സമാധാനത്തിന്റെ രസതന്ത്രം
സമാധാനമായി ഇരിക്കുക എന്നത് ശരീരത്തിൽ ശരിയായ രസതന്ത്രത്തെ സൃഷ്ടിക്കുന്നതാണെന്നും , യോഗ അതിലേക്കുള്ള ഒരു ശാസ്ത്രീയ പ്രക്രിയയാണെന്നും സദ്ഗുരു വിവരിക്കുന്നു.
ചോദ്യം : പലപ്പോഴും കുഴപ്പം നിറഞ്ഞ സാഹചര്യങ്ങളുമായി നമുക്ക്ഇടപെടേണ്ടതായി വരാറുണ്ട് . അത്തരം സാഹചര്യങ്ങളിൽ നാം എങ്ങനെ സമാധാനത്തോടെ തുടരും ?
സദ്ഗുരു: എല്ലാവർക്കും ജീവിതത്തിൽ ആവശ്യം സമാധാനമാണ്.പക്ഷെ പ്രക്ഷുബ്ധമായ മനസ്സ് അത് അനുവദിക്കുന്നില്ല.നിങ്ങൾക്ക് സമാധാനം നഷ്ടമായെന്ന് കരുതുക.സ്വാഭാവികമായും ഭാര്യയോടോ ഭർത്താവിനോടോ ആകാം വഴക്കിടുന്നത്.ഇത് പുരോഗമിക്കും തോറും അയൽക്കാരോട് മോശമായി പെരുമാറും.അത് പിന്നെയും വളരുമ്പോൾ നിങ്ങളുടെ മേലധികാരിയോടാകാം നിങ്ങൾ ആക്രോശിക്കുന്നത്.എന്ന് മേലധികാരിയോട് നിങ്ങൾ അലറുന്നുവോ നിങ്ങൾക്ക് വൈദ്യ സഹായം ആവശ്യമാണെന്ന് എല്ലാവർക്കും മനസ്സിലാകും.ഭർത്താവിനോടോ ഭാര്യയോടോ അയൽപക്കക്കാരോടോ വഴക്കിടുന്നത് സമൂഹത്തിൽ സ്വാഭാവികം എന്ന് കണക്കാക്കാം.കാരണം അത് എല്ലാവർക്കും സംഭവിക്കാവുന്നതാണ്.എന്നാൽ മേലധികാരിയോടുള്ള മോശമായ പെരുമാറ്റം അതിൽ നിന്ന് ഏറെ വ്യത്യസ്തമാണ്.
ഇപ്പോൾ നിങ്ങൾ ഒരു ഡോക്ടറുടെ അടുത്തേക്ക് പോകേണ്ട അവസ്ഥയിലാണ്.അദ്ദേഹം നിങ്ങള്ക്ക് മരുന്ന് നൽകും.ഒരിക്കൽ ആ മരുന്ന് ശരീരത്തിലേക്കെത്തുമ്പോൾ അല്പസമയത്തേക്കെങ്കിൽ കൂടി നിങ്ങൾക്ക് സമാധാനം ലഭിക്കുന്നു.ഒരു രാസപദാർത്ഥം നിങ്ങളിലേക്കെത്തുമ്പോൾ ശരീരത്തിന്റെയും മനസ്സിന്റെയും നിലയിൽ ഉള്ള അസ്വസ്ഥത മാറി സമാധാനം ലഭിക്കുന്നു.അതായത് സമാധാനം ഒരു തരത്തിൽ ശരീരത്തിനുള്ളിലെ രസതന്ത്രം ആണ്.അത് പോലെ എല്ലാ വികാരങ്ങളും പ്രത്യേക തരത്തിലുള്ള രസതന്ത്രങ്ങളാണ് .ഏതു തരത്തിലുള്ള വികാരങ്ങൾ ആയിക്കൊള്ളട്ടെ അതിനു അനുസരണമായി ഒരു രാസപ്രവർത്തനം ശരീരത്തിൽ സംഭവിക്കുകയും അത് ക്രമീകരിക്കപ്പെടുകയും ചെയ്യുന്നു നമ്മൾ സമാധാനത്തിലാണെങ്കിൽ,സമാധാനത്തിന്റേതായ രസതന്ത്രമാണ് നമ്മിൽ സംഭവിക്കുന്നത്.അഥവാ അത്തരത്തിലൊരു രസതന്ത്രം നമ്മുടെ ശരീരത്തിൽ വരുത്താൻ കഴിഞ്ഞാൽ സ്വാഭാവികമായും നമുക്ക് സമാധാനം ലഭിക്കുന്നു.ഈ രണ്ട് വഴിയിലൂടെയും യോഗ ഇതിനെ സമീപിക്കുന്നു.

ശരിയായ തരത്തിലുള്ള അഭ്യാസത്തിലൂടെ നമ്മുടെ ആന്തരിക രാസപ്രക്രിയയിൽ ഒരു അളവ് വരെ വ്യത്യാസം വരുത്താൻ നമുക്ക് സാധിക്കും.അപ്പോൾ ഏതു വൈകാരിക അവസ്ഥ ആയിക്കൊള്ളട്ടെ നമ്മൾ സമാധാനത്തിലായിരിക്കും .ഇപ്പോൾ നിങ്ങളുടെ സമാധാനം ബാഹികമായ അവസ്ഥകളുടെ അടിമയാണ് .അത് അനുകൂല സാഹചര്യം ആണെങ്കിൽ നിങ്ങൾ സമാധാനത്തിൽ തന്നെയായിരിക്കും.പക്ഷെ അവസ്ഥ ശരിയല്ലെങ്കിൽ ,അവിടെയാണ് പ്രശ്നം.സമാധാനം എന്നത് ബാഹ്യാവസ്ഥയിൽ നിന്ന് സ്വതന്ത്രമായിരിക്കുകയും പുറത്തെ സംഭവങ്ങൾ ആന്തരികമായി നിങ്ങളെ ബാധിക്കാതെ ഇരിക്കുകയും ചെയ്യുന്ന അവസ്ഥയെ യോഗ എന്ന് പറയാം.മറ്റൊരു തരത്തിൽ പറഞ്ഞാൽ ശരിയായ വിധത്തിലുള്ള രസതന്ത്രത്തെ സൃഷ്ടിച്ചെടുക്കുന്ന ശാസ്ത്രമാണ് യോഗ.
നിങ്ങളിലേത് ശരിയായ വിധത്തിലുള്ള രസതന്ത്രമാണെങ്കിൽ നിങ്ങൾക്ക് സമാധാനത്തോടെയും സന്തോഷത്തോടെയും മാത്രമേ ജീവിക്കാനാകൂ.അതല്ലാതെ മറ്റൊരു മാർഗവുമില്ല.സമാധാനം ,സന്തോഷം എന്ന അവസ്ഥ ജീവിതത്തിന്റെ അവസാനമല്ല ,മറിച്ച് ആരംഭമാണ്.നിങ്ങൾക്ക് സമാധാനമില്ലെങ്കിലും മാനസികമായ അസംബന്ധത്തിൽ പെട്ട് കിടക്കുകയാണെങ്കിൽ നിങ്ങൾ ഇതേ വരെ ജീവിതം ആരംഭിച്ചിട്ടേയില്ല. സമാധാനത്തോടെയും ആഹ്ളാദത്തോടെയും ജീവിക്കുക എന്നതാണ് അടിസ്ഥാനമായ ആവശ്യം.പ്രഭാത ഭക്ഷണമോ അത്താഴമോ ആസ്വദിക്കണമെങ്കിൽ നിങ്ങൾക്ക് സമാധാനം അത്യാവശ്യമാണ്.നിങ്ങൾ പ്രക്ഷുബ്ധരാണെങ്കിൽ ഭക്ഷണം ആസ്വദിക്കുവാൻ നിങ്ങൾക്കാകുമോ ?ഇല്ല.സമാധാനമായിരിക്കുക എന്നതാണ് ആരംഭം.പക്ഷെ ഇന്ന് എല്ലാവരും മന:സമാധാനം അനുഭവിക്കുക എന്നതാണ് ജീവിതത്തിന്റെ ഉയർന്ന തലം എന്ന പ്രചാരണത്തിലാണ് വിശ്വസിക്കുന്നത് .ദൗർഭാഗ്യകരമായി ..ലോകത്തിലെ വലിയൊരു വിഭാഗം ജനങ്ങളും ഈ ആരംഭം സാധ്യമാകാത്തത് കൊണ്ട് ഒരു പാട് പേർ ഇത് ജീവിതത്തിന്റെ പാരമ്യതയാണെന്ന് പ്രചരിപ്പിക്കുന്നു.ആത്മീയവാദികൾ എന്ന് പറയുന്നവർ പോലും സമാധാനമാണ് പരമമായത് എന്ന് പറയുന്നത് തീർത്തും ദൗർഭാഗ്യകരമാണ് .സമാധാനമായിരിക്കുക എന്നത് അടിസ്ഥാന വസ്തുതയാണ് .ഇത് ഈശ്വര സാക്ഷാത്കാരമൊന്നുമല്ല .ഇത് ജീവിതത്തിന്റെ" A " ആണ്.ജീവിതത്തിന്റെ "Z "അല്ല..
Editor's Note: 5 minutes a day is all you need to make peace the "A" not "Z" of your life. Find out more at "Yoga For Peace".
Check out the 5-minute tools of transformation that Sadhguru has created for Yoga Day, that anyone can practice. You can also join or host a workshop, or train to become a facilitator.