യോഗ , ആനന്ദം , സ്ത്രൈണതയുടെ ഭാവിയും
ബെവേർലി ഹിൽസ് മാഗസിനോടുള്ള ഇന്റർവ്യൂവിൽ , സദ്ഗുരു യോഗ , ആനന്ദം , സ്ത്രൈണതയുടെ ഭാവിയെക്കുറിച്ച് സംസാരിക്കുന്നു .
ചോ: യോഗയെക്കുറിച്ച് ധാരാളം ചർച്ചകൾ നടക്കുണ്ട്.എന്നാൽ ഒരാൾക്ക് യോഗമാർഗത്തിൽ,അതിൻറെ ശരിയായ രീതിയിൽ എങ്ങനെയാണ്ചരിക്കാൻകഴിയുക?
സദ്‌ഗുരു: പലരും തെറ്റിദ്ധരിചിരിക്കുന്നത്പോലെ യോഗ ഒരു വ്യായാമ രൂപമല്ല.അക്ഷരാർത്ഥത്തിൽ യോഗ എന്നാൽ യോജിക്കലാണ്. എന്നാൽ, നിങ്ങളുടെ ഇപ്പോഴത്തെ അനുഭവത്തിൽ നിങ്ങളുമുണ്ട്,പ്രപഞ്ചവുമുണ്ട്.എന്ത്കാരണം കൊണ്ടായാലും ശരി,എപ്പോഴാണോ ജീവിതംസ്വല്പംതീക്ഷ്ണമാകുന്നത്, അപ്പോൾ നിങ്ങളും പ്രപഞ്ചവും പരസ്പരം എതിരിടുകയാണെന്നു തോന്നും.അത് നിങ്ങള്ക്ക്ു ഏറ്റെടുക്കുന്ന ഒരു മോശം മത്സരമായിരിക്കും.മനുഷ്യനുണ്ടാക്കുന്ന എല്ലാ പ്രശ്നങ്ങൾക്കും-അവരുടെ ഭയങ്ങൾ,അവരുടെ അരക്ഷിതത്വങ്ങൾക്കും-കാരണം അവർ"ഞാനും എന്റെ എതിരാളിയായ പ്രപഞ്ചവും" എന്ന രീതിയിൽ ജീവിക്കുന്നതാണ്.നിങ്ങൾ നിങ്ങളുടെവൈയക്തിക അതിർ വരമ്പുകളെ ബോധപൂർവം മായ്ച്ചു കളയുന്നതാണ് യോഗ എന്നതു കൊണ്ട്അർത്ഥമാക്കുന്നത്-ചിന്തയിലോ വികാരത്തിലൊ അല്ല,മറിച്ചു നിങ്ങളുടെ യഥാർത്ഥ അനുഭവത്തിൽ നിന്ന്.വ്യെക്തികതയേയും സാർവത്രികതയേയും നിങ്ങൾഒന്നാക്കി തീർത്തു.അതുകൊണ്ട് യോഗ എന്നത്പ്രഭാത-പ്രദോഷങ്ങളിലെ ഒരു തരം പരിശീലനമല്ല. പരിശീലനവുമുണ്ട്,പക്ഷെ അതു മാത്രമല്ല ഭാവങ്ങൾ.നിങ്ങളുടെ ജീവിതത്തിന്റെ എല്ലാ വശങ്ങളും-നിങ്ങളുടെ നടത്തം,ശ്വസനം,ഇടപെടൽ- എല്ലാം ഈ ഒരു ഐക്യത്തിലേക്കുള്ള പ്രവത്തങ്ങളാക്കി മാറ്റാം. ഇതിൽ നിന്ന്യാതൊന്നും തന്നെ ഒഴിവാക്കപ്പെടുന്നില്ല. അതൊരു പ്രവത്തനമല്ല, അതൊരു ഗുണമാണ്.നിങ്ങൾ നിങ്ങളുടെ ശരീരവും,മനസ്സും,വികാരങ്ങളും,ഊർജവുമെല്ലാം ഒരു പരിപൂർണ വികാസത്തിലേക്ക്പരിപോഷിപ്പിക്കുമ്പോൾ നിങ്ങളിൽ ചില പ്രത്യേക ഗുണങ്ങള്‍ ഉദയം ചെയ്യുന്നു.അതാണു യോഗ .
