ശാംഭവി മഹാമുദ്ര - ഒരു പ്രതിഷ്ഠാപനം

സദ്ഗുരു: വിവിധതരം ദീക്ഷകൾ ഉണ്ട്. അവയിൽ ചിലതിനെ ഞങ്ങൾ ദീക്ഷകൾ എന്ന് വിളിക്കുന്നുണ്ടെങ്കിലും അവയെല്ലാം ശരിക്കും ദീക്ഷകളല്ല . ഞങ്ങൾ വാഗ്ദാനം ചെയ്യുന്ന ആദ്യത്തെ പ്രക്രിയ, ശാംഭവി മഹാമുദ്ര, ശരിക്കും ഒരു ദീക്ഷയല്ല - അത് ഒരു പ്രതിഷ്ഠ പോലെയാണ്. ഞങ്ങൾ ആളുകളെയാണ് പ്രതിഷ്ഠ ചെയുന്നത്. എന്ത് മാനദണ്ഡമനുസരിച്ചായാലും ജീവനുള്ള ആളുകളെ പ്രതിഷ്ഠ ചെയ്യുന്നതാണ്, ആദിയോഗി ലിംഗത്തെ ( അദിയോഗി അലയം, ഈശാ യോഗ കേന്ദ്രം ) പോലെയുള്ള രൂപങ്ങളെ പ്രതിഷ്ഠ ചെയ്യുന്നതിനേക്കാൾ എളുപ്പം. ജീവനില്ലാത്ത രൂപങ്ങളെ പ്രതിഷ്ഠിക്കുമ്പോൾ അതിനെ ശരിക്കും വിവേചനാധികാരമുള്ള ഒരു ജീവ രൂപമാക്കി മാറ്റുകയാണ് ചെയ്യുന്നത് , അതിനു വളരെയധികം ജോലി ആവശ്യമാണ് . അതിനു നിങ്ങളെക്കുറിച്ച് എല്ലാം അറിയാം (ആദിയോഗി ലിംഗത്തെ പരാമർശിക്കുന്നു )

ശാംഭവി മഹാമുദ്ര ഒരു ശക്തമായ പ്രതിഷ്ഠാ പ്രക്രിയയാണ് . നിങ്ങൾ ചെയ്യേണ്ടത് സ്വയം അതിനു തയ്യാറാവുക എന്നതാണ്.

ഇതിന് ധാരാളം ജോലി ആവശ്യമാണ്. എന്നാൽ ജീവനുള്ള ഒരു മനുഷ്യനിൽ പ്രതിഷ്ഠ ചെയ്യുന്നത് എളുപ്പമാണ്. ജീവിച്ചിരിക്കുന്ന മനുഷ്യരുടെ ഒരേയൊരു പ്രശ്നം അവർ യു-ടേൺ എടുക്കുന്നതിൽ വിദഗ്ധരാണ് എന്നതാണ്. ഞങ്ങൾ നിങ്ങളെ ശാംഭവിയിലേക്ക് ദീക്ഷ നൽകിയ ആദ്യ ദിവസം നിങ്ങൾ എവിടെയോ ആണെന്ന് തോന്നി; ഇത് വളരെ അനുഭവപൂർണമാണ്. ചിലർ വളരെ കുറച്ച് ദിവസങ്ങൾ, ആഴ്ചകൾ, മാസങ്ങൾ, വർഷങ്ങൾക്കുശേഷം, അല്ലെങ്കിൽ ഹാളിൽ നിന്ന് ഇറങ്ങിയ നിമിഷം തന്നെ അത് ഉപേക്ഷിക്കുന്നു. ശാംഭവി മഹാമുദ്ര ഒരു ശക്തമായ പ്രതിഷ്ഠാ പ്രക്രിയയാണ് . നിങ്ങൾ ചെയ്യേണ്ടത് സ്വയം അതിനു തയ്യാറാവുക എന്നതാണ്. ഇതൊരു സമർപ്പണമാണ് - ഇവിടെ ആവശ്യമായ ജോലി ഇതിനകം ചെയ്തു കഴിഞ്ഞിട്ടുണ്ട് . അതായത് ഇത് ഒരു ക്ഷേത്രം പണിതത് പോലെയാണ്, നിങ്ങൾക്കതിന്റെ പ്രയോജനം ലഭിക്കണമെങ്കിൽ നിങ്ങളവിടെ പോയി ഇരിക്കണം , എന്നു മാത്രം .

