Q: സദ്ഗുരു, ഞാൻ എങ്ങനെ പ്രവർത്തനത്തിനോ കർമ്മയോഗത്തിനോ അപ്പുറത്തേക്ക് പോകും? വ്യക്തിപരമായി, എനിക്ക് ഒന്നും ചെയ്യാൻ താൽപര്യമില്ല. ഒന്നും ചെയ്യേണ്ടതില്ലാത്ത അവസ്ഥയിലേക്ക് നീങ്ങാനാണ് എനിക്ക് താല്പരൃം.

സദ്‌ഗുരു: ഒരു വ്യക്തി ആത്യന്തിക യാഥാർത്ഥ്യത്തെ തൻ്റെ  ജീവിതത്തിലെ ലക്ഷ്യമാക്കി മാറ്റുമ്പോൾ, പ്രവർത്തനം അർത്ഥശൂന്യമാകും. പ്രവർത്തനം അർത്ഥശൂന്യമായിക്കഴിഞ്ഞാൽ, ഏതെങ്കിലും തരത്തിലുള്ള സ്വയം പ്രതിച്ഛായയ്ക്ക് വലിയ പ്രാധാന്യമില്ല; എന്നാൽ ഇപ്പോൾ, നിങ്ങൾ സ്ഥിതിചെയ്യുന്ന തലത്തിൽ, ഇപ്പോഴും പ്രവൃത്തിയുടെ  ആവശ്യകത  യുണ്ട്.  പ്രവർത്തിയെ മറികടന്ന ഒരു ഘട്ടത്തിലേക്ക് നിങ്ങൾ ഇതുവരെ എത്തിയിട്ടില്ല. നിങ്ങൾക്ക് പ്രവർത്തിക്കാതെ ജീവിക്കാൻ കഴിയില്ല. അതിനാൽ, ഇപ്പോൾ മികച്ചതാണെന്ന് നിങ്ങൾക്കു തോന്നുന്ന രീതിയിലുള്ള പ്രവർത്തികൾ ചെയ്യുക. ഒപ്പം സാഹചര്യത്തിന് ആവശ്യമായത് ചെയ്യുക. സാഹചര്യം എന്താണോ ആവശ്യപ്പെടുന്നത് അത് ചെയ്യുക.

പ്രവർത്തി എന്താണെന്ന് അറിയാത്ത ഒരു മനുഷ്യന് - യഥാർത്ഥവും തീവ്രവുമായ പ്രവർത്തനം - ഒരിക്കലും നിഷ്‌ക്രിയത്വത്തിലേക്ക് നീങ്ങാൻ കഴിയില്ല. നിങ്ങൾ ശ്രമിച്ചാൽ, നിഷ്‌ക്രിയത്വം അലസമായി മാറും. അല്ലായിരുന്നുവെങ്കിൽ  ജീവിതത്തിൽ എപ്പോഴും വിശ്രമിക്കുന്ന ആളുകൾ വിശ്രാന്തിയിൽ ആയിരുന്നേനെ. ഒരിക്കലും അഗ്നിയെ അറിയാത്തവർക്ക് ജലത്തിന്റെ തണുപ്പ് അറിയാൻ കഴിയില്ല. അർദ്ധമനസ്സോടെ, മയക്കത്തോടെ, ജീവിതം നയിച്ച ആളുകൾക്ക് ഒരിക്കലും മറ്റൊരു വഴി അറിയാൻ കഴിയില്ല. അതിനാൽ, തീവ്രമായ പ്രവർത്തനം, കുറച്ച് സമയമെങ്കിലും നിങ്ങളുടെ ഊർജ്ജം  തിളച്ചുമറിയുന്ന അവസ്ഥയിലേക്ക് എത്തുന്നതിനും ചലിക്കുന്നതിനും സഹായകമാകും ഉം. തുടർന്ന്, അവയെ മറ്റൊന്നിലേക്ക് പരിവർത്തനം ചെയ്യുന്നത് വളരെ എളുപ്പമാണ്. , അതാണ് കർമ്മത്തിന്റെയോ പ്രവർത്തനത്തിന്റെയോ മുഴുവൻ ഉദ്ദേശ്യവും. ഒരു സാധകൻ ഈ കാരണത്താൽ പ്രവർത്തനം തിരഞ്ഞെടുക്കുന്നു. എന്തായാലും നാം പ്രവർത്തിക്കാൻ തയ്യാറായി. അഡോൾഫ് ഹിറ്റ്ലറുടെ രീതിയിലോ മഹാത്മാഗാന്ധിയുടെ രീതിയിലോ പ്രവർത്തനം നടത്താൻ നമുക്ക് ചോയ്‌സ് ഉണ്ട്. എന്തായാലും നാം പ്രവർത്തനം നടത്തണം, അതിനാൽ നമുക്ക് അത് പൂർണ്ണഹൃദയത്തോടെ ഏതു രീതിയിൽ പ്രവർത്തിക്കണം എന്നതും തീരുമാനിക്കാം.