നിങ്ങൾ നിങ്ങളുടെ പൂന്തോട്ടം ശരിയായി പരിപാലിച്ചാൽ അവിടെ പൂക്കളുണ്ടാകുന്നു. അതുപോലെ നിങ്ങൾ എന്തിനെയാണോ "ഞാൻ തന്നെ" എന്ന്വിളിക്കുന്നത്അതിനെസംരക്ഷിക്കുമ്പോൾ പൂക്കൾവിരിയുന്നു. അതായത്ശാന്തി, സന്തോഷം അല്ലെങ്കിൽ ആനന്ദം ഇവയൊന്നും തന്നെതീരുമാനിക്കപ്പെടുന്നത്നിങ്ങൾക്ക്പുറത്തുള്ള ഒന്നിനാലുമല്ല,നിങ്ങളാൽ തന്നെയാണ്അത്തീരുമാനിക്കപ്പെടുന്നത്.
ചോ:നമ്മുടെ ലോകത്തിലെ സ്ത്രൈണതയുടെ ഭാവിയെക്കുറിച്ച് അങ്ങ് എന്താണ് ചിന്തിക്കുന്നത് ?
സദ്ഗുരു: പൗരുഷവും സ്ത്രൈണതയും പ്രപഞ്ചത്തിൻറെ രണ്ട്അടിസ്ഥാന സ്വഭാവവിശേഷണങ്ങളാണ്.പ്രപഞ്ചത്തിൻറെ ഭൗതിക നിലനിൽപ്ധ്രുവീകരണങ്ങൾക്കിടയിലൂടെയാണ്. അതിലെ ഒരു മാനം പൗരുഷവും- സ്ത്രൈണതയുമാണ്.പൗരുഷം, സ്ത്രൈണത എന്നൊക്കെ ഞാൻ പറയുമ്പോൾ പുരുഷനെയോ സ്ത്രീയെയോ കുറിച്ചല്ല സംസാരിക്കുന്നത്. നിങ്ങൾ ഒരു സ്ത്രീയായിക്കാം, എന്നാൽ നിങ്ങളിലെ പൗരുഷം മറ്റു പുരുഷന്മാരേക്കാൾ കൂടുതലായിരിക്കാം. നിങ്ങൾ ഒരുപുരുഷനായിരിക്കാം, പക്ഷെ നിങ്ങൾക്ക്മറ്റു സ്ത്രീകളെക്കാൾ സ്ത്രൈണത ഉണ്ടാവാം. അതിജീവനത്തിനുള്ള സഹജവാസന ഒരാളിൽ എപ്പോഴാണോ പ്രബലമാകുന്നത്അപ്പോൾ പൗരുഷം പ്രധാനപ്പെട്ടതാകുന്നന്നു, കാരണം അത്അതിജീവനവുമായി ബന്ധപ്പെട്ട്കിടക്കുന്നു. കാലങ്ങളായി, അതിജീവനം ഒരു മുഖ്യ ഘടകമായതിനാൽ, പൗരുഷത്വത്തിന്കൂടുതൽ പ്രാധാന്യം നൽകിവരുന്നു.സമൂഹം അവരുടെ അതിജീവനംഭംഗിയായി കൈകാര്യം ചെയ്യുകയും സ്ഥായിയായ സംസ്കാരത്തിന്റെയും സമൂഹത്തിന്റെയും ഒരു തലത്തിത്തിലേക്കെത്തുമ്പോഴേ സ്ത്രൈണതക്ക്കൃത്യമായ ഒരു സ്ഥാനം സമൂഹത്തിൽ ലഭിക്കുകയുള്ളൂ.എന്നാൽ നിങ്ങൾ തികഞ്ഞ ഒരു മനുഷ്യനാകണമെന്നുണ്ടെങ്കിൽ പൗരുഷവും സ്ത്രൈണതയും നിങ്ങളിൽ തുല്യഅളവിൽ ഉണ്ടാകേണ്ടിയിരിക്കുന്നു.സാമ്പത്തിക ശാസ്ത്രം പോലെ തന്നെ സംഗീതവും,കലയും, സ്നേഹവും,ആർദ്രദയും ഉള്ളിടത്താണ്സ്ത്രൈണത പുഷ്ടിപ്പെടുക.ഇത്സംഭവിക്കുന്നില്ലെങ്കിൽ സ്ത്രൈണതക്ക്ലോകത്തിൽ ഒരു സ്ഥാനവുമുണ്ടാകില്ല. നിങ്ങൾ സ്ത്രീയായിരിക്കാം ,പക്ഷെ പ്രവർത്തിക്കുന്നത്പൗരുഷമായിരിക്കും.