 

ദീക്ഷ - പരിപാലിക്കാനുള്ള ഒരു വിത്ത് .

ശരിക്കും ശൂന്യ ധ്യാനം, ശക്തി ചലന ക്രിയ, സംയമ - ഇവയാണ് യഥാർത്ഥ ദീക്ഷകൾ . ഇതെല്ലം ഒരു പ്രത്യേക രീതിയിലുള്ളതാണ് . മുൻപ് , പ്രാരംഭ പ്രോഗ്രാം ശൂന്യ ധ്യാനമായിരുന്നു. ശരിയായ ഒരു തുടക്കമാണ് ശൂന്യ. ദീക്ഷ എന്നത് ഒരു വിത്ത് പോലെയാണ്. നിങ്ങൾ അതിനെ പരിപാലിക്കണം - അപ്പോൾ മാത്രമേ അത് വളരുകയുള്ളൂ. പലരും ഇത് മനസ്സിലാക്കിയിട്ടുണ്ട്. ആളുകളെ ശൂന്യ ധ്യാനത്തിലേക്ക് കൊണ്ടുവന്നപ്പോൾ, അവർ അതിശയകരമായ ആളുകളായി മാറി . അവർ വീട്ടിൽ പോയി, രണ്ടുമാസം അത് ചെയ്തു, അവരുടെ ജീവിതം മാറി. അവരുടെ മെറ്റബോളിസം മാറി, അവരുടെ ഉറക്കം കുറഞ്ഞു , ഭക്ഷണം കുറഞ്ഞു , എല്ലാം അതിശയകരമായ മാറ്റങ്ങളായിരുന്നു . പക്ഷെ അതിനു ശേഷം അവർ മറ്റെന്തിലോ അകപ്പെട്ടു . രണ്ടാഴ്ചക്കു ശേഷം അവർ ശൂന്യ ഉപേക്ഷിച്ചു .പിന്നീടെപ്പോഴോ അവർ വീണ്ടും ശൂന്യയെ ഓർത്തു . എന്നാൽ അവിടെ ഒന്നും തന്നെയുണ്ടായിരുന്നില്ല . അത് പോയിരിക്കുന്നു. ഇതെന്തുകൊണ്ടാണെന്നു വെച്ചാൽ അതൊരു വിത്ത് പോലെയാണ് നിങ്ങൾ അതിനെ പരിപാലിച്ചുകൊണ്ടേയിരിക്കണം . നിങ്ങൾ അതിനു വെള്ളമൊഴിച്ചില്ലെങ്കിൽ അത് നിർജീവമാകും . നിങ്ങൾ അത് ശ്രദ്ധി ച്ചില്ലെങ്കിൽ അത് ഇല്ലാതാകും . .

അതിനാൽ പിന്നീട് ഞങ്ങൾ ശാംഭവിയെ പ്രാരംഭ പ്രോഗ്രാമാക്കി മാറ്റി . അത് ഒരിക്കലും നഷ്ടമാവില്ല - അത് സ്ഥിരമായി നിലനിൽക്കും. നിങ്ങൾ ചെയ്യേണ്ടത് സ്ഥലം വൃത്തിയാക്കി സൂക്ഷിക്കുക മാത്രമാണ്. ഇത് ഒരു പ്രത്യേക മേഖലയും തൽക്ഷണ അനുഭവവും സൃഷ്ടിക്കുന്നു. നിങ്ങൾ ഇത് വളരെ മനോഹരമായി സൂക്ഷിക്കുകയാണെങ്കിൽ, അത് സ്വയം മെച്ചപ്പെടുന്നു. എന്നാൽ ഇത് ശൂന്യയെപ്പോലെ വളരുന്നില്ല. ശൂന്യയ്ക്ക് വളരാൻ കഴിയും. ശൂന്യത എങ്ങനെ വളരും? ശൂന്യത വളർന്നതുകൊണ്ട് മാത്രമാണ് , പ്രപഞ്ചം വ്യാപിച്ചിരിക്കുന്നത്. നൂറ് ബില്യൺ നക്ഷത്രങ്ങളോ താരാപഥങ്ങളോ അതിനെ ഇത്ര വലുതാക്കുമായിരുന്നില്ല. ശൂന്യതയുടെ വളർച്ചയാണ് അതിനെ ഇത്രയും വലുതാക്കിയത്. അതായത് ശൂന്യത വളരുന്നു. അത് പരിധിയില്ലാതെ വളർന്നുകൊണ്ടിരിക്കും .