ഭരിക്കുക അല്ലെങ്കിൽ സേവിക്കുക - നിങ്ങളുടെ ചോയ്‌സ് എന്താണ്?

നിങ്ങൾക്ക് ലോകം ഭരിക്കണോ അതോ ലോകത്തെ സേവിക്കണോ ?ആത്യന്തികമായി, അതാണ് തിരഞ്ഞെടുപ്പ്. സാധാരണയായി, എല്ലാവരും ലോകത്തെ ഭരിക്കാൻ ആഗ്രഹിക്കുന്നു.മിക്ക ആളുകളും അർദ്ധമനസ്സുള്ളവരായതിനാൽ അവർക്ക് അവരുടെ കുടുംബത്തെ ഭരിക്കാൻ മാത്രമേ കഴിയൂ! എന്നാൽ അവർക്ക് ശരിക്കും വേണ്ടത് ലോകത്തെ ഭരിക്കുക എന്നതാണ്. അവർക്ക് അത് ചെയ്യാനുള്ള ശേഷിയോ തീവ്രതയോ ഇല്ല.


 

അതിനാൽ, ഭരിക്കുക അല്ലെങ്കിൽ സേവിക്കുക എന്നതാണ് തിരഞ്ഞെടുപ്പ്. ഏതുതരം പ്രവർത്തനമാണ് കൂടുതൽ പവിത്രമായ തും ദൈവികതയ്ക്കും ആത്മ ജ്ഞാനത്തിനും ഏറ്റവും അടുത്തു നിൽക്കുന്നതുമെന്ന്  നിങ്ങൾ കരുതുന്നുവോ, അത് തിരഞ്ഞെടുക്കുക.ഓരോ നിമിഷവും, ഒരു നിമിഷം പോലും ഇടവേള നൽകാതെ അത് തീവ്രതയോടെ ചെയ്യുക. അപ്പോൾ, പ്രവർത്തനം ആവശ്യമില്ലാത്ത ഒരു ദിവസം വരും. ഈ “ചെയ്യാതിരിക്കുന്ന” അവസ്ഥയെ നിങ്ങൾക്ക് ശരിക്കും അറിയണമെങ്കിൽ, ആദ്യം എന്താണ് ചെയ്യുന്ന അവസ്ഥയെന്ന് നിങ്ങൾ അറിയണം. നിങ്ങൾ ഇതുവരെ അത് ചെയ്തിട്ടില്ല. റക്കമുണരുന്ന ഓരോ നിമിഷത്തിലും, ശാരീരികമായും മാനസികമായും എന്നെത്തന്നെ സമർപ്പിക്കുക എന്ന കാര്യം ഞാൻ നിരന്തരം ചെയ്യുന്നുന്നു. അതിൽ നിന്നു മാണ്, ഇതെല്ലാം എന്റെ ജീവിതത്തിൽ സംഭവിച്ചത്. ഇതിൽ ഞാൻ യാതൊരു അർത്ഥവും കാണാത്തതിനാൽ ഇത് വളരെ ശക്തമായിത്തീർന്നിരിക്കുന്നു, പക്ഷേ ഇരുപത്തിനാല് മണിക്കൂറും  ഞാൻ അതിൽ തന്നെയാണ്.ഇതിന് വ്യത്യസ്തമായ ഒരു ശക്തിയുണ്ട്.ത്യാഗത്തിന്റെ മുഴുവൻ അർത്ഥവും അതാണ്. അതിൽ നിന്ന് മാത്രമാണ്, വിശിഷ്ടമായ ആ കാര്യം  സംഭവിക്കുന്നത് - അകത്തും പുറത്തും - ഒരിക്കലും വാക്കുകളിൽ അതിനെ ഒതുക്കാൻ കഴിയില്ല.

പ്രവർത്തി എന്താണെന്ന് എന്ന് അറിയാത്ത ഒരു മനുഷ്യന് - യഥാർത്ഥവും തീവ്രവുമായ പ്രവർത്തി എത്തി - ഒരിക്കലും നിഷ്‌ക്രിയത്വത്തിലേക്ക് നീങ്ങാൻ കഴിയില്ല. നിങ്ങൾ ശ്രമിച്ചാൽ, നിഷ്‌ക്രിയത്വം അലസമായി മാറും.

