സദ്ഗുരു: ഞാൻ പ്രാണായാമം എന്ന് പറയുമ്പോൾ, ആളുകൾ ഇതിനെ ഇംഗ്ലീഷിൽ ഒരു ശ്വസനരീതി അല്ലെങ്കിൽ ശ്വസന വ്യായാമമായി വിവർത്തനം ചെയ്യുന്നു, എന്ന്നാല്‍ അതല്ല. “പ്രാണ” എന്നാൽ “ജീവശക്തി”, “യാമ” എന്നാൽ അതിന്റെ നിയന്ത്രണം നേടുക. അതിനാൽ, ഇത് ഒരു സൂക്ഷ്മ പ്രക്രിയയാണ്, ഇതിലൂടെ ഒരാൾക്ക് തന്‍റെ ആന്തരിക ഉര്‍ജ്ജത്തെ നിയന്ത്രിക്കാൻ കഴിയും. ഈ പ്രക്രിയകളെ അവയുടെ ആഴത്തിൽ പഠിപ്പിക്കുന്നു, കാരണം ശരീരത്തെയും മനസ്സിനെയും സ്ഥിരപ്പെടുത്താന്‍ ആന്തരിക ഊർജ്ജത്തെ പരിവർത്തനം ചെയ്യുക എന്നത് വളരെ പ്രധാനമാണ്. 

പ്രാണനില്‍ ഒരു വ്യക്തിയുടെ കാര്‍മിക മെമ്മറി പതിഞ്ഞിട്ടുള്ളതിനാല്‍, ഇത് ഓരോ വ്യക്തിയിലും വ്യതസ്തമായ രീതിയിൽ പ്രവർത്തിക്കുന്നു.

നിങ്ങൾ ജീവിതത്തിൽ എന്തുതന്നെ ചെയ്താലും, നിങ്ങളുടെ ശരീരവും മനസ്സും സിസ്റ്റത്തിന്റെ മുഴുവൻ പ്രവർത്തനവും ആത്യന്തികമായി നിങ്ങളുടെ പ്രാണനാല്‍ നിർണ്ണയിക്കപ്പെടുന്നു. പ്രാണൻ ഒരു വിവേകം ഉള്ള ഊർജ്ജമാണ്. പ്രാണനില്‍ ഒരു വ്യക്തിയുടെ കാര്‍മിക മെമ്മറി പതിഞ്ഞിട്ടുള്ളതിനാല്‍, ഇത് ഓരോ വ്യക്തിയിലും വ്യതസ്തമായ രീതിയിൽ പ്രവർത്തിക്കുന്നു. ഉദാഹരണത്തിന്, വൈദ്യുതിക്ക് മെമ്മറിയോ ബുദ്ധിയോ ഇല്ല. ഇതിന് ഒരു ലൈറ്റ് ബൾബ് കത്തിക്കാനും ക്യാമറ പ്രവർത്തിപ്പിക്കാനും മറ്റ് ഒരു ദശലക്ഷം കാര്യങ്ങൾ ചെയ്യാനും കഴിയും, ഇത് അതിന്റെ ബുദ്ധി കാരണം അല്ല, മറിച്ച് അത് ശക്തിപ്പെടുത്തുന്ന പ്രത്യേക ഉപകരണം കാരണമാണ്. അതുപോലെ ഭാവിയിൽ, സ്മാർട്ട് വൈദ്യുതിയും ഉണ്ടാകാം. ഊർജ്ജത്തെ ഒരു നിശ്ചിത മെമ്മറി ഉപയോഗിച്ച് അച്ചടിക്കാൻ നിങ്ങൾക്ക് കഴിയുന്നുവെങ്കിൽ, നിങ്ങൾക്ക് അത് ഒരു പ്രത്യേക രീതിയിൽ പ്രവർത്തിക്കാൻ കഴിയും.   