പ്രോഗ്രാമുകളിലെ തടസ്സങ്ങൾ/ അസ്വസ്ഥതകൾ

ശാംഭവി ഒരു പ്രതിഷ്ഠയാണ് അതിനാൽ തന്നെ അത് ആരംഭിക്കുന്ന സമയത്ത് അസ്വസ്ഥതയുളവാക്കുന്ന എന്തെങ്കിലും കാര്യങ്ങളുണ്ടെങ്കിൽ , തീർച്ചയായും അത് എന്നെ ബാധിക്കും . ഇപ്പോൾ ചില ദിവസങ്ങളിൽ ഞാൻ ഒരേ സമയം പതിനായിരം പേർക്ക് ദീക്ഷ നൽകാറുണ്ട് അവരെല്ലാം ഒരു വ്യക്തിയെപ്പോലെയാണെങ്കിൽ, ഒരു പ്രശ്നവുമില്ല. എന്നാൽ വിഡ്ഢിത്തങ്ങൾ ചെയ്യുന്ന പതിനഞ്ചോ ഇരുപതോ ആളുകൾ അതിൽ ഉണ്ടെങ്കിൽ പോലും, അത് എന്നെ മോശമായി ബാധിക്കും . എന്റെ കൂടെയുള്ള ആളുകൾ ഇത് കാണാറുണ്ട് . ചില പ്രോഗ്രാമുകളിൽ ഞാൻ വളരെ ഊർജ്ജസ്വലതയോടെ പോയി തിരിച്ച് വരും , എന്നാൽ മറ്റു ചിലപ്പോൾ അതെൻറെ ഊർജ്ജത്തെ തകർക്കുന്നു .ദീക്ഷ നേടിയതിനു ശേഷം നിങ്ങൾ നിങ്ങളുടെ ശാംഭവി എങ്ങനെ പരിപാലിക്കുന്നു എന്നത് എന്നെ അത്രക്കൊന്നും ബാധിക്കില്ല കാരണം ഞാനത് നിങ്ങളിൽ നിക്ഷേപിക്കുക മാത്രമേ ചെയ്തിട്ടുള്ളൂ , ചിലപ്പോൾ എനിക്ക് ആ നിക്ഷേപം നഷ്ടമായേക്കാം . പക്ഷെ അതൊരിക്കലും എന്റെ ഊർജ്ജത്തിന്റെ അടിസ്ഥാന ഘടനയെ തകരാറിലാക്കുകയില്ല.

ഭാവസ്പന്ദന ആ ആവശ്യത്തിനായി നിർമ്മിച്ചിരിക്കുന്ന സമർപ്പിത സ്ഥലങ്ങളിൽ മാത്രമാണ് ഇപ്പോൾ ഞങ്ങൾ ചെയ്യുന്നത് . മുൻപ് തമിഴ്നാട് , കർണാടക , ആന്ധ്രാപ്രദേശ്‌ എന്നിവിടങ്ങളിലെ വഴിയമ്പലങ്ങളിലും , കല്യാണ മണ്ഡപങ്ങളിലും ഭാവസ്പന്ദനകൾ ചെയ്യുന്ന ഒരു കാലമുണ്ടായിരുന്നു ഞങ്ങൾക്ക് . തലേ ദിവസം അവിടെ വിവാഹമോ മറ്റെന്തെങ്കിലും ചടങ്ങുകളോ നടത്തിയിട്ടുണ്ടാവും , പിറ്റേ ദിവസം രാവിലെ ഞങ്ങളുടെ വോളന്റിയേഴ്‌സ് അവിടെല്ലാം വൃത്തിയാക്കി പ്രോഗ്രാമിനുള്ള സജ്ജീകരണങ്ങൾ ചെയ്യും. വൈകുന്നേരം ഭാവസ്പന്ദന ആരംഭിക്കും. അങ്ങനത്തെ സ്ഥലങ്ങളിൽ ഭാവസ്പന്ദന നടത്താൻ ഞങ്ങൾ വളരെ അധികം കഷ്ടപ്പെടേണ്ടി വന്നു. അത് കഴിയുമ്പോൾ ചിലപ്പോൾ നാരങ്ങയുടെ വലിപ്പമുള്ള മുഴകൾ എന്റെ നട്ടെല്ലിൽ വരും . അത് പോകാൻ ചിലപ്പോൾ ദിവസങ്ങളെടുക്കും . എന്നാൽ ഇപ്പോൾ ഞങ്ങൾ ഭാവസ്പന്ദന പ്രതിഷ്ഠയാൽ പവിത്രമാക്കിയ സുരക്ഷിത സ്ഥലങ്ങളിൽ ചെയ്യുന്നതിനാൽ : എല്ലാം ഒരു വിനോദം പോലെയാണ് നടക്കുന്നത് . എന്നാൽ അതിനായി തയ്യാറാക്കപ്പെടാത്ത സ്ഥലങ്ങളിൽ ചെയ്യുമ്പോൾ കളി വേറെയാകും .