ഇന്ന്,നമ്മുടെ തലമുറയിൽ നമ്മുടെ നിലനിൽപ്മുമ്പത്തേക്കാൾ ഭംഗിയായി സംഘടിപ്പിക്കപ്പെട്ടിരിക്കുന്നു.എങ്കിലും,സാമ്പത്തികശാസ്ത്രം ഒരുമുഖ്യ ശക്തിയായിരിക്കുകയും ഒരിക്കൽ കൂടി എല്ലാം ഒരു കാടൻ നിയമത്തിലേക്ക്- നിലനിൽപ്പിനായുള്ളസമരത്തിലേക്ക്- മടങ്ങുകയും ചെയ്യുന്നു.പൗരുഷമൂല്യങ്ങളും സമീപനങ്ങളുമാണ്മുഖ്യം.പൊതുവെ, സ്ത്രൈണതഒരുദൗർബാല്യമായി കണക്കാക്കപ്പെടുന്നു. .
ചോ: ഒരാൾക്ക്ഇന്നു മുതൽ സന്തോഷം കൂടുതൽ അനുഭവിക്കുന്നതിനായി എന്ത്ചെയ്യാൻ കഴിയും?
സദ്ഗുരു: നിങ്ങൾ രാവിലെ എഴുന്നേറ്റു വരുമ്പോൾ ആദ്യം ചെയ്യേണ്ടത്പുഞ്ചിരിക്കലാണ്,കാരണം,നിങ്ങൾ ഉണരുക എന്നത്ഒരു ചെറിയ കാര്യമല്ല. ആയിരക്കണക്കിനാളുകൾ ഇന്നലെ ഉറങ്ങാൻ കിടന്നിട്ട്ഇന്ന്രാവിലെ എഴുന്നേറ്റിട്ടില്ല, പക്ഷെ നിങ്ങൾ എഴുന്നേറ്റു!.അതുകൊണ്ട്ചിരിക്കുക, കാരണം നിങ്ങൾക്ക്ഉണരാൻ കഴിഞ്ഞിരിക്കുന്നു. പിന്നെ ചുറ്റും നോക്കി ആരെങ്കിലും ഉണ്ടെങ്കിൽ, അവരോടും ചിരിക്കുക. ആയിരക്കണിക്കിന്ആൾക്കാർക്ക്അവരുടെ ചിലപ്രിയപ്പെട്ടവർ, ഇന്ന്കാലത്തുഉറക്കമുണർന്നിട്ടില്ല. നിങ്ങൾക്ക്പ്രിയപ്പെട്ടവരെല്ലാം ഇന്ന്ഉണർന്നിരിക്കുന്നു-വൗ! ഇതൊരു ഗംഭീരദിവസമല്ലേ? എങ്കില്‍ പുറത്തേക്ക്പോയി മരങ്ങളെയും നോക്കൂ.അവയും രാത്രിമരിച്ചിട്ടില്ല. നിങ്ങൾക്ക്ഇതൊരു വിഡ്ഢിത്തമായി തോന്നാം,പക്ഷെ നിങ്ങള്‍ക്ക് പ്രിയപെട്ട ആരെങ്കിലും രാവിലെ ഉണർന്നിട്ടില്ലെങ്കിലേ ഇപ്പറഞ്ഞതിൻറെ യാഥാർഥ്യം മനസ്സിലാവൂ.ഇതിന്റെ മൂല്യം അപ്പോള്‍ തിരിച്ചറിയുന്നത് വരെകാത്തിരിക്കരുത്.ഇതൊരു വിഡ്‌ഢിത്തമല്ല,ഏറ്റവും അമൂല്യമായഒന്നാണ്-നിങ്ങളും നിങ്ങൾ വിലയർപ്പിക്കുന്നതുമെല്ലാം ജീവിച്ചിരിപ്പുണ്ടെന്നത്.അതിനെ അഭിനന്ദിച്ച്ഒന്ന്ചിരിക്കുകയെങ്കിലും ചെയ്യൂ.സ്നേഹപൂർവ്വം കുറച്ച്ആളുകളെയെങ്കിലും നോക്കൂ. ഇക്കാര്യങ്ങളെല്ലാം തന്നെ കേവലം ഒരു മണിക്കൂറിനുള്ളിൽ മറന്നു പോകുന്ന ഒരാളാണ്നിങ്ങളെങ്കിൽ, തുടർന്ന്നിങ്ങളിലെ അവികസിതമസ്തിഷ്കം ആരെയെങ്കിലും ഒന്ന്കടിക്കണമെന്നു തോന്നിക്കുമ്പോൾ ഈ കാര്യം ഓരോമണിക്കൂറിലും സ്മരിക്കുക-നിങ്ങൾ നിങ്ങള്ക്ക്തന്നെ ഒരു ഡോസ്കൊടുക്കുക,ജീവിതത്തിന്റെ മൂല്യത്തെക്കുറിച്ച്ഒരു ഓർമ്മപ്പെടുത്തൽ. .
.
.