യോഗയാണോ ജിമ്മാണോ നല്ലത് ?
യോഗ മസിലുണ്ടാക്കാൻ സഹായിക്കുമോ? മണിക്കൂറുകളോളം അയൺ (iron) പമ്പ് ചെയ്താല്‍ ഒരുക്ഷേ അങ്ങനെ തോന്നിയേക്കാം. ഈ ലേഖനത്തിലൂടെ സദ്ഗുരു ഈ തര്‍ക്കകത്തിന് വിശദീകരണം നൽകുന്നു: നല്ലത് യോഗയാണോ ജിമ്മാണോ ?
കാഴ്ചയില്‍ ഭംഗിയുള്ള മസിലുകൾ മാത്രമാണ് നിങ്ങളുടെ താൽപര്യമെങ്കിൽ ഇവിടെ അതിന് ഒരുപാട് വഴികളുണ്ട്. നിങ്ങൾക്ക് biceps implant (കൈയ്യിലെ പേശികള്‍ ശാസ്ത്രക്രിയയിലൂടെ വെച്ചുപിടിപ്പിക്കുന്ന രീതി) ചെയ്യാം. പക്ഷെ silicon നിങ്ങളുടെ നെഞ്ചിനകത്തേക്ക് മാത്രമല്ല പോവുക. അത് biceps ൽ എത്തും, കാൽവണ്ണയിൽ എത്തും, അങ്ങനെ എല്ലായിടത്തും എത്തും. അതുകൊണ്ട് കാര്യം ഒന്നും ഇല്ല എന്നത് കാര്യമാക്കണ്ട. നിങ്ങൾക്ക് അധികം ജോലിയൊന്നും ചെയ്യേണ്ടതില്ലെങ്കില്‍ (കോര്‍ട്ടി സോള്‍) cortisones ഉം, ( ഹോര്മോകണ്‍) hormones ഉം കുത്തിവച്ചിട്ട് iron (അയണ്ണ്) പമ്പ് ചെയ്തു കൊണ്ടേയിരിക്കുക. ആവശ്യം കാണാൻ ഭംഗി ഉണ്ടാവുക എന്നുള്ളത് മാത്രമാണെങ്കിൽ, ഒരുപാടു എളുപ്പവഴികൾ ഇനിയുമുണ്ട്.
ശരിയാണ്, ബോഡി ബിൽഡിംഗ് നിങ്ങൾക്ക് അതിയായ ബലം തരും. പക്ഷേ തീർത്തും വ്യത്യസ്തമായ ഒരു രീതിയിലൂടെ നിങ്ങൾക്ക് അതേ ബലം ഉണ്ടാക്കാവുന്നതാണ്, അതേസമയം തന്നെ നിങ്ങളുടെ ശരീരം വളരെയധികം അയവുള്ളതായിരിക്കുകയും ചെയ്യും, പ്രധാന്യമാര്ഹിളക്കുന്നത് ശരിക്കും അതാണ്. സൗഖ്യം എന്നുള്ളതിന് ഒരുപാട് വശങ്ങളുണ്ട്, ആരോഗ്യപരമായി, നിങ്ങളുടെ ഊര്ജ്ജളപരമായി, മാനസ്സികമായി, ആധ്യാത്മികമായി എന്നിങ്ങനെയുള്ള തലങ്ങളില്‍. രാവിലെ 30 മിനിറ്റ് മുതൽ ഒരു മണിക്കൂർ വരെയുള്ള സമയം നിങ്ങൾ ചെലവഴിക്കുകയാണെങ്കിൽ നിങ്ങൾക്ക് കാണാൻ കഴിയും, അതിന്റെ ഗുണം നിങ്ങളുടെ എല്ലാ തലങ്ങളിലുമാണ്, വികസിച്ച പേശികളില്‍ മാത്രമല്ല.
