എന്തുകൊണ്ട് എല്ലാവരും യോഗവീര ആകണമെന്നതിനുള്ള 4 കാരണങ്ങൾ.
ജീവിത ക്ലേശങ്ങൾ അനുഭവിക്കുന്നവർക്ക് നിങ്ങളാൽ നല്കാൻ കഴിയുന്ന ഉത്തമ പരിഹാരം യോഗയാണ്.
#1 ജീവിത ക്ലേശങ്ങൾ അനുഭവിക്കുന്നവർക്ക് നിങ്ങളാൽ നല്കാൻ കഴിയുന്ന ഉത്തമ പരിഹാരം യോഗയാണ്.
നിങ്ങളുടെ ജീവിതത്തിൽ സമൂഹത്തിനു നൽകാനായി നിങ്ങൾ ആത്മാർത്ഥമായും ആഴത്തിലും ആഗ്രഹിച്ച നിമിഷങ്ങൾ നിങ്ങൾ അനുഭവിച്ചിട്ടുണ്ടോ? ഇതിനെ പിന്തുടർന്ന്, നമ്മൾ തൊഴിലുകൾ തിരഞ്ഞെടുക്കുന്നു, സന്നദ്ധസേവകർ ആകുന്നു, ജീവകാരുണ്യ പ്രവർത്തനങ്ങൾക്കായി സംഭാവന ചെയ്യുന്നു - ഇതെല്ലാം അതിന്റേതായ രീതിയിൽ പ്രതിഫലദായകമാണ്. എന്നാൽ, സദ്ഗുരു പലപ്പോഴും പറയുന്നതുപോലെ, നമ്മുടെ ലോകത്തിനു ഇപ്പോൾ വേണ്ടത് മനുഷ്യബോധം വളർത്തുക എന്നതാണ്.
""മാനവിക ചരിത്രത്തിൽ ഇതാദ്യമായി, പോഷണം, ആരോഗ്യം, വിദ്യാഭ്യാസം, പരിസ്ഥിതി എന്നിവ ഉൾപ്പെടെ - ഭൂമിയിലെ എല്ലാ അടിസ്ഥാന പ്രശ്നങ്ങളെയും അഭിമുഖീകരിക്കാൻ ആവശ്യമായ ശേഷികൾ , സാങ്കേതികവിദ്യകൾ, വിഭവങ്ങൾ എന്നിവ നമുക്ക് ഉണ്ട്. അത് സംഭവിക്കാനുള്ള മനുഷ്യ മനസ്സ് മാത്രമാണ് കാണാതാവുന്നതു. ഇത് സംഭവിക്കാൻ, എല്ലാം ഉൾക്കൊള്ളുന്ന ബോധം ആവശ്യമാണ്. " - സദ്ഗുരു
ഇതുനായി ഒരു ചെറിയ എന്നാൽ പ്രധാന പങ്കു വഹിക്കുവാൻ നിങ്ങള്ക്ക് സാധിച്ചാൽ അതെത്ര മനോഹരമായിരിക്കും ?
യോഗ ഒരു മാർഗമാണ്, നിങ്ങൾ യോഗ വീരയാവാൻ ലളിതമായ പടികൾ സ്വീകരിക്കുന്നതിലൂടെ ധാരാളം ആളുകളുടെ ജീവിതത്തിൽ യോഗ പ്രാവർത്തികമാവുന്നു.
പ്രതിജ്ഞയെടുക്കാൻ കൂടുതൽ കാരണങ്ങൾ ആവശ്യമുണ്ടോ? എന്നാൽ തുടർന്ന് വായിക്കുക…
#2 നിങ്ങൾ വഴികാണിക്കുമ്പോൾ, നിങ്ങളും ഒന്ന് കണ്ടത്തുന്നു...
