ധ്യാനം: യുക്തിയ്ക്ക് അപ്പുറം പോകുന്നത്
ബാഹ്യ സാഹചര്യങ്ങളെ കൈകാര്യം ചെയ്യാമെങ്കിലും, ജീവിതത്തിന്‍റെ ഗുണനിലവാരത്തെ ഉയര്‍ത്താന്‍ യുക്തിയ്ക്ക് സാധിക്കില്ല എന്നു സദ്ഗുരു വ്യാഖ്യാനിക്കുന്നു. എന്നിരുന്നാലും ഫലപ്രദമാകാനും, യുക്തിയുടെ കഠിന്യങ്ങളില്‍ നിന്നും മുന്നേറുക എന്നത് മാത്രമാണ് ധ്യാനത്തിന്‍റെ പരമാര്‍ത്ഥം. എല്ലാ സാധനയുടെയും, ആത്മീയപാദയിലുള്ള എല്ലാത്തരം ധ്യാനനിര്‍ദ്ദേശങ്ങളുടെയും അടിസ്ഥാനപരമായി ഉദ്ദേശിക്കുന്നത് ഈ യുക്തിബോധത്തിലൂടെ നിങ്ങളിലുണ്ടാവുന്ന സമ്മര്‍ദ്ദങ്ങളെ കൈകാര്യം ചെയ്യാന്‍ നിങ്ങളെ തയ്യാറാക്കാനാണ്......... അപ്പോള്‍ ധ്യാനമെന്നത് അഴിച്ച് പണിയാനുള്ള മാര്‍ഗ്ഗമാണ്. യുക്തി സാഹചമായ ചിന്തകളിലൂടെ വികൃതമാക്കാതെ, മനസ്സിനെ അതേ രീതിയില്‍ നിലനിര്‍ത്താനുള്ള മാര്‍ഗ്ഗം. .”
ബാഹ്യ സാഹചര്യങ്ങളെ കൈകാര്യം ചെയ്യാമെങ്കിലും, ജീവിതത്തിന്‍റെ ഗുണനിലവാരത്തെ ഉയര്‍ത്താന്‍ യുക്തിയ്ക്ക് സാധിക്കില്ല എന്നു സദ്ഗുരു വ്യഖനിക്കുന്നു. എന്നിരുന്നാലും ഫലപ്രദമാകാനും, യുക്തിയുടെ കഠിന്യങ്ങളില്‍ നിന്നും മുന്നേറുക എന്നതും മാത്രമാണ് ധ്യാനത്തിന്‍റെ പരമാര്‍ത്ഥം.
സദ്ഗുരു: മനസ്സെന്നത് എപ്പോഴും, കഴിഞ്ഞുപോയ കാര്യങ്ങളുടെ കൂമ്പാരമാണ്; അതൊരിക്കലും വര്‍ത്തമാനത്തില്‍ നടക്കുന്നതിനെക്കുറിച്ചല്ല. ലൗകീക കാര്യങ്ങളെ കൈകാര്യം ചെയ്യാനുള്ള ഉപയോഗപ്രദമായ ഒരുപകരണമാണെങ്കിലും, ജീവിതത്തിലെ എല്ലാ കാര്യങ്ങളിലും അതിനെ ഉപയോഗിച്ചാല്‍, എല്ലാം തന്നെ കൂട്ടിക്കുഴയും. യുക്തിപരമായി അതിനെ നോക്കുമ്പോള്‍ പുലര്‍ച്ചെ കട്ടിലില്‍നിന്നും എഴുന്നേല്‍ക്കുന്നത് പോലും ഒരു ഭീമാകാരമായ ദൗത്യമായി തോന്നും. തുടര്‍ന്ന്‍ പല്ല് തെയ്ക്കണം, ഭക്ഷിക്കണം, ജോലി ചെയ്യണം, ഭക്ഷിക്കണം, ജോലി ചെയ്യണം, ഭക്ഷിക്കണം, ഉറങ്ങണം; വീണ്ടും രാവിലെ അതേ പോലെ തന്നെ. ഇനിയുള്ള കാലമത്രയും ഒരേ കാര്യം വീണ്ടും വീണ്ടും ചെയ്തുകൊണ്ടിരിക്കണം. യുക്തിപരമായി നോക്കിയാല്‍ അതിന്‍റെയാവശ്യമുണ്ടോ? ഇല്ലേയില്ല, ശരിയല്ലേ? നിങ്ങളുടെ ജീവിതാനുഭവങ്ങളെ നോക്കുകയാണെങ്കില്‍ ഒരുപക്ഷെ സുര്യോദയം കണ്ടപ്പോള്‍ നല്ലതാണെന്ന് തോന്നിയേക്കാം. ഒരുപക്ഷെ പക്ഷികളെ ആകാശത്തില്‍ കണ്ടപ്പോള്‍, നിങ്ങളുടെ പൂന്തോട്ടത്തില്‍ പുഷ്പങ്ങള്‍ പൂക്കുന്നത് അല്ലെങ്കില്‍ നിങ്ങളുടെ കുഞ്ഞിന്‍റെ മുഖം കണ്ടപ്പോഴെല്ലാം നിങ്ങള്‍ക്ക് നിറവ് തോന്നിയേക്കാം. എങ്കിലും നിങ്ങള്‍ യുക്തിപരമായി നോക്കുകയാണെങ്കില്‍, അതീവയുക്തിപരമായ നിമിഷങ്ങള്‍ ആത്മഹത്യയുടെ നിമിഷങ്ങളുമാണ്.
നിങ്ങള്‍ അതീവയുക്തിപരമായി ചിന്തിച്ചുതുടങ്ങിയാല്‍ നിങ്ങള്‍ വിഷാദത്തിലും തുടര്‍ന്ന്‍ സ്വയ-വിനാശത്തിലും ആയി തീരും. ഈ നിമിശം നിങ്ങള്‍ യുക്തിബോധത്താല്‍ ജീവിതത്തിന്റെ പ്രകൃതത്തെ മനസ്സിലാക്കാന്‍ ശ്രമിക്കുന്നു. നിങ്ങള്‍ക്ക് കഴിവിന്‍റെ പരമാവധി ശ്രമിക്കാമെങ്കിലും, അതൊന്നും ഫലം കാണില്ല. ജീവിതപ്രകൃതത്തെ മനസ്സിലക്കാന്‍, യുക്തിബോധത്തിനപ്പുറം പോകാന്‍ നിങ്ങള്‍ തയ്യാറാവണം. അല്ലാത്തപക്ഷം അതൊരു നീണ്ട ഫലമില്ലാത്ത പോരാട്ടമായി മാറും. അതിനൊരിക്കലും നിങ്ങള്‍ക്കുത്തരം നല്‍കാനാവില്ല. അതിന് പ്രശ്നത്തിന്‍റെ സങ്കീര്‍ണ്ണതയുടെ ആക്കം കൂട്ടാനേ സാധിക്കൂ.
നിങ്ങളെ എല്ലാം ചെയ്യാന്‍ തയ്യാറാക്കുന്ന അടിസ്ഥാന ഉപകരണമായ നിങ്ങളുടെ യുക്തിബോധം, നിലനില്‍പ്പിന്റെ ദ്വൈതഭാവത്തെമാത്രമേ കൈകാര്യം ചെയ്യാന്‍ സുസജ്ജമാക്കിയിട്ടുള്ളൂ. അഥവാ ഒരേ വ്യക്തിയായ നിങ്ങള്‍, ദ്വൈതനായാല്‍, നിങ്ങള്‍ തുടര്‍ച്ചയായ സംഘര്‍ഷമായി തീരും. ഈ സമ്മര്‍ദ്ദം നിങ്ങള്‍ സൃഷ്ടിച്ചുകഴിഞ്ഞാല്‍പിന്നെ, യുക്തിപരമായി ചിന്തിക്കുന്തോറും, കൂടുതല്‍ സമ്മര്‍ദ്ദത്തിലാവും.
എല്ലാ സാധനയുടെയും, ആത്മീയപാദയിലുള്ള എല്ലാത്തരം ധ്യാനനിര്‍ദ്ദേശങ്ങളുടെയും അടിസ്ഥാനപരമായി ഉദ്ദേശിക്കുന്നത് ഈ യുക്തിബോധത്തിലൂടെ നിങ്ങളിലുണ്ടാവുന്ന സമ്മര്‍ദ്ദങ്ങളെ കൈകാര്യം ചെയ്യാന്‍ നിങ്ങളെ തയ്യാറാക്കാനാണ്. അഥവാ നിങ്ങളെയത് കെട്ടിമുറുക്കിയിരിക്കുകയാണെങ്കില്‍, കാലക്രമേണ കാതലായ നിങ്ങളിലെ ജീവോര്‍ജ്ജങ്ങളെ ശോഷിപ്പിക്കുകയും, തീവ്രതയും ആകര്‍ഷണവും ദുര്‍ബലമാവുകയും ചെയ്യും.
എഴുത്തുകാരനായ ഈസോപ്പിന്റെ ജീവിതത്തിലെ വളരെ സുന്ദരമായ ഒരു സംഭവമുണ്ട്. ശരിക്കും ഗ്രീക്കു രാജാവിന്‍റെ അടിമയായിരുന്ന അദ്ദേഹം, കുട്ടികളോടൊപ്പം അമ്പും വില്ലും കളിക്കുകയായിരുന്നു. ഈസോപ്പിന് കുട്ടികളോടൊപ്പം കളിക്കാന്‍ വളരെ ഇഷ്ടമായിരുന്നു. വളരെ ഗൗരവമുള്ള ഭാവത്തോടെ കാണപ്പെട്ട ഒരു വെവേകശാലി ആ കാഴ്ചകണ്ട് പറഞ്ഞു, “വളര്‍ന്ന ഒരാള്‍ ഇങ്ങനെ കുട്ടികളോടൊപ്പം കളിക്കുന്നത്, എത്രമാത്രം അര്‍ത്ഥശൂന്യമാണ്! കുട്ടികളോടൊപ്പം ഇങ്ങനെ കളിക്കുന്നതിലൂടെ സമയം ഇങ്ങനെ കളയുന്നതില്‍ എന്ത് ഗുണമാണുള്ളത്?” ഈസോപ്പിന് മറുപടി കൊടുക്കാനഗ്രഹമുണ്ടായിരുന്നത് കൊണ്ട്, അദ്ദേഹം കെട്ടിയിരുന്ന ഒരു വില്ലെടുത്ത്, കെട്ടഴിച്ച ശേഷം തറയില്‍ വച്ചിട്ട് പറഞ്ഞു, “ഇതാണ് ഗുണം”. വിവേകശാലി ചോദിച്ചു, “എനിക്ക് മനസ്സിലായില്ല.” അതുകേട്ട ഈസോപ്പ് പറഞ്ഞു, “നിങ്ങളുടെ അമ്പിനെ എപ്പോഴും കെട്ടിവച്ചാല്‍, കാലക്രമേണ അതിന്റെ വീര്യവും ക്ഷമതയും ക്ഷയിക്കുകയും തുടര്‍ന്ന്‍ അതൊരു മോശപ്പെട്ട അമ്പായി മാറുകയും ചെയ്യും. നിങ്ങളുടെ അമ്പിന്റെ ശക്തിയും ക്ഷമതയും നിലനിര്‍ത്തനമെങ്കില്‍, ചിലസമയങ്ങളില്‍ അതിനെ അഴിച്ചു വയ്ക്കണം. എങ്കില്‍ മാത്രമേ നിങ്ങള്‍ക് ആവശ്യമുള്ളപ്പോള്‍ അതിനെ ഉപയോഗിക്കാന്‍ പറ്റുകയുള്ളു”. അത്ര മാത്രമേയുള്ളൂ. നിങ്ങള്‍ക്ക് വേണ്ടി അതാണ് ധ്യാനം, നിങ്ങളെ അഴിച്ചുപണിയാന്‍. .
യുക്തിയിലൂടെ നിങ്ങളുടെയുള്ളില്‍ സൃഷ്ടിക്കപ്പെടുന്ന സമ്മര്‍ദ്ദങ്ങളെ അഴിച്ച് പണിയുന്നതിനാണ്. എല്ലാത്തരം യുക്തികളും പ്രത്യേക തരം സമ്മര്‍ദ്ദങ്ങള്‍ സൃഷ്ടിക്കുന്നു. യുക്തിയുണ്ടെങ്കില്‍ അവിടെ തര്‍ക്കത്തിനുള്ള സ്ഥലവുമുണ്ട്, ശരിയല്ലേ? അഥവാ നിങ്ങള്‍ അതീവ യുക്തിശാലി ആയാല്‍, നിങ്ങള്‍ ജീവിതത്തിലെ എല്ലാ പശ്ചാത്തലത്തെ കുറിച്ചും അതിയായി തര്‍ക്കിക്കുന്ന ആളായി മാറും. അപ്പോള്‍ ധ്യാനമെന്നത് അഴിച്ച് പണിയാനുള്ള മാര്‍ഗ്ഗമാണ്. യുക്തി സാഹചമായ ചിന്തകളിലൂടെ വികൃതമാക്കാതെ, മനസ്സിനെ അതേ രീതിയില്‍ നിലനിര്‍ത്താനുള്ള മാര്‍ഗ്ഗം. നിങ്ങളുടെ മനസ്സ് എങ്ങനെയാണോ അതെ രീതിയില്‍ അവിടെ തന്നെ നിലനില്‍ക്കാന്‍ പഠിച്ചു കഴിഞ്ഞാല്‍, അതൊരു സ്ഫാടികത്തിന്‍റെ കഷണമായി മാറും. സ്ഫാടികത്തിന്‍റെ സൗന്ദര്യമേന്താണെന്ന് വച്ചാല്‍, സ്ഫാടികത്തിന് അതിന്‍റെതായ മുഖം ഒന്നുമില്ല. യുക്തിയ്ക്ക് അതിന്‍റെതായ മുഖമുണ്ട്. എല്ലാവര്‍ക്കും അവരുടെതായ തരത്തിലുള്ള യുക്തിയുണ്ട്. എങ്ങനെയാണ് രണ്ടുപേര്‍ക്ക് ഒരിക്കലും അവസാനിക്കാത്ത തരത്തില്‍ ഒരേ കാര്യത്തെ പറ്റി തര്‍ക്കിച്ചു കൊണ്ടിരിക്കാന്‍ സാധിക്കുന്നത്, അതിനുള്ള സരളമായ കാരണം, എല്ലാപേരുടെയും യുക്തിയ്ക്ക് വ്യത്യസ്ഥമായ മുഖങ്ങളുണ്ട് എന്നതാണ്. അങ്ങനെയൊക്കെ ആണെങ്കിലും സ്ഫാടികത്തിന് അങ്ങനെ മുഖമോന്നുമില്ല, ഈയൊരു ചെറിയ സ്ഫാടികത്തിന്‍റെ കഷണത്തിലൂടെ നിങ്ങള്‍ക്ക് പര്‍വ്വതം മുഴുവനും പ്രതിഫലിപ്പിക്കാവുന്നതാണ്. ഒരു ചെറിയ സ്ഫാടികത്തില്‍ നിങ്ങള്‍ക്ക് വിശാലമായ ഒരു പര്‍വ്വതത്തെ ഉള്കൊള്ളാം; ഒരു ചെറിയ സ്ഫാടികത്തില്‍ നിങ്ങള്‍ക്ക് സൂര്യനെ ഉള്കൊള്ളാം. ദ്വൈത ഭാവത്തിന്‍റെ യുക്തിയില്‍നിന്നും നിങ്ങളുടെ മനസ്സ് മുന്നേറി കഴിഞ്ഞാല്‍, അതൊരു സ്ഫാടികത്തെ പോലെ പൂര്‍ണ്ണമായ, നിലനില്‍പ്പിനെ ഉള്‍കൊള്ളാന്‍ കഴിയുന്ന ഒന്നായി മാറും; സൃഷ്ടിയെയും സൃഷ്ടാവിനെയും. എല്ലാ സാധനയും ഈ ദിശയിലേയ്ക്ക് മാത്രമാണ്. .
ഒരിക്കല്‍ നിങ്ങള്‍ സ്ഫാടികമായി മാറിയാല്‍, എന്തിനെയും നിങ്ങള്‍ക്ക് പ്രതിഫലിപ്പിക്കാം. ഇപ്പോള്‍ ഇവിടെ സാക്ഷാല്‍ ദൈവം വന്നാലും, അദ്ദേഹത്തെയും നിങ്ങളുടെ ഉള്ളില്‍ ഉള്‍കൊള്ളാം. ഇവിടെ സൂര്യനാണ് വരുന്നതെങ്കില്‍, അതും നിങ്ങളുടെ ഉള്ളില്‍ ഒതുക്കാം. എന്ത് വേണമെങ്കിലും നിങ്ങള്‍ക്ക് ഉള്‍കൊള്ളാം, നിങ്ങള്‍ക്ക് നിങ്ങളുടേതായ ഒരു മുഖമില്ല. ആത്മീയ സാധനയെന്ന്‍ വച്ചാല്‍, നിങ്ങളല്ലാത്ത എന്തോ ആയി, നിങ്ങളെ നിങ്ങള്‍ സൃഷ്ടിക്കുന്നു എന്നൊന്നും അര്‍ത്ഥമാക്കുന്നില്ല. ആത്മീയ സാധനയെന്ന്‍ വച്ചാല്‍, നിങ്ങള്‍ക്കായി നിങ്ങള്‍ സൃഷ്ടിച്ച മുഖം മൂടികളെ മായ്ച്ചു കളയുന്നു, അതിലൂടെ ഒരല്‍പ്പവും കോട്ടം വരുത്താതെ എല്ലാത്തിനെയും ഏത് രീതിയില്‍ നിലനില്‍ക്കുന്നുവോ അങ്ങനെ തന്നെ പ്രതിഫലിപ്പിക്കുന്ന തരത്തിലുള്ള സ്ഫാടികമായി നിങ്ങളുടെ മനസ്സ് രൂപാന്തരപ്പെടുന്നു.