പ്രാണന്‍റെ 5 തരങ്ങൾ:  

ശരീരത്തിൽ പ്രാണന്‍റെ അഞ്ച് അടിസ്ഥാന ആവിഷ്‌ക്കരണങ്ങള്‍ ഉണ്ട്. അവയാണ് - പ്രാണ വായു, സമാന വായു, ഉദാന വായു, അപാന വായു, വ്യാന വായു- മനുഷ്യ സംവിധാനത്തിന്റെ നേരിട്ടുള്ള വ്യത്യസ്ത ഭാവങ്ങളാണ്. ശക്തി ചലന ക്രിയ പോലുള്ള യോഗ പരിശീലനങ്ങളിലൂടെ നിങ്ങൾക്ക് പഞ്ചായുവിന്‍റെ ചുമതല ഏറ്റെടുക്കാനകുന്നതാണ്. ഈ അഞ്ച് വായുകളിൽ നിങ്ങൾ പ്രാവീണ്യം നേടിയാൽ, മിക്ക രോഗങ്ങളിൽ നിന്നും, പ്രത്യേകിച്ച് മാനസികമായ അസുഖങ്ങളില്‍ നിന്ന്നും നിങ്ങൾ സ്വതന്ത്രരാകും. ഇത് ഇന്ന് ലോകത്തിന് വളരെ ആവശ്യമുള്ള ഒന്നാണ്.  

നമ്മൾ ഇപ്പോൾ പ്രവർത്തിച്ചില്ലെങ്കിൽ, അടുത്ത അമ്പത് വർഷത്തിനുള്ളിൽ, നമ്മുടെ ജീവിതശൈലിയിലെ വിവിധ ഘടകങ്ങൾ കാരണം മാനസികമായി അസന്തുലിതാവസ്ഥയിലോ അസ്വസ്ഥതയിലോ ആയ ആളുകളുടെ എണ്ണം പലമടങ്ങ് വർദ്ധിക്കും. നിങ്ങളുടെ ജീവിതത്തിന്റെ പല വശങ്ങളും നിങ്ങൾ വളരെ അശ്രദ്ധമായി കൈകാര്യം ചെയ്യുന്നു, അതിനുള്ള വില നിങ്ങൾ നൽകാൻ പോകുന്നു. നിങ്ങളുടെ പ്രാണന്റെ ചുമതല നിങ്ങൾ ഏറ്റെടുക്കുകയാണെങ്കിൽ, ബാഹ്യ സാഹചര്യം എന്തുതന്നെയായാലും, നിങ്ങൾ മാനസികമായി സന്തുലിതമായിതന്നെ തുടരും. ഇപ്പോൾ, ധാരാളം ആളുകൾ മാനസികമായി അസന്തുലിതാവസ്ഥയിലാണ്, എന്നിരുന്നാലും എല്ലാവർക്കും വൈദ്യശാസ്ത്ര രോഗനിർണയം ഉണ്ടായിരിക്കനമെന്നില്ല. . 

 

പ്രാണായാമ - ഗുണങ്ങൾ  

നിങ്ങളുടെ കൈ അതിന്റേതായ കാര്യം ചെയ്യുകയും നിങ്ങളെ കണ്ണിൽ കുത്തുകയും പോറുകയും അടിക്കുകയും ചെയ്യുന്നുവെന്ന് കരുതുക - അതൊരു രോഗമാണ്. മിക്ക ആളുകളുടെയും മനസ്സ് ഇങ്ങന്നെയാണ്. എല്ലാ ദിവസവും, അത് അവരെ അകത്തു നിന്ന് കുത്തിനോവിക്കുന്നു, കരയിക്കുന്നു, ശകാരിക്കുന്നു, അല്ലെങ്കിൽ വിഷമിപ്പിക്കുന്നു - പല തരത്തിൽ, അത് അവർക്ക് കഷ്ടപ്പാടുകൾ സൃഷ്ടിക്കുന്നു. സാമൂഹികമായി അംഗീകരിക്കപ്പെട്ട രീതിയിലാണെങ്കിലും ഇത് ഒരു രോഗമാണ്. മനുഷ്യർ രാവും പകലും അനുഭവിക്കുന്ന എല്ലാത്തരം കഷ്ടപ്പാടുകളും സൃഷ്ടിക്കപ്പെടുന്നത് മനസ്സിൽനിന്നാണ്. ഈ അസുഖം പിടിപെട്ടാല്‍, സാമൂഹിക ഘടനകൾ, നമുക്ക് ചുറ്റുമുള്ള സാങ്കേതികവിദ്യ, മറ്റ് പല സ്വാധീനങ്ങൾ എന്നിവ കാരണം ഇത് പലമടങ്ങ്‌ വർദ്ധിക്കും.

