍ ജലചക്ര ത്തെയും തടസ്സപ്പെടുത്തുകയാണ് അതുവഴി നിങ്ങള്‍ചെയ്യുന്നത്. കാരണം എത്രമാത്രം ജലം സമുദ്രത്തിലേക്ക് ഒഴുകുന്നുവെന്നതിനെ ആശ്രയിച്ചാ ണ് നിങ്ങള്‍ക്കു ലഭിക്കുന്ന കാലവർഷത്തിലെ മഴയുടെ അളവ് നിശ്ചയിക്കപ്പെ ടുക..
നദികളെ സമുദ്രത്തിലെത്തുന്നതിൽ നിന്നും തടയുന്ന നടപടി തീരപ്രദേശങ്ങളെ പ്രതികൂലമായി ബാധിക്കുന്നതാണ്. നദീജലം സമുദ്രത്തിലേക്കൊഴുകാതിരുന്നാൽ ഭൂഗർഭജലത്തിൽ ഉപ്പുവെള്ളത്തിന്‍റെ കടന്നുകയറ്റമുണ്ടാകും. ഉദാഹരണത്തിന്, ഗുജറാത്തിൽ ഉപ്പുരസം മൂലം വര്‍ഷംതോറും അവര്‍ക്ക് 550 ചതുരശ്ര കിലോമീറ്റര്‍ ഭൂമി നഷ്ടപ്പെടുകയാണ്. ഉള്‍പ്രദശങ്ങളിൽ 60 കിലോമീറ്റര്‍വരെ ഉപ്പുവെള്ളം കയറിയിട്ടുണ്ട്. ഇന്ത്യയിലെ തീരപ്രദേശം ഏതാണ്ട് 7400 കിലോമീറ്ററാണ്. നദീജലം സമുദ്രത്തിലേക്ക് ഒഴുകാതിരിക്കുന്നപക്ഷം 100 മുതൽ 130 കിലോമീറ്റര്‍വരെ സമുദ്രജലം കരപ്രദേശത്തേക്ക് ഊറിവരുമെന്നു കണക്കാക്കപ്പെടുന്നു. ഇതിനര്‍ത്ഥം ഇന്ത്യന്‍ ഭൂപ്രകൃതിയുടെ മൂന്നിലൊന്നു ഭാഗവും നിങ്ങള്‍ക്കു സമുദ്രജലംമൂലം നഷ്ടപ്പെടുമെന്നാണ്. ഈ സ്ഥലങ്ങളിൽ നിങ്ങള്‍ക്ക് ഒരു വസ്തുവും കൃഷിചെയ്യുന്നതിനു സാധിക്കുന്നതല്ല. .
ഇത് ഇതിനകംതന്നെ ഗുജറാത്തിലും തമിഴ്നാട്ടിലും സംഭവിച്ചു കഴിഞ്ഞു; നിങ്ങള്‍ കുഴൽ കിണര്‍ എടുക്കുന്നിടത്തെല്ലാം സമുദ്രജലം കാണപ്പെടുന്നതിനാൽ ഗ്രാമങ്ങളെല്ലാം പൂര്‍ണ്ണമായി ഒഴിയപ്പെട്ടിരിക്കുന്നു. വെറും ഇരുപത്തിയഞ്ചു വര്‍ഷത്തിനുമുന്‍പ് ഇവിടങ്ങളിൽ മുഴുവന്‍ ശുദ്ധ ജലമാണുണ്ടായിരുന്നത്.
വെള്ളപ്പൊക്കത്തിനു ശമനമുണ്ടാക്കുന്നതിനുവേണ്ടി ഏതാനും ചില പ്രദേശങ്ങളിൽ വിവേകപൂര്‍വ്വം നിര്‍വ്വഹിക്കുന്നപക്ഷം നദികളെ കൂട്ടിയിണക്കൽ പ്രയോജനകരമായിരിക്കും. ഇന്ത്യയിൽ കോസി, മഹാനദി, ബ്രഹ്മപുത്ര എന്നീ നദികളിലാണ് നമുക്ക് നിരന്തരമെന്നോണം ഇത്തരമൊരു പ്രശ്നമുണ്ടാകുന്നത്. ഇത് ഏതാനും സ്ഥലങ്ങളിൽ ആവശ്യമായി വരികയാണെങ്കിൽ വിവേകപൂര്‍വ്വം നിര്‍വ്വഹിക്കേണ്ടതാണ്. എന്നാൽ രാജ്യത്തുടനീളമുള്ള നദികളെ വകതിരിവില്ലാതെ കൂട്ടിയിണക്കുന്ന നടപടി ഫലം ചെയ്യാന്‍ പോകുന്നില്ല. നിലനിര്‍ത്താന്‍ കഴിയുന്ന ഒരു സാഹചര്യമാണു നമ്മളാഗ്രഹിക്കുന്നതെങ്കിൽ മണ്ണിൽ നിന്നും നദിയിലേക്കുള്ള വെള്ളത്തിന്‍റെ ഒഴുക്ക് നമ്മള്‍ സാവധാനത്തിലാക്കേണ്ടതാണ്. സസ്യജാലങ്ങളാണ് ഇതിനുള്ള ഏക പോംവഴി.