പ്രതിഷ്ഠയുടെ സമയത്ത് സംഭവിക്കാവുന്ന അപകടങ്ങൾ

ആദിയോഗി പോലെയുള്ള പ്രതിഷ്ഠകൾ ചെയ്യുമ്പോൾ ( ആദിയോഗി ലിംഗം പരാമർശിക്കുന്നു ) ക്ഷതങ്ങൾ സംഭവിക്കാറുണ്ട് . പങ്കെടുത്തവരിൽ പതിനാലായിരം പേരും ഒരു വ്യക്തിയെന്ന പോലെയിരുന്നു . ഇന്നും ഞാൻ ആ ആളുകളെ നമിക്കുന്നു, ഞാൻ ഇതുവരെ കണ്ടതിൽ വച്ച് ഏറ്റവും അതിശയകരവും അസാധാരണവുമായ ആൾകൂട്ടമായിരുന്നു അത്. - ശരിക്കും പ്രതിഷ്ഠയുടെ കൂടുതൽ ഭാഗവും രഹസ്യമായി വളരെ കുറച്ച് ആളുകളെ വെച്ച് ചെയ്യാനാണ് പ്ലാൻ ചെയ്തിരുന്നത് , എന്നാൽ എന്റെ ഷെഡ്യൂളുകൾ കാരണം എനിക്കത് ചെയ്യാനായില്ല . പ്രതിഷ്ഠയുടെ വളരെ കുറച്ച് ദിവസങ്ങൾ മുൻപ് മാത്രമാണ് ഞാനിവിടെ എത്തിയത് . ഒരു വലിയ ആൾക്കൂട്ടത്തിനു മുന്നിൽ പ്രതിഷ്ഠ എങ്ങനെ ചെയ്യുമെന്നത് യഥാർത്ഥത്തിൽ ഒരു ആശങ്കയായിരുന്നു . എന്നാൽ അത് ഒരു പൊതു സ്ഥലം പോലെയായിരുന്നില്ല . പതിനാലായിരം പേരുണ്ടെങ്കിലും അത് ശരിക്കും ഞാൻ ഒരു വ്യക്തിയോടൊപ്പമുള്ളതു പോലെയായിരുന്നു . അങ്ങനെയുള്ള ആളുകൾ ഉണ്ടെങ്കിൽ നമുക്ക് അതിശയകരമായ കാര്യങ്ങൾ ചെയ്യാൻ സാധിക്കും .. .

ഞങ്ങൾ ലിംഗ ഭൈരവി ദേവി പ്രതിഷ്ഠ നടത്തിയത് വളരെ കുറച്ച് ആളുകളെ ഉപയോഗിച്ചായിരുന്നു , എന്നാൽ എന്തുകൊണ്ടോ ഞങ്ങൾക്ക് അവിടെ ആവശ്യമായ അച്ചടക്കം ലഭിച്ചില്ല . എന്റെ ചുറ്റുമുള്ള ആളുകൾ അവിടവിടെ ചെറിയ ചില തന്ത്രങ്ങൾ ചെയ്തതിനാൽ ഞാൻ പൂർണ്ണമായും നഷ്ടപ്പെട്ട അവസ്ഥയിലായിരുന്നു. എനിക്കെന്റെ രുചിയും ഗന്ധവും ഒന്നര വർഷത്തേക്ക് നഷ്ടമായി . എനിക്ക് എല്ലാ ഗന്ധങ്ങളും രുചിയും പെട്ടെന്നറിയാൻ കഴിയുമായിരുന്നു . എന്നാൽ 18 മാസത്തോളം ഭക്ഷണം രുചിയില്ലാത്ത പ്ലാസ്റ്റിക് കഴിക്കുന്നത് പോലെയായിരുന്നു എനിക്ക് അനുഭവപ്പെട്ടത് . എന്താണ് കഴിക്കുന്നതിനു പോലും എനിക്ക് മനസ്സിലാക്കുവാൻ കഴിഞ്ഞില്ല . പോഷണത്തിനായി മാത്രം ഞാൻ കുറച്ച് കഴിച്ചു . കൂടാതെ മറ്റു പല കാര്യങ്ങളും സംഭവിച്ചു . ഏകദേശം മൂന്നു തവണ ഞാനെന്റെ ഇടതു വശമിടിച്ചു വീണു - ഒരു തവണ കാര്യമായ പരിക്ക് പറ്റി , മറ്റു രണ്ടു തവണ ഞാൻ രക്ഷപെട്ടു . ഇപ്പോൾ ആ പരിക്ക് പൂർണമായും മാറിയിരിക്കുന്നു .

അതായത് ഇതെല്ലാം ഞങ്ങൾ എന്ത് ചെയ്യുന്നു എന്നതിനെ ആശ്രയിച്ചിരിക്കുന്നു. അടുത്തിടെ ഒരാൾ എന്നോട് ചോദിച്ചു , “എന്തുകൊണ്ടാണ് ഈ യോഗ പാക്കേജുകൾ?” എന്ന് പാക്കേജുകൾ ശരിക്കും സുരക്ഷയ്‌ക്കുള്ളതാണ്, അത് സ്വീകരിക്കുന്നവർക്കും നൽകുന്നവർക്കുമുള്ള സുരക്ഷ . ഒരു പാക്കേജ് നൽകിയാൽ, ആളുകൾക്ക് അത് അതിശയകരമായ രീതിയിൽ ഉപയോഗിക്കാൻ കഴിയും, അല്ലെങ്കിൽ അവർക്ക് അത് നശിപ്പിക്കാൻ കഴിയും - ഇത് പങ്കെടുക്കുന്നവർക്കാണ്. എന്നാൽ ഒരു പാക്കേജ് ഫോർമാറ്റിനുപകരം, നിങ്ങൾ ഒരു സ്വതന്ത്ര പ്രവാഹം നടത്തുകയാണെങ്കിൽ, നിങ്ങൾക്ക് സമ്പൂർണ്ണ വിശ്വാസം ആവശ്യമാണ്. അല്ലെങ്കിൽ, അവരുടെ വിഡ്ഢിത്തങ്ങൾ നിങ്ങളെയും നശിപ്പിക്കും - ഇത് ശരിക്കും സാധ്യമാണ്. അതെ ,ഇടക്കൊക്കെ ഞങ്ങൾ അത്തരം വില നൽകേണ്ടി വന്നിട്ടുണ്ട് . എന്നാൽ പൊതുവേ, ഞങ്ങൾ‌ ഉൽ‌പാദിപ്പിച്ച ഫലങ്ങൾ‌ നോക്കുമ്പോൾ, അങ്ങനെ നൽകിയ വില അധികമൊന്നുമല്ല.

Editor’s Note: ശാംഭവി മഹാമുദ്ര ക്രിയ "ഇന്നർ എഞ്ചിനീയറിംഗ് " പ്രോഗ്രാമിൻറെ ഭാഗമാണ് . ശാംഭവി മഹാമുദ്ര ക്രിയ "ഇന്നർ എഞ്ചിനീയറിംഗ് " പ്രോഗ്രാമിൻറെ ഭാഗമാണ് . പ്രോഗ്രാം വിവരങ്ങൾക്കായി സന്ദർശിക്കൂ here.

A version of this article was originally published in Forest Flower, April 2019.