ചോദ്യം : ഞാന്‍ സി.ഇ.ജി. യില്‍ ആദ്യ വര്‍ഷ കമ്പ്യൂട്ടര്‍ സയന്‍സ് ബാച്ചിലേഴ്‌സ് ബിരുദത്തിനു പഠിക്കുകയാണ്. എന്‍റെ. ചോദ്യമിതാണ്; ഇവിടെയിരിയ്ക്കുന്ന ഞങ്ങളെല്ലാവരും തന്നെ പതിനഞ്ചു വര്‍ഷത്തിലുമധികം വിദ്യാഭ്യാസം ചെയ്തവരാണ്. എന്നാല്‍, ഞാന്‍ പഠിച്ച പല കാര്യങ്ങളും എനിയ്ക്ക് പ്രയോഗിയ്ക്കാനോ ഉപയോഗിയ്ക്കാനോ കഴിഞ്ഞിട്ടില്ല. എന്തു കൊണ്ടാണ് ഞാന്‍ പഠിച്ച ചില കാര്യങ്ങള്‍ പ്രയോജനമില്ലാത്തവയായി എനിക്കു തോന്നുന്നത്?

സദ്ഗുരു: ഇല്ലില്ല, അത്തരമൊരു കാര്യം ഒരു എഞ്ചിനിയറിങ് കോളേജില്‍ സംഭവിയ്ക്കാന്‍ പാടില്ല! ഹൈസ്‌കൂളുകളില്‍ അങ്ങനെ സംഭവിക്കുന്നത് എനിക്കു മനസ്സിലാക്കാന്‍ കഴിയും, അവയില്‍ ബഹുഭൂരിപക്ഷവും പ്രയോജന രഹിതങ്ങളാണ്. എന്നാല്‍, സാങ്കേതിക വിഷയങ്ങള്‍ പഠിപ്പിക്കുന്ന ഒരു വിദ്യാലയത്തില്‍ അങ്ങനെ സംഭവിക്കരുതാത്തതാണ്.

നമ്മുടെ വിദ്യാഭ്യാസ സമ്പ്രദായം വലിയൊരു പരിധി വരെ സൃഷ്ടിക്കപ്പെട്ടത് ബ്രിട്ടീഷ് മഹാറാണിയെ സേവിയ്ക്കുന്നതിനു കണക്കപ്പിള്ളമാരെ വാര്‍ത്ത്  എടുക്കുന്നതിനു വേണ്ടിയാണ്. അതിനു പിന്നില്‍ യാതൊരു വിധ ഭാവനയുമില്ല, - അനുസരണമാണ് നമ്മുടെ വിദ്യാഭ്യാസ സമ്പ്രദായത്തിന്‍റെ എറ്റവും മുഖ്യമായ സവിശേഷത..

നമ്മുടെ വിദ്യാഭ്യാസ സമ്പ്രദായം വലിയൊരു പരിധി വരെ സൃഷ്ടിക്കപ്പെട്ടത് ബ്രിട്ടീഷ് മഹാറാണിയെ സേവിയ്ക്കുന്നതിനു കണക്കപ്പിള്ളമാരെ വാര്‍ത്ത് എടുക്കുന്നതിനു വേണ്ടിയാണ്. അതിനു പിന്നില്‍ യാതൊരു വിധ ഭാവനയുമില്ല,- അനുസരണമാണ് നമ്മുടെ വിദ്യാഭ്യാസ സമ്പ്രദായത്തിന്‍റെ  ഏറ്റവും മുഖ്യമായ സവിശേഷത. ഇക്കാരണത്താലാണ് പരീക്ഷയ്ക്കു വേണ്ടി നിങ്ങള്‍ക്ക് ഒരു മുഴുവന്‍ ടെക്സ്റ്റു പുസ്തകവും പഠിച്ച് അത് അവിടെത്തന്നെ ചര്‍ദ്ദിക്കേണ്ടി വരുന്നത്. ഇതാണ് വിദ്യാഭ്യാസത്തിന്‍റെ  ശ്രേഷ്ഠതയായി കരുതപ്പെടുന്നത്. സാങ്കേതിക വിദ്യാഭ്യാസത്തിന്‍റെ കാര്യത്തില്‍, ഞാനങ്ങനെ പറയില്ല. അതു വിഭിന്നമാണെന്നു ഞാന്‍ കരുതുന്നു.