ശക്തി ചലന ക്രിയ പോലുള്ള യോഗ പരിശീലനങ്ങളിലൂടെ നിങ്ങൾക്ക് പഞ്ച വായുവിന്‍റെ ചുമതല ഏറ്റെടുക്കാം.

തന്‍റെ പ്രാണന്റെ ചുമതല ഏറ്റെടുക്കുന്ന ഒരാൾക്ക് അചഞ്ചലമായ മാനസിക സന്തുലിതാവസ്ഥ ഉണ്ടെന്ന് നൂറു ശതമാനം ഉറപ്പാക്കാം. അണുബാധകളും എല്ലാത്തരം രാസവസ്തുക്കളും വിഷങ്ങളും ഉൾപ്പെടെയുള്ള വിവിധ കാരണങ്ങളാൽ അപകടസാധ്യതയുടെ ഒരു ഘടകം അവശേഷിക്കുന്നുണ്ടെങ്കിലും ഇത് ശാരീരിക രോഗങ്ങളെ വലിയ തോതില്‍ തടയുന്നു. നമ്മൾക്കു കഴിക്കുന്ന കാര്യങ്ങളെക്കുറിച്ച് നാം എത്രമാത്രം ശ്രദ്ധാലുവാണെങ്കിലും വായു, ജലം, ഭക്ഷണം എന്നിവയിലൂടെ നാം ഉള്‍ക്കൊള്ളുന്ന കാര്യങ്ങളിൽ നമുക്ക് സമ്പൂർണ്ണ നിയന്ത്രണമുണ്ടാവില്ല. അത് നമ്മിൽ എത്രമാത്രം സ്വാധീനം ചെലുത്തുന്നു എന്നത് ഓരോ വ്യക്തിയെയും ആശ്രയിച്ചിരിക്കുന്നു. .  

ബാഹ്യ കാരണങ്ങളാൽ ശാരീരിക ആരോഗ്യം നൂറു ശതമാനം ഉറപ്പാക്കാൻ കഴിയില്ല. ഒരുവന്‍ തന്‍റെ പ്രാണന്റെ ചുമതല ഏറ്റെടുത്താല്‍ അവന്‍റെ മാനസികമായ ക്ഷേമത്തെ നൂറു ശതമാനം അവന് ഉറപ്പാക്കാം. നിങ്ങൾ മാനസികമായി വളരെ നല്ല സ്ഥലത്താണെങ്കിൽ, കുറച്ച് ശാരീരിക പ്രശ്നങ്ങൾ ഒരു പ്രശ്നമാകില്ല. മിക്കപ്പോഴും, ചെറിയ ശാരീരിക പ്രശ്നന്ങ്ങള്‍ നിങ്ങളുടെ മനസ്സിൽ സംഭവിക്കുന്ന പ്രതികരണങ്ങളേക്കാൾ വളരെ ചെറുതാണ്. നിങ്ങളുടെ ഉള്ളിൽ പ്രാണൻ എങ്ങനെ പ്രവർത്തിക്കുന്നു, പ്രപഞ്ചത്തിന്റെ മറ്റ് ഭാഗങ്ങളുമായി അവ എങ്ങനെ ഇടപഴകുന്നു, ഒരു നവജാതശിശുവിൽ എങ്ങനെ പ്രവേശിക്കുന്നു, മരിച്ചവരെ അത് എങ്ങനെ വിട്ടുപോകുന്നു, ഇതെഎല്ലാം അവയ്ക്ക് സ്വന്തമായി ഒരു വിവേകം ഉണ്ടെന്ന് വ്യക്തമാക്കുന്നു.   

ശക്തി ചലന ക്രിയ - – നിങ്ങളുടെ പ്രാണനോടൊപ്പം പ്രവർത്തിക്കുക 

അഞ്ച് പ്രാണങ്ങൾ എങ്ങനെ പ്രവർത്തിക്കുന്നുവെന്ന് അറിയാൻ ഒരു നിശ്ചിത തലത്തിലുള്ള ശ്രദ്ധയും അവബോധവും ആവശ്യമാണ്. ശക്തി ചലന ക്രിയ ഒരു അതിശയകരമായ പ്രക്രിയയാണ്, എന്നാൽ നിങ്ങളുടെ ശ്രദ്ധ ആവശ്യമാണ്. നാൽപ്പത് മുതൽ അറുപത് മിനിറ്റ് വരെ നിങ്ങൾ സ്വയം ശ്രദ്ധ കേന്ദ്രീകരിക്കേണ്ടതുണ്ട്. മിക്ക ആളുകൾക്കും പൂർണ്ണമായി നിശ്വസിക്കുനത്തില്‍ പോലും മനസ്സ് സൂക്ഷിക്കാൻ കഴിയില്ല. ഇടയില്‍, അവരുടെ ചിന്തകൾ അലഞ്ഞുതിരിയുന്നു, അല്ലെങ്കിൽ അവയുടെ എണ്ണം അല്ലെങ്കിൽ ട്രാക്ക് നഷ്‌ടപ്പെടും. ഒരു മുഴുവൻ സൈക്കിള്‍ ശ്വസനത്തിൽ ശ്രദ്ധ കേന്ദ്രീകരിക്കാൻ കഴിയുന്ന ഒരു ഘട്ടത്തിലെത്താൻ മാസങ്ങളോ വര്‍ഷങ്ങളുടെയോ പരിശീലനം വേണ്ടിവരും.

അതുകൊണ്ടാണ് ശക്തി ചലനയെ എല്ലായ്പ്പോഴും ശൂന്യയുമായി ചേർന്ന് പഠിപ്പിക്കുന്നത്. നിങ്ങളുടെ കണ്ണുകൾ അടച്ചാൽ, നിങ്ങളുടെ അനുഭവത്തിൽ ലോകം ഇല്ലാതാകുന്ന ഒരു സ്ഥലത്തേക്ക് നിങ്ങളെത്തന്നെ എത്തിക്കുക എന്നതാണ് ശൂന്യ ധ്യാനം. ഒരു ഘട്ടത്തിൽ നിങ്ങൾ എല്ലാവരും സമ്പാദിക്കേണ്ട ഒരു അനുഗ്രഹമാണിത്. നിങ്ങളെ സ്വയം ഇതുപോലെയാക്കിയാൽ മാത്രമേ, എന്തിലെങ്കിലും ശ്രദ്ധ കേന്ദ്രീകരിക്കാൻ നിങ്ങൾക്ക് കഴിയൂ. നിർബന്ധിത ഏകാഗ്രതകൊണ്ട് നിങ്ങള്‍ ഒന്നും നേടാൻ പോകുന്നില്ല.  

നിങ്ങൾ കണ്ണുകൾ അടയ്ക്കുകയാണെങ്കിൽ, നിങ്ങളുടെ ശ്വാസം, ഹൃദയമിടിപ്പ്, ശരീരത്തിലെ പ്രക്രിയകൾ, നിങ്ങളുടെ പ്രാണന്റെ പ്രവർത്തനങ്ങൾ എന്നിവ മാത്രമാണ് നിങ്ങൾക്ക് നിലനിൽക്കേണ്ടത്. ഉള്ളിൽ സംഭവിക്കുന്നത് ജീവിതം മാത്രമാണ്. പുറത്ത് സംഭവിക്കുന്നത് വെറും ഭാവന മാത്രമാണ്.

ശ്രദ്ധ കേന്ദ്രീകരിക്കുന്നതാണ് മുഖ്യം  

ശൂന്യയും മറ്റ് സാധനകളും അതിലേക്കാണ്. നിങ്ങൾ എത്ര ദൂരം പോകുന്നു എന്നത് മറ്റൊരു ചോദ്യമാണ്, പ്രത്യേകിച്ച് ഇന്നത്തെ ലോകത്ത്. ചുറ്റുമുള്ള ജീവിതത്തിന്റെ കാര്യത്തിൽ ഇന്ന് സംഭവിക്കുന്നതിനെ ഞാൻ എതിർക്കുന്നില്ല. നിർഭാഗ്യവശാൽ, പൊള്ളയായുള്ളതെല്ലാം ഫാഷനായി മാറി, പരമമായത് കാലഹരണപ്പെട്ടു. അത്തരമൊരു മനോഭാവത്തില്‍, നിങ്ങളുടെ ഉള്ളിൽ ജീവിതം എങ്ങനെ പ്രവർത്തിക്കുന്നു എന്നതിലേക്ക് നിങ്ങളുടെ ശ്രദ്ധ തിരിക്കാൻ ഒരു വഴിയുമില്ല. ഓരു മനുഷ്യനും ഇത് സാധ്യമല്ലെന്ന് ഇതിനർത്ഥമില്ല - സാധ്യമാണ്. ഇതെല്ലാം നിങ്ങൾ എത്ര പ്രാധാന്യം കൊടുത്തിരിക്കുന്നു എന്നതിൽ ആശ്രയിച്ചിരിക്കുന്നു. നിങ്ങൾ ഇത് നിങ്ങളുടെ ഒന്നാം നമ്പർ മുൻ‌ഗണനയാക്കിയാൽ, നിങ്ങളുടെ ഉള്ളിലുള്ളതെല്ലാം അതിനനുസരിച്ച് സ്വയം ക്രമീകരിക്കും.  

നിങ്ങളുടെ ഉള്ളിലുള്ള ജീവിതം മാത്രമാണ് യഥാർത്ഥ കാര്യം - ബാക്കിയുള്ളവ വെറും ആലോചനകൾ മാത്രമാണ്. എന്നാൽ ഇപ്പോൾ, മിക്ക ശ്രദ്ധയും ആലോചനകളിലാണ്, യഥാർത്ഥ കാര്യതിലല്ല.

ജീവിതതിന്റെ അടിസ്ഥാനതലത്തിൽ, നിങ്ങളുടെ മുൻ‌ഗണനകൾ‌ പല ദിശകളിലാണെങ്കിൽ‌, നിങ്ങൾ‌ എല്ലായിടത്തും സഞ്ചരിക്കും പക്ഷെ എവിടയും എത്തിപ്പെടില്ല. സാമൂഹികതലത്തിൽ ഒരുപക്ഷെ നിങ്ങൾ എവിടെയെങ്കിലും എത്തിപെട്ടെക്കാം. ശാരീരിക തലത്തിൽ, നിങ്ങളുടെ ശരീരം നേരെ കുഴിമാടത്തിലേക്ക് പോകുന്നു - പരമാവധി, നിങ്ങൾക്ക് റൂട്ട് അൽപ്പം നീട്ടാൻ കഴിയും. നിങ്ങളുടെ മനസ്സിനെ സംബന്ധിച്ചിടത്തോളം, അത് ചുറ്റിച്ചുറ്റി തിരിഞ്ഞുകൊണ്ട് ഇരിക്കുന്നു. ജീവിതത്തിന്റെ അടിസ്ഥാന സ്വഭാവത്തിൽ ശ്രദ്ധ കേന്ദ്രീകരിച്ചാൽ മാത്രമേ നിങ്ങൾക്ക് ശരിക്കും എവിടെയെങ്കിലും എത്തിപ്പെടാന്‍ സാധിക്കു. നിങ്ങളുടെ ഉള്ളിലുള്ള ജീവിതം മാത്രമാണ് യഥാർത്ഥ കാര്യം - ബാക്കിയുള്ളവ വെറും ആലോചനകൾ മാത്രമാണ്. എന്നാൽ ഇപ്പോൾ, മിക്ക ശ്രദ്ധയും ആലോചനകളിലാണ്, യഥാർത്ഥ കാര്യതിലല്ല.  

ശക്തി ചലനക്രിയ ഉപയോഗിച്ച്, പരിവർത്തനം ക്രമേണ സംഭവിക്കുന്നു. നിങ്ങളുടെ പ്രാണന്റെയും നിങ്ങളുടെ സിസ്റ്റത്തിലെ വ്യത്യസ്ത പ്രവർത്തനങ്ങളുടെയും ചുമതല ഏറ്റെടുക്കുകഎന്നത് ഒരു അത്ഭുതകരമായ പ്രക്രിയയാണ്. ശക്തി ചലന ക്രിയ എത്തരത്തില്‍ പ്രവർത്തിക്കുന്നു എന്നാല്‍, നിങ്ങൾ ഇത് പരിശീലിപ്പിക്കുകയാണെങ്കിൽ, നിങ്ങള്‍ നിങ്ങളുടെ സിസ്റ്റത്തിന്റെ അടിത്തറയെയാണ് ശക്തിപ്പെടുത്തുന്ന്നത്.  

ശാംഭവി മഹാമുദ്ര - പ്രാണനും അപ്പുറം  

സൃഷ്ടിയുടെ ഉറവിടത്തെ സ്പർശിക്കാനുള്ള ഒരു പ്രധാന ഉപകരണമാണ് ശാംഭവി മഹാമുദ്ര, അത് പ്രാണന് അതീതമാണ്.

എല്ലാറ്റിന്റെയും അടിസ്ഥാനമായ മാനത്തെ സ്പർശിക്കാൻ നിങ്ങളെ അനുവദിക്കാനുള്ള കഴിവ് ശാംഭവി മഹാമുദ്രക്കുണ്ട്. എന്നാൽ നിങ്ങൾക്ക് ഇത് സജീവമായി നടപ്പാക്കാൻ കഴിയില്ല. നിങ്ങൾക്ക് അന്തരീക്ഷം സജ്ജമാക്കാൻ മാത്രമേ കഴിയൂ. നമ്മള്‍ എല്ലായ്പ്പോഴും ശംഭവിയെ “അവൾ” എന്നാണ് വിശേഷിപ്പിക്കുന്നത്. ശാംഭവിക്കു ഭലമണിയണമെങ്കില്‍ ഭക്തി ആവശ്യമാണ്‌. സൃഷ്ടിയുടെ ഉറവിടവുമായി നിങ്ങൾക്ക് ബന്ധപ്പെടാൻ മാത്രമേ കഴിയൂ - ഇതുമായി നിങ്ങൾക്ക് ഒന്നും ചെയ്യാനില്ല. ശാംഭവിയിൽ പ്രാണായാമത്തിന്റെ ഒരു ഘടകമുണ്ട്, അത് ധാരാളം ഗുണങ്ങൾ നൽകുന്നു.  

പ്രധാനമായി, സൃഷ്ടിയുടെ ഉറവിടത്തെ സ്പർശിക്കാനുള്ള ഒരു ഉപകരണമാണ് ശാംഭവി മഹാമുദ്ര. അത് പ്രാണന് അതീതമാണ്. ഇത് ആദ്യ ദിവസം തന്നെ സംഭവിക്കാം, അല്ലെങ്കിൽ നിങ്ങൾ ഇത് ആറുമാസമായി ച്യ്താലും ഒന്ന്നും സംഭവിക്കാതെ ഇരുന്നേക്കാം. പക്ഷെ ഇത് നിങ്ങൾ നിലനിർത്തുകയാണെങ്കിൽ, നിങ്ങൾ ഈ മാനം സ്പർശിക്കുന്ന ദിവസം വരും. നിങ്ങൾ അത് സ്പർശിക്കുകയാണെങ്കിൽ, പെട്ടെന്ന് എല്ലാം രൂപാന്തരപ്പെടും.  

Editor’s Note: Learn Shambhavi Mahamudra Kriya in an Inner Engineering course near you, or explore advanced courses to learn the Shakti Chalana Kriya and Shoonya meditation. Find all upcoming program with the Isha Yoga Program Finder.

A version of this article was originally published in Isha Forest Flower - June 2017.