ഈ ലോകത്തിലെ ശക്തരായ ഓരോ വ്യക്തിയും ഇങ്ങനെയാണ് സൃഷ്ടിക്കപ്പെടുന്നത്. യഥാർത്ഥ ശക്തിയുള്ള ഒരാളെ സൃഷ്ടിക്കുന്നതിനുള്ള ശാസ്ത്രമാണിത്. .ഇത് ഭരിക്കാനുള്ള ശക്തിയല്ല. ഏത് നിമിഷവും എടുത്തുകളയാൻ കഴിയുന്ന ഒരു ശക്തിയല്ല ഇത്..ആർക്കും അത് എടുത്തുകളയാൻ കഴിയില്ല, കാരണം നിങ്ങളെ എവിടെ വെച്ചാലും അതാണ് നിങ്ങൾ ചെയ്യുന്നത്. നിങ്ങൾക്ക് ഭരണം നടത്തണമെങ്കിൽ സീറ്റിൽ ഇരിക്കണം. ആരെങ്കിലും നിങ്ങളെ സീറ്റിൽ നിന്ന് വലിച്ചിട്ടാൽ, നിങ്ങൾ ദയനീയമായിരിക്കും. ഇത് അങ്ങനെയല്ല.നിങ്ങളെ എവിടെ വെച്ചാലും - സ്വർഗ്ഗമോ നരകമോ - നിങ്ങൾ നിങ്ങളുടെ ജോലി ചെയ്യുന്നു. ഇത് പ്രവർത്തിയുടെ  ഫലത്തിൽ നിന്നും നിങ്ങളെ മോചിപ്പിക്കുന്നു. പ്രവർത്തിയുടെ ഫലത്തിൽ നിന്ന് നിങ്ങൾ മോചിതനായാൽ, പ്രവർത്തി സ്വയം സംഭവിക്കും.പ്രവർത്തനത്തിൽ നിന്ന് മോചിപ്പിപ്പിക്കപ്പെടുന്നതിന് നിങ്ങൾ ജോലി നിർത്തേണ്ടതില്ല. അത് കേവലം അലിഞ്ഞുപോകുകയും ഉരുകുകയും അപ്രത്യക്ഷമാവുകയും ചെയ്തോളും പ്രവർത്തിയുടെ ഫലത്തിന്റെ പ്രതീക്ഷ നിങ്ങളുടെ ജീവിതത്തിൽ നിന്ന് പൂർണ്ണമായും നീക്കംചെയ്തുകഴിഞ്ഞാൽ, പ്രവൃത്തി സ്വയം സംഭവിക്കുന്നു. നിങ്ങൾ അതിനായി പ്രത്യേകിച്ച് ച ഒന്നും ചെയ്യേണ്ടതില്ല.

“ജോലിയില്ല, ഭക്ഷണമില്ല”

ഒരു സെൻ മോണസ്റെറിയിൽ , എൺപത് വയസ്സിനു മുകളിലുള്ള ഒരു പഴയ മാസ്റ്റർ ഉണ്ടായിരുന്നു. എല്ലാ ദിവസവും അദ്ദേഹം തോട്ടങ്ങളിൽ നന്നായി ജോലി ചെയ്തു. സെൻ മോണസ്റെറിയിൽ, പൂന്തോട്ടപരിപാലനം സാധനയുടെ ഏറ്റവും പ്രധാനപ്പെട്ട ഭാഗമാണ്. രാവും പകലും ആളുകൾ പൂന്തോട്ടത്തിൽ സമയം ചെലവഴിക്കുന്നു. ഈ മാസ്റ്റർ വർഷങ്ങളായി ഇത് ചെയ്യുന്നു. ഇപ്പോൾ, എൺപത് വയസ്സിനു മുകളിലായി, അദ്ദേഹം ദുർബലനായിത്തീർന്നു, എങ്കിലും ദിവസം മുഴുവൻ അദ്ദേഹം തോട്ടത്തിൽ ജോലി ചെയ്തു. ശിഷ്യന്മാർ അദ്ദേഹത്തെ പിന്തിരിപ്പിക്കാൻ പലതവണ ശ്രമിച്ചു, “ജോലി നിർത്തുക, ഞങ്ങൾ എല്ലാവരും ഇവിടെയുണ്ട്, ഞങ്ങൾ അത് ചെയ്യും.” പക്ഷേ, അദ്ദേഹം തനിക്കാവുന്നതെല്ലാം ചെയ്തു. ശാരീരികമായി ജോലി ചെയ്യാനുള്ള അദ്ദേഹത്തിന്റെ ശേഷി കുറഞ്ഞിരിക്കാം, പക്ഷേ തീവ്രതയ്ക്ക്‌ ഒട്ടും കുറവുണ്ടായിരുന്നില്ല.