 

വിദ്യാഭ്യാസത്തിന്‍റെ ശ്രദ്ധാകേന്ദ്രം മാറ്റല്‍

 

ഇന്ത്യയില്‍ നമ്മള്‍ വസ്ത്രങ്ങളെക്കുറിച്ച് ഒരു നയപരിപാടി എഴുതിയുണ്ടാക്കിയിരുന്നു, പുഴകളെയും കൃഷിയെയും കുറിച്ച് തയ്യാറാക്കിയിരുന്നു. ഇപ്പോഴിതാ, വിദ്യാഭ്യാസത്തെക്കുറിച്ചുള്ള ഒരു നയപരിപാടി തിടുക്കത്തില്‍ എഴുതിക്കൊണ്ടിരിക്കുന്നു. എന്‍റെ  നിരന്തരമായ സമ്മര്‍ദ്ദത്തെ തുടര്‍ന്ന് ഈയിടെ നമ്മുടെ സര്‍ക്കാര്‍ പ്രഖ്യാപിച്ചിരിക്കുന്നത്, സ്‌കൂള്‍ സമയത്തില്‍ അമ്പത് ശതമാനം മാത്രമേ അക്കാദമിക വിഷയങ്ങള്‍ പഠിപ്പിക്കുന്നതിനു ചിലവഴിക്കാവൂ എന്നാണ്. ബാക്കിയുള്ള സമയം കായികാഭ്യാസങ്ങള്‍, കല, സംഗീതം, കരകൗശലം എന്നിങ്ങനെയുള്ള വിവിധ വിഷയങ്ങള്‍ പഠിപ്പിക്കേണ്ടതുണ്ട്. ഏകദേശം ഒരു മാസം മുമ്പാണ് ഈ പ്രഖ്യാപനമുണ്ടായത്. പ്രഖ്യാപനം നല്ലതു തന്നെ,എന്നാല്‍ ഇത്തരമൊരു മാറ്റത്തിന് നമ്മുടെ സ്‌കൂളുകള്‍ സജ്ജമല്ല. കണക്കും ശാസ്ത്രവും പഠിപ്പിക്കുന്ന അതേ അളവില്‍ത്തന്നെ  സംഗീതവും കലകളും മറ്റും പഠിപ്പിക്കണമെന്ന് ഞാനെപ്പോഴും പറഞ്ഞിട്ടുണ്ട്. നമ്മുടെ സ്‌കൂളുകള്‍ ഇപ്രകാരമാണു കൈകാര്യം ചെയ്യപ്പെടുന്നത്, എന്നാല്‍ ഇതൊരു ചെറിയ സംഖ്യയാണ്.

ഇപ്പോള്‍ കേന്ദ്രസര്‍ക്കാര്‍  ഇതു പ്രഖ്യാപിച്ചിട്ടുണ്ട്, എന്നാല്‍ സമൂഹത്തിന്‍റെ ഏറ്റവും താഴേത്തട്ടില്‍ ഇതു നടപ്പിലാക്കുകയെന്നതിന് ഇനിയും കുറേക്കാലമെടുക്കും. ഇതിനു മാനവവിഭവശേഷിയും ഭൗതികവിഭവശേഷിയും പരിശീലനവും മറ്റു വിവിധങ്ങളായ സംഗതികളും ആവശ്യമായി വരും. ഇതെല്ലാം ഈ രാജ്യത്ത് ഇനി നടപ്പില്‍ വരേണ്ടിയിരിക്കുന്നു. ഇതിനു സമയമെടുക്കും. എങ്കിലും, ചുരുങ്ങിയ പക്ഷം ആ വഴിക്കുള്ള ഒരു ചിന്തയുണ്ടായിരിക്കുന്നു. സ്‌കൂളില്‍ കുട്ടികളെ അക്കാദമിക കാര്യങ്ങള്‍ പഠിപ്പിക്കുന്നതിനുള്ള സമയം ദിവസത്തില്‍ പരമാവധി മൂന്നോ നാലോ മണിക്കൂറായി പരിമിതപ്പെടുത്തേണ്ടിയിരിക്കുന്നു. ബാക്കിയുള്ള സമയം അവരെ മറ്റു കാര്യങ്ങള്‍ പഠിപ്പിക്കേണ്ടിയിരിക്കുന്നു.