വെറും മസിലുകളിൽ മാത്രമാണ് നിങ്ങൾക്ക് താല്പകര്യമെങ്കില്, നിങ്ങളെന്തെങ്കിലും ഇരുമ്പ് കഷണം എടുത്തു ഉയർത്തണോ? കാരണം ശാരീരികമായ അധ്വാനവും പ്രവര്‍ത്തിയും നമ്മുടെ ജീവിതത്തിൽ നിന്നും അകന്നു കൊണ്ടിരിക്കുകയാണ്. എല്ലാം യന്ത്രങ്ങളാണ് ചെയ്യുന്നത്. നിങ്ങളുടെ ഐഫോൺ (iPhone) അല്ലാതെ നിങ്ങൾക്ക് മറ്റൊന്നും ഇപ്പോൾ കയ്യിൽ എടുക്കേണ്ടതില്ല. അപ്പോള്‍ നിങ്ങളുടെ കൈകാലുകൾ നിങ്ങൾ ദിവസവും പൂര്ണ്ണകമായും ഉപയോഗിക്കുന്നില്ലാത്തതുകൊണ്ട് ജിമ്മിൽ പോയി ചെറിയ ഭാരം എടുക്കുന്നതുകൊണ്ട് പ്രശ്നമൊന്നുമില്ല.
യോഗ - വ്യായാമത്തെ പറ്റിയല്ല.
യോഗ ഒരു വ്യായാമം അല്ല. അതിന് മറ്റു തലങ്ങളുണ്ട്. യോഗയെ ഒരു കായികാഭ്യാസം ആക്കി ചുരുക്കുന്നത് വളരെ വലിയ ഒരു കുറ്റമാണ്. പക്ഷേ ‘ഉപയോഗ’ പോലുള്ള ചില യോഗാസനങ്ങൾ ഉണ്ട് ജീവിതത്തിലെ ദൈനംദിന പ്രവർത്തികൾക്ക് ഉപകരിക്കുന്നതിനു വേണ്ടിയുള്ളതാണ് അവ, അതിന് ആധ്യാത്മികമായ വശമില്ല. നിങ്ങൾ ഉപയോഗയോ അംഗമർദ്ദനയോ ചെയ്യുകയാണെങ്കിൽ, ശാരീരികമായ ആരോഗ്യം ഉറപ്പുവരുത്താം. മാത്രമല്ല നിങ്ങൾക്ക് മറ്റ് ഉപകരണങ്ങളുടെ ആവശ്യവും ഉണ്ടാവില്ല. ആകെ ആവശ്യം വരുന്നത് ആറടി നീളവും വീതിയുമുള്ള സ്ഥലം മാത്രമാണ്. നിങ്ങൾ വളരെയധികം ആരോഗ്യവാനാവുകയും , മസിലുകളോ മറ്റോ ഉണ്ടാക്കുകയും ചെയ്യാം. അംഗമർദ്ദനയും ഉപയോഗയും എല്ലാം നിങ്ങളുടെ സ്വന്തം ശരീരഭാരം തന്നെയാണ് പരിശീലനത്തിന് വേണ്ടി ഉപയോഗിക്കുന്നത്. അതുകൊണ്ട് അവിടെ ഒരു ജിമ്മില്ല എന്നുള്ള ഒഴിവു കഴിവൊന്നും നിങ്ങൾക്ക് പറയാൻ പറ്റില്ല. നിങ്ങൾ എവിടെയാണെങ്കിലും നിങ്ങൾക്ക് ചെയ്യാൻ പറ്റും, കാരണം എപ്പോഴും നിങ്ങളുടെ കയ്യിൽ നിങ്ങളുടെ ശരീരം ഉണ്ടാവും. ഏതൊരു ജിമ്മിലും കിട്ടുന്നത് പോലെ തന്നെ അത്രയും ഉപയോഗപ്രദമാണ് ഇതും. അത് നിങ്ങളെ വളരെയധികം ആരോഗ്യവാനാക്കി മാറ്റുന്നതിനൊപ്പം തന്നെ വളരെ പക്വതയുള്ള ഒരു മനുഷ്യൻ ആക്കുകയും ചെയ്യും, നിങ്ങൾക്കുള്ളിൽ മറ്റ് ആവശ്യമില്ലാത്ത സംഘർഷങ്ങൾ ഉണ്ടാക്കാതെ തന്നെ. ആകെയുള്ള പ്രശ്നം നിങ്ങൾക്ക് കുമിഞ്ഞു കൂടി നിൽക്കുന്ന മസിലുകൾ ഉണ്ടാവില്ല. ഒരുപാട് ആളുകൾ അങ്ങനെ ഉണ്ട്. അവരുടെ ധാരണ കുറേ മസിലുകൾ ഉണ്ടാകുന്നതാണ് ആരോഗ്യത്തിന്റെ് ലക്ഷണം എന്നതാണ്, പക്ഷേ എന്റെഉ അഭിപ്രായത്തിൽ അവർ ഒരു മുറുകിയ ചട്ടയില്‍ ബന്ധിതരാണ്. നിങ്ങളുടെ ശരീരം അനായാസമായി പ്രവർത്തിക്കാൻ പെരുപ്പിച്ച മസിലുകളോ ഭയങ്കരമായ ബലവുമോ അല്ല ആവശ്യം, മറിച്ച് ആരോഗ്യമുള്ള ശരീരത്തിന് മെയ്യ് വഴക്കമാണ് ആവശ്യമുള്ളത്
യോഗയിൽ മസിലുകളുടെ ആരോഗ്യം മാത്രമല്ല അവയവങ്ങളുടെ ആരോഗ്യത്തിനും കൂടി മുൻതൂക്കം കൊടുക്കുന്നുണ്ട്. നിങ്ങൾക്ക് വളരെ നല്ല മസിലുകൾ ഉണ്ട് എന്നാൽ നിങ്ങളുടെ കരളിന്റെ. ആരോഗ്യം മെച്ചമല്ല എങ്കില്‍ എന്താണ് അതുകൊണ്ടുള്ള ഉപയോഗം? ശരീരം വളരെ അയവുള്ളതും ഉപയോഗയോഗ്യവും ആവുക എന്നത് വളരെ പ്രധാനപ്പെട്ട കാര്യമാണ്. അവയവ സൗഖ്യം എന്ന ഒരു കാര്യം കൂടി ഉണ്ട്. അതിന്റെു ഒരുവശം എന്താണെന്നുവെച്ചാൽ ഏറ്റവും പ്രധാനപ്പെട്ട അവയവങ്ങളെല്ലാം നെഞ്ചിന്റെനയും വയറിൻ്റെയും ഭാഗത്താണ്. അവയൊന്നും വളരെ ബലമേറിയതല്ലെന്ന് മാത്രമല്ല നട്ടും ബോൾട്ടും ഒന്നും ഇട്ട് മുറുക്കിയല്ല അവിടെ ചേര്ത്തിനരിക്കുന്നത്. അവയെല്ലാം അയഞ്ഞ ചെറിയ വലകളിൽ കിടന്ന് ആടി കൊണ്ടിരിക്കുകയാണ്. നിങ്ങൾ നിങ്ങളുടെ നട്ടെല്ല് നേരെയാക്കി ഇരിക്കുമ്പോൾ മാത്രമേ അവയവങ്ങൾ അവയുടെ ഏറ്റവും സുഖകരമായ അവസ്ഥയിൽ വരുകയുള്ളൂ. പക്ഷെ ഇപ്പോഴത്തെ കാലത്ത് സുഖം എന്ന് പറഞ്ഞാൽ പുറകോട്ടു മലർന്നുള്ള ഇരിപ്പാണ്. അങ്ങനെയാണ് നിങ്ങൾ ഇരിക്കുന്നതെങ്കിൽ നിങ്ങളുടെ ആന്തരികായവങ്ങൾക്ക് ഒരിക്കലും സൗകര്യം ഉണ്ടാവില്ല. അവയൊരിക്കലും പിന്നെ ശരിയായ രീതിയിൽ പ്രവർത്തിക്കില്ല. .
