ഗുരു അഷ്ടകം – ഓഡിയോ , വരികൾ , അർത്ഥം 

 

शरीरं सुरूपं तथा वा कलत्रं यशश्र्चारु चित्रं धनं मेरुतुल्यं
गुरोरङ्घ्रिपद्मे मनश्र्चेन लग्नं ततः किं ततः किं ततः किं ततः किं ||1

ശരീരം സ്വരൂപം തഥാ വ കളത്രം
യശസ്ച്ചാരു ചിത്രം ധനം മേരുതുല്യം
ഗുരോരങ്ക്രിപത്മേ മനസ്ചേന ലഗ്നം
തഥാ കിം തഥാ കിം തഥാ കിം തഥാ കിം

തര്‍ജ്ജമ: ഒരാളുടെ ശാരീരകഭംഗി മനോഹരമായിരിക്കാം, അതുപോലെ തന്നെ ഭാര്യയും, അയാളുടെ യശസ്സ് നാല് ദിക്കുകളിലും പ്രശസ്തവും ആവട്ടെ, മേരു പർവതത്തിന്‍റെ അത്രയും വ്യാപ്തിയില്‍ സമ്പത്ത് ഉണ്ടാവട്ടെ; എന്നിരുന്നാലും അയാളുടെ മനസ്സ് ഗുരുവിന്‍റെ താമരപൂവിന് തുല്യമായ പാദങ്ങളെ കേന്ദ്രീകരിച്ചത് അല്ലെങ്കില്‍, പിന്നെ എന്ത്, പിന്നെ എന്ത്, പിന്നെ എന്ത്?

कलत्रं धनं पुत्रपौत्रादि सर्वं गृहं बान्धवाः सर्वमेतद्धि जातम्
गुरोरङ्घ्रिपद्मे मनश्र्चेन लग्नं ततः किं ततः किं ततः किं ततः किं ||2

കളത്രം ധനം പുത്രപൗത്രാതി സര്‍വ്വം
ഗൃഹം ബാന്ധവ സര്‍വ്വമേത്തദ്ദി ജാതം
ഗുരോരങ്ക്രിപത്മേ മനസ്ചേന ലഗ്നം
തഥാ കിം തഥാ കിം തഥാ കിം തഥാ കിം

Translation: ഭാര്യ, സമ്പത്ത്, പുത്രന്മാർ, പേരക്കുട്ടികൾ തുടങ്ങിയവ എല്ലാമുണ്ടാവാം; വീടും ബന്ധുമിത്രാതിളും എല്ലാംതന്നെ ഉണ്ടായിരിക്കാം; എന്നിരുന്നാലും അയാളുടെ മനസ്സ് ഗുരുവിന്‍റെ താമരപൂവിന് തുല്യമായ പാദങ്ങളെ കേന്ദ്രീകരിച്ചത് അല്ലെങ്കില്‍, പിന്നെ എന്ത്, പിന്നെ എന്ത്, പിന്നെ എന്ത്?

षडङ्गादिवेदो मुखे शास्त्रविद्या कवित्वादि गद्यं सुपद्यं करोति
गुरोरङ्घ्रिपद्मे मनश्र्चेन लग्नं ततः किं ततः किं ततः किं ततः किं || 3

ഷടങ്കാദിവേദൊ മുഖേ ശാസ്ത്രവിദ്യ
kകവിത്വാദി ഗദ്യം സുപദ്യം കരോത്തി
ഗുരോരങ്ക്രിപത്മേ മനസ്ചേന ലഗ്നം
തഥാ കിം തഥാ കിം തഥാ കിം തഥാ കിം

തര്‍ജ്ജമ: തര്‍ജ്ജമ: ഒരാളുടെ അധരങ്ങളില്‍ ആറ് കൈകാലുകളുള്ള വേദങ്ങളും എല്ലാ ശാസ്ത്രങ്ങളുടെ അറിവും ഉണ്ടായിരിക്കാം; കവിതകളില്‍ അനുഗ്രഹാതീതന്‍ ആയിരിക്കുന്നതിനൊപ്പം, ഗദ്യവും പദ്യവും രചിക്കുന്നുണ്ടാവാം; എന്നിരുന്നാലും അയാളുടെ മനസ്സ് ഗുരുവിന്‍റെ താമരപൂവിന് തുല്യമായ പാദങ്ങളെ കേന്ദ്രീകരിച്ചത് അല്ലെങ്കില്‍, പിന്നെ എന്ത്, പിന്നെ എന്ത്, പിന്നെ എന്ത്?