നിങ്ങൾ ഓടിപ്പോയി മലയിൽ ഇരുന്നാൽ നിങ്ങൾ സ്വതന്ത്രരാകില്ല. നിങ്ങൾ പ്രവർത്തിക്കേണ്ടതുണ്ട്.

അതിനാൽ, ഒരു ദിവസം ശിഷ്യന്മാർ അദ്ദേഹത്തിന്റെ ഉപകരണങ്ങൾ എടുത്തു എവിടെയോ ഒളിപ്പിച്ചു, കാരണം ഈ ഉപകരണങ്ങൾ ഉണ്ടെങ്കിലേ അദ്ദേഹത്തിന് ജോലി ചെയ്യാനാവൂ. അന്ന് അദ്ദേഹം കഴിച്ചില്ല. അടുത്ത ദിവസം, വീണ്ടും ഉപകരണങ്ങളൊന്നും ഉണ്ടായിരുന്നില്ല, അതിനാൽ അദ്ദേഹം കഴിച്ചില്ല. മൂന്നാം ദിവസവും ഉപകരണങ്ങളില്ല; അദ്ദേഹം  ഭക്ഷിച്ചില്ല.”അപ്പോഴേക്കും അവർ ഭയന്നു, “ഓ! ഞങ്ങൾ ഉപകരണങ്ങൾ മറച്ചതിനാൽ, അദ്ദേഹത്തിന് ദേഷ്യം വരുന്നു. അദ്ദേഹം ഒന്നും  കഴിക്കുന്നില്ല. ” അതിനാൽ, അവർ  ഉപകരണങ്ങൾ തിരികെ കൊണ്ട് വച്ചു.  നാലാം ദിവസം അദ്ദേഹം ജോലി ചെയ്യുകയും ഭക്ഷണം കഴിക്കുകയും ചെയ്തു. വൈകുന്നേരം അദ്ദേഹം  “വേലയില്ല, ഭക്ഷണമില്ല” എന്നു പഠിപ്പിച്ചു. അദ്ദേഹം  തിരിച്ചുപോയി മരിച്ചു. അതായിരുന്നു അവസാന ദിവസം. നാലു ദിവസത്തെ ഉപവാസം അദ്ദേഹത്തിന് വളരെയധികം ആയിരുന്നു; എന്നാൽ അവസാന ദിവസം അദ്ദേഹം ജോലി ചെയ്തു, ഭക്ഷണം കഴിച്ചു, പിന്നെ തന്റെ ശരീരം വിട്ടു പോയി. അവസാനമായി  തന്റെ ശിഷ്യന്മാർക്കായി ഈ ഉപദേശം നൽകി കൊണ്ട് : “ജോലിയില്ല, ഭക്ഷണമില്ല.” ഇങ്ങനെയുള്ള ആളുകളെ സംബന്ധിച്ച്  പ്രവർത്തി എന്നാൽ ഇതുപോലെയാണ്. നരകം, ആകാശം, ഭൂമി, അവരെ എവിടെ കൊണ്ടു പോയി ഇട്ടാലും അവർക്ക് അവ ഒരുപോലെയിരിക്കും. നിങ്ങൾ ഇതുപോലെയായിക്കഴിഞ്ഞാൽ, ബാഹ്യ സാഹചര്യങ്ങളിൽ നിന്ന് നിങ്ങൾ മോചിതനായിരിക്കുന്നു.

നിങ്ങളുടെ കണ്ണുകൾ അടച്ചതുകൊണ്ട് മാത്രം, നിങ്ങൾ മോചിതരാകില്ല. നിങ്ങൾ അവ തുറക്കുന്ന നിമിഷം, എല്ലാം തിരികെ വന്ന് നിങ്ങളെ കണ്ടെത്തും. നിങ്ങൾ ഓടിപ്പോയി മലയിൽ ഇരുന്നാൽ നിങ്ങൾ സ്വതന്ത്രരാകില്ല. പ്രവർത്തിക്കേണ്ടതുണ്ട്. പ്രവൃത്തി ചെയ് ത് പ്രവർത്തി ചെയ്ത് അതിനെ കണ്ടെത്തണം.

Editor’s Note:  ഇന്നർ എഞ്ചിനീയറിംഗ് ഓൺലൈൻ പ്രോഗ്രാം ഇപ്പോൾ മലയാളത്തിൽ ലഭ്യമാണ്.  സന്ദർശിക്കൂ.