 

വളര്‍ന്നു കൊണ്ടിരിക്കുന്ന ഒരപകടം

 

ഇപ്പോള്‍ നാം സൃഷ്ടിച്ചിരിയ്ക്കുന്ന നമ്മുടെ രാഷ്ട്രം ഇപ്രകാരമാണ്; ഒരു കര്‍ഷകന്‍റെ മകന്‍ തന്‍റെ പിതാവിനോടൊപ്പം കൃഷിസ്ഥലത്തു പോയി പണിയെടുക്കുന്ന പക്ഷം, ആ പിതാവ് ബാലവേലയുടെ പേരില്‍ അറസ്റ്റു ചെയ്യപ്പെട്ടേക്കാം. അതെ, വാസ്തവം! ഈ രാജ്യത്ത് വളരെ അപകടകരമായ എന്തോ ഒന്നു വളര്‍ന്നു വരികയാണ്. മക്കള്‍ കൃഷിപ്പണി ചെയ്യുന്നതില്‍ താത്പര്യമുണ്ടോയെന്ന് ഈ രാജ്യത്തെ കര്‍ഷകരോടു നിങ്ങള്‍ ചോദിക്കുകയാണെങ്കില്‍ അനുകൂലമായ മറുപടി പറയുന്നത് കേവലം രണ്ടുമുതല്‍ നാലുവരെ ശതമാനം പേര്‍ മാത്രമായിരിക്കും. അതു കൊണ്ട്, ഇപ്പോഴത്തെ തലമുറ കടന്നു പോയതിനു ശേഷമുള്ള ഇരുപത്തിയഞ്ചു വര്‍ഷം ആരാണ് ഈ രാജ്യത്ത് ആഹാരമുത്പാദിപ്പിക്കുക?

മക്കള്‍ കൃഷിപ്പണി ചെയ്യുന്നതില്‍ താത്പര്യമുണ്ടോയെന്ന് ഈ രാജ്യത്തെ കര്‍ഷകരോടു നിങ്ങള്‍ ചോദിക്കുകയാണെങ്കില്‍ അനുകൂലമായ മറുപടി പറയുന്നത് കേവലം രണ്ടു മുതല്‍ നാലു വരെ ശതമാനം പേര്‍ മാത്രമായിരിക്കും. അതു കൊണ്ട്, ഇപ്പോഴത്തെ തലമുറ കടന്നു പോയതിനു ശേഷമുള്ള ഇരുപത്തിയഞ്ചു വര്‍ഷം ആരാണ് ഈ രാജ്യത്ത് ആഹാരമുത്പാദിപ്പിക്കുക?

നിങ്ങള്‍ക്കു സാങ്കേതികജ്ഞാനമുണ്ടായിരിക്കാം, നിങ്ങള്‍ എം.ബി.എ .യോ മറ്റെന്തെങ്കിലുമോ ചെയ്യുന്നുണ്ടാകാം. എന്നാല്‍, നിങ്ങള്‍ പാടത്തു പോയി ഒരു തവണ വിളവെടുക്കൂ, ഞാന്‍ കാണട്ടെ. ഇതു വളരെ സങ്കീര്‍ണ്ണമാണ്! കൃഷിപ്പണി അക്ഷരാഭ്യാസമില്ലാത്തവര്‍ക്കുള്ളതാണെന്നു നമ്മള്‍ കരുതുന്നു. എന്നാല്‍ അതങ്ങനെയല്ല. വളരെ സങ്കീര്‍ണ്ണതവും സൂക്ഷ്മതയാവശ്യപ്പെടുന്നതുമായ ഒരു കര്‍മ്മമാണത്. ഒരാള്‍ക്ക് ഔപചാരിക വിദ്യാഭ്യാസമില്ലെന്നതിനര്‍ത്ഥം  അയാള്‍ക്കു  ബുദ്ധിയില്ലെന്നല്ല. വളരെ ജീവത് പ്രധാനമായ ഒരു കാര്യത്തെക്കുറിച്ച് അയാള്‍ക്കറിയാം. അതു കൊണ്ട് നമ്മളെല്ലാം ഇപ്പോള്‍ ആഹാരം കഴിക്കുന്നു. നമ്മുടെ ഉദരം നിറഞ്ഞിരിക്കുകയും ചെയ്യുന്നു. എന്നാല്‍ അടുത്ത ഇരുപത്തിയഞ്ചു വര്‍ഷത്തേേക്കുള്ള ആഹാരം സ്വയം ഉത്പാദിപ്പിയ്ക്കാന്‍ കഴിയാതെ വരുമെന്നതിനാല്‍ ഈ രാജ്യം അപകടത്തിലാണ്.

അഭിരുചി തിരിച്ചറിയല്‍

Isha Vidhya kindergarten students in activity

 

ഒരു നിശ്ചിത എണ്ണം കുട്ടികള്‍ക്ക് മാത്രമേ അക്കാദമിക വിദ്യാഭ്യാസമാവശ്യമുള്ളൂ. പിന്നെയുള്ളവര്‍, തങ്ങളുടെ ക്ഷേമത്തിനു വേണ്ടി, മറ്റു വിധത്തിലുള്ള നൈപുണ്യങ്ങളും ഈ രാജ്യത്തു ചെയ്യേണ്ടുന്ന മറ്റനേകം കാര്യങ്ങള്‍ക്കുള്ള കഴിവുകളുമാര്‍ജ്ജിക്കുക. എല്ലാവരുടെയും തലച്ചോറുകള്‍ അക്കാദമിക വിദ്യാഭ്യാസത്തിനായി നിര്‍മ്മിക്കപ്പെട്ടവയല്ല. വളരെപ്പേര്‍ തങ്ങളുടെ അക്കാദമിക വിദ്യാഭ്യാസ കാലത്തെ പ്രതി വെറുതെ കഷ്ടപ്പെടുന്നുണ്ട്. ചിലരൊക്കെ തങ്ങളുടെ അക്കാദമിക പഠനം നല്ല പോലെ ആസ്വദിക്കുന്നുണ്ടെങ്കിലും, വളരെയധികം പേര്‍ തങ്ങളുടെ പഠനവും പരീക്ഷകളും ഹേതുവായി ക്ലേശമനുഭവിക്കുകയാണ്. ഇക്കൂട്ടര്‍ അക്കാദമിക പഠനത്തിനു മുതിരരുതായിരുന്നു. അവര്‍ തങ്ങള്‍ക്ക്  അഭിരുചിയുള്ള കാര്യങ്ങള്‍ പരിശീലിക്കുകയാണു വേണ്ടിയിരുന്നത്. എന്നാല്‍ നിങ്ങളുടെ അഭിരുചി തിരിച്ചറിയുന്നതിന് ആരും തന്നെയില്ല, എന്തു കാര്യമാണു നിങ്ങള്‍ക്ക്  സന്തോഷമനുഭവിച്ചു കൊണ്ട് മികവോടെ നിര്‍വ്വഹിക്കാനാകുക?

സമൂഹത്തില്‍ ഒരു ഡോക്ടര്‍ക്കോ ഒരു എഞ്ചിനീയര്‍ക്കോ ഉള്ള അതേ മാന്യത തന്നെ ഒരു ഇലക്ട്രീഷ്യനോ ഒരു ആശാരിയ്‌ക്കോ ലഭിയ്ക്കണം.

പത്തിനും പതിനഞ്ചിനുമിടയില്‍ പ്രായമുള്ള കുട്ടികള്‍ക്കായുള്ള പാഠ്യപദ്ധതിയില്‍ നിര്‍ബന്ധമായും നമ്മള്‍ വിദ്യാര്‍ത്ഥി കള്‍ക്കു തിരഞ്ഞെടുക്കുന്നതിനുള്ള ഒരു ഏര്‍പ്പാട്  കൊണ്ടു വരേണ്ടതുണ്ട്. ഇപ്പോള്‍ എല്ലാവരും മെഡിസിനോ എഞ്ചിനിയറിങ്ങോ തിരഞ്ഞെടുക്കുന്നതിന്‍റെ ഒരു കാരണം സാമൂഹ്യമായ അന്തസ്സെന്ന അസംബന്ധമാണ്. സമൂഹത്തില്‍ ഒരു ഡോക്ടര്‍ക്കോ  ഒരു എഞ്ചിനീയര്‍ക്കോ ഉള്ള അതേ മാന്യത തന്നെ ഒരു ഇലക്ട്രീഷ്യനോ ഒരുആശാരിയ്‌ക്കോ ലഭിയ്ക്കണം.അപ്പോള്‍ മാത്രമേ വിദ്യാഭ്യാസം സംബന്ധിച്ച തുല്യ നീതി നടപ്പാകൂ. സര്‍വ്വ പ്രധാനമായ സംഗതി, കൃഷിക്കാര്‍ക്ക് നിര്‍ബന്ധമായും ഈ സമൂഹത്തില്‍ എല്ലാവരെക്കാളുമുപരിയായ സ്ഥാനം ലഭിക്കണമെന്നതാണ്, കാരണം, അവരാണ് നമ്മളെ തീറ്റിപ്പോറ്റുന്നത്.

Editor's Note: നിങ്ങളൊരു വിവാദമായ ചോദ്യത്തിന് ഉത്തരം തേടുകയാണോ?, അതോ സദാചാരത്തെ സംബന്ധിച്ച ഒരു ചോദ്യം നിങ്ങള്‍ അലട്ടുന്നുണ്ടോ?, അതോ മറ്റാരും ഉത്തരം തരാത്ത ചോദ്യങ്ങള്‍ ഉള്ളില്‍ ജ്വലിക്കുന്നുണ്ടോ? എങ്കില്‍ നിങ്ങള്‍ക്ക് നിങ്ങളുടെ ചോദ്യങ്ങള്‍ സദ്ഗുരുവിനോട് ചോദിക്കാം UnplugWithSadhguru.org.