ശുചിത്വത്തിന്റെ പ്രാധാന്യം
വൃത്തിയായി വീടും പരിസ്ഥിതിയും സൂക്ഷിക്കുന്നത് നിങ്ങളുടെ ആത്മീയ വികാസത്തെ ആഴത്തിൽ സ്വാധീനിക്കുമോ? ശുചിത്വത്തിന്റെ പ്രാധാന്യം സദ്ഗുരു ചർച്ച ചെയ്യുന്നു
ചെറു പ്രായത്തിൽ, നിങ്ങളെയും നിങ്ങളുടെ ചുറ്റുപാടുകളെയും വൃത്തിയായി സൂക്ഷിക്കണമെന്ന് മാതാപിതാക്കളും, മുതിർന്നവരും ആവശ്യപ്പെട്ടിരുന്നു. എന്നാൽ സാമൂഹിക പ്രതീക്ഷകൾക്കപ്പുറം, വൃത്തിയുള്ള ഒരു വീടും പരിസ്ഥിതിയും സൂക്ഷിക്കുന്നത് നിങ്ങളുടെ ആത്മീയ വികാസത്തെ ആഴത്തിൽ സ്വാധീനിക്കുമോ? വൃത്തിയായി സൂക്ഷിക്കുന്നതിന്റെ പ്രാധാന്യം സദ്ഗുരു ചർച്ച ചെയ്യുന്നു.
സദ്‌ഗുരു: ശൗചം അല്ലെങ്കിൽ ശുചിത്വം എന്നത് ഒരാളുടെ ആത്മീയ വികാസത്തിന്റെ ഒരു പ്രധാനപ്പെട്ട ഒരു കാര്യമാണ്. ശുചിത്വം എന്നത് ശരീരത്തെ കുറിച്ച് മാത്രമല്ല, അത് നമ്മുടെ ചുറ്റുപാടുകളെ സംബന്ധിച്ചതുമാണ്. ഇന്ദ്രിയങ്ങളിലൂടെ നാം ഗ്രഹിക്കുന്നതിനെല്ലാം നമുക്കുള്ളിൽ മലിനതയോ മറിച്ചു സൗഖ്യമോ സൃഷ്ടിക്കാൻ കഴിയും.
നാം ഗ്രഹിക്കുന്നതെന്തും, അത് നമ്മുടെ ഇന്ദ്രിയങ്ങൾക്ക് സുഖകരമാണെങ്കിൽ, നമ്മൾ അത് ഒരു വിധത്തിൽ അനുഭവിക്കുന്നു. മറിച്ചു നമ്മുടെ ഇന്ദ്രിയങ്ങളിൽ അത് അസുഖകരമാണെങ്കിൽ, അത് നമ്മുടെ അനുഭവത്തെ മലിനമാക്കുന്നു. നമ്മുടെ ചുറ്റുപാടുകൾ മലിനമാണെങ്കിൽ അഥവാ നമ്മളെ സംബന്ധിച്ചു അസുഖകരമാണെങ്കിൽ, നമ്മൾ മനസ്സിൽ സൃഷ്ടിക്കുന്ന ചിത്രം അഥവാ ആ ഇന്ദ്രിയാനുഭവം നമ്മുടെ മനസ്സിൽ അസുഖകരമായ ഒന്നായി മാറുന്നു. നിങ്ങൾ ഇതുപോലുള്ള അസുഖകരമായ അവസ്ഥ സൃഷ്ടിക്കുമ്പോൾ, അനുഭവത്തിന്റെ ആനന്ദകരമായ അവസ്ഥകളിലേക്ക് പോകുകയും നിങ്ങളുടെ അനുഭവത്തിന്റെ സ്വഭാവം ബോധപൂർവ്വം സൃഷ്ടിക്കുകയും ചെയ്യുന്നത് ബുദ്ധിമുട്ടാണ്.
നിങ്ങൾ ദുഃഖിതനാണോ അല്ലെങ്കിൽ സന്തോഷവാനാണോ എന്നത് നിർണ്ണയിക്കുന്നത് നിങ്ങൾ സ്വയം ചെയ്യുന്ന കാര്യങ്ങളാണ്. ഒരു ആദ്ധ്യാത്മിക പ്രക്രിയയെന്നാൽ അർത്ഥമാക്കുന്നത് നിങ്ങളിലെ എല്ലാ വശങ്ങളും ബോധപൂർവ്വം സംഭവിക്കുന്നു എന്നതാണ് - നിങ്ങളുടെ ജീവിതാനുഭവം നിർണ്ണയിക്കുന്നത് നിങ്ങളാണ്. ഇത് സംഭവിക്കണമെങ്കിൽ, നമ്മുടെ ഇന്ദ്രിയങ്ങൾ എന്തെങ്കിലും അസുഖകരമായതായി ഗ്രഹിക്കാതിരിക്കുന്നത് പ്രധാനമാണ്.
നിങ്ങളുടെ കിടക്ക ഒരുക്കുമ്പോൾ…
നിങ്ങളുടെ വസ്ത്രങ്ങളും കിടക്കകളും എങ്ങനെ സൂക്ഷിക്കണം എന്നതിനെക്കുറച്ചു നിങ്ങളുടെ മാതാപിതാക്കൾ അല്ലെങ്കിൽ നിങ്ങളുടെ മുത്തച്ഛനോ മുത്തശ്ശിയോ പറഞ്ഞു തന്നിട്ടുണ്ടായിരിക്കും എന്ന് എനിക്കുറപ്പുണ്ട്. അത് ഇനി ഏതു സംസ്കാരത്തിൽ തന്നെ ആയിക്കോട്ടെ പ്രത്യേകിച്ചു ഇന്ത്യയിൽ, നിങ്ങളുടെ കിടക്ക, വസ്ത്രങ്ങൾ എന്നിവ ചുളുങ്ങി, ചുരുണ്ടുകൂടി കിടന്നാൽ പ്രേതങ്ങൾ വന്നു കൂടുമെന്ന് അവർ പറയുന്നു. നിങ്ങൾ ഉറങ്ങുമ്പോൾ, അവർ നിങ്ങളോടൊപ്പം ഉറങ്ങുകയും നിങ്ങളെ ബുദ്ധിമുട്ടിക്കുകയും ചെയ്യും.
ഇംഗ്ലീഷിൽ ഒരു ചൊല്ല് ഉണ്ടെന്ന് ഞാൻ കരുതുന്നു “നിങ്ങൾ കിടക്കയൊരുക്കുമ്പോൾ നിങ്ങൾ അതിൽ കിടക്കും” ഇത് നിങ്ങളുടെ ചുറ്റുമുള്ള ചില രൂപങ്ങളെ കുറിച്ചാണ്. ഇന്ന്, ശാസ്ത്രജ്ഞർ നമ്മോട് പറയുന്നത്, മുഴുവൻ അസ്തിത്വവും ദശലക്ഷം വ്യത്യസ്ത രീതികളിൽ സ്വയം പ്രത്യക്ഷപ്പെടുന്ന ഒരു ഊർജം മാത്രമാണ് എന്നാണ്. ഊർജം രൂപങ്ങൾ സൃഷ്ടിക്കുന്നതുപോലെ, രൂപങ്ങൾക്ക് ഊർജവും സൃഷ്ടിക്കാൻ കഴിയും. നിങ്ങൾക്ക് ചുറ്റുമുള്ള ഓരോ രൂപവും ഒരു പ്രത്യേക തരം ഊർജം ഉൽപാദിപ്പിക്കുന്നു.
Editor’s Note: Isha Kriya is a free online guided meditation that has the potential to transform the life of anyone who is willing to invest just a few minutes a day. Try it out!