विदेशेषु मान्यः स्वदेशेषु धन्यः सदाचारवृत्तेषु मत्तो न चान्यः
गुरोरङ्घ्रिपद्मे मनश्र्चेन लग्नं ततः किं ततः किं ततः किं ततः किं ||4

വിദേശേഷു മാന്യഃ സ്വദേശേഷു ധന്യഃ
സാദാചാരവൃത്തെഷു മത്തൊ ന ചാന്യഃ
ഗുരോരങ്ക്രിപത്മേ മനസ്ചേന ലഗ്നം
തഥാ കിം തഥാ കിം തഥാ കിം തഥാ കിം

തര്‍ജ്ജമ: “ “മറ്റ് രാജ്യങ്ങളിൽ എന്നെ ബഹുമാനിക്കുന്നു, എന്‍റെ ജന്മനാട്ടിൽ ഞാൻ സമ്പന്നനാണ്; സത്യമാര്‍ഗ്ഗത്തില്‍ എന്നെ മറികടക്കുന്നവൻ ആരുമില്ല ”, ഇങ്ങനെയൊക്കെ ഒരാൾ ചിന്തിക്കുന്നുണ്ടാവാം; എന്നിരുന്നാലും അയാളുടെ മനസ്സ് ഗുരുവിന്‍റെ താമരപൂവിന് തുല്യമായ പാദങ്ങളെ കേന്ദ്രീകരിച്ചത് അല്ലെങ്കില്‍, പിന്നെ എന്ത്, പിന്നെ എന്ത്, പിന്നെ എന്ത്?

क्षमामण्डले भूपभूपालवृन्दैः सदासेवितं यस्य पादारविन्दं
गुरोरङ्घ्रिपद्मे मनश्र्चेन लग्नं ततः किं ततः किं ततः किं ततः किं ||5

ക്ഷമാമണ്ടലെ ഭൂപഭൂപാലവൃന്ദൈഃ
സദാസേവിതം യസ്യ പാദാരവിന്ദം
ഗുരോരങ്ക്രിപത്മേ മനസ്ചേന ലഗ്നം
തഥാ കിം തഥാ കിം തഥാ കിം തഥാ കിം

തര്‍ജ്ജമ: ഒരാളെ നിരന്തരം പ്രശംസിക്കുകയും ഈ ലോകത്തിലെ ചക്രവർത്തിമാരും ഭരണാധികാരികളും ആതിഥേയത്വം വഹിക്കുന്ന സദസ്സ് ബഹുമാനിക്കുകയും ആദരിക്കുകയും ചെയ്യുന്നുണ്ടാവും; എന്നിരുന്നാലും അയാളുടെ മനസ്സ് ഗുരുവിന്‍റെ താമരപൂവിന് തുല്യമായ പാദങ്ങളെ കേന്ദ്രീകരിച്ചത് അല്ലെങ്കില്‍, പിന്നെ എന്ത്, പിന്നെ എന്ത്, പിന്നെ എന്ത്?

यशो मे गतं दिक्षु दानप्रतापा जगद्वस्तु सर्वं करे यत्प्रसादात्
गुरोरङ्घ्रिपद्मे मनश्र्चेन लग्नं ततः किं ततः किं ततः किं ततः किं || 6

യഷോ മേ ഗതം ദിക്ഷു ദാനാപ്രതാപാത് -
ജഗദ്വസ്തു സര്‍വ്വം കരെ യത്പ്രസാദാത്
ഗുരോരങ്ക്രിപത്മേ മനസ്ചേന ലഗ്നം
തഥാ കിം തഥാ കിം തഥാ കിം തഥാ കിം