നമുക്ക് സൗകര്യം ഇഷ്ടമില്ലാത്തത് കൊണ്ടല്ല, നട്ടെല്ല് നേരെയാക്കി വച്ചിരിക്കണം എന്ന് പറയുന്നത്, മറിച്ച് സൗകര്യത്തെ നമ്മൾ മനസ്സിലാക്കി വച്ചിരിക്കുന്നത് തീർത്തും വ്യത്യസ്തമായ രീതിയിലാണ്. നട്ടെല്ല് നേരെയാക്കി നിൽക്കുമ്പോഴും വിശ്രമാവസ്ഥയിൽ സ്ഥിതി ചെയ്യാൻ നിങ്ങൾക്ക് നിങ്ങളുടെ മസിലുകളെ പരിശീലിപ്പിച്ചെടുക്കാൻ കഴിയും. എന്നാൽ പിന്നോട്ട് മലർന്നിരുന്നിട്ട് ആന്തരികാവയവങ്ങളെ വിശ്രമാവസ്ഥയിൽ നില നിർത്താൻ സാധിക്കില്ല. അതിനൊരു വഴിയുമില്ല. അത് കോണ്ട് തന്നെ, നിവർന്നിരുന്നാലും അനായാസമായി ഇരിക്കാൻ പറ്റുന്ന രീതിയിൽ, നമ്മൾ നമ്മുടെ ശരീരത്തെ പരിശീലിപ്പിക്കാൻ തീരുമാനിച്ചു. .
യോഗ ---അസ്തിത്വത്തിലേക്കുള്ള കവാടം
നിങ്ങളുടെ തലവേദന മാറ്റാനോ, പുറം വേദന മാറ്റാനോ, അല്ലെങ്കിൽ ഒന്ന് മെലിയാനോ ചെയ്യേണ്ട ഒരു കാര്യമല്ല യോഗ. നിങ്ങൾക്കാരോഗ്യം ഉണ്ടാവും, മനസമാധാനം ഉണ്ടാവും, പക്ഷെ അതെല്ലാം അതിന്റെ പാർശ്വ ഫലങ്ങൾ മാത്രമാണ്, യോഗയുടെ യഥാർത്ഥ ലക്ഷ്യം അതല്ല. തടി കുറക്കാനും ആരോഗ്യം ഉണ്ടാവാനുമാണെങ്കിൽ നിങ്ങള്‍ യോഗയോന്നും ചെയ്യേണ്ടതില്ല. നല്ല ഭക്ഷണം കഴിക്കുകയും, ടെന്നീസ് കളിക്കുകയും നീന്തുകയും ചെയ്താല്‍ മതി. യോഗയുടെ ലക്ഷ്യം, നിങ്ങളുടെ ഉള്ളിലെ ശരീരികമല്ലാത്ത മറ്റൊരു തലത്തെ സജീവമാക്കുക എന്നതാണ്. അത് നിങ്ങളിൽ ഉണരുമ്പോൾ മാത്രമേ, അസ്തിത്വം നിങ്ങള്‍ക്കായി നാനാ ഭാവങ്ങളിലൂടെ നിങ്ങളുടെ മുന്നിൽ തുറക്കപ്പെടൂ. നിങ്ങൾ ഒരിക്കലും വിചാരിക്കാത്തവയെല്ലാം നിങ്ങൾക്ക് മുന്നിൽ യാഥാര്ത്ത്യകമാവും കാരണം, ഭൗതീകത്തിന് അപ്പുറമുള്ള പുതിയൊരു തലം നിങ്ങളുടെ ഉള്ളില്‍ സജീവമായിരിക്കുന്നു.
Editor’s Note: Excerpted from Sadhguru’s discourse at the Isha Hatha Yoga School’s 21-week Hatha Yoga Teacher Training program. For more information, visit www.ishahathayoga.com.