ജീവിതത്തെ രൂപാന്തരപ്പെടുത്തുന്ന ഈ ശാസ്ത്രം നിങ്ങൾ മറ്റുള്ളവർക്കായി സമർപ്പിക്കുമ്പോൾ, നിങ്ങളുടെ സ്വന്തം ജീവിതം മെച്ചപ്പെടുകയും മനോഹരമായി രൂപാന്തരപ്പെടുകയും ചെയ്യും.
"ജീവിതത്തെ സ്പർശിക്കുകയും പരിവർത്തനം ചെയ്യുകയും ചെയ്യുന്ന എന്തെങ്കിലും വാഗ്ദാനം ചെയ്യുന്നതിന്റെ സന്തോഷവും പൂർത്തീകരണവും നിങ്ങൾ അറിയണമെന്ന് ഞാൻ ആഗ്രഹിക്കുന്നു. " - സദ്ഗുരു
ആഴത്തിൽ പ്രവർത്തിക്കുന്നതും അടിസ്ഥാനപരമായി രൂപാന്തരപ്പെടുത്തുന്നതുമായ കാര്യങ്ങൾ വിവരിക്കുന്നതിൽ വാക്കുകൾ തികച്ചും അപര്യാപ്തമാണ്. അത് അറിയാൻ നിങ്ങൾ അത് അനുഭവിക്കണം… …
#3 നിങ്ങളുടെ പ്രിയപ്പെട്ടവർക്ക് യോഗയുടെ ഗുണങ്ങൾ നിർദ്ദേശിക്കുക
യോഗ പരീശീലിക്കുവാൻ വളരെയധികം “തിരക്കുള്ള” കുടുംബാംഗങ്ങളോ സുഹൃത്തുക്കളോ നിങ്ങൾക്കുണ്ടോ? അവരുടെ ദിവസത്തിൽ കുറച്ച് മിനിറ്റുകൾ മാത്രം എടുക്കുന്ന ഈ ലളിതവും ശാക്തീകരണവുമായ പരിശീലനം വാഗ്ദാനം ചെയ്യുമ്പോൾ നിങ്ങളിലൂടെ അവർക്ക് യോഗ അനുഭവിക്കാൻ കഴിയും.
ഒരിക്കൽ അവർ ഇതിന്റെ പ്രയോജനങ്ങൾ ആസ്വദിക്കാൻ തുടങ്ങിയാൽ, തീർച്ചയായും അവർ കൂടുതൽ ആഗ്രഹിക്കും! അതിനാൽ ഇത് പരീക്ഷിക്കുക!
#4 പങ്കാളിത്തത്തിന്റെ തീവ്രമായ അനുഭവം അറിയുക
ഒരു യോഗവീരയാവുന്നതിലൂടെ നിങ്ങള്ക്ക് തീവ്രമായ സാന്നിധ്യം അനുഭവിക്കാൻ കഴിയും. ആഴത്തിൽ എന്തെങ്കിലും അനുഭവിക്കുന്നത് എന്താണെന്ന് നിങ്ങൾക്കറിയില്ലെങ്കിൽ, ലളിതമായ ഒരു യോഗ പരിശീലനം മറ്റൊരാൾക്ക് നിർദ്ദേശിക്കാൻ ശ്രമിക്കുക.
യോഗ വീരയാകാനുള്ള പ്രക്രിയ സദ്‌ഗുരു വളരെ ലളിതവും എല്ലാവർക്കും ലഭ്യവുമാക്കി. അതിനായി നിങ്ങള്ക്ക് വേണ്ടത് സന്നദ്ധത മാത്രമാണ്. നിങ്ങൾക്കും ഒരു യോഗവീരയാകാം
ലളിതവും അഗാധവുമായ ഈ പരിശീലനം പ്രതിമാസം ഒരു വ്യക്തിക്ക് വാഗ്ദാനം ചെയ്യുക എന്നതു മാത്രമാണ് നിങ്ങൾ ചെയ്യേണ്ടത്.