തര്‍ജ്ജമ: എന്‍റെ സന്മനസ്സ്, ദാനകര്‍ന്മം, കൂര്‍മ്മബുദ്ധി തുടങ്ങിയവയുടെ വാര്‍ത്തകള്‍ എല്ലാ ദിശകളിലേക്കും വ്യാപകമാവാം, എന്‍റെ ഗുണങ്ങള്‍ കാരണം, പ്രബഞ്ചത്തിലെ എല്ലാ വസ്തുക്കളും എനിക്കായി അനുഗ്രഹിക്കപ്പെട്ടിരിക്കുന്നു; എന്നിരുന്നാലും എന്‍റെ മനസ്സ് ഗുരുവിന്‍റെ താമരപൂവിന് തുല്യമായ പാദങ്ങളെ കേന്ദ്രീകരിച്ചത് അല്ലെങ്കില്‍, പിന്നെ എന്ത്, പിന്നെ എന്ത്, പിന്നെ എന്ത്?

न भोगे न योगे न वा वाजिराजौ न कान्तामुखे नैव वित्तेषु चित्तं
गुरोरङ्घ्रिपद्मे मनश्र्चेन लग्नं ततः किं ततः किं ततः किं ततः किं ||7

ന ഭൊഗെ ന യൊഗെ ന വ വാജിരാജൗ
ന കാന്താമുഖേ നൈവ വിത്തെഷു ചിത്തം
ഗുരോരങ്ക്രിപത്മേ മനസ്ചേന ലഗ്നം
തഥാ കിം തഥാ കിം തഥാ കിം തഥാ കിം

തര്‍ജ്ജമ: യോഗയും, ധ്യാനവും പോലുള്ള പ്രവര്‍ത്തികളാലോ സന്യാസത്താലോ, മനസ്സ് ബാഹ്യ ആനന്ദങ്ങളിൽ നിന്ന് വിട്ട് മാറിയിരിക്കാം, വീട്ടുകാര്യങ്ങളില്‍ നിന്നും അതുപോലെ ഭൂമിയിലെ മുഴുവന്‍ സ്വത്തിനോടുള്ള ഇഷ്ടവും തീര്‍ന്നിരിക്കാം. എന്നിരുന്നാലും അയാളുടെ മനസ്സ് ഗുരുവിന്‍റെ താമരപൂവിന് തുല്യമായ പാദങ്ങളെ കേന്ദ്രീകരിച്ചത് അല്ലെങ്കില്‍, പിന്നെ എന്ത്, പിന്നെ എന്ത്, പിന്നെ എന്ത്?

अरण्ये न वा स्वस्य गेहे न कार्ये न देहे मनो वर्तते मे त्वनर्घ्ये
गुरोरङ्घ्रिपद्मे मनश्र्चेन लग्नं ततः किं ततः किं ततः किं ततः किं ||8

അരണ്യെ ന വ സ്വസ്യ ഗെഹെ ന കാര്യെ
ന ദെഹെ മനോ വര്തത്തെ മെ ത്വനര്‍ഘെഃ
ഗുരോരങ്ക്രിപത്മേ മനസ്ചേന ലഗ്നം
തഥാ കിം തഥാ കിം തഥാ കിം തഥാ കിം

തര്‍ജ്ജമ: വനങ്ങളിലും അല്ലെങ്കില്‍ വീട്ടിലും ജീവിക്കാനുള്ള മനസ്സിന്‍റെ ഇഷ്ടം തീര്‍ന്നിരിക്കാം; നെട്ടങ്ങള്‍ക്കായുള്ള എല്ലാ ആഗ്രഹവും നഷ്ടപ്പെട്ടിരിക്കാം; ശരീരത്തിന്‍റെ ക്ഷേമത്തിനായുള്ള ആശങ്ക പോലും ഇല്ലാതായി കാണും; എന്നിരുന്നാലും അയാളുടെ മനസ്സ് ഗുരുവിന്‍റെ താമരപൂവിന് തുല്യമായ പാദങ്ങളെ കേന്ദ്രീകരിച്ചത് അല്ലെങ്കില്‍, പിന്നെ എന്ത്, പിന്നെ എന്ത്, പിന്നെ എന്ത്?