ഉറങ്ങുമ്പോൾ ഒരാൾക്ക് പൂർണ്ണ അവബോധത്തിലും ശ്രദ്ധയിലുമായിരിക്കാൻ കഴിയുമോ ? സദ്‌ഗുരു ശൂന്യയെ കുറിച്ചും സുഷുപ്തിയെ കുറിച്ചും അത് അനുഭവവേദ്യമാക്കാൻ ചെയ്യേണ്ടത് എന്തെന്നും പറയുന്നു .

 

ചോദ്യകർത്താവ് : നമസ്കാരം സദ്‌ഗുരു . സാധാരണ നാം ഉറങ്ങുമ്പോൾ അബോധാവസ്ഥയിലായിരിക്കും . ഉറക്കത്തിലും ബോധവാനായിരിക്കാൻ എന്തെങ്കിലും മാർഗമുണ്ടോ ?

ഉറക്കത്തെ കുറിച്ച് സദ്ഗുരു

സദ്‌ഗുരു :

നിങ്ങളും ശരീരവും ഒന്നല്ലെന്ന തിരിച്ചറിവുണ്ടെങ്കിൽ മാത്രമേ , ബോധപൂർവം ഉറങ്ങുക എന്നത് ഒരു സാധ്യതയായി മാറൂ

15000 വർഷങ്ങൾക്ക് മുൻപ് നിങ്ങൾ ഒരാളോട് തെക്കേ ആഫ്രിക്കയിലേക്ക് പോകാൻ പറയുന്നത് , അയാളോട് മറ്റൊരു ഗാലക്സിയിലേക്ക് പോകാൻ പറയുന്നത് പോലെയായിരിക്കും . സപ്ത ഋഷികൾ പറഞ്ഞു , " ഞങ്ങൾ എങ്ങോട്ടാണ് പോകുന്നത് എന്നോ , അവിടെ എങ്ങനെയുള്ള ആളുകളാണെന്നോ ,അവർ ഞങ്ങളെ എങ്ങനെ സ്വീകരിക്കുമെന്നോ , അവർ ഇത് ചെയ്യാൻ തയ്യാറാവുമോ ഇല്ലയോ എന്നൊന്നും ഞങ്ങൾക്ക് അറിയില്ല . ഞങ്ങൾ അപകടത്തിലായാൽ , ഞങ്ങൾക്ക് ഇത് അങ്ങ് വിചാരിച്ചപോലെ പ്രചരിപ്പിക്കാൻ കഴിയാതെ വന്നാൽ ഞങ്ങളോടൊപ്പം അങ്ങുണ്ടാവുമോ ? ആദിയോഗി അവിശ്വസനീയമാം വിധം അവരെ നോക്കി എന്നിട്ട് പറഞ്ഞു , " നിങ്ങൾ പ്രശ്നത്തിലാവുമ്പോൾ , നിങ്ങളുടെ ജീവിതം അപകടത്തിലാവുമ്പോൾ അതല്ല നിങ്ങളുടെ ജോലി അപകടത്തിലാവുമ്പോൾ , ഞാൻ ഉറങ്ങും ." അവർക്ക് കാര്യം മനസ്സിലായി . എന്നാൽ ഞാനിത് നിങ്ങളോട് പറഞ്ഞാൽ നിങ്ങൾക്ക് കടുത്ത അരക്ഷിതാവസ്ഥയും അപമാനവും തോന്നും ." ഞാനെന്റെ പ്രശ്നങ്ങൾ പറയുമ്പോൾ അദ്ദേഹം പറയുന്നു അദ്ദേഹം ഉറങ്ങാൻ പോകുമെന്ന് !"

ബോധപൂർവം ഉറക്കം

ബോധപൂർവം ഉറങ്ങണമെങ്കിൽ നിങ്ങൾക്ക് ശരീരബോധമുണ്ടാവാൻ പാടില്ല . നിങ്ങൾക്ക് ശരീരവുമായുള്ള തിരിച്ചറിവ് പൂർണമായും തകർന്നാൽ മാത്രമേ , നിങ്ങൾക്ക് ബോധപൂർവം ഉറങ്ങാൻ സാധിക്കൂ . ഉണർന്നിരിക്കുമ്പോൾ നമ്മൾ പൂർണ്ണ ബോധത്തിലാണ് , എന്നാൽ നമ്മുടെ ഊർജ്ജം പലവിധ കാര്യങ്ങളിൽ ഏർപ്പെട്ടിരിക്കുകയാവും . നമ്മൾക്ക് ഇരിക്കണം , സംസാരിക്കണം , ചില ജോലികൾ ചെയ്യണം , അല്ലെങ്കിൽ മറ്റെന്തെങ്കിലും ചെയ്യണം . എന്നാൽ ഞാൻ ബോധപൂർവം ഉറങ്ങുമ്പോൾ എന്റെ ഊർജ്ജം പൂർണമായും ഏകീകരിക്കപ്പെടുന്നു , പൂർണ്ണ ബോധത്തിലുമാണ് - അതായത് ഞാൻ എന്റെ ഏറ്റവും മികച്ച പ്രകടന തലത്തിലാണ് . അപ്പോൾ " നിങ്ങൾ പ്രശ്നത്തിലാവുമ്പോൾ ഞാൻ ഉറങ്ങും " എന്ന ശിവൻ പറഞ്ഞാൽ അതിനർത്ഥം " ഞാൻ നിങ്ങൾക്കായി ഏറ്റവും മികച്ചത് ചെയ്യും ," എന്നാണ് . കാരണം അപ്പോളാണ് അദ്ദേഹം ഏറ്റവും മികച്ച അവസ്ഥയിലിരിക്കുന്നത് .

ഉറങ്ങുമ്പോൾ നിങ്ങൾ അത് മാത്രം ചെയ്യുക . മറ്റെന്തെങ്കിലും ചെയ്യാൻ ശ്രമിക്കരുത് . ഒരു മനോഹരമായ കഥയുണ്ട് . അനേകം വർഷങ്ങളോളം സപ്തർഷികൾ - ഏഴു ഋഷികൾ ആദിയോഗിയോടൊപ്പം ജീവിച്ചു , സാധന ചെയ്തു , അറിവ് നേടി , പൂർണമായും അദ്ദേഹത്തോടൊപ്പം ചേർന്ന് നിന്നു . ആ ബന്ധം വളരെ ആഴത്തിലുള്ളതായിരുന്നു . ആദിയോഗിയെ അല്ലാതെ മറ്റൊന്നും അവർക്ക് ജീവിതത്തിൽ അറിയില്ലായിരുന്നു. എന്നാൽ ഒരു ദിവസം അദ്ദേഹം പറഞ്ഞു , "നിങ്ങൾ പോകേണ്ട സമയമായിരിക്കുന്നു , നിങ്ങൾ ഇത് എല്ലാവരിലുമെത്തിക്കണം ". അദ്ദേഹം അവരോട് ദൂരെയുള്ള സ്ഥലങ്ങളിലേക്ക് പോകാൻ ആവശ്യപ്പെട്ടു . മധ്യ ഏഷ്യ , വടക്കേ ആഫ്രിക്ക , തെക്കേ ആഫ്രിക്ക , തെക്കു കിഴക്കേ ഏഷ്യ , തെക്കു കിഴക്കേ ഏഷ്യ എന്നിവിടങ്ങളിലേക്ക് ഓരോരുത്തരെയും ഒരാളെ ഇന്ത്യയുടെ ഭാഗമായ ഹിമാലയത്തിലേക്കും പറഞ്ഞു വിട്ടു . ഒരാൾ മാത്രം അദ്ദേഹത്തോടൊപ്പം നിന്നു .

ശൂന്യ ധ്യാനം

നിങ്ങളിൽ ശൂന്യ ചെയ്തവർ യോഗയിലെ സുഷുപ്തിയുടെ ചില നിമിഷങ്ങൾ ഇടക്കിടക്ക് ഇവിടെ അനുഭവിച്ചിട്ടുണ്ടാകും . സുഷുപ്തിയെന്നാൽ ഗാഢ നിദ്രയിലായിരിക്കും എന്നാൽ പൂർണ്ണ അവബോധത്തിലും . സുഷുപ്തിയുടെ ഈ അവസ്ഥ ദിവസത്തിൽ വെറും 2 -3 സെക്കൻഡ് അനുഭവിച്ചാൽ , നിങ്ങൾക്ക് രാത്രി ഉറങ്ങുവാൻ സാധിക്കില്ല . നിങ്ങൾ വളരെ വളരെ പ്രസന്നനും ജാഗരൂകനുമായിരിക്കും.

നിങ്ങളും ശരീരവും ഒന്നല്ലെന്ന തിരിച്ചറിവുണ്ടെങ്കിൽ മാത്രമേ , ബോധപൂർവം ഉറങ്ങുക എന്നത് ഒരു സാധ്യതയായി മാറൂ . ഒരു പ്രത്യേക ദിവസം ഒരു കുട്ടി ആമ കഠിന പരിശ്രമത്തിലൂടെ സൂക്ഷ്മതയോടെ ,പതുക്കെ 24 മണിക്കൂർ കൊണ്ട് ഒരു മരത്തിനു മുകളിൽ കയറി , എന്നിട്ട് ശാഖയിൽ നിന്ന് താഴേക്ക് കുതിച്ചു ചാടി , തറയിൽ വീണു . വീണ്ടും പതുക്കെ മറ്റൊരു 24 മണിക്കൂറെടുത്ത് , അത് ഇഴഞ്ഞ് മുകളിലേക്ക് കുതിച്ചു വീണ്ടും താഴെ വീണു . ഇങ്ങനെ വീണ്ടു വീണ്ടും ചെയ്തു. നാല് ദിവസത്തിന് ശേഷം, എതിർ വൃക്ഷത്തിൽ ഇത് കണ്ടുകൊണ്ടിരുന്ന രണ്ട് പക്ഷികളിൽ ഒന്ന് പറഞ്ഞു, " അവനെ നമ്മൾ ദത്തെടുത്തുവെന്ന് പറയാനുള്ള നേരമായെന്ന് തോന്നുന്നു ." അപ്പോൾ ഞാനും ചിന്തിക്കുന്നു ഇത് നിങ്ങളോട് പറയാനുള്ള സമയമായെന്ന് , ബോധപൂർവം ഉറങ്ങുക , പരിശ്രമം വേണം എന്നാൽ അതുമാത്രം പോരാ . നിങ്ങൾ നിങ്ങളുടെ ഭൗതിക ശരീരത്തിൽ നിന്ന് അകലം പ്രാപിക്കുക എന്നതാണ് ഏറ്റവും പ